ഗുവാഹാട്ടി (അസം): സന്തോഷ് ട്രോഫിയില്‍ ബംഗാളും മണിപ്പൂരും തമ്മില്‍ കലാശക്കളി. റെയില്‍വേസിനെ സെമിയില്‍ തോല്പിച്ചാണ് ബംഗാള്‍ ഫൈനലിലേക്കു പ്രവേശിച്ചത്. ബുധിറാം ടുഡുവാണ് മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ നിലവിലുള്ള ചാമ്പ്യന്മാരാണ് ബംഗാള്‍. 43-ാമത്തെ തവണയാണ് ഇവര്‍ സന്തോഷ് ട്രോഫി ഫൈനല്‍ കളിക്കുന്നത്.
മെയ് 30 ന് ഗുവാഹാട്ടി നെഹ്രു സ്റ്റേഡിയത്തിലാണ് ഫൈനല്‍. മണിപ്പൂര്‍ നേരത്തേ ഫൈനലിലെത്തിയിരുന്നു.
ക്വാര്‍ട്ടര്‍ റൗണ്ടിലെ മൂന്നു കളിയും ജയിച്ച് സെമിയില്‍ കടന്ന റെയില്‍വേസിനാണു കൂടുതല്‍ സാദ്ധ്യത കല്പിക്കപ്പെട്ടിരുന്നതെങ്കിലും ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോടുപോലും തോറ്റ് കഷ്ടിച്ചു സെമിയില്‍ കടന്ന ബംഗാളിനെയാണ് ഭാഗ്യം തുണച്ചത്.








