സാന്റാഫെ: കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍നിന്ന് അര്‍ജന്റീന പുറത്ത്. ഉറുഗ്വേയുമായുള്ള മത്സരത്തില്‍ ഷൂട്ടൗട്ടില്‍ തോറ്റാണ് അര്‍ജന്റീന ആരാധകരെ നിരാശരാക്കിയത്. പെനാല്‍റ്റി ഷൂട്ടൌട്ടിലെ ഒരു പിഴവിലാണ് കിരീടമോഹവുമായെത്തിയ, ഏറെ ആരാധകരുള്ള സൂപ്പര്‍ടീം പുറത്തുപോകുന്നത്. ഷൂട്ടൗട്ടില്‍ പന്തുതൊടുക്കാന് മൂന്നാമതായി എത്തിയ സൂപ്പര്‍സ്റ്റാര്‍ കാര്‍ലോസ് ടെവസിന്റെ കാലില്‍ നിന്നു പോയ പന്ത് വല കടക്കാതെ അര്‍ജന്റീനിയന്‍ വംശജനായ ഉറുഗ്വേയുടെ ഗോള്‍കീപ്പര്‍ നെസ്റര്‍ മുസ്ലേര തട്ടിയകറ്റിയതോടെ കോപ്പയില്‍നിന്ന് അര്‍ജന്റീന അകന്നുപോകുകയായിരുന്നു.
കോച്ച് സെര്‍ജിയോ ബാറ്റിസ്റ്റ ടെവസിനെ ടീമിലെടുത്തത് ഇതോടെ വിവാദമാകുകയാണ്. മാറഡോണയടക്കമുള്ളവരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ടെവസ് ടീമിലെത്തിയത്.
മത്സരം നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും 1-1ന് തുല്യത പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൌട്ട് വേണ്ടിവന്നത്.
ഷൂട്ടൌട്ടില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ലയണല്‍ മെസി, നിക്കോളസ് ബുര്‍ദിസോ, ഹാവിയര്‍ പസ്റ്റോര്‍, ഗോണ്‍സാലോ ഹിഗ്വെയിന് എന്നിവരും ഉറുഗ്വേയ്ക്കുവേണ്ടി ഡീഗോ ഫോലാന്, ലൂയിസ് സുവാരസ്, ആന്ദ്രെ സ്കോട്ടി, വാള്‍ട്ടര്‍ ഗാര്ഗാനൊ, മാക്സിമിലിയാനൊ പെരേര എന്നിവരും ഗോളടിച്ചു. കളിസമയത്ത് ഉറുഗ്വേയുടെ ഡീഗോ പെരസിയും അര്‍ജന്റീനയ്ക്കായി ഗോണ്‍സാലോ ഹിഗ്വെയിനും ഗോള്‍നേടി.








