സാഫ് ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ അഫ്ഗാനിസ്ഥാനെ ഏകപക്ഷീയമായ നാലു ഗോളിനു തോല്പിച്ചാണ് ഇന്ത്യ കിരീടമണിഞ്ഞത്. ഇത് ആറാം തവണയാണ് ഇന്ത്യ സാഫ് ഫുട്ബോള്‍ കിരീടം നേടുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ നാലു ഗോളുകളും നേടിയത്.
സുനില്‍ ഛേത്രി പെനാല്‍റ്റിയിലൂടെയാണ് ഗോള്നേട്ടത്തിനു തുടക്കമിട്ടത്. ഇന്ത്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചതിന് അംപയറുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിന് അഫ്ഗാന് ഗോള്‍ കീപ്പര്‍ ചുവപ്പുകാര്‍ഡു കണ്ടു പുറത്തായി. തുടര്‍ന്നുള്ള ഇരുപതു മിനിറ്റോളം അഫ്ഗാന് പത്തുകളിക്കാരുമായിട്ടാണ് കളിച്ചത്. ആ നേരത്താണ് ഇന്ത്യ നാലു ഗോളുകളും നേടിയത്.
ക്ലിഫോര്ഡ മിറാന്‍ഡ, ജെജെ ലാല്‍പെഖുല, സുശീല്‍ കുമാര്‍ സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയ മറ്റു താരങ്ങള്‍. ഛേത്രിയാണ് കളിയിലെ താരം.








