യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ മെസ്സിയുടെ ബാഴ്സലോണയ്ക്ക് വിജയം, റൂണിയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു പരാജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-1ന് ആണ് സ്പാനിഷ് ക്ളബ് പരാജയപ്പെടുത്തിയത്. ലയണല്‍ മെസിക്ക് റെക്കോഡുഗോളും സ്വന്തമായ മത്സരം ഏറെക്കുറേ ഏകപക്ഷീയമായിരുന്നു.
ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിയാണ് യുണൈറ്റഡിനായി ആശ്വാസ ഗോള്‍ നേടിയത്. ചാംപ്യന്മാര്ക്കായി , പെഡ്രോ, ഡേവിഡ് വിയ്യ എന്നിവരും മെസിയും യുണൈറ്റഡിന്റെ വല ഭേദിച്ചു.
2009ല്‍ റോമില്‍ നടന്ന ഫൈനലിലും യുണൈറ്റഡിനെ വീഴ്ത്തിയാണ് ബാഴ്സ് യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയത്. ആ പരാജയത്തിനു മധുരപ്രതികാരം തീര്‍ക്കാന്‍ പാവം യുണൈറ്റഡിനു കഴിഞ്ഞില്ല. ഇരുപത്തിയേഴാം മിനിറ്റില്‍ പെഡ്രോയും അമ്പത്തിനാലാം മിനിറ്റില്‍ ലയണല്‍ മെസിയും വിയ്യയും യുണൈറ്റഡിന്റെ വല കുലുക്കി. മുപ്പത്തിനാലാം മിനിറ്റില്‍ വെയ്ന്‍ റൂണി യുണൈറ്റഡ് ഗേള്‍ നേടി. റൂണിയുടെ ഗോള്‍ അവരെ ആ സമയത്തു സമനിലയിലെത്തിച്ചെങ്കിലും പിന്നീടു രണ്ടു ഗോളുകള്‍കൂടി വഴങ്ങി യുണൈറ്റഡ് തോല്‍വിയിലേക്കു കൂപ്പുകുത്തി.
ഇന്നലെ നേടിയ ഗോളോടെ മെസി ഒരു സീസണില്‍ 12 ഗോള്‍ നേടിയ ഡച്ച് താരം റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയുടെ റെക്കോര്‍ഡിനൊപ്പമെത്തി.








