പരാഗ്വേയ്ക്കു വേണ്ടി പിറന്നപടി നില്‍ക്കാന്‍ ലാറിസ വീണ്ടും

­ലാ­റി­സ­യെ ഓര്‍­മ്മ­യു­ണ്ടാ­വു­മ­ല്ലോ? ദക്ഷി­ണാ­ഫ്രി­ക്കന്‍ ­ലോ­ക­ക­പ്പ് ഫു­ട്‌­ബോ­ളില്‍ ആരൊ­ക്കെ തോ­റ്റാ­ലും ­പ­രാ­ഗ്വേ­ ഒന്ന് ജയി­ച്ചാല്‍ മതി­യെ­ന്ന് ആഗ്ര­ഹി­ക്കാ­ത്ത­വര്‍ കാ­ണി­ല്ല. കാ­ര­ണം പരാ­ഗ്വേ­യു­ടെ സൂ­പ്പര്‍ ­മോ­ഡല്‍ ­ലാ­റി­സ റി­ക്വല്‍­മി­യു­ടെ വാ­ഗ്ദാ­നം അത്ര മോ­ഹി­പ്പി­ക്കു­ന്ന­താ­യി­രു­ന്ന­ല്ലോ? പരാ­ഗ്വേ ജയി­ച്ചാല്‍ താന്‍ മു­ഴു­വന്‍ തു­ണി­യും മൈ­താ­ന­ത്തു­വ­ച്ച് ഉരി­യു­മെ­ന്നാ­യി­രു­ന്നു ലാ­റി­സ­യു­ടെ വാ­ക്ക്. പരാ­ഗ്വേ ജയി­ച്ചി­ല്ല. അതി­നാല്‍ ലാ­റി­സ­യ്ക്ക് തന്റെ വാ­ക്ക് പാ­ലി­ക്കാ­നു­ള്ള അവ­സ­ര­വും ലഭി­ച്ചി­ല്ല.

­മൊ­ത്തം ഉരി­ഞ്ഞി­ട്ടി­ല്ലെ­ങ്കി­ലും ആവ­ശ്യ­ത്തി­ന് തു­ണി­യി­ല്ലാ­തെ തന്നെ ദക്ഷി­ണാ­ഫ്രി­ക്കന്‍ ഗാ­ല­റി­ക­ളെ പ്ര­ക­മ്പ­നം കൊ­ള്ളി­ച്ച ഈ സു­ന്ദ­രി­യു­ടെ ചൂ­ടന്‍ വാ­ഗ്ദാ­നം ഇതാ വീ­ണ്ടും വന്നി­രി­ക്കു­ന്നു. കോ­പ്പ അമേ­രി­ക്ക­യില്‍ പരാ­ഗ്വെ ജയി­ച്ചാല്‍ ദക്ഷി­ണാ­ഫ്രി­ക്ക­യ്ക്ക് നഷ്ട­പ്പെ­ട്ട ആ കാ­ഴ്ച ഒരി­യ്ക്കല്‍ കൂ­ടി വാ­ഗ്ദാ­നം ചെ­യ്തി­രി­ക്കു­ക­യാ­ണ് ലാ­റി­സ. പരാ­ഗ്വേ ടീം കി­രീ­ടം നേ­ടി­യാല്‍ മൈ­താ­ന­ത്ത് പര­സ്യ­മാ­യി തു­ണി­യു­രി­യാ­മെ­ന്ന് വാ­ക്കു­പ­റ­ഞ്ഞ­രി­ക്കു­ക­യാ­ണ് ഈ സൂ­പ്പര്‍ മോ­ഡല്‍.  

­ഗ്രൂ­പ്പ്  ബി­യി­ലെ ആദ്യ മത്സ­ര­ത്തില്‍ പരാ­ഗ്വെ ഇക്വ­ഡോ­റി­നോ­ട് ഗോള്‍­ര­ഹിത സമ­നില വഴ­ങ്ങി­യ­തി­നെ തു­ടര്‍­ന്നാ­ണ് ലാ­റിസ തന്റെ പഴയ വാ­ഗ്ദാ­ന­വു­മാ­യി രം­ഗ­ത്തു­വ­ന്ന­ത്. പരാ­ഗ്വെ ­കോ­പ്പ അമേ­രി­ക്ക കി­രീ­ടം സ്വ­ന്ത­മാ­ക്കി­യാല്‍ മൈ­താ­ന­മ­ധ്യ­ത്തില്‍ ഞാന്‍ നഗ്‌­ന­യാ­യി നില്‍­ക്കു­മെ­ന്നു പറ­ഞ്ഞ ലാ­റി­സ­യ്ക്ക് മൈ­താ­ന­മ­ധ്യ­ത്ത് നഗ്ന­യാ­യി നില്‍­ക്കാ­നു­ള്ള കൊ­തി­യ­ല്ല മറി­ച്ച് തന്റെ ടീം എങ്ങ­നെ­യെ­ങ്കി­ലും ജയി­ക്ക­ണ­മെ­ന്ന് ആഗ്ര­ഹം കൊ­ണ്ട് മാ­ത്രം പറ­യു­ന്ന­താ­ണി­തെ­ന്നാ­ണ് ന്യാ­യം പറ­യാ­നു­ള്ള­ത്. ഇങ്ങ­നെ ഉത്തേ­ജ­നം നല്‍­കാന്‍ ആളു­ണ്ടെ­ങ്കില്‍ പി­ന്നെ പരാ­ഗ്വേ­യു­ടെ കളി­ക്കാര്‍ എന്തി­ന് മടി­ച്ചു­നില്‍­ക്കു­ന്നു­വെ­ന്നാ­ണ് കാ­ണി­ക­ളു­ടെ സം­ശ­യം. എന്നാല്‍ ജയി­ക്കാന്‍ ലാ­റി­സ­യു­ടെ ഗ്യാ­ല­റി­യി­ലെ കളി മാ­ത്രം പോ­രാ കളി­ക്കാര്‍­ക്ക് മൈ­താ­ന­ത്തും കളി­മി­ടു­ക്കു­ണ്ടാ­ക­ണ­മെ­ന്ന് ഫു­ട്‌­ബോള്‍ വി­ദ­ഗ്ധ­രും പരാ­ഗ്വേ ടീ­മി­നെ ഉപ­ദേ­ശി­ച്ചി­ട്ടു­ണ്ട്.

ഇ­ക്വ­ഡോ­റി­നെ­തി­രായ ആദ്യ മത്സ­ര­ത്തി­ലും പരാ­ഗ്വെ­യു­ടെ ചു­വ­പ്പും വെ­ള്ള­യും നി­റ­മു­ള്ള സ്ലീ­വ്‌­ലെ­സ് ടീ­ഷര്‍­ട്ടി­ലെ­ത്തിയ ലാ­റിസ തന്നെ­യാ­യി­രു­ന്നു ഗ്യാ­ല­റി­യു­ടെ താ­രം. ടീ­മി­ന്റെ തു­ടര്‍­ന്നു­ള്ള എല്ലാ മത്സ­ര­ങ്ങ­ളി­ലും ഗ്യാ­ല­റി­യില്‍ താ­നു­ണ്ടാ­കു­മെ­ന്നും ലാ­റിസ പറ­ഞ്ഞി­ട്ടു­ണ്ട്. ദക്ഷി­ണാ­ഫ്രി­ക്ക­യില്‍ കണ്ട­തൊ­ക്കെ തന്നെ വീ­ണ്ടും കാ­ണി­ക്കു­ക­യാ­ണ് ഗാ­ല­റി­യി­ലെ ഈ സു­ന്ദ­രി. കാ­ണി­കള്‍ പു­തി­യ­താ­യ­തി­നാല്‍ ലാ­റി­സ­യ്ക്കും മടു­പ്പി­ല്ല. അല്ലെ­ങ്കി­ലും ഇതൊ­ക്കെ എത്ര­ക­ണ്ടാ­ലും ആര്‍­ക്കാ­ണ് മടു­ക്കു­ക!

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
8 + 4 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback