അമേരിക്കയെ തകര്‍ത്തുവാരി മെക്‌സിക്കോ കോണ്‍കകാഫ് കപ്പു നേടി. കോപ്പാ അമേരിക്ക ടൂര്‍ണമെന്റ് ഉടനെ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ മെക്‌സിക്കോയുടെ കപ്പുനേട്ടം ശ്രദ്ധേയമായി കളിയില്‍ രണ്ടു ഗോളിനു മുന്നില്‍നിന്ന അമേരിക്കയെയാണ് തകര്‍ത്തന്നെന്നതും മെക്‌സിക്കോയുടെ ആത്മവിശ്വാസം കൂട്ടുന്നു.
ആദ്യഗോളുകള്‍ രണ്ടും അമേരിക്ക നേടിയെങ്കിലും പിന്നെ അവരെ ഗോളടിപ്പിക്കാതിരിക്കുകയും തുടരെ നാലു ഗോളുകള്‍ നേടുകയും ചെയ്‌താണ് മെക്‌സിക്കോ രണ്ടു ഗോളിന്റെ വ്യത്യാസത്തില്‍ അമേരിക്കയെ കപ്പില്‍നിന്നു പുറന്തള്ളിയത്.
ഇതു മെക്‌സിക്കോയുടെ തുടര്‍ച്ചയായ രണ്ടാം കോണ്‍കകാഫ് വിജയമാണ്.








