[മുന്നറിയിപ്പ്: IISH ഡയറക്ടറായ എന്‍ ഗോപാലകൃഷ്ണന്റെ പുതിയ വീഡിയോകളുടെ പശ്ചാത്തലത്തില്‍ ഡോ. സൂരജ് എഴുതിയ പ്രതികരണമാണ് ചുവടെ. രൂക്ഷമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ലേഖനത്തില്‍ സഭ്യേതരമെന്നു വിവക്ഷിക്കപ്പെടുന്ന വാക്കുകളും പ്രയോഗങ്ങളും അടങ്ങിയിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള ലേഖകന്റെ സമീപനം പരിപൂര്‍ണ്ണമായും വെളിപ്പെടുത്തുന്നതിന് തെരുവിലുപയോഗിക്കുന്ന ഭാഷ ആവശ്യമാണെന്നു ലേഖകന്‍ കരുതുന്നതിനാലും മതങ്ങളേയും മതചിഹ്നങ്ങളേയും കടന്നാക്രമിക്കുക എന്ന രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമായുമാണ്, നിരീശ്വരവാദിയായ ലേഖകന്‍ ഇത്തരം ഭാഷ സ്വീകരിച്ചിരിക്കുന്നത്. അത് വായനക്കാരില്‍ ചിലരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ അത്തരം പ്രയോഗങ്ങളോട് അരുചി തോന്നുന്ന വായനക്കാര്‍ ഈ ലേഖനം തുടര്‍ന്നു വായിക്കാതെയിരിക്കുക - എഡിറ്റര്‍]
ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലെ PhD വച്ചോണ്ട് ശാസ്ത്രത്തെ തരം പോലെ വളച്ചും ഒടിച്ചു മടക്കിയും ഹൈന്ദവപുരാണങ്ങളടക്കം സകല ജിലേബി ഗുലാബിയിലും "സയന്റിഫിക്" വസ്തുത സ്ഥാപിച്ചെടുക്കാന്‍ ഡോ:ഗോക്രി (എന്‍ ഗോപാലകൃഷ്ണന്) നടത്തുന്ന ശ്രമങ്ങളെ മുന്‍പ് ഞങ്ങള്‍ പൊളിച്ച് കാണിച്ചിരുന്നു (link1 ; link 2; link 3; link 4). നല്ല ഒന്നാംക്ലാസ് സംഘപറിവാരിത്തത്തിന്റെ സാംസ്കാരിക പ്ലാറ്റ്ഫോം കേരളത്തിന്റെ മതേതര മണ്ണില്‍ പണിതെടുക്കലാണു ഈ ഗജഫ്രാഡിന്റെ ഉദ്ദേശ്യമെന്ന് ഞങ്ങള്‍ അന്ന് തന്നെ കമന്റുകളിലും ഓണ്‍ലൈന്‍ ഇടപെടലുകളിലുമായി സൂചിപ്പിച്ചിരുന്നു. ഇയാളെ എതിര്‍ക്കുന്ന ഇന്ത്യയിലെ യുക്തിവാദികള്‍ക്ക് വിദേശ ക്രൈസ്തവ മിഷണറികളുടെ ഫണ്ട് കിട്ടുന്നുണ്ടെന്നൊക്കെ ഇടയ്ക്ക് അണ്ണന് വച്ച് കീച്ചുന്നതും യൂട്യൂബില്‍ കണ്ടിരുന്നു.
ഇപ്പോള്‍ അണ്ണന് ഇതാ കപടവിനയത്തിന്റെ മുഖം മൂടിയൊക്കെ പറിച്ച് കളഞ്ഞ് നല്ല അസ്സല് തൃശൂലവടിവാള്‍-ധാരിയായി ഇറങ്ങിയിരിക്കുന്നു : സ്വന്തം മതത്തിന്റെ വക്കീലുകളിക്കുമ്പോള്‍ ഗാന്ധാരി ഗര്‍ഭം കലക്കി മാംസപിണ്ഡത്തെ പ്രസവിച്ച കഥ ക്ലോണിംഗിന്റെ മഹാ ഉദാഹരണമായി വരെ വച്ച് കീച്ചുന്ന അണ്ണനു പക്ഷേ ബൈബിളിലെ പഴയനിയമം വ്യാഖ്യാനിക്കുമ്പോള്‍ ഒരു രക്ഷയുമില്ലാത്ത "അന്ധത"യാണ്. ബൈബിളില്‍ പറയുന്ന "യഹോവ" എന്ന സെമൈറ്റിക് ദൈവം അടിമുടി ഒരു ഗുണ്ടാ കൊണാപ്പനാണെന്നാണു ആശാന് വാദിച്ച് കൊണ്ടുവന്ന് നിര്‍ത്തുന്നത്. കൃസ്ത്യാനിയെന്ന് പറയുന്ന കൂട്ടര് കാലത്ത് ഉറക്കമെഴുന്നേല്‍ക്കുന്നതേ ഇന്നാരെ മതം മാറ്റാം എന്ന് ധ്യാനിച്ചോണ്ടാണെന്നാണു അണ്ണന് പറഞ്ഞ് വരുന്നതിന്റെ സാരം.
യഹോവ ക്രൂരനായ - പ്ലേഗും യുദ്ധവും കെടുതിയും പരത്തുന്ന - ദൈവമായിട്ടാണു പഴയനിയമത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നത് ഒരു നിരീശ്വരനെന്ന നിലയ്ക്ക് ഇതെഴുതുന്നയാളും സമ്മതിക്കുന്ന കാര്യം തന്നെ. എന്നാല്‍ ഹിന്ദുദൈവ സങ്കല്പം ഇതില്‍ നിന്ന് തരിമ്പും വ്യത്യാസപ്പെടില്ല എന്നതാണു സത്യം. സാംഖ്യദര്‍ശനത്തിന്റെ ചില കൈവഴികളാണു ഹൈന്ദവമെന്ന് പറയാവുന്ന ദൈവ സങ്കല്പങ്ങളില് അരൂപിയായ ഒരു പ്രപഞ്ച പ്രജ്ഞയെ ദൈവമായി കാണുന്നത്. ബാക്കിയുള്ള സങ്കല്പങ്ങള് നോക്കിയാല്‍ മനുഷ്യനേക്കാള്‍ മ്ളേച്ഛമായ നിലയിലാണു ദൈവങ്ങളുടെ പകയും പ്രതികാരവും അതിനു മനുഷ്യനെ കരുവാക്കലുമൊക്കെ. ഇന്ത്യയിലെ നിയോബ്രാഹ്മണിക്കല്‍ റിവൈവലിസത്തിന്റെ കാതല്‍-ആശയങ്ങളിലൊന്നെന്ന് പറയാവുന്ന സോ കോള്‍ഡ് "സര്‍വസംഗപരിത്യാഗ"ത്തിന്റെ നേരേ മറ്റേ അറ്റത്താണു കാമക്രോധലാഭമോഹാദികളില് മുങ്ങിക്കുളിച്ച് നില്ക്കുന്ന പല ദൈവങ്ങളും എന്ന് പുരാണങ്ങളോ ബ്രാഹ്മണങ്ങളോ ഒന്ന് പരതിയാല്‍ കാണാം.
ക്രൂരനായ ദൈവത്തിന്റെ ഉദാഹരണം കാണണേല് ഭാഗവത മതത്തിന്റെ ഒരു ഭാഗമായി വികസിച്ച "ഗരുഡപുരാണം" ഒന്ന് മറിച്ച് നോക്കിയാല്‍ മതി - ഇഹജീവിതത്തില് ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെട്ട് നരകത്തിലെത്തുന്നവനെ കൊല്ലാക്കൊല ചെയ്യുന്നതെങ്ങനെ എന്ന് നല്ല കിണ്ണനായി വിവരിക്കുന്നുണ്ട് - ഇരുമ്പ് പ്രതിമകളില്‍ കെട്ടിപ്പിടിപ്പിക്കുക, കൃമികളെക്കൊണ്ട് രക്തമൂറ്റിക്കുക, ഗദകൊണ്ട് അടിച്ച് ചതയ്ക്കുക, എണ്ണയില്‍ ഫ്രൈയാക്കുക എന്നിവയൊക്കെ വായിച്ചിട്ട് ഗോക്രിയണ്ണന് ചിലപ്പോള്‍ അതൊക്കെ ഒന്നുകില്‍ ഉല്പ്രേക്ഷകളോ വേറേ കാവ്യാത്മക വര്‍ണനകളോ ആണെന്ന് തട്ടിമൂളിക്കാന്‍ സാധ്യതയുണ്ട്. അണ്ണനെ സംബന്ധിച്ചേടത്തോളം ബൈബിളിലും ഖുറാനിലുമൊക്കെയേ "അണ്സയന്റിഫിക് " ദൈവങ്ങളുള്ളൂ, ഞമ്മട വിഷ്ണൂം ശിവനും ഭദ്രകാളിയുമൊക്കെ പണ്ടേ ക്വാണ്ടം ക്രോമോഡൈനാമിക്സിലും ലേസര്‍ ഫിസിക്സിലും പിഎച്ഡിയുമെടുത്തിട്ട് ഇരിക്കുന്ന മുടിഞ്ഞ സയന്റിഫിക്കാണല്ലോ. ന്യൂക്ലിയര്‍ റിയാക്റ്ററുകള്ക്കൊക്കെ ശിവലിംഗത്തിന്റെ ഷേയ്പ്പ് കൊടുത്തിരിക്കുന്നത് ശിവലിംഗത്തിന്റെ അപാര "ഊര്‍ജ്ജ"ത്തിന്റെ തെളിവാണെന്നാണു് ഗോപാലകൃഷ്ണന് സാറ് പണ്ട് സായിബാബയുടെ ട്രസ്റ്റ് നടത്തിയ ഒരു പ്രോഗ്രാമില്‍ അടിച്ച് വിട്ടത് ! ശിവലിംഗം തന്നെ ഒരു കുണ്ണയുടെ ഷേയ്പ്പല്ലേടോ എന്ന് ആരെങ്കിലും എഴുന്നേറ്റ് നിന്ന് ചോദിച്ചോ എന്നറീല്ല ലവിടെ.
ഇനി ദൈവങ്ങളുടെ മാടമ്പിത്തരവും തരവഴിയും : ഋഗ്വേദത്തിലെയും ശതപഥ ബ്രാഹ്മണത്തിലെയും പകയും ചീപ്പ് അടിയും മാടമ്പിത്തരവുമായി നടക്കുന്ന ദൈവങ്ങളുടെ കാര്യം ഗോക്രിയാശാനങ്ങ് മൊത്തമായിട്ട് വിഴുങ്ങി. വിഷ്ണുവും ശിവനും ബ്രഹ്മാവും തമ്മിലുള്ള ചീപ്പ് മത്സരങ്ങളുടെ (അതിനു ഭൂമിയിലെ മനുഷ്യരെ വരെ കരുവാക്കിയിട്ടുണ്ട്) കഥകള്‍ ബാലരമ-പൂമ്പാറ്റ-അമര്‍ ചിത്രകഥാരൂപത്തില്‍ എങ്കിലും വായിക്കാത്ത ഒരു തലമുറ കേരളത്തില്‍ ഇന്ന് കാണില്ല. ഭൂമിയിലെ ഏറ്റവും നല്ല ഭരണമെന്ന് "കേരളീയ ഹിന്ദുക്കള്‍" വിശ്വസിച്ച് വരുന്ന മഹാബലിയുടെ ഭരണത്തില്‍ കലിപ്പ് മൂത്ത് ദേവന്മാരും വിഷ്ണുവും കൂടിക്കളിച്ച ഫ്രാഡ് വേലയുടെ ഓര്മ്മപുതുക്കലാണല്ലോ ഓണമെന്ന പേരില്‍ നമ്മളിപ്പഴും ആഘോഷിക്കുന്നത്.
ദേവേന്ദ്രന്റെ കാമപ്രാന്താണെങ്കില് ലോകപ്രസിദ്ധമാണ്. ഒരു മഹര്‍ഷിയുടെ ഭാര്യയോട് വേണ്ടാതീനം കാണിച്ചതിനു ദേഹം മൊത്തം ലിംഗമുണ്ടാവട്ടെ എന്ന് ശാപം കിട്ടിയ ആശാനാണീ ദേവേന്ദ്രന്. സഹസ്രകുണ്ണനായി നടന്ന അണ്ണനു ഇത് ആയിരം കണ്ണുകളാക്കി മാറ്റിക്കിട്ടിയെന്നും ശാപമോക്ഷത്തിന്റെ ഉപകഥയില്‍ സംഭവമെല്ലാം കൂടി വാരിയെടുത്ത് മയിലിനു കൊടുത്തെന്നും അതാണു മയില്‍പ്പീലിക്ക് കണ്ണിന്റെ ലുക്കെന്നുമാണ് പുരാണം. ചന്ദ്രദേവനാകട്ടെ കഴപ്പ് മൂത്ത് ഓരോരോ നക്ഷത്രദേവതകളുമായി ആഴ്ചതോറും കിടക്കുന്നതിന്റെ ഫലമായിട്ടാണു "ക്ഷയിക്കുന്ന"തെന്നത്രെ കഥ (പ്രാചീന ഇന്ത്യന്‍ വൈദ്യത്തില്‍ "ക്ഷയം" എന്നത് എയിഡ്സിന്റെ ലക്ഷണവുമായി ഒത്തുപോകുന്നുണ്ടെന്ന് ചില വാദങ്ങളുമുണ്ട്). പാണ്ഡവരില്‍ ഒരൊറ്റയൊരെണ്ണം ഇന്ത്യന്‍ സദാചാര ബ്രിഗേഡിന്റെ പ്രിസ്ക്രൈബ്ഡ് "മാതൃകാദാമ്പത്യ"ത്തില്‍ ഒണ്ടായതല്ല. എല്ലാം ലീഗല്‍ കെട്ടിയോന് നോക്കിയിരിക്കെ വേറേ എടവാടീന്നുണ്ടായതാണ് (ഇത് പുരാണത്തില്‍ ചുമന്നോണ്ട് നടക്കുന്ന വാനരസേനകളു തന്നെയാണ് വാലന്റൈന്‍സ് ഡേക്ക് പബ്ബിലും റെസ്റ്ററന്റിലും പോകുന്ന പെണ്ണുങ്ങളെ തല്ലാനും തൊഴിക്കാനും നടക്കുന്നത് !)
പരശുരാമന് ക്ഷത്രിയരോടുള്ള കലിപ്പ് തീര്ത്തതെങ്ങനെയാണ് ? ഭൂമിയിലെ സകല ക്ഷത്രിയരെയും ഭേദമില്ലാതെ മഴുകൊണ്ട് വെട്ടിക്കൊന്ന് അവരുടെ രക്തം ഊറ്റി തടാകമുണ്ടാക്കി അതില്‍ അച്ഛനമ്മമാര്‍ക്കു ബലി തര്‍പ്പണം ചെയ്താണു അയ്യാളു കലിയടക്കിയത്. കൃഷ്ണന് ധര്മസംസ്ഥാപനാര്ത്ഥം എന്ന് പറഞ്ഞ് നടത്തിയെടുത്ത കൊലയൊക്കെ സോഡിയം പെന്റോത്താല്‍ കുത്തിവച്ചുള്ള സുഖമരണങ്ങളാരുന്നല്ലോ പിന്നെ! ജരാസന്ധനെ നടുവേ കീറിയല്ലേ കൊന്നത്? ചക്രമെറിഞ്ഞ് തലയരിഞ്ഞല്ലേ ശിശുപാലനെ കൊന്നത്? കര്ണനെന്ത് പിഴച്ചിട്ടാണു കൊന്നത്? ഭീഷ്മരെ അമ്പുകള്‍ കൊണ്ട് കൊരുത്ത് എത്ര ദിവസം കിടത്തീട്ടാണു കൊന്നത്? മഹാഭാരതയുദ്ധത്തില്‍ എത്ര അക്ഷൗഹിണികള്‍ തമ്മില്‍ ഏറ്റ് ചത്തു? പല വംശങ്ങളും കുറ്റിയറ്റെന്നാണു ഭാരതകഥയുടെ അവസാനം പറയുന്നതുതന്നെ. ഒടുക്കം സ്വന്തം വംശത്തിന്റെ പോലും വേരറുക്കാനുള്ള പദ്ധതിയും ഇട്ടേച്ചാണു വിഷ്ണു-കൃഷ്ണന് വൈകുണ്ഠത്തിലേക്ക് പോകുന്നത്.
ഞാനല്ലാതെ നിനക്കൊരു ആശ്രയം വേറേ ഇല്ല എന്ന് എത്രയിടത്ത് ഭഗവദ്ഗീതയില്‍ പറയുന്നുണ്ട്. യുദ്ധം ചെയ്യാന്‍ എത്രയോ ഇടത്ത് ആഹ്വാനമുണ്ട്. നിന്റെ അമ്പുകള്‍ കൊണ്ട് കൊല്ലുന്നത് "കര്‍മ്മം ചെയ്യലാണു" എന്നും അതില്‍ സങ്കടം വേണ്ട എന്നും പറയാത്ത ഒറ്റ അധ്യായമില്ല ഗീതയില്‍. ഇനി സ്മൃതികളും സൂത്രങ്ങളുമെടുത്താല് വേദം ഉച്ചരിക്കുന്ന കീഴ്ജാതിക്കാരന്റെ നാവ് പിഴുതെടുക്കലും കേള്‍ക്കുന്ന ശൂദ്രന്റെ കാതില്‍ ഈയമുരുക്കിയൊഴിക്കലും കൊല്ലാക്കൊലയും കൊണ്ട് ആകെമൊത്തം അങ്ങ് കുളിരോളമാണ് !
ഇതൊക്കെ "ധര്‍മ്മസംസ്ഥാപനാര്‍ത്ഥം" ആണെങ്കില്‍ യഹോവ പറയുന്ന ന്യായങ്ങളെന്താ ന്യായങ്ങളല്ലേ ഗോക്രിസാറേ ?
മോള് പൊട്ടിച്ചത് മണ്‍കലം
മരുമോള് പൊട്ടിച്ചാലത് പൊന്‍കലം !
സൂരജ് രാജന്









