മെന്‍ഡോസ(അര്‍ജന്റീന): കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ ഗ്വാഗ്വാവിളികള് ഏറ്റുമുട്ടും. ഗ്വാ എന്ന അക്ഷരത്തില്‍ പേരവസാനിക്കുന്ന പരഗ്വായും ഉറുഗ്വായും തമ്മിലാണ് ഫൈനല്‍. വെനസ്വേലയെ തോല്പിച്ചാണ് പാരഗ്വാ ഫൈനലിലെത്തിയത്. ഉറുഗ്വാ നേരത്തേ ഫൈനലിലെത്തിയിരുന്നു.സെമിയില്‍ പെറുവിനെയാണ് ഉറുഗ്വാ തോല്പിച്ചത്.
മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരത്തില്‍ വെനസ്വേല ശനിയാഴ്ച പെറുവിനെ നേരിടും. കളികളിലൊന്നും കളിച്ചുജയിക്കാതെയാണ് പരഗ്വാ ഫൈനലിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നിലും സമനിലയായിരുന്നു അവര്‍ നേടിയത്. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെയും സെമിയില്‍ വെനിസ്വേലയ്ക്കെതിരെയും വിജയം ഷൂട്ടൗട്ടിലായി.








