ഗോക്രിത്തരങ്ങള്‍

അ­ന്ത്യ കാ­ല­ത്ത് ചില ഉഗ്ര­ന്മാര്‍ പു­റ­ത്തു വരും എന്നു ­യേ­ശു­ പ്ര­വ­ചി­ച്ചി­രു­ന്നു. എന്നാല്‍ യേ­ശു­വി­നെ­പ്പോ­ലും അമ്പ­രി­പ്പി­ക്കു­ന്ന ചില അത്യു­ഗ്ര­ന്മാര്‍ ശാ­സ്ത്ര­ജ്ഞ­ന്മാ­രു­ടെ രൂ­പ­ത്തില്‍ കേ­ര­ള­ത്തില്‍ അവ­ത­രി­ച്ചി­രി­ക്കു­ന്നു­.

­സാ­ധാ­രണ ജന­ങ്ങള്‍­ക്ക് അപ്രാ­പ്യ­മായ വേ­ദ­സം­സ്കൃ­ത­ത്തെ ഭാ­വ­ന­യ്ക്ക­നു­സ­രി­ച്ച് വ്യാ­ഖ്യാ­നി­ച്ച് 'കര്‍­ണ്ണ­ര­സ­മാ­കു­മാ­റ്' അവ­ത­രി­പ്പി­ച്ച് കേള്‍­വി­ക്കാ­രെ അമ്പ­ര­പ്പി­ക്കു­ന്ന വി­ദ്യ­യാ­ണ് അടു­ത്ത കാ­ലം വരെ ഇന്‍­ഡ്യന്‍ ഇന്‍­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് സയ­ന്റി­ഫി­ക്‍ ഹെ­റി­റ്റേ­ജി­ന്റെ ജീ­വാ­ത്മാ­വും പര­മാ­ത്മാ­വു­മായ ­ഡോ. എന്‍ ഗോ­പാ­ല­കൃ­ഷ്ണന്‍ (ഓണ്‍­ലൈന്‍ ലോ­ക­ത്ത് ഗോ­ക്രി എന്ന പരി­ഹാ­സ­പ്പേ­രി­ലും ഇദ്ദേ­ഹം അറി­യ­പ്പെ­ടു­ന്നു) നട­ത്തി­യി­രു­ന്ന­ത്. വര്‍­ണ്ണ­വെ­റി രഹ­സ്യ­മാ­യി മന­സില്‍ കൊ­ണ്ടു നട­ന്നി­രു­ന്ന എല്ലാ മേല്‍­ജാ­തി­ക്കാര്‍­ക്കും സു­ഖി­ക്കു­ന്ന സന്ദേ­ശ­ങ്ങള്‍ വി­ള­മ്പി, ഒരു പരി­ഷ്കൃത സമൂ­ഹ­ത്തി­ന്റെ യു­ക്തി­ബോ­ധ­ത്തെ നാ­ലാ­യി­രം വര്‍­ഷം പി­ന്നില്‍ കൊ­ണ്ടു­പോ­യി ഏതൊ­ക്കെ­യോ പര്‍­ണ്ണ­ശാ­ല­യില്‍ കെ­ട്ടി­യി­ടാന്‍ ശ്രീ­മാന്‍ ഗോ­പാ­ല­കൃ­ഷ്ണന്‍ ഊരു ചു­റ്റു­ക­യാ­ണ്. അഹ­ങ്കാ­ര­ത്തി­ന്റേ­യും പര­പു­ച്ഛ­ത്തി­ന്റേ­യും ആള്‍­രൂ­പ­മായ മാ­ന്യ­ദേ­ഹ­ത്തി­നു കൃ­ത്യ­മായ മറു­പ­ടി കൊ­ടു­ക്കു­വാന്‍, ഉമേ­ഷ്, ഡോ സൂ­ര­ജ്, കാല്‍­വിന്‍ തു­ട­ങ്ങി­യ­വന്‍ ബ്ലോ­ഗി­ലൂ­ടെ ശ്ര­മി­ച്ച­പ്പോള്‍ അവ­രെ നാ­യ്ക്ക­ളെ­ന്നു വി­ളി­ച്ച് അധി­ക്ഷേ­പി­ച്ച് വി­മര്‍­ശന വി­ധേ­യ­മായ അദ്ദേ­ഹ­ത്തി­ന്റെ പ്ര­സം­ഗ­ങ്ങ­ളെ­ല്ലാം യൂ ട്യൂ­ബില്‍ നി­ന്നും നീ­ക്കം ചെ­യ്യു­ക­യാ­ണു­ണ്ടാ­യ­ത്.

­ശാ­സ്ത്ര­ത്തി­ന്റെ നേ­ട്ട­ങ്ങ­ളെ­ല്ലാം പണ്ടു മു­നി­മാര്‍ കണ്ടു പി­ടി­ച്ചി­രു­ന്നു­വെ­ന്ന പൊ­ട്ട­വാ­ദ­ത്തെ പ്ര­ത്യ­ക്ഷ­രം ഖണ്ഡി­ക്കു­ന്ന ലേ­ഖ­ന­ങ്ങള്‍ ഉമേ­ഷി­ന്റെ "­ഗു­രു­ക­ലം­" എന്ന ബ്ലോ­ഗില്‍ ഇപ്പോ­ഴും ലഭ്യ­മാ­ണ്. ഇന്നു വരെ ഈ ലേ­ഖ­ന­ങ്ങള്‍­ക്കു ഒരു മറു­പ­ടി അദ്ദേ­ഹം പറ­ഞ്ഞി­ട്ടി­ല്ല.

­ചില വര്‍­ഷ­ങ്ങള്‍­ക്കു മുന്‍­പ് ബഹ­റി­നി­ലെ ഒരു വേ­ദി­യില്‍ അദ്ദേ­ഹം പതി­വു­പോ­ലെ കൃ­ത്രിമ വി­ന­യ­ത്തോ­ടെ പറ­ഞ്ഞു­,

"­പൗ­രാ­ണീക ഭാ­ര­തീയ വി­ജ്ഞാന ശാ­ഖ­യില്‍ എന്നെ അമ്പ­ര­പ്പി­ച്ച ഒരു കാ­ര്യം ക്രി­പ്റ്റോ­ള­ജി­യു­ടെ ഉപ­യോ­ഗ­മാ­ണ്. അക്ഷ­ര­ങ്ങ­ളെ ചില പ്ര­ത്യേക ഗണിത ശാ­സ്ത്ര സങ്കേ­ത­ങ്ങള്‍ ഉപ­യോ­ഗി­ച്ച് അക്ക­ങ്ങ­ളാ­ക്കി മാ­റ്റു­ന്ന രീ­തി ആണി­ത്. അതി­ന് കട­പ­യാ­ദി എന്നാ­ണ് ചു­രു­ക്ക­പ്പേര്‍"

­പൊ­തു­ജ­നം അമ്പ­ര­ന്നി­രി­ക്കു­ക­യ­ണ്. കട­പ­യാ­ദി­യേ­ക്കു­റി­ച്ചു കേ­ട്ട­തു­കൊ­ണ്ട­ല്ല, ഗോ­ക്രി­യു­ടെ വി­ജ്ഞാ­ന­ത്തി­ന്റെ വൈ­പു­ല്യം ഓര്‍­ത്തി­ട്ട്. പെ­ട്ടെ­ന്നു സാം­സ്ക്കാ­രിക പ്ര­വര്‍­ത്ത­ക­നായ ശ്രീ. പി­.­ടി. തോ­മ­സ് എഴു­ന്നേ­റ്റ് പറ­ഞ്ഞു­,

"­ഡോ­ക്‌­ട്ട­റേ, കട­പ­യാ­ദി ഉണ്ടാ­യി­ട­ത്തു തന്നെ ഇന്നും നില്‍­ക്കു­മ്പോള്‍ പാ­ശ്ചാ­ത്യ ക്രി­പ്റ്റോ­ള­ജി അനേക കാ­തം മു­ന്നോ­ട്ടു പോയ വി­വ­രം താ­ങ്കള്‍­ക്ക് അറി­യി­ല്ലേ? മാ­ത്ര­മ­ല്ല, കര്‍­ണ്ണാ­ടക സം­ഗീ­തം പഠി­ക്കു­ന്ന വി­ദ്യാര്‍­ത്ഥി­കള്‍ ഓരോ രാ­ഗ­ങ്ങ­ളു­ടെ സ്വ­ര­ങ്ങള്‍ കണ്ടു പി­ടി­ക്കാന്‍ കട­പ­യാ­ദി­യാ­ണ് ഉപ­യോ­ഗി­ക്കു­ന്ന­ത്. രാ­ഗ­ങ്ങ­ളു­ടെ പേ­രു­ക­ളില്‍ സൗ­ക­ര്യ­പൂര്‍­വ്വം വാ­ക്കു­കള്‍ കൂ­ട്ടി ചേര്‍­ത്ത് ഒപ്പി­ച്ചെ­ടു­ക്കു­ന്ന പരി­പാ­ടി­യാ­ണ് അത്, അല്ലാ­തെ അതില്‍ ശാ­സ്ത്രീ­യത ഒന്നും ഇല്ല."

­മ­ല­പോ­ലെ കൊ­ണ്ടു­വ­ന്ന­ത് എലി­പോ­ലെ ആകു­ന്ന­ത് കണ്ട് അദ്ദേ­ഹം അന്നു ഒരു നി­മി­ഷം പക­ച്ച­തോര്‍­ക്കു­ന്നു. സാ­ധാ­രണ വേ­ദി­ക­ളില്‍ നി­ന്നും വരു­ന്ന പ്ര­തി­ക­ര­ണ­ങ്ങള്‍­ക്കു മറു­പ­ടി­യാ­യി പ്ര­തി­ക­രി­ച്ച­വ­രെ വി­ഡ്ഢി­യാ­ക്കു­ന്ന പ്ര­വ­ണ­ത­യാ­ണ് ഗോ­പാ­ല­കൃ­ഷ്ണ­ന്റേ­ത്. സദ­സ്യര്‍­ക്കു അജ്ഞ­മാ­യ­തും എന്നാല്‍ തി­ക­ച്ചും അപ്ര­ധാ­ന­വു­മായ വി­ഷ­യ­ങ്ങ­ളെ വന്‍­കാ­ര്യ­ങ്ങ­ളാ­യി ചി­ത്രീ­ക­രി­ച്ച് കൈ­യ­ടി നേ­ടു­ക­യാ­ണ് ശ്രീ­മാന്‍. ഭാ­ര­ത­ത്തി­ന്റെ പൗ­രാ­ണി­ക­ത­യോ പ്രാ­യോ­ഗിക ജീ­വി­ത­ത്തി­ലെ അതി­ന്റെ പ്ര­സ­ക്തി­യോ ഒന്നും അല്ല അദ്ദേ­ഹ­ത്തി­ന്റെ ഉന്നം. ഇതി­ന്റെ­യെ­ല്ലാം അടി­യി­ലൂ­ടെ തന്റെ ജീര്‍­ണ്ണി­ച്ച വി­ജ്ഞാ­ന­ഭാ­ണ്ഡം തു­റ­ന്ന് താന്‍ ഒരു സം­ഭ­വ­മാ­ണെ­ന്നു വരു­ത്തി തീര്‍­ക്കു­ന്ന വേ­ദി­ക­ളാ­ണ് അദ്ദേ­ഹ­ത്തി­ന്റെ സമ്മേ­ളന മഹാ­മ­ഹ­ങ്ങള്‍.

എ­ന്നാല്‍ ഇപ്പോള്‍ ഗോ­പാ­ല­കൃ­ഷ്ണന്‍ അവി­ടെ നി­ന്നും ഒരു പടി കൂ­ടി മു­ന്നോ­ട്ടു പോ­യി­രി­ക്കു­ന്നു. മറ്റു മത­ഗ്ര­ന്ഥ­ങ്ങ­ളെ വി­കൃ­ത­മാ­യി വ്യാ­ഖ്യാ­നി­ച്ച് പച്ച­ക്ക­ള്ളം പ്ര­ച­രി­പ്പി­ക്കു­ന്ന തര­ത്തി­ലേ­യ്ക്ക് അദ്ദേ­ഹം "ഉ­യര്‍­ന്നി­രി­ക്കു­ന്നു­". പക്ഷേ, ഈ ദുര്‍­വ്യാ­ഖ്യാ­ന­ങ്ങ­ളു­ടേ­യും കള്ള പ്ര­ച­ര­ണ­ത്തി­ന്റേ­യും ഇട­യി­ലൂ­ടെ മത­വൈ­ര്യ­വും വര്‍­ഗ്ഗീ­യ­ത­യും പ്ര­ച­രി­പ്പി­ക്കു­വാന്‍ ശ്ര­മി­ക്കു­ന്നു എന്ന­തു­കൊ­ണ്ടാ­ണ് ഈ കു­റി­പ്പ് എഴു­തു­ന്ന­ത്.

ഇ­പ്പോള്‍ യൂ­ട്യൂ­ബി­ലൂ­ടെ iishtv പ്ര­ച­രി­പ്പി­ക്കു­ന്ന മു­ക്കാല്‍ മണി­ക്കൂര്‍ ദൈര്‍­ഘ്യം വരു­ന്ന രണ്ടു വീ­ഡി­യോ­ക­ളില്‍ ( ഏതു നി­മി­ഷ­വും അപ്ര­ത്യ­ക്ഷ­മാ­കാം) ക്രി­സ്തു­വി­ന്റെ ഉപ­ദേ­ശ­ങ്ങ­ളും കൃ­സ്ത്യാ­നി­ക­ളു­ടെ വി­ശ്വാ­സ­വും ആണ് വി­ഷ­യ­ങ്ങള്‍. ക്രി­സ്ത്യാ­നി­കള്‍ സ്വ­ന്തം മക്ക­ളെ­ക്കൊ­ണ്ട് ഹി­ന്ദു­ക്ക­ളെ പ്രേ­മി­പ്പി­ച്ചു മതം മാ­റ്റു­ന്നു പോ­ലും! ലൗ ജി­ഹാ­ദി­ന്റെ കോ­ലാ­ഹ­ങ്ങള്‍ അവ­സാ­നി­ച്ചു വരു­ന്ന­തേ­യു­ള്ളൂ, അപ്പോ­ഴേ­യ്ക്കും അടു­ത്ത വെ­ടി മരു­ന്നി­നു തീ കൊ­ളു­ത്തു­ക­യ­ണ് ശാ­സ്ത്ര-അജ്ഞന്‍.

"ഉള്ളില്‍ സര്‍­പ്പ­ത്തി­ന്റെ വി­ഷ­വും പു­റ­ത്തു മാ­ട­പ്രാ­വി­ന്റെ ലാ­ളി­ത്യ­വു­മാ­യി ഞാന്‍ നി­ങ്ങ­ളെ ജന­ങ്ങള്‍­ക്കി­ടെ അയ­ക്കു­ന്നു" എ­ന്ന് യേ­ശു ക്രി­സ്തു പറ­ഞ്ഞി­രി­ക്കു­ന്നു എന്നാ­ണ് ഒ­ന്നാ­മ­ത്തെ വീ­ഡി­യോ­യി­ലെ­ അദ്ദേ­ഹ­ത്തി­ന്റെ വാ­ദം. അങ്ങി­നെ യേ­ശു പറ­ഞ്ഞി­ട്ടി­ല്ല എന്ന് അദ്ദേ­ഹ­ത്തി­നു നന്നാ­യി അറി­യാം. പി­ന്നെ എന്തി­നാ­ണ് ഈ വി­ഷം പാ­വ­പ്പെ­ട്ട ഹി­ന്ദു­ക്ക­ളു­ടെ ഉള്ളി­ലേ­യ്ക്കു കു­ത്തി­വ­യ്ക്കു­ന്ന­ത്?

"­ഞാന്‍ ചെ­ന്നാ­യ്ക്ക­ളു­ടെ ഇട­യി­ലേ­യ്ക്ക് ആടു­ക­ളെ എന്ന­പോ­ലെ അയ­ക്കു­ന്നു. അതു­കൊ­ണ്ട് നി­ങ്ങള്‍ പാ­മ്പി­നേ­പ്പോ­ലെ വി­വേ­ക­മു­ള്ള­വ­രും പ്രാ­വി­നേ­പ്പോ­ലെ നി­ഷ്ക­ള­ങ്ക­രും ആയി­രി­പ്പീന്‍" ( മത്താ. 10: 16)

എ­ന്നാ­ണ് യേ­ശു ശി­ഷ്യ­ന്മാ­രോ­ട് പറ­ഞ്ഞ­ത്. ഇത് ശാ­സ്ത്ര­ജ്ഞന്‍ വ്യാ­ഖ്യാ­നി­ച്ച­പ്പോള്‍ വന്ന മാ­റ്റം ശ്ര­ദ്ധി­ക്കു­ക. അതാ­ണ് ഗോ­ക്രീ വ്യാ­ഖ്യാന രീ­തി­.

­യേ­ശു­വി­നെ ഒരു വി­പ്ല­വ­കാ­രി­യോ, ഗു­രു­വോ, നേ­താ­വോ ഒക്കെ­യാ­യി പല­രും ചി­ത്രീ­ക­രി­ക്കാ­റു­ണ്ട്. എന്നാല്‍ ക്രി­സ്ത്യാ­നി­ക­ളെ സം­ബ­ന്ധി­ച്ച് യേ­ശു രക്ഷ­ക­നാ­ണ്. ക്രി­സ്ത്യാ­നി­ക­ളെ പര­മാ­വ­ധി പ്ര­കോ­പി­പ്പി­ക്കു­ന്ന­തി­നു രക്ഷ­കന്‍ ആശ­യ­ത്തെ തന്നെ­യാ­ണ് ഗോ­പാ­ല­കൃ­ഷ്ണന്‍ മനഃ­പൂര്‍­വ്വം ആക്ര­മി­ക്കു­ന്ന­തും. യേ­ശു ഒരു രക്ഷ­ക­നാ­ണെ­ങ്കില്‍ എന്തു കൊ­ണ്ട് സ്വ­യം ക്രൂ­ശില്‍ നി­ന്നും ഇറ­ങ്ങി വന്നി­ല്ല എന്ന ബു­ദ്ധി­പ­ര­മായ ചോ­ദ്യം കേള്‍­ക്കു­മ്പോള്‍ ശ്രോ­താ­ക്കള്‍ ഗോ­പാ­ല­കൃ­ഷ്ണ­ന്റെ യു­ക്തി­ബോ­ധ­ത്തെ പു­ക­ഴ്ത്താ­തി­രി­ക്കി­ല്ല. എന്നാല്‍ 2000 വര്‍­ഷം മുന്‍­പ് ക്രി­സ്തു­വി­നെ കു­രി­ശില്‍ തറ­ച്ച പട­യാ­ളി­യും ഇതേ ചോ­ദ്യം ചോ­ദി­ച്ചി­രു­ന്നു എന്ന് ബൈ­ബിള്‍ വാ­യി­ക്കു­ന്ന­വര്‍­ക്ക­ല്ലേ അറി­യൂ­.

­പ്ര­സം­ഗം പു­രോ­ഗ­മി­ക്കു­മ്പോള്‍ യഹോ­വ­യെ ബിന്‍­ലാ­ദ­നു­മാ­യി സാ­മ്യ­പ്പെ­ടു­ത്തി രസി­ക്കു­ക­യാ­ണ് ശ്രീ ഗോ­പാ­ല­കൃ­ഷ്ണന്‍. ഒരു വലിയ സമൂ­ഹം ആരാ­ധി­ക്കു­ന്ന 'ദൈ­വ­പു­ത്ര'­നെ നി­കൃ­ഷ്ട­നായ ഒരു തീ­വ്ര­വാ­ദി­യു­മാ­യി താ­ര­ത­മ്യം ചെ­യ്യു­ന്ന രോ­ഗാ­തു­ര­മായ ആ മന­സി­നെ ചി­കി­ത്സി­ക്കേ­ണ്ട­തു­ണ്ട്. ഹി­ന്ദു­ക്കള്‍­ക്ക് ഹി­ന്ദു­ക്ക­ളു­ടെ കപ്പില്‍ ബൈ­ബിള്‍ എന്ന വി­ഷം കൊ­ടു­ക്കു­ക­യാ­ണ് എന്നു നി­രീ­ക്ഷി­ച്ചു അദ്ദേ­ഹം ഒന്നാ­മ­ത്തെ പ്ര­സം­ഗം അവ­സാ­നി­പ്പി­ക്കു­ക­യാ­ണ്.

ഈ പു­ല­യാ­ട്ടി­നെ ബഹു­ഭൂ­രി­പ­ക്ഷം ഹൈ­ന്ദ­വ­രും അവ­ഗ­ണി­ക്കും. പക്ഷേ, അദ്ദേ­ഹം വി­ത­യ്ക്കു­ന്ന വി­ഷ­വി­ത്തില്‍ ചി­ല­തെ­ങ്കി­ലും നാ­ളെ ഈ നാ­ട്ടില്‍ മു­ള­യ്ക്കും. ഹി­ന്ദു­ത്വ എന്ന അക്ര­മാ­ത്മക രാ­ഷ്ട്രീ­യ­ശ­ക്തി­യു­ടെ ആവ­ശ്യ­വും അതു­ത­ന്നെ­യാ­ണ്.

അദ്ദേഹത്തിന്റെ ­ര­ണ്ടാ­മ­ത്തെ വീ­ഡി­യോ­യി­ലെ­ ഒന്നാ­മ­ത്തെ­വാ­ദം ശ്ര­ദ്ധി­ക്കു­ക. യേ­ശു ജനി­ക്കു­ന്ന­ത് എന്തി­നാ­ണെ­ന്നു ബൈ­ബി­ളില്‍ പറ­ഞ്ഞി­ട്ടി­ല്ല, എന്നാല്‍ ശ്രീ­കൃ­ഷ്ണന്‍ ജനി­ക്കു­ന്ന­ത് എന്തി­നാ­ണെ­ന്ന് പു­രാ­ണ­ങ്ങ­ളില്‍ പറ­ഞ്ഞി­ട്ടു­ണ്ട് എന്നും അദ്ദേ­ഹം കണ്ടെ­ത്തി­യി­രി­ക്കു­ന്നു. ഇതു വസ്തു­താ­വി­രു­ദ്ധ­മാ­ണ്, ഒന്നു­കില്‍ അദ്ദേ­ഹം ബൈ­ബിള്‍ വാ­യി­ച്ചി­ട്ടി­ല്ല, അല്ലെ­ങ്കില്‍ അദ്ദേ­ഹം കള്ളം പറ­യു­ന്നു. പല ഭാ­ഗ­ങ്ങ­ളി­ലാ­യി ക്രി­സ്തു ജനി­ച്ച­തി­ന്റെ പതി­ന­ഞ്ചു ലക്ഷ്യ­ങ്ങള്‍ ബൈ­ബി­ളില്‍ പറ­ഞ്ഞി­ട്ടു­ണ്ട്. അതില്‍ എനി­ക്ക് ഏറ്റ­വും ഇഷ്ട­പ്പെ­ട്ട­ത് മാ­ത്രം ഇവി­ടെ ഉദ്ധ­രി­ക്കു­ന്നു­.

"­കാ­ണാ­തെ പേ­ാ­യ­തി­നെ തി­ര­ഞ്ഞു രക്ഷി­പ്പാ­ന­ല്ലോ മനു­ഷ്യ­പു­ത്രന്‍ വന്ന­തു­" ലൂ­ക്കോ­സ് 19:10.

­യേ­ശു­വി­ന്റെ ജന­ന­ശേ­ഷം മാ­താ­പി­താ­ക്കള്‍ യേ­ശു­വി­നേ­യും കൊ­ണ്ട് എന്തി­നു ഈജി­പ്റ്റി­ലേ­യ്ക്കു പോ­യി എന്നു ബൈ­ബി­ളില്‍ പറ­യു­ന്നി­ല്ല എന്ന­താ­ണ് രണ്ടാ­മ­ത്തെ വാ­ദം. ഇതും ശരി­യ­ല്ല.

"­കര്‍­ത്താ­വി­ന്റെ ദൂ­തന്‍ യേ­ാ­സേ­ഫി­ന്നു സ്വ­പ്ന­ത്തില്‍ പ്ര­ത്യ­ക്ഷ­നാ­യി: നീ എഴു­ന്നേ­റ്റു ശി­ശു­വി­നെ­യും അമ്മ­യെ­യും കൂ­ട്ടി­ക്കൊ­ണ്ടു മി­സ്ര­യീ­മി­ലേ­ക്കു ഓടി­പ്പേ­ാ­യി, ഞാന്‍ നി­ന്നേ­ാ­ടു പറ­യും­വ­രെ അവി­ടെ പാര്‍­ക്കു­ക. ഹെ­രേ­ാ­ദാ­വു ശി­ശു­വി­നെ നശി­പ്പി­ക്കേ­ണ്ട­തി­ന്നു അവ­നെ അന്വേ­ഷി­പ്പാന്‍ ഭാ­വി­ക്കു­ന്നു എന്നു പറ­ഞ്ഞു" ­മ­ത്താ­യി 2. 13.

­ഹേ­രോ­ദാ­വില്‍ നി­ന്നും രക്ഷ­പ്പെ­ടു­ന്ന­തി­നാ­ണ് അവര്‍ ഈജി­പ്റ്റി­ലേ­യ്ക്കു പോ­യ­ത് എന്നും അടു­ത്ത വാ­ച­ക­ത്തില്‍ ഹേ­രോ­ദാ­വി­ന്റെ മര­ണ­ശേ­ഷം അവര്‍ മട­ങ്ങി വന്നു എന്നും ബൈ­ബി­ളില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

അ­ദ്ദേ­ഹ­ത്തി­ന്റെ സന്ദേ­ശ­ത്തി­ലെ തെ­റ്റു­കള്‍ ഒരു പക്ഷേ അജ്ഞ­ത­കൊ­ണ്ടാ­യി­രി­ക്കാം. പക്ഷേ, ഈ വി­ഷം ചീ­റ്റു­ന്ന പ്ര­സം­ഗ­ങ്ങള്‍ നമ്മു­ടെ സമൂ­ഹ­ത്തി­നു അപ­ക­ടം വരു­ത്തു­മെ­ന്ന­തില്‍ സം­ശ­യം വേ­ണ്ട. കൃ­ത്രിമ വി­ന­യ­ത്തില്‍ പൊ­തി­ഞ്ഞ ഈ കാ­ള­കൂ­ടം കു­ടി­ച്ചാല്‍ മഹാ­ദേ­വ­നു പോ­ലും അന്ത്യം ഭവി­ച്ചേ­ക്കാം­.

ഒ­രു മത ഗ്ര­ന്ഥ­ത്തില്‍ വി­ശ്വ­സി­ക്കാ­നും വി­ശ്വ­സി­ക്കാ­തി­രി­ക്കു­വാ­നും ഓരോ­രു­ത്തര്‍­ക്കും ഓരോ കാ­ര­ണ­ങ്ങള്‍ ഉണ്ട്. എന്നാല്‍ മറ്റൊ­രു മത­ത്തി­ന്റെ വി­ശു­ദ്ധ ഗ്ര­ന്ഥ­ത്തി­നു­ള്ളില്‍ ഞങ്ങ­ളു­ടെ ദൈ­വ­ത്തെ­ക്കു­റി­ച്ച് പറ­ഞ്ഞി­ട്ടു­ണ്ട് എന്നു പറ­ഞ്ഞ് അന്യ­മ­ത­ഗ്ര­ന്ഥ­ങ്ങള്‍­ക്കു­ള്ളി­ലൂ­ടെ സ്വ­ന്തം മതം വി­രി­യി­ച്ചെ­ടു­ക്കു­ന്ന തന്ത്രം കേ­ര­ള­ത്തില്‍ എല്ലാ പ്ര­മുഖ മത­ങ്ങ­ളും പയ­റ്റി­യി­ട്ടു­ള്ള­താ­ണ്. അത് ഒഴി­വാ­ക്കേ­ണ്ട­ത് തന്നെ­യാ­ണ്. പക്ഷേ, ഡോ. എന്‍ ഗോ­പാ­ല­കൃ­ഷ്ണന്‍ അതി­ന്റേ­യും അപ്പു­റം കട­ന്നു പോ­യി­രി­ക്കു­ന്നു. ബൈ­ബി­ളില്‍ എഴു­തി­യി­രി­ക്കു­ന്ന കാ­ര്യ­ങ്ങള്‍ അതില്‍ ഇല്ല എന്നു കള്ളം പ്ര­ച­രി­പ്പി­ക്കു­ക, യഹോ­വ­യെ ബിന്‍ ലാ­ദ­നോ­ട് ഉപ­മി­ക്കു­ക, യേ­ശു­വി­നു മാ­ന­സിക രോ­ഗം ഉണ്ടെ­ന്നു പറ­യുക ഇതൊ­ന്നും ശരി­യ­ല്ല, ഇതു നമു­ക്കു ഗു­ണം ചെ­യ്യി­ല്ല- നി­ശ്ച­യം­.

­സ­ജി മര്‍­ക്കോ­സ്

­ചേര്‍­ത്തു­വാ­യി­ക്കാന്‍

37 Comments

വിഷവിത്തുകള്‍ എല്ലായിടത്തുമുണ്ട്. സ്വമതങ്ങളില്‍ തന്നെ അവര്‍ക്ക് അര്‍ഹമായ തിരസ്കാരം ലഭിക്കുന്നുമുണ്ട്. എന്നാല്‍ ചുരുക്കം ചിലയിടങ്ങളില്‍ ഈ വിഷവിത്തുകള്‍ മുളയ്ക്കാനും സാധ്യതയുണ്ടെന്ന അത്യാഹിതം ഒരു സാധ്യതയായി അവശേഷിക്കുന്നു

ഈ കുറിപ്പിന് നന്ദി. ഗോക്രിയെ അല്ല കുറ്റം പറയേണ്ടത്. ഗോക്രി പറയുന്ന മണ്ടത്തരങ്ങള്‍ തിരിച്ചറിയുവാന്‍ പറ്റാത്ത രീതിയില്‍ ജനങ്ങളെ നിര്‍ഗുണരാക്കിയ അശാസ്ത്രീയ വിദ്യാഭ്യാസ സമ്പ്രദായത്തിനെയാണ് കുറ്റം പറയേണ്ടത്.

“ഇതൊന്നും ശരിയല്ല, ഇതു നമുക്കു ഗുണം ചെയ്യില്ല- നിശ്ചയം“ -

സജി പറയുന്നതു കേട്ടാല്‍ തോന്നും, എന്തെങ്കിലും ഉദ്ദേശിച്ചാണ് ഡോഗോക്രി കാര്യങ്ങള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും എന്ന്.

അതെന്തായാലും, ലേഖനം ഉചിതമായി. ഡോഗോക്രിയുടെ വീഡിയോയിലെ ബേസിക്ക് പ്രെമിസിനെത്തന്നെ പൊളിച്ചെടുത്തതിനും നന്ദി.

അഭിവാദ്യങ്ങളോടെ

ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍ ? ചാനല്‍ പുലികളും രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സാംസ്കാരിക മാലിന്യങ്ങളും കൂടെ സി പി എമ്മിനെ നന്നാക്കട്ടെ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരേയൊരു വിഷയം അതാണല്ലോ
അതിനിടയിലൂടെ ശശികല ടീച്ചര്‍, ഗോക്ക്രി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ വിഷസര്‍പ്പങ്ങള്‍ വളരട്ടെ

ഗോക്രി ..ഇയാളെ ഒന്നും തല്ലിക്കൊല്ലാന്‍ ആരും ഇല്ലേ ?

യേശു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു . സാധാരണ മനുഷ്യന്‍ എന്നാല്‍ ബുദ്ധനെ പോലെ , മഹാവീരനെ പോലെ, മുഹമ്മദിനെ പോലെ ബോധോദയം പ്രാപിച്ച ഒരുവന്‍ , വിവേകശാലി . അല്ലാതെ നാട് മുഴുവന്‍ ഓടിനടന്നു അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു ആളുകളുടെ കണ്ണില്‍ പൊടിയിട്ടു നടക്കുന്ന ആള്‍ദൈവം അല്ല . യേശു പ്രവര്‍ത്തിച്ചു എന്ന് പറയുന്ന അദ്ഭുതങ്ങള്‍ ഒക്കെ പച്ചക്കള്ളം ആണ് യേശുവിനു ദൈവിക പരിവേഷം നല്‍കാന്‍ വേണ്ടി കെട്ടിച്ചമച്ച അസംബന്ധങ്ങള്‍ !
ലാസറിനെ പുനര്‍ജീവിപ്പിച്ചതും , വെള്ളം വീഞ്ഞാക്കിയതും , കടലിനു മീതെ നടന്നതും എല്ലാം വിഡ്ഢികള്‍ക്കു വിഴുങ്ങാന്‍ വേണ്ടിയുള്ള സംഭവങ്ങള്‍ ആണ് ... മരണം എന്ന അവസ്ഥയില്‍ നിന്ന് ബന്ധുക്കളുടെ സന്തോഷത്തിനു വേണ്ടി ഒരുവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക യേശുവിനെ പോലെ വിവേകശാലി ഒരിക്കലും അങ്ങനെ പ്രവര്‍ത്തിക്കില്ല മറിച്ച് മരണം എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവരെ പഠിപ്പിക്കുകയാണ് ചെയ്യുക

പിന്നേ...യേശുവിന്റെ കൂടെ നടന്ന ആളെ പോലെ അല്ലെ അടിച്ചു വിടുന്നത് --സാധാരണ മനുഷ്യനാണ് , ബോധോദയം പ്രാപിച്ച ഒരുവനാണ് എന്നൊക്കെ-- യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതിനോ ജീവിച്ചിരുന്നതിനോ യാതൊരു തെളിവും ഇല്ല...

ഈ ലോകത്ത് ആരെങ്കിലും ഇപ്പൊ യേശുവിന്റെ കൂടെ നടന്നവര്‍ ഉണ്ടോ ? എന്നിട്ടും ഭൂരിഭാഗം ആളുകളും യേശുവില്‍ അല്ലെ വിശ്വസിക്കുന്നത് ....
അങ്ങനെ ആകാനാണ് സാധ്യത എന്നാണു ഞാന്‍ ഉദ്ദേശിച്ചത് , അല്ലാതെ എന്റെ കയ്യില്‍ പുള്ളിക്കാരന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഒന്നും ഇല്ല . ഇനി ഇങ്ങനെ ഒരാള്‍ ഇല്ലെങ്കിലും എനിക്ക് വിഷയമല്ല . പുള്ളി സിമ്പല്‍ ആണ് !

ഗോക്രി സംബന്ധമായ അല്പം പഴയ പോസ്റ്റ്‌....

'ഗോക്രി' മോഡല്‍ ഉഡായിപ്പോളജി + ജെനറ്റിക്ക് 'തഴമ്പ്' = ഏഴാം അറിവ്
http://anoopesar.blogspot.in/2011/11/7th-sense.html

ധൈര്യമുണ്ടെങ്കില്‍ ഇതെഴുതിയ ആള്‍ പരസ്യമായ ഒരു സംവാദത്തിനു സാറുമായി തയ്യാറാകട്ടെ ....ഒളിഞ്ഞിരിന്നു ബ്ലോഗ് എഴുതുന്നതു പോലെയല്ല ,നേരിട്ട് വന്നാല്‍ മുട്ടിടിക്കും....ബൈബിളിലെ കാര്യങ്ങള്‍ സാറ് പറഞ്ഞതെല്ലാം ജോസഫ്‌ പുലിക്കുന്നേല്‍ നേരത്തേ എഴുതിയതാണ്....

If we go through the bible, we could find out that christ has never argued with anybody. He was a man of great humility with extream powers of tolerance. If there was a man who could be called a man of failures that was jesus. But jesus failed or taught us to be a failure in the eyes of the world because he knew that it was the only way to heaven when he said "to enter through the narrow gate that the gate to the heaven is too narrow". Every sinner has the right to abuse jesus. After for all these abusers that jesus died on the cross. Don't forget his words before his last breath "Father forgive them that they don't know what they are doing". This word is enough for all those Anti-Jesus activists.

The god concept - "yahova" explained in the old testament of bible is exactly doing terrorist activities as Mr Gopalakrishnan explained. Anybody who read old testament with an unbiased mind can understand it very easily. I am also born as christian but does not blindly believe in such blatant fairy tales of bible but on the same time accepting all the good messages in Bible.

ഛെ ഇയാളിത്ര വിവരദോഷി ആയിപ്പോയല്ലോ -- മറ്റൊരു പോള്‍ പോല്ട്ട് കേരളത്തില്‍ ഉദയം കൊള്ളുന്നു

ശ്രീ നാടാര്‍,
ഞാനാണ് ഇത് എഴുതിയത്. ഒളിച്ചിരിക്കുകയുമല്ല. ബ്ലൊഗിനകത്തൂടെ തല വെളിയിലിടാന്‍ വഴിയില്ലല്ലോ :)

പുലിക്കുന്നേല്‍ സാര്‍ ബൈബിള്‍ മലയാളത്തിലേയ്ക്കു ട്രാസ്ന്‍ലേറ്റ് ചെയ്ത ആളാണ്. ഇന്നു മലയാളത്തില്‍ പ്രചാരത്തിലിരിക്കുന്നതില്‍ ഏറ്റവും കുറ്റമറ്റ ട്രാന്‍സലേഷന്‍ അദ്ദേഹത്തിന്റെ ഓശാന ബൈബിള്‍ ആണ്. ഇന്നുവരെ അദ്ദേഹം ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം പറഞ്ഞു കേട്ടിട്ടില്ല, ബൈബിളിനേപറ്റി കള്ളവും പറഞ്ഞിട്ടില്ല.

പക്ഷേ, ഗോപാല ക്ര്ഷ്ണന്‍ ബൈബിളില്‍ ഇല്ല എന്നു പറയുന്നത് ഈ കുറിപ്പിലെ യൂ ട്യൂബ് ലിങ്കില്‍ നിന്നും താങ്കള്‍ക്കു കേള്‍ക്കാം. അതു നുണയാണെന്നും, അതെല്ലാം ബൈബിളിലുള്ളതാണെന്നും അദ്ദേഹത്തിന്റേതു ദുഷ്ടലാക്കോടെയുള്ള കള്ള പ്രചരണമാണെന്നും മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.
അതിനു ബൈബിളിലെ റഫറന്‍സും, ഓണ്‍ലൈന്‍ ബൈബിളിലെ ലിങ്കും കുടുത്തിട്ടുണ്ട്. ലിങ്കില്‍ ഒന്നു ക്ലിക്കി നോക്കുകയോ, ബൈബിള്‍ എടുത്തു മറിച്ചു നോക്കുകയോ അല്ലേ വേണ്ടൂ? ഇനി ഗോപാലക്ര്ഷ്ണനുമായി അങ്കംവെട്ടി തന്നെ നിശ്ചയിക്കണമെന്നുണ്ടോ ചങ്ങാതീ? നട്ടുച്ചുക്കു വെളിയില്‍ നിന്നും കൊണ്ട് പകലാണെന്നു പറയാന്‍ പരീക്ഷണം നടത്തി നോക്കണോ?
കണ്ണൊന്നു തുറന്നാല്‍ പോരെ?

വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ വിചാരിച്ചു സുരജിനെയും മറ്റും പോലെ പുരോഗമന ചിന്താഗതിക്കാരായ ഒരാളാനന്നു.. ആ താല്‍പര്യത്തിലാണ് താഴോട്ടു വായിച്ചു വന്നത്.. അപ്പോഴല്ലേ മനസിലായത് ഗോപാലകൃഷ്ണന്‍ യേശുവിനെ പറ്റി പറഞ്ഞതുകൊണ്ട് മാത്രം ഉണ്ടായ ഒരു പോസ്റ്റ്‌ ആണ് ഇത് എന്ന്.. താങ്കളും ഗോപാല കൃഷ്ണന്നും തമ്മില്‍ ഒരു വെത്യാസവും ഇല്ല.. ഹിന്ദു ദൈവങ്ങളെ കളിയാക്കിക്കൊണ്ട് പല ഉപദേശികളും പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ട്.. അവരോടുള്ള തങ്ങളുടെ പ്രതികരണം എന്താണാവോ?
സന്തോഷ്.

സന്തോഷ്,
ഞാനും ഗോപാലകൃഷ്ണനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല എന്ന് പറഞ്ഞത് ഒരു കണ്ണടച്ചുള്ള വെടിയായിപ്പോയി.

ഗോപാലകൃഷ്ണന്‍ യേശുവിനേപറ്റി പറഞ്ഞതുകൊണ്ടാണോ പ്രതികരിച്ചത് എന്നു ചോദിച്ചാല്‍ ഉത്തരം യേസ് & നോ എന്നാണ്.
യേസ് എന്നു പറയാന്‍ കാരണം, മറ്റൊരു മത ഗ്രന്ഥത്തേപറ്റി അദ്ദേഹം കള്ളം പ്രചരിപ്പിച്ചാല്‍ എനിക്കു തിരിയില്ല, ഇതെനിക്കു അറിയാവുന്ന കാര്യമാണ്.. നോ എന്നു പറയാന്‍ കാരണം, മതസ്പര്‍ദ വളര്‍ത്തുന്നത് ആരു പറഞ്ഞാലും എതിര്‍ക്കും, എതിര്‍ത്തിട്ടുണ്ട്, ഞാന്‍ ഒരിക്കലും ചെയ്യാറില്ല, ചെയ്യുകയുമില്ല. (ഫോര്‍ ഇന്‍ഫോ-മലയാളം ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയില്‍, ഞാന്‍ അപരിചിതനല്ല)

ഒരു കാര്യം ശരിയല്ല എന്നു പറയാന്‍ നിരീശ്വരവാദിയാകണമെന്നുണ്ടോ? ഈശ്വരവിശ്വാസം തെറ്റാണോ?

നിന്നെ പോലുള്ള കപട ക്രിസ്ത്യാനികളെ ഗോപാലകൃഷ്ണന്റെ വാലില്‍ കെട്ടാന്‍ പോലും കൊള്ളില്ല.....

ഗോക്രിക്ക് വാലും ഉണ്ടോ ? അപാരം തന്നെ ഗോക്രി വിശേഷങ്ങള്‍.....

ആദ്യമേ ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഒരാളും ഒരു മതത്തെയും വിമര്‍ശിക്കാന്‍ പാടില്ല എന്ന അഭിപ്രായമുള്ളയാളല്ല ഞാന്‍. യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും ഇതര ആദര്‍ശങ്ങളെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ തന്നെ ഗോപാലകൃഷ്ണന് ഹിന്ദുമതത്തിന്റെ മേന്മ പ്രചരിപ്പിക്കാനും, ക്രിസ്തുമതത്തെ വിമര്‍ശന വിധേയമാക്കാനും സ്വഭാവികമായും അവകാശമുണ്ട്. എന്നാല്‍ വിശ്വാസത്തെ അത്യന്തം വൈകാരികമായി സമീപിക്കുന്ന ഒരു സാമൂഹ്യ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത് എന്നുള്ളത് കൊണ്ട്, മതവിമര്‍ശനങ്ങള്‍ നമ്മുടേത് പോലുള്ള ബഹുമത സമൂഹത്തില്‍ സൃഷ്‌ടിക്കാവുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള അവബോധത്തോട് കൂടിയല്ലാതെയുള്ള വിമര്‍ശനങ്ങള്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമേ സൃഷ്ടിക്കൂ. ബ്ലോഗിലെ മതവിമര്‍ശകരായ വരട്ടു യുക്തിവാദികളുടെ കമന്റു ബോക്സില്‍ കാണുന്ന വര്‍ഗീയ അനോണി കൂട്ടങ്ങള്‍ അതാണ്‌ കാണിക്കുന്നത്.

ഇവിടെ ഗോപാലകൃഷ്ണനോടുള്ള എന്റെ എതിര്‍പ്പ്, അദ്ദേഹം ക്രിസ്തുമത്തെ വിമര്‍ശിച്ചു എന്നുള്ളതിലല്ല മറിച്ച് വംശീയതയും വിദ്വേഷ പ്രചരണവും നടത്തി എന്നുള്ളതാണ്. ഭൂരിഭാഗം ക്രൈസ്തവരും എങ്ങനെയും മതം മാറ്റാന്‍ നടക്കുന്നവരാണ് എന്നും, ക്രൈസ്തവര്‍ ഭൂരിഭാഗം പേരും ഉള്ളില്‍ വിഷവും പുറത്ത് സ്നേഹവും കൊണ്ട് നടക്കുന്നവരാണ് എന്നുമുള്ള പ്രചരണം കേരളത്തില്‍ വ്യാപകമാക്കിയാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ ? സമുദായങ്ങള്‍ തമ്മില്‍ വെറുപ്പും സംശയവും വളര്‍ത്താന്‍ മാത്രമേ അതുപകരിക്കൂ.

ബൈബിളിലെ ദൈവ സങ്കല്‍പ്പത്തെ പലരും വിമര്‍ശിച്ചിട്ടുണ്ട്, ഗോപാലകൃഷ്ണനും അത് ചെയ്യാവുന്നതാണ്, പക്ഷെ , ബൈബിളിനെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത തന്റെ , ഹിന്ദു ഓഡിയന്‍സിനോട് ക്രിസ്ത്യ്യാനികള്‍ ആരാധിക്കുന്ന ദൈവം ഒസാമ ബിന്‍ ലാദനെ പോലെ ഭീകരനാണ് എന്ന് പറഞ്ഞു കൊടുക്കുന്ന പണിക്ക് പറയുന്ന പേര് വിമര്‍ശനം എന്നല്ല വിദ്വേഷപ്രചരണം എന്നാണ്.

ചില വരട്ട് യുക്തിവാദികള്‍ മലയാള ബൂലോഗത്ത് മത വിദ്വേഷ പ്രചരണം യുക്തിവാദത്തിന്റെ ലേബലില്‍ നടത്തിയപ്പോള്‍, നിങ്ങള്‍ നടത്തുന്നത് ആരോഗ്യകരമായ വിമര്‍ശനമല്ലയെന്നും, വൈകാരികമായ വിദ്വേഷപ്രചാരണവും, ഏതാനും വ്യക്തികളുടെ പ്രവര്‍ത്തിയെ സമാന്യവത്കരിച്ചുകൊണ്ടുള്ള ഒരു പ്രത്യേക മത സമൂഹത്തെ മോശമായ വാക്കുകളുപയോഗിച്ചു ഭത്സിക്കുന്നതില്‍നിന്നും മുതലെടുക്കുക, മത വര്‍ഗീയ വാദികള്‍ ആണ് എന്നും പറഞ്ഞു കൊടുക്കാന്‍ മാത്രം വിവേകമുള്ള ഒരു യുക്തിവാദിയും ബൂലോഗത്ത് ഉണ്ടായില്ല എന്നതും സങ്കടകരമാണ് എന്ന് സാന്ദര്‍ഭികമായി പറയട്ടെ.

Thanks Saji , for putting it here. The fact is that GopalaKrishan dont have the same audience - followup now as he had 2 years back. Many of his speeches are mere repetitions. As a retiree I think he has taken this up as his profession, like you can see among many pensioner civil servants of Trivandrum who has taken up Astrology as a profession. . The best is to ignore these sort of people , as any sort of publicity is useful for them

Saji Markos,

Comparing Yahova with Bin Laden is not a big mistake. The activities of Yahova as explained in Old Testament of Bible is similar to any terrorist groups . Either Mr. Saji Markos is not ready to accpet that or he did not read old testament.

Idea of stolen concept of Sreekrishna story to jesus is true and is proved with a lot of evidences by Mr Edamaruku long back. Mr Gopalakrishnan is repeating the same idea but made some mistakes in the evidences.

അടഞ്ഞ മതസങ്കല്പങ്ങള്‍ അല്ലാത്തതിനാല്‍ ഹിന്ദുമതം വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യും, കൃസ്തുമതവും അപ്രകാരം വിമര്‍ശനങ്ങളെ ഭയപ്പെടുകയൊ അസഹിഷ്ണുത കാണിക്കുന്നതായോ അറിവില്ല. ചോദ്യം ചെയ്യപ്പെടരുതെന്ന് പറയുന്നതിനു വികാസമുണ്ടാകില്ല. വികാസമില്ലാത്ത മതംവും-പ്രത്യയശാസ്ത്രവും ജീര്‍ണ്ണതയിലേക്ക് നയിക്കും. ഒരു പക്ഷെ അത്തരം ആശയങ്ങള്‍ നിലനില്‍ക്കുന്ന സമൂഹറ്റ്ത്തെയും ക്യാന്‍സര്‍ പോലെ അത് നശിപ്പിക്കും.സജിമാര്‍ക്കോസിനേയും ഗോപാലകൃഷ്ണനേയും തമ്മില്‍ താരതമ്യം ചെയ്ത ബുദ്ധിയ്ക്ക് നല്ല നമസ്കാരം. സജി എഴുതിയത് വായിച്ചിട്ടുള്ളവര്‍ അദ്ദേഹം വര്‍ഗ്ഗീയവാദിയാണെന്ന് പറയില്ല. ഒരു വ്യക്തിയുടെ പേരും മതവും നോക്കി അയാള്‍ എഴുതിയതിനെ വിലയിരുത്തുന്നത് ശുദ്ധാബദ്ധമാണ്. ബൈബിളിനേയോ യേശുവിനേയൊ കുറിച്ച് പറഞ്ഞതതിന്റെ പ്രകോപനമാണ് ഈ ലേഖനം എന്ന് കരുതുന്നില്ല. ഗോപാലകൃഷ്ണന്റെ തട്ടിപ്പ് വാദങ്ങള്‍ പലരും ചോദ്യം ചെയ്തിട്ടുള്ളതാണെന്നും ഓര്‍ക്കുക.

സാം,
ഇടമറുക് എഴുതിയ പുസ്തകത്തേപറ്റി എനിക്ക് ഒന്നും പറയാനില്ല. അദ്ദേഹത്തിന്റെ നിഗമനങ്ങളൊട് യോജിപ്പില്ല, അത്രമാത്രം. പക്ഷേ, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഒരിടത്തു പോലും ബൈബിളില്ലാത്തത് ഉണ്ടെന്നു പറയുകയോ, ഉള്ളത് ഇല്ലെന്നു പറയുകയോ ചെയ്തിട്ടില്ല.

പക്ഷേ, മേല്‍തന്നിരിക്കുന്ന പ്രസംഗങ്ങളില്‍ ഗോപാലകൃഷ്ണന്‍ ചെയ്തിരിക്കുന്നത് അതല്ല. ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യം ബൈബിളില്‍ ഇല്ല, എന്നു കള്ളം പറഞ്ഞിരിക്കുന്നു. യേശു പറയാത്തകാര്യം ബൈബിളില്‍ ഉണ്ടെന്നു പറഞ്ഞിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അധമമായ നിഗമനങ്ങളില്‍ എത്തുകയും പുലഭ്യം പറയുകയും ചെയ്തിരിക്കുന്നു.

എന്താണ് ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യം? എന്തു സനാതന ധര്‍മ്മമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്? സമാധാനമായി ജീവിക്കുന്ന ഹിന്ദുവിന്റേയും കൃസ്ത്യാനിയുടെയും ഇടയില്‍ നുണപറഞ്ഞുകൊണ്ട് വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവരെ എന്തു ചെയ്യണം?

ഇടമറുക് കൃത്യമായി എന്താണ് പറഞ്ഞത് എന്ന് ഓര്‍ക്കുന്നില്ല. പക്ഷേ കൃഷ്ണന്റെ കഥ അടിച്ചു മാറ്റി ക്രിസ്തുവിന്റെ കഥ ഉണ്ടാക്കി എന്ന് ചരിത്രാന്വേഷികള്‍ പറയാന്‍ സാധ്യത ഇല്ല. മറിച്ച് കൃഷ്ണന്‍ ക്രിസ്തു കഥകളില്‍ സാമ്യതകള്‍ ഉണ്ട് എന്ന് പറഞ്ഞേക്കാം അത്ര മാത്രം. അതിനര്‍ഥം ഒന്ന് മറ്റൊന്നില്‍ നിന്ന് അടിച്ച് മാറ്റി എന്നല്ല. പ്രാചീനസംസ്കാരങ്ങള്‍ തമ്മില്‍ ഉള്ള കൊടുക്കല്‍വാങ്ങലുകള്‍ക്കാണ്‌ അത് തെളിവാകുന്നത്. അല്ലാതെ ഏകപക്ഷീയമായ അടിച്ചു മാറ്റലുകള്‍ക്കല്ല.

അത്തരം തെറ്റിദ്ധാരണകളുണ്ടാകുന്നത്, അതിഹൈന്ദവവാദികള്‍ പടച്ചുവിട്ട ചരിത്രനുണകള്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ഇവിടുള്ളത് കൊണ്ടാണ്‌. അതായത് വൈദീകസാഹിത്യത്തിനും ഹിന്ദു പുരാണങ്ങള്‍ക്കും അവയ്ക്ക് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ പഴക്കം ഉണ്ടെന്നുള്ള ധാരണ. മാത്രമല്ല അവയെല്ലാം ഏകശിലാരൂപം കൈക്കൊള്ളുന്നതാണെന്നും - വ്യാസന്‍ ഒറ്റക്കിരുന്ന് ഭാരതം എഴുതി, രാമായണം മുഴുവന്‍ വാല്‍മീകിയുടേതാണ്‌, വേദങ്ങള്‍ ഒറ്റയടിക്ക് മുഴുവനായി ഉണ്ടായതാണ്‌ മുതലായ ധാരണകള്‍. കൂട്ടിച്ചേര്‍ക്കലുകള്‍ - ക്രിസ്ത്വബ്ദാനന്തരമുള്ളതടക്കം - സൗകര്യം അങ്ങ് മറക്കുന്നു.

യേശുവും കൃഷ്ണനും മാത്രമല്ല, ഒരു പാട് ഈശ്വര സങ്കല്‍പങ്ങള്‍ക്കിടയിലെ സാമ്യതെക്കുറിച്ച് ലേഖനങ്ങള്‍ വായിച്ചതു ഓര്‍മ വരുന്നു. മിത്ര എന്ന ഒരു കക്ഷിയുടെ പേര് ഓര്‍മയുണ്ട്.

ഇത്തരം സാമ്യങ്ങള്‍ക്ക് പല കാരണങ്ങള്‍ ഉണ്ടാവാം. അതിനെ പറ്റി എല്ലാം എഴുതാന്‍ ഇപ്പൊ നേരം ഇല്ല. Thesis മുഴുമിക്കണം .

@കാല്‍വിന്‍:
ഇടമറുക് പറഞ്ഞത്‌ കൃഷ്ണനും യേശുവും ജീവിച്ചിരുന്നില്ല എന്നാണ്. ആ പുസ്തകത്തിന്‍റെ പേര് തെന്നെ അതാണ്‌.

ഗോപാല കൃഷ്ണന്‍ കൃഷ്ണന്‍ പക്ഷെ ആദ്യം ഇടമറുകിന്‍റെ പുസ്തകത്തെ പരാമര്‍ശിച്ചിട്ട് അവസാനമെത്തുമ്പോഴേക്കും പറയുന്നത് യേശു കൃഷ്ണനെ പോലെ ഒരു ചരിത്രപുരുഷനാണല്ലോ എന്നാണ്!.ഇടമറുക് പറഞ്ഞ പോലെ കൃഷ്ണനും മിത്താണ് എന്ന് പറഞ്ഞാല്‍ തീര്‍ന്നില്ലേ കഥ!!.

തിബറ്റിലോ ഇന്ത്യയിലോ പോയി വിദ്യ അഭ്യസിച്ച, അവസാനം കാശ്മീരില്‍ സമാധിയായ യേശുവിനെ ക്കുറിച്ചോക്കെ എന്തൊരു ആത്മവിശ്വാസത്തോടെയാണ് അയാള്‍ പറയുന്നത്.!

@Saji Markose,
Did you agree with all other points said in this video except the noted 3 Points. If so then the idea of the speech is conveyed. If not so see other videos which he reading the quotes from bible .What is your reply to this?
http://www.youtube.com/watch?v=t5yHACFdIgo
http://www.youtube.com/watch?v=RvuTn_Uc3VI
or search in youtube
Bharatham Christhumathathilekko

ബിജു,
അതേകള്ളങ്ങള്‍ തന്നെ അദ്ദേഹം ആ വീഡിയോയിലും ആവര്‍ത്തിക്കുന്നു.
അല്പം കൂടിയ വിഷം എന്നല്ലാതെ ഒന്നും പറയാനില്ല. ഈകേരള തൊഗാഡിയായെ തിരിച്ചറിയുന്ന ഹിന്ദുക്കള്‍ ഉണ്ട് എന്നതു തന്നെ ആശ്വാസം.
മുകളിലുള്ള ലേഖനത്തിന്റെ അടിയില്‍ ചില ലിങ്കു കള്‍ കൊടുത്തിട്ടുണ്ട് . ഉമേഷ്, ഡോ. സൂരജ്, കാല്വിന്‍ തുടങ്ങിയവര്‍ ഗോപാലകൃഷ്ണന്‍ പ്രചരിപ്പികുന്ന ബ്രഹ്മാണ്ഡ വിഡ്ഡിത്തങ്ങള്‍ പൊളിച്ചടുക്കിയിരിക്കുന്നത് സമയം പോലെ വായിക്കണം.
കേരളത്തില്‍ ഹിന്ദുക്കളുടെ ഇടയില്‍ ഇത്തരം വിഷങ്ങള്‍ കുറവായിരുന്നു അടുത്തകാലം വരെ.
സമൂഹത്തോട് വെറുപ്പും, പ്രസംഗത്തില്‍ കള്ളവും പ്രചരിപ്പിച്ചുകൊണ്ട് മത വൈര്യം വളര്‍ത്തുന്ന ഈ പ്രചരണം അദ്ദേഹത്തിന്റെ അനുയായികള്‍ തിരിച്ചറിഞ്ഞുതുടങ്ങി എന്നു മുകളിലെ ചില കമെന്റുകള്‍ തന്നെ സൂചിപ്പിക്കുന്നു.

@ Saji Markose,

So you are accepting all other points which he mentioned in his video except those 3 points which you mentioned in this article.As i told even if with the other points the idea of his speech is clear.He is trying to prove jesus is not god or son of god but a rishi like sreenarayana guru , ramana maharshi etc.He is clearing it with rational points and i dont think there is such a poison as you mentioned in your article.

In the video "Bharatham Christhumathathilekko" - Can you please mention which quote he said is not in the Bible. All the quotes he mentioned is their in the bible.Then how can and on what basis you are saying he is telling lie?

Before ranting 'Conversion'... Could you give a convincing reply to the point raised by Mr Marcose here .

"സനാതന ധര്‍മ്മം എന്നു പറയുന്നതെന്താണ്? ആയിരക്കണക്കിനു കൊല്ലങ്ങളായി,ഈ ഭൂമിയുടെ അവകാശികളായിരുന്നവരെ, ദളിതരെ,ചാതുര്‍വര്‍ണ്ണ്യം എന്ന പേരില്‍ അതി തീവ്രമായി അടിച്ചമര്‍ത്തിയ ധമ്മമല്ലേ?

അല്ല എന്നെങ്ങനെ പറയാനാകും. വേദം കേള്‍ക്കുന്ന ദളിതരുടെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നും,വേദം ചൊല്ലുന്ന ദളിതന്റെ നാവു പിഴുതെടുക്കണം എന്നും ഒരു കാരുണ്യവുമില്ലാതെ എഴുതി വച്ചിരിയ്ക്കുന്ന മനുസ്മൃതി സനാതന ധര്‍മ്മത്തിന്റെ ആദ്യ ഭരണഘടനയാണ്. കൃസ്തു മതവും ഇസ്ലാം മതവും വന്നപ്പോഴാണ് ആദ്യമായി ഈ നാട്ടില്‍ മനുഷ്യര്‍ക്ക്‌ മനുഷ്യരായി ജീവിക്കാനുള്ള അവകാശം കിട്ടിയത്‌.കാരണം കൃസ്തുമതം സ്വീകരിച്ചവന്‍ പേരിനെങ്കിലും ജാതിവ്യവസ്ഥയ്ക്കു പുറത്തായി.നമ്മുടെ നാട്ടില്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ദളിതര്‍ക്കും താണജാതിയെന്ന് ലേബലടിച്ച് വിട്ട മനുഷ്യര്‍ക്കും മനുഷ്യരായി ജീവിയ്ക്കാനുള്ള ആഗ്രഹമാണ്.. സനാതനധര്‍മ്മം എന്ന പേരില്‍ ഇവര്‍ പ്രൊപ്പഗേറ്റു ചെയ്യുന്ന ഹിന്ദുമതം ദളിതര്‍ക്കോ താണജാതിയില്‍ ജനിച്ചവര്‍ക്കോ ഒരു നിമിഷം പോലും സ്വീകരിയ്ക്കാന്‍ പറ്റുന്ന മതമല്ല.ദളിതരും താണജാതിയെന്ന് വിളിപ്പേരുള്ളവരും എന്നെപ്പോലെ പൂര്‍ണ്ണ മനുഷ്യരാണ് എന്ന് ചിന്തയുള്ള ഉയര്‍ന്ന ജാതി എന്നു വിളിയ്ക്കപ്പെടുന്ന ജാതികളില്‍ ജനിച്ചവര്‍ക്കും ഈ സനാതനധര്‍മ്മമെന്ന പേരിലുള്ള ഹിന്ദുമതം സ്വീകരിയ്ക്കാന്‍ പറ്റില്ല.എന്തുകൊണ്ടെന്നാല്‍ ബ്രഹ്മസൂത്രം, വേദങ്ങള്‍, മനുസ്മൃതി എന്നിവ പൂര്‍ണ്ണമായും തന്റെ മതത്തിന്റെ ഭാഗമാണ് എന്നു വിശ്വസിയ്ക്കുന്നവര്‍ക്ക് ജാതിവ്യവസ്ഥയേയും അംഗീകരിയ്ക്കേണ്ടിവരും.അപ്പോള്‍ മറ്റു മനുഷ്യരെ തനിയ്ക്കു തുല്യരായി കാണാന്‍ കഴിയില്ല"

The caste system mentioned in vedas is entirely different of what we see in the present soceity.The clear evidence is the Vedas are not only composed by Brahmins. They are also composed by the Rishies from the Family of Kashatriya . These mantras are compiled in four Vedas by Veda Vyasa who was born in a Fishermen family. Our achaaras were written by Maheedasa Aitareya who is from Chandala family, Lord Krishna is not a Brahmin and he is from a backward community yadava, he is also black, Lord Rama was not a Brahmin but a kshatriaya, Maharashi Aravinda, Swami Vivekananda, Swamy Chinmayananda, , Sree Narayana Guru Deva, Sri. Tiruvallur….were not born to Brahmin parents. They were great Vedic scholars. Hence anyone can learn Vedas and none can stop others.Remember anyone has the freedom to express his/her opinion on any issues including learning and listening Vedas which could also be expressed in books, in ancient times as it is now. It does not mean the whole society accepted all the negatives and all the opinions.And if you are talking about the present caste system then you should also understand there are 146 caste in Christianity in Kerala and more than 1400 castes among US christians.If you come to south India you can see Pulaya Christians, Paraya Christians, Eezhava Christians, Naadaar Christians, keeping untouchability during life and after death even in crematorium.The Latin Catholic will not enter to Syrian catholic church, these two will not enter to Marthoma church, these three will not enter to Pentecost church, these four will not enter to Salvation army church, these five will not enter to 7th day Adventist church, these six will not enter to orthodox church, these seven will not enter to Jacobite church.each will never share their churches for Christians.

Biju,
What you mentioned here are theological denominations among semtic faiths , people are free to join one another if they are ready to accespt the respective prophecy. Can caste be compared to this . Can a Dalit become a Brahmin during his life time in the same as I mentioned the former ?

"കേരളത്തില്‍ ഹിന്ദുക്കളുടെ ഇടയില്‍ ഇത്തരം വിഷങ്ങള്‍ കുറവായിരുന്നു അടുത്തകാലം വരെ."
This is a perfect deduction

There should some tangible reason behind this right? Earlier in kerala only community politics was there and that too under UDF alone , but soon after Kerala saw competetive communal appeasement politics with sections among the left joining the bandwagon like KEN sharing platform with groups such as Jamaat and PFI. its a fact in kerala except Dalits/ adivasis none are facing any form of marginalisation. Sole idea was to cut into the UDf vote bank

It seems both left and right harping on competent communal politics keeping marginal BJP as common minimum enemy. many seccular Hindus see this as an unhealthy move. May be you or malyal.am team may never agree. If you look at the political trend in kerala for the last ten years you may see certain facts in that too.

ഗോപാലകൃഷ്ണനെ തൊഗാഡിയയോട് ഉപമിക്കുന്നത് ഒരു പക്ഷെ തൊഗാഡിയക്ക് മാനഹാനിയുണ്ടാക്കും. മദനിയേയും സമദാനിയേയും ആരെങ്കിലും ഒരു പോലെ കാണുമോ? ഗോപാലകൃഷ്ണന്റെ മധുരം പുരട്ടിയ “ശാസ്ത്രീയ” വിശകലനങ്ങള്‍ പലതും ആളുകളെ അന്ധവിശ്വാസികളും അന്യമത വിദ്വേഷികളുമാക്കുന്നു എന്നത് തോന്നിയിട്ടുണ്ട്. ഇനിയും ശാസ്ത്രത്തെ വളച്ചൊടിച്ചുണ്ടാക്കുന്ന ഉടായ്പ് ന്യായങ്ങളിലെ തട്ടിപ്പുകള്‍ കൂടുതല്‍ വെളിയില്‍ വരട്ടെ.
ക്രിസ്ത്യന്‍ വിഭാഗത്തിലെ ചിലര്‍ നടത്തുന്ന പ്രസംഗങ്ങളും മതപരിവര്‍ത്തന ശ്രമങ്ങളും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. എങ്കിലും ക്രിസ്ത്യന്‍ സമുദായം പൊതുവെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രമോട്ട് ചെയ്യുന്നില്ല എന്നതാണ് വസ്തുത. അവരുടെ പ്രസംഗങ്ങള്‍ പ്രകോപനപരവുമല്ല.

സജിമാര്‍ക്കോസിന്റെ കമന്റില്‍ ഡോ.സൂരജ്, ഉമേഷ് എന്നിവര്‍ക്കൊപ്പം കാള്‍‌വിനെ ചേര്‍ത്തു പറയുന്നതിനോട് വിയോജിപ്പുണ്ട്. ഉമേഷ്, ഡോ.സൂരജ് എന്നിവര്‍ വസ്തുതകളെ പഠിച്ചും യുക്തിഭദ്രമായും വ്യക്തമായുമാണ് കാര്യങ്ങള്‍ അവതരിപ്പിക്കാറ്, അതിനാല്‍ ആളുകളെ ചേര്‍ത്തു പറയുമ്പോള്‍ ശ്രദ്ധിക്കുക.

ബിജു,
മൂന്നു പോയിന്റ് തെറ്റാണെന്നു പറഞ്ഞു എന്നു പറഞ്ഞാല്‍ ബാക്കി എല്ലാം ശരിയാണ് സമ്മതിച്ചു എന്ന വ്യാഖ്യാനം ഒരു ഗോപാലകൃഷ്ണന്‍ മോഡല്‍ വ്യാഖ്യാനമായിപ്പോയല്ലോ!!

എല്ലാ കൃസ്ത്യാനികളുടേയും ഉദ്ദേശ്യം മുന്‍പില്‍ കിട്ടിയവരെ എങ്ങിനെയും മതം മാറ്റുകയാണെന്നു അദ്ദേഹം പറയുന്നു. ഇങ്ങനെ പറയാന്‍ അദ്ദേഹം എന്തെങ്കിലും സര്‍വ്വേ നടത്തിയോ ? ആരെങ്കിലും സര്‍വ്വേ നടത്തിയോ? അതോ കോപാലകൃഷ്ണന്‍ ചുമ്മാ അങ്ങു ഊഹിച്ചതോ? അദ്ദേഹത്തിനു എത്ര കൃസ്ത്യാനികളെ അറിയാം? നൂറ്? ആയിരം? ഒരു ലക്ഷം?

ചുമ്മ അടിച്ചു വിടുന്നത് ഒരു ശാസ്ത്രജന്‍ ആണെന്നു ഓര്‍ക്കണം. എനിക്കു നൂറുകണക്കിനു കൃസ്ത്യാനികളെ അറിയാം. കേരളത്തിലും വെളിയിലും. ഇതു വായിക്കുന്ന മത ഭ്രാന്തന്മാരല്ലാതെ ആരും ഗോപാല കൃഷ്ണന്റെ കണ്ടു പിടുത്തം ശരിയാണെന്നു പറയില്ല.

ഈ പ്രസംഗം അടിമുടി തെറ്റാണ് ചങ്ങാതീ. അതൊന്നും ഇനി ഒരു പ്രാവശ്യം കൂടി കേട്ട് എന്റെ മനസ്സ് മലിനമാക്കാന്‍ ഞാനില്ല. ഇനി അദ്ദേഹത്തിന്റെ പുതിയ മണ്ടന്‍ കണ്ടുപിടുത്തങ്ങള്‍ അറിയാന്‍ മറ്റു പ്രസംഗങ്ങളും കേള്‍ക്കുന്നില്ല. ശേഷിച്ച ചുരുക്കം വര്‍ഷം സമൂഹത്തിന്റെ സമാധാനത്തിനു പാരവയ്ക്കാതെ ജീവിക്കണം അത്രയുമേ ആഗ്രഹമുള്ളൂ. അത് ആഗ്രഹിക്കുന്നവര്‍ എല്ലാം ഗോപാലകൃഷ്ണനേപ്പോലുള്ളവരുടെ ( ഏതു മതത്തില്‍ പെട്ടവരായാലും) വിഷലിപ്തമായ സന്ദേശങ്ങള്‍ ഒഴിവാക്കിയേ പറ്റൂ.

അത് ഞാന്‍ ഒന്ന് ഉറക്കെ പറഞ്ഞു - അത്ര മാത്രം.

@Saji Markose,
You cannot close your eyes and say the world is dark.A huge number of missionaries are working in India and abroad to convert hindus to christanity by hooks and crooks and is a fact. Gopalkrishnan is pointing out their crooked techniques and analyzing the bible rationally.He said it loud and so you people are irritated because he is exposing christanity and bible which is considered and spreaded as holy book.Let all people read the bible and find out who is wrong and who is right.Don't beleive blindly what Gopalkrisnan said and this is what he is insisting in his speeches.

ഒന്നു കൂടി- ഇനി ആളുകള്‍ മതം മാറുന്നതാണ് ഗോപാലകൃഷ്ണനെ കോപിപ്പിച്ചതെങ്കില്‍ ഒരു ഹിന്ദുവിന്റെ വാക്കുകള്‍ കേള്‍ക്കൂ:( ഈ വിഷയത്തില്‍ പ്ലസ്സില്‍ നടഞ്ഞ ചര്‍ച്ചയില്‍ കാളിയംബി പറഞ്ഞ കമെന്റ് കോപ്പി ചെയ്യുന്നു,

"സനാതന ധര്‍മ്മം എന്നു പറയുന്നതെന്താണ്? ആയിരക്കണക്കിനു കൊല്ലങ്ങളായി,ഈ ഭൂമിയുടെ അവകാശികളായിരുന്നവരെ, ദളിതരെ,ചാതുര്‍വര്‍ണ്ണ്യം എന്ന പേരില്‍ അതി തീവ്രമായി അടിച്ചമര്‍ത്തിയ ധമ്മമല്ലേ?

അല്ല എന്നെങ്ങനെ പറയാനാകും. വേദം കേള്‍ക്കുന്ന ദളിതരുടെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നും,വേദം ചൊല്ലുന്ന ദളിതന്റെ നാവു പിഴുതെടുക്കണം എന്നും ഒരു കാരുണ്യവുമില്ലാതെ എഴുതി വച്ചിരിയ്ക്കുന്ന മനുസ്മൃതി സനാതന ധര്‍മ്മത്തിന്റെ ആദ്യ ഭരണഘടനയാണ്. കൃസ്തു മതവും ഇസ്ലാം മതവും വന്നപ്പോഴാണ് ആദ്യമായി ഈ നാട്ടില്‍ മനുഷ്യര്‍ക്ക്‌ മനുഷ്യരായി ജീവിക്കാനുള്ള അവകാശം കിട്ടിയത്‌.കാരണം കൃസ്തുമതം സ്വീകരിച്ചവന്‍ പേരിനെങ്കിലും ജാതിവ്യവസ്ഥയ്ക്കു പുറത്തായി.നമ്മുടെ നാട്ടില്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ദളിതര്‍ക്കും താണജാതിയെന്ന് ലേബലടിച്ച് വിട്ട മനുഷ്യര്‍ക്കും മനുഷ്യരായി ജീവിയ്ക്കാനുള്ള ആഗ്രഹമാണ്.. സനാതനധര്‍മ്മം എന്ന പേരില്‍ ഇവര്‍ പ്രൊപ്പഗേറ്റു ചെയ്യുന്ന ഹിന്ദുമതം ദളിതര്‍ക്കോ താണജാതിയില്‍ ജനിച്ചവര്‍ക്കോ ഒരു നിമിഷം പോലും സ്വീകരിയ്ക്കാന്‍ പറ്റുന്ന മതമല്ല.ദളിതരും താണജാതിയെന്ന് വിളിപ്പേരുള്ളവരും എന്നെപ്പോലെ പൂര്‍ണ്ണ മനുഷ്യരാണ് എന്ന് ചിന്തയുള്ള ഉയര്‍ന്ന ജാതി എന്നു വിളിയ്ക്കപ്പെടുന്ന ജാതികളില്‍ ജനിച്ചവര്‍ക്കും ഈ സനാതനധര്‍മ്മമെന്ന പേരിലുള്ള ഹിന്ദുമതം സ്വീകരിയ്ക്കാന്‍ പറ്റില്ല.എന്തുകൊണ്ടെന്നാല്‍ ബ്രഹ്മസൂത്രം, വേദങ്ങള്‍, മനുസ്മൃതി എന്നിവ പൂര്‍ണ്ണമായും തന്റെ മതത്തിന്റെ ഭാഗമാണ് എന്നു വിശ്വസിയ്ക്കുന്നവര്‍ക്ക് ജാതിവ്യവസ്ഥയേയും അംഗീകരിയ്ക്കേണ്ടിവരും.അപ്പോള്‍ മറ്റു മനുഷ്യരെ തനിയ്ക്കു തുല്യരായി കാണാന്‍ കഴിയില്ല"

ഇനി കുറെയുണ്ട്,. ഇവിടെ നിര്‍ത്തുന്നു.

" "സനാതന ധര്‍മ്മം എന്നു പറയുന്നതെന്താണ്? ആയിരക്കണക്കിനു കൊല്ലങ്ങളായി,ഈ ഭൂമിയുടെ അവകാശികളായിരുന്നവരെ, ദളിതരെ,ചാതുര്‍വര്‍ണ്ണ്യം എന്ന പേരില്‍ അതി തീവ്രമായി അടിച്ചമര്‍ത്തിയ ധര്‍മ്മമല്ലേ?

അല്ല എന്നെങ്ങനെ പറയാനാകും. വേദം കേള്‍ക്കുന്ന ദളിതരുടെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നും,വേദം ചൊല്ലുന്ന ദളിതന്റെ നാവു പിഴുതെടുക്കണം എന്നും ഒരു കാരുണ്യവുമില്ലാതെ എഴുതി വച്ചിരിയ്ക്കുന്ന മനുസ്മൃതി സനാതന ധര്‍മ്മത്തിന്റെ ആദ്യ ഭരണഘടനയാണ്. കൃസ്തു മതവും ഇസ്ലാം മതവും വന്നപ്പോഴാണ് ആദ്യമായി ഈ നാട്ടില്‍ മനുഷ്യര്‍ക്ക്‌ മനുഷ്യരായി ജീവിക്കാനുള്ള അവകാശം കിട്ടിയത്‌.കാരണം കൃസ്തുമതം സ്വീകരിച്ചവന്‍ പേരിനെങ്കിലും ജാതിവ്യവസ്ഥയ്ക്കു പുറത്തായി.നമ്മുടെ നാട്ടില്‍ മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ദളിതര്‍ക്കും താണജാതിയെന്ന് ലേബലടിച്ച് വിട്ട മനുഷ്യര്‍ക്കും മനുഷ്യരായി ജീവിയ്ക്കാനുള്ള ആഗ്രഹമാണ്.. സനാതനധര്‍മ്മം എന്ന പേരില്‍ ഇവര്‍ പ്രൊപ്പഗേറ്റു ചെയ്യുന്ന ഹിന്ദുമതം ദളിതര്‍ക്കോ താണജാതിയില്‍ ജനിച്ചവര്‍ക്കോ ഒരു നിമിഷം പോലും സ്വീകരിയ്ക്കാന്‍ പറ്റുന്ന മതമല്ല.ദളിതരും താണജാതിയെന്ന് വിളിപ്പേരുള്ളവരും എന്നെപ്പോലെ പൂര്‍ണ്ണ മനുഷ്യരാണ് എന്ന് ചിന്തയുള്ള ഉയര്‍ന്ന ജാതി എന്നു വിളിയ്ക്കപ്പെടുന്ന ജാതികളില്‍ ജനിച്ചവര്‍ക്കും ഈ സനാതനധര്‍മ്മമെന്ന പേരിലുള്ള ഹിന്ദുമതം സ്വീകരിയ്ക്കാന്‍ പറ്റില്ല.എന്തുകൊണ്ടെന്നാല്‍ ബ്രഹ്മസൂത്രം, വേദങ്ങള്‍, മനുസ്മൃതി എന്നിവ പൂര്‍ണ്ണമായും തന്റെ മതത്തിന്റെ ഭാഗമാണ് എന്നു വിശ്വസിയ്ക്കുന്നവര്‍ക്ക് ജാതിവ്യവസ്ഥയേയും അംഗീകരിയ്ക്കേണ്ടിവരും.അപ്പോള്‍ മറ്റു മനുഷ്യരെ തനിയ്ക്കു തുല്യരായി കാണാന്‍ കഴിയില്ല"

Rock solid facts

Interested to hear Hiindutva ideologues explanation , or in fact directly from Mr Gopalakrishnan

Post new comment

The content of this field is kept private and will not be shown publicly.
image
feedback