ടോബാ ടേക്‍ സിങ്: ഒരു സ്വാതന്ത്ര്യദിന സമ്മാനം

എ­ല്ലാ­വര്‍­ക്കും സ്വാ­ത­ന്ത്ര്യ ദി­നാ­ശം­സ­കള്‍, തി­രി­ച്ചും അങ്ങ­നെ ആശം­സി­ക്കു­മെ­ന്നു പ്ര­തീ­ക്ഷി­ക്കു­ന്നു. ആദ്യം ഒരു മു­ഖ­വുര പറ­യ­ട്ടെ പി­ന്നെ കാ­ര്യ­ത്തി­ലേ­ക്കു കട­ക്കാം­.

­സ്വാ­ത­ന്ത്ര്യ­ദിന സ്മ­ര­ണ­കള്‍ ഇന്ത്യാ പാ­ക് വി­ഭ­ജ­ന­ത്തി­ന്റേ­തു കൂ­ടി­യാ­ണ്. വി­ഭ­ജ­ന­ത്തി­നെ ന്യാ­യീ­ക­രി­ക്കു­ന്ന­തും അതി­ന്റെ സാ­മൂ­ഹ്യ രാ­ഷ്ട്രീയ പശ്ചാ­ത്ത­ലം വി­ശ­ദീ­ക­രി­ക്കു­ന്ന­തു­മായ വി­ഭ­ജന വി­ദ­ഗ്ധ­രു­ടെ (Partition experts) ഒട്ടേ­റെ കൃ­തി­കള്‍ വി­ദ്യാര്‍­ഥി­യാ­യി­രു­ന്ന കാ­ലം തൊ­ട്ട് വാ­യി­ച്ചി­ട്ടു­ണ്ട്. ഹെ­ക്ടര്‍ ബോ­ളി­തോ, ആയി­ഷാ ജലാല്‍, ­സ്റ്റാന്‍­ലി വൂള്‍­പേര്‍­ട്, എച്ച്. എം സീര്‍­വാ­യ്, കെ­.­കെ. അസീ­സ്… വി­ഭ­ജ­ന­ത്തെ ന്യാ­യീ­ക­രി­ക്കു­ന്ന­തോ മു­ഹ­മ്മ­ദ­ലി ജി­ന്ന­യു­ടെ ജീ­വ­ച­രി­ത്ര ഗ്ര­ന്ഥ­ങ്ങ­ളോ ആണ­വ.

ഓ­രോ തവ­ണ­യും വി­ഭ­ജ­ന­ത്തി­ന്റെ സാ­മൂ­ഹ്യ സാ­ഹ­ച­ര്യം എന്നൊ­ക്കെ പറ­ഞ്ഞു­ള്ള ന്യാ­യീ­ക­ര­ണ­ങ്ങള്‍ തല­യില്‍ വന്ന് കൂ­ടു­കൂ­ട്ടാ­നാ­രം­ഭി­ച്ച­പ്പോള്‍ മറു­മ­രു­ന്നാ­യി വി­ഭ­ജന പശ്ചാ­ത്ത­ല­ത്തില്‍ എഴു­ത­പ്പെ­ട്ട ഒരു ­ക­ഥ, ഒരു നോ­വല്‍ വാ­യി­ക്കും, സാ­ദ­ത്ത് ഹസന്‍ മന്‍­ടോ, രാ­ജി­ന്ദര്‍ സി­ങ് ബേ­ദി, ഭീ­ഷം സാ­ഹ്നി, ഗുല്‍­സാര്‍, ഖദീ­ജാ മസ്തൂര്‍, ജോ­ഗി­ന്ദര്‍ പാല്‍ , മോ­ഹന്‍ രാ­കേ­ഷ്, ഇന്‍­തി­സാര്‍ ഹു­സെ­യ്ന്‍… അങ്ങ­നെ­യ­ങ്ങ­നെ. അതോ­ടെ വി­ഭ­ജ­ന­ത്തി­ന്റെ മാ­നവ വി­രു­ദ്ധ­ത­യും ക്രൌ­ര്യ­ങ്ങ­ളും വി­ഹ്വ­ല­ത­ക­ളും അതി­ന­നു­കൂ­ല­മാ­യി അവ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന യു­ക്തി­ക­ളെ­യും തഥാ­ക­ഥിത സാ­മൂ­ഹ്യ പശ്ചാ­ത്ത­ല­ങ്ങ­ളെ­യും കവി­ഞ്ഞു നില്‍­ക്കു­ക­യാ­യി. വീ­ണ്ടും വി­ഭ­ജന വി­രു­ദ്ധ പക്ഷ­ത്ത് നി­ല­യു­റ­പ്പി­ച്ച നി­ല­യി­ലാ­യി­രി­ക്കും പി­ന്നെ ഞാ­നെ­ന്നെ കാ­ണു­ക.

ഇ­ത്ത­ര­ത്തില്‍ വി­ഭ­ജ­ന­ത്തി­ന്റെ അനര്‍­ഥം വീ­ണ്ടും വീ­ണ്ടും എന്നെ ബോ­ധ്യ­പ്പെ­ടു­ത്തി­യ­തും ഏറെ ചര്‍­ച്ച ചെ­യ്യ­പ്പെ­ട്ട­തു­മായ കഥ­ക­ളി­ലൊ­ന്നാ­ണ് ആധു­നിക ഉര്‍­ദു­ കഥാ­കാ­ന്മാ­രില്‍ അഗ്രിമ സ്ഥാ­ന­ത്തു നില്‍­ക്കു­ന്ന സാ­ദ­ത്ത് ഹസന്‍ മന്‍­ടോ­യു­ടെ ടോ­ബാ ടേ­ക് സി­ങ്.

ഉര്‍­ദു­വില്‍ നി­ന്ന് ഞാന്‍ തന്നെ പരി­ഭാഷ നിര്‍­വ­ഹി­ച്ച­തും 2000 ഓഗ­സ്ത് 25 ന്റെ മാ­ധ്യ­മം ആഴ്ച­പ്പ­തി­പ്പില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­തു­മാ­ണീ കഥ. ലാ­ഹോ­റി­ലെ ചി­ത്ത­രോ­ഗാ­ശു­പ­ത്രി­യി­ല­ര­ങ്ങേ­റു­ന്ന രസ­ക­ര­മായ സം­ഭ­വ­ങ്ങ­ളി­ലൂ­ടെ മു­ന്നേ­റു­ന്ന കഥ­യി­താ ഒഴി­വു­ണ്ടെ­ങ്കില്‍ വാ­യി­ച്ചോ­ളൂ­.

­ടോ­ബാ ടേ­ക് സി­ങ്

­സാ­ദ­ത് ഹസന്‍ മന്‍­ടോ
­സാ­ദ­ത്ത്‌ ഹസന്‍ മണ്ടോ­

­വി­ഭ­ജ­നം കഴി­ഞ്ഞ് രണ്ടോ മൂ­ന്നോ വര്‍­ഷം പി­ന്നി­ട്ട­പ്പോ­ഴാ­ണ്, സാ­ധാ­രണ തട­വു­കാ­രെ­പ്പോ­ലെ തന്നെ ചി­ത്ത­രോ­ഗി­ക­ളായ തട­വു­കാ­രെ­യും പര­സ്പ­രം കൈ­മാ­റ­ണ­മെ­ന്ന് ഇന്ത്യ­യി­ലെ­യും പാ­ക്കി­സ്ഥാ­നി­ലെ­യും സര്‍­ക്കാ­റു­കള്‍­ക്ക് ബു­ദ്ധി­യു­ദി­ച്ച­ത്. ഇന്ത്യ­യി­ലെ ചി­ത്ത രോ­ഗി­കള്‍­ക്കു­ള്ള തട­വ­റ­ക­ളില്‍ മു­സ്‌­ലിം ഭ്രാ­ന്തന്‍­മാ­രു­ണ്ടെ­ങ്കില്‍ അവ­രെ പാ­ക്കി­സ്ഥാ­നി­ലെ­ത്തി­ക്ക­ണം. പാ­ക്കി­സ്ഥാ­നി­ലെ തട­വ­റ­ക­ളില്‍ ഹി­ന്ദു-സി­ഖ് ഭ്രാ­ന്തന്‍­മാ­രു­ണ്ടെ­ങ്കില്‍ അവ­രെ ഇന്ത്യ­യു­ലു­മെ­ത്തി­ക്ക­ണ­മെ­ന്ന് ചു­രു­ക്കം­.

ഇ­തി­ലെ യു­ക്തി നി­ങ്ങള്‍­ക്ക് പി­ടി­കി­ട്ടി­യോ എന്തോ. എന്നാല്‍, നിര്‍­ദേ­ശം വന്ന­ത് അപ്പു­റ­ത്തെ­യും ഇപ്പു­റ­ത്തെ­യും ഉന്ന­താ­ധി­കാ­രി­ക­ളു­ടെ ഭാ­ഗ­ത്തു നി­ന്നാ­ണ്. പല­വു­രു നട­ന്ന ഉന്ന­ത­തല സം­ഭാ­ഷ­ണ­ങ്ങള്‍­ക്കൊ­ടു­വില്‍ ഭ്രാ­ന്തന്‍­മാ­രെ കൈ­മാ­റാ­നാ­യി ഒരു ദി­വ­സം നി­ശ്ച­യി­ക്കു­ക­യും ചെ­യ്തു. കൂ­ല­ങ്ക­ഷ­മായ ചര്‍­ച്ച­കള്‍ വീ­ണ്ടു­മൊ­രു­പാ­ട് നട­ന്നു­.

ഇ­ന്ത്യ­യില്‍ തന്നെ തു­ട­രാന്‍ തീ­രു­മാ­നി­ച്ച ബന്ധു­ക്ക­ളു­ള്ള മു­സ്‌­ലിം ഭ്രാ­ന്തന്‍­മാര്‍­ക്ക് അവ­രോ­ടൊ­പ്പം ഇന്ത്യ­യില്‍ തന്നെ കഴി­യാം. ബാ­ക്കി­യു­ള്ള­വ­രെ അതിര്‍­ത്തി­യില്‍ കൊ­ണ്ടു­പോ­യി വി­ടും. പാ­ക്കി­സ്ഥാ­നി­ലു­ണ്ടാ­യി­രു­ന്ന മി­ക്ക­വാ­റും ഹി­ന്ദു­ക്ക­ളും സി­ഖു­കാ­രും ഇന്ത്യ­യി­ലേ­ക്ക് പോ­യി­ക്ക­ഴി­ഞ്ഞു­രു­ന്ന­തി­നാല്‍ പാ­ക്കി­സ്ഥാ­നില്‍ ആരെ പാര്‍­പ്പി­ക്ക­ണം പാര്‍­പ്പി­ക്കേ­ണ്ട എന്ന­തി­നെ­ക്കു­റി­ച്ചു അധി­കം ആലോ­ച­ന­ക­ളൊ­ന്നും വേ­ണ്ടി­വ­ന്നി­ല്ല. രാ­ജ്യാ­തിര്‍­ത്തി­ക­ക­ത്തു­ണ്ടാ­യി­രു­ന്ന എല്ലാ സി­ഖ്-ഹി­ന്ദു ഭ്രാ­ന്തന്‍­മാ­രെ­യും പൊ­ലി­സ് സം­ര­ക്ഷ­ണ­യില്‍ അതിര്‍­ത്തി­യി­ലെ­ത്തി­ച്ചി­രു­ന്നു­.

­കൈ­മാ­റ്റ­ത്തി­ന്റെ വാര്‍­ത്ത പര­ന്ന­തോ­ടെ ലാ­ഹോ­റി­ലെ ഭ്രാ­ന്തന്‍ തട­വു­കാ­രെ പാര്‍­പ്പി­ച്ചി­രു­ന്ന കേ­ന്ദ്ര­ത്തില്‍ രസ­ക­ര­മായ പല സം­ഭ­വ­ങ്ങ­ളു­മു­ണ്ടാ­യി. മു­ട­ങ്ങാ­തെ ‘സ­മീ­ന്ദാര്‍’ എന്ന ചൂ­ടന്‍ പത്രം വാ­യി­ച്ചി­രു­ന്ന ഒരു മു­സ്‌­ലിം ഭ്രാ­ന്ത­നോ­ട് സഹ തട­വു­കാ­രാ­രോ ചോ­ദി­ച്ചു, “മോല്‍­ബീ സാ­ബ്, ഈ പാ­ക്കി­സ്ഥാന്‍ എന്നു വച്ചാല്‍ എന്താ­ണ്?” തെ­ല്ലിട നേ­ര­ത്തെ ഗാ­ഢ­മായ ചി­ന്ത­ക്കു ശേ­ഷം അയാള്‍ മറു­പ­ടി നല്‍­കി, “അ­റി­ഞ്ഞു കൂ­ടേ, ഹി­ന്ദു­സ്ഥാ­നില്‍ ക്ഷൌ­ര­ക്ക­ത്തി നിര്‍­മി­ക്കു­ന്ന ഒരു സ്ഥ­ല­ത്തി­ന്റെ പേ­രാ­ണ­ത്.” ഉത്ത­രം കി­ട്ടാ­തെ നി­ന്നി­രു­ന്ന വലിയ ഒരു പ്ര­ശ്ന­ത്തി­ന് പരി­ഹാ­ര­മായ സന്തോ­ഷ­ത്തോ­ടെ കൂ­ട്ടു­കാ­രന്‍ തി­രി­ച്ചു പോ­യി­.

­കു­ളി­ച്ചു കൊ­ണ്ടി­രു­ന്ന ഒരു­മു­സ്‌­ലിം­ഭ്രാ­ന്തന്‍ ‘പാ­ക്കി­സ്ഥാന്‍ സി­ന്ദാ­ബാ­ദ്’ എന്ന് ഉറ­ക്കെ മു­ദ്രാ­വാ­ക്യം വി­ളി­ച്ച് കാല്‍ തെ­ന്നി ബോ­ധ­മ­റ്റ് നി­ല­ത്തു വീ­ണു­.

­ചില ഭ്രാ­ന്ത­ന്മാര്‍ യഥാര്‍­ഥ­ത്തില്‍ ഭ്രാ­ന്ത­ന്മാ­രാ­യി­രു­ന്നി­ല്ല. കൊ­ല­പാ­ത­കം പോ­ലു­ള്ള കൊ­ടും കൃ­ത്യ­ങ്ങള്‍ ചെ­യ്ത­തി­ന് ശേ­ഷം ഉദ്യോ­ഗ­സ്ഥന്‍­മാര്‍­ക്ക് കൈ­ക്കൂ­ലി കൊ­ടു­ത്ത് ബന്ധു­ക്കള്‍ അവ­രെ ചി­ത്ത രോ­ഗി­കള്‍­ക്കു­ള്ള തട­വ­റ­യി­ലെ­ത്തി­ച്ച­താ­ണ്; കഴു­മ­ര­ത്തില്‍ നി­ന്ന് രക്ഷ­പ്പെ­ടാന്‍.

­വി­ഭ­ജ­ന­മെ­ന്താ­ണെ­ന്നും പാ­ക്കി­സ്ഥാന്‍ എന്താ­ണെ­ന്നു­മൊ­ക്കെ ഇവ­രില്‍ ചി­ലര്‍­ക്ക് കു­റ­ച്ചൊ­ക്കെ അറി­യാ­മാ­യി­രു­ന്നു­വെ­ങ്കി­ലും ഏറ്റ­വും പു­തിയ സം­ഭവ വി­കാ­സ­ങ്ങ­ളെ­ക്കു­റി­ച്ച് ഇവര്‍­ക്കും പി­ടി­പാ­ടൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല. പത്ര­ങ്ങള്‍ വാ­യി­ച്ച­തില്‍ നി­ന്ന് ഒന്നും മന­സ്സി­ലാ­യ­തു­മി­ല്ല. വാര്‍­ഡര്‍­മാ­രാ­ണെ­ങ്കില്‍ നി­ര­ക്ഷ­ര­രും. ഇത് സം­ബ­ന്ധി­ച്ച് അവര്‍­ക്ക് ആകെ അറി­യാ­മാ­യി­രു­ന്ന­ത്, മു­ഹ­മ്മ­ദ­ലി ജി­ന്ന എന്നൊ­രാ­ളു­ണ്ട്, അദ്ദേ­ഹ­ത്തെ ഖാ­ഇ­ദെ ആസം എന്നു വി­ളി­ക്കു­ന്നു, അദ്ദേ­ഹം മു­സ്‌­ലിം­കള്‍­ക്കു വേ­ണ്ടി ഒരു പു­തിയ രാ­ജ്യ­മു­ണ്ടാ­ക്കി­യി­രി­ക്കു­ന്നു, അതി­ന്റെ പേ­ര് പാ­ക്കി­സ്ഥാന്‍ എന്നാ­കു­ന്നു­.. അതെ­വി­ടെ­യാ­ണ്? അതെ­ന്നു മു­തല്‍ നി­ല­വില്‍ വന്നു? ആര്‍­ക്കു­മ­റി­ഞ്ഞു കൂ­ടാ. അവര്‍ ആകെ ആശ­യ­ക്കു­ഴ­പ്പ­ത്തി­ലാ­യി­രു­ന്നു, തങ്ങള്‍ പാ­ക്കി­സ്ഥാ­നി­ലാ­ണോ ഹി­ന്ദു­സ്ഥാ­നി­ലാ­ണോ? പാ­ക്കി­സ്ഥാ­നി­ലോ? അതെ­ങ്ങ­നെ സം­ഭ­വി­ച്ചു? അല്‍­പം മു­മ്പ് ഇവി­ടെ താ­മ­സി­ച്ചു കൊ­ണ്ട് തന്നെ തങ്ങ­ളെ­ല്ലാം ഹി­ന്ദു­സ്ഥാ­നി­ലാ­യി­രു­ന്നു­വ­ല്ലോ­?

­കൂ­ട്ട­ത്തി­ലൊ­രു ഭ്രാ­ന്തന്‍, പാ­ക്കി­സ്ഥാന്‍, ഹി­ന്ദു­സ്ഥാന്‍ പാ­ക്കി­സ്ഥാന്‍, ഹി­ന്ദു­സ്ഥാന്‍ എന്നു ചി­ന്തി­ച്ച് ചി­ന്തി­ച്ച് കൊ­ടിയ ഭ്രാ­ന്ത­നാ­യി മാ­റി. നി­ലം അടി­ച്ചു­വാ­രു­ന്ന­തി­നി­ട­യില്‍ ഒരു ദി­വ­സം അയാള്‍ അടു­ത്തു­ള്ള മര­ത്തില്‍ പാ­ഞ്ഞു കേ­റി സു­ര­ക്ഷി­ത­മായ ഒരു കൊ­മ്പ­ത്തി­രു­ന്ന് പാ­ക്കി­സ്ഥാന്‍ ഹി­ന്ദു­സ്ഥാന്‍ എന്ന ലോ­ല­മായ പ്ര­ശ്ന­ത്തെ­ക്കു­റി­ച്ച് രണ്ട് മണി­ക്കൂര്‍ നീ­ണ്ട ഒരു കി­ടി­ലന്‍ പ്ര­ഭാ­ഷ­ണം നട­ത്തി. വാര്‍­ഡര്‍­മാര്‍ വന്ന് ഇറ­ങ്ങി വരാ­നാ­വ­ശ്യ­പ്പെ­ട്ടു; അയാള്‍ കൂ­ടു­തല്‍ മേ­ലോ­ട്ടു കയ­റി ഉറ­ക്കെ വി­ളി­ച്ചു പറ­ഞ്ഞു, “ആ­രെ­ന്ത് പറ­ഞ്ഞാ­ലും ഞാന്‍ ഹി­ന്ദു­സ്ഥാ­നില്‍ തന്നെ ഉറ­ച്ചു നില്‍­ക്കും… പാ­ക്കി­സ്ഥാ­നില്‍ പോ­കി­ല്ലാ… ഈ മര­ത്തില്‍ നി­ന്ന് ഇറ­ങ്ങു­ന്ന പ്ര­ശ്ന­മേ­യി­ല്ലാ­...” കു­റേ കഴി­ഞ്ഞ് അയാള്‍ ഇറ­ങ്ങി വന്ന് തന്റെ ഹി­ന്ദു-സി­ഖ് കൂ­ട്ടു­കാ­രെ കെ­ട്ടി­പ്പി­ടി­ച്ച് കര­ഞ്ഞു. താ­നും അവ­രോ­ടൊ­പ്പം ഹി­ന്ദു­സ്ഥാ­നി­ലേ­ക്ക് വരി­ക­യാ­ണെ­ന്ന­റി­യി­ച്ചു­.

­മു­സ്‌­ലിം­ലീ­ഗി­ന്റെ സജീവ പ്ര­വര്‍­ത്ത­ക­നാ­യി­രു­ന്ന ചിന്‍­യോ­ട്ടു­കാ­ര­നായ തടി­ച്ച മു­സ്‌­ലിം­ഭ്രാ­ന്തന്‍ ദി­വ­സ­ത്തില്‍ പത്തു പതി­നാ­റ് തവണ കു­ളി­ച്ചി­രു­ന്ന­ത് പൊ­ടു­ന്ന­നെ നിര്‍­ത്തി­ക്ക­ള­ഞ്ഞു. പേ­ര് മു­ഹ­മ്മ­ദ­ലി. പേ­രി­ന്റെ ആനു­കൂ­ല്യം വച്ച് താന്‍ ഖാ­ഇ­ദെ ആസം മു­ഹ­മ്മ­ദ് അലി ജി­ന്ന­യാ­ണെ­ന്ന­യാള്‍ പ്ര­ഖ്യാ­പി­ച്ചു. ഇത­റി­യാ­നി­ട­യാ­യൊ­രു സി­ഖ് ഭ്രാ­ന്തന്‍ താന്‍ മാ­സ്റ്റര്‍ താ­രാ സി­ങ് ആണെ­ന്നും പ്ര­ഖ്യാ­പി­ച്ചു. അവര്‍ വക്കാ­ണ­ങ്ങ­ളി­ലേര്‍­പ്പെ­ട്ടു. തര്‍­ക്കം കയ്യാ­ങ്ക­ളി­യി­ലെ­ത്തു­മെ­ന്നാ­യ­പ്പോള്‍, അപ­ക­ട­കാ­രി­ക­ളായ തട­വു­കാര്‍ എന്നു പറ­ഞ്ഞ് ജയി­ല­ധി­കൃ­തര്‍ അവ­രെ വെ­വ്വേ­റെ മു­റി­ക­ളി­ലാ­ക്കി പൂ­ട്ടി. പ്രേമ നൈ­രാ­ശ്യം ഭ്രാ­ന്തി­ലെ­ത്തി­ച്ച ഒരു യുവ ഹി­ന്ദു വക്കീല്‍ അമൃ­ത്സര്‍ ഇന്ത്യ­യാ­ലാ­ണെ­ന്ന­റി­ഞ്ഞ് അത്യ­ധി­കം ദുഃ­ഖി­ച്ചു. അവി­ട­ത്തു­കാ­രി­യായ ഒരു പെണ്‍­കു­ട്ടി­യെ­യാ­യി­രു­ന്നു അയാള്‍ സ്നേ­ഹി­ച്ചി­രു­ന്ന­ത്. അയാ­ളെ ഒഴി­വാ­ക്കി അവള്‍ മറ്റൊ­രാ­ളെ കല്യാ­ണം കഴി­ച്ചി­രു­ന്നു­വെ­ങ്കി­ലും ഭ്രാ­ന്തി­ന്റെ ഊക്കില്‍ അയാള്‍ എല്ലാം മറ­ന്നു കഴി­ഞ്ഞി­രു­ന്നു. ഇന്ത്യ­യെ രണ്ട് കഷ­ണ­മാ­ക്കിയ ഹി­ന്ദു മു­സ്ലിം നേ­താ­ക്ക­ളെ മു­ഴു­വന്‍ അയാള്‍ തെ­റി വി­ളി­ച്ചു. കാ­മു­കി ഹി­ന്ദു­സ്ഥാ­നി, താന്‍ പാ­ക്കി­സ്ഥാ­നി! ഇങ്ങ­നെ­യു­ണ്ടോ ഒരു വി­ഭ­ജ­നം­!

­കൂ­ട്ടു­പു­ള്ളി­ക­ളു­ടെ നി­ര­ന്ത­ര­മായ ശ്ര­മ­ങ്ങ­ളു­ടെ ഫല­മാ­യി താ­നും ഇന്ത്യ­യി­ല­യ­ക്ക­പ്പെ­ടു­മെ­ന്ന് അയാള്‍­ക്ക് ബോ­ധ്യ­മാ­യി. എന്നാല്‍ അവി­ടെ­യും പ്ര­ശ്നം തല­പൊ­ക്കി; താന്‍ ലാ­ഹോര്‍ വി­ട്ട് എങ്ങോ­ട്ടു­മി­ല്ല. അമൃ­ത്സ­റില്‍ തന്റെ പ്രാ­ക്ടീ­സ് വേ­ണ്ട­ത്ര വി­ജ­യം കാ­ണി­ല്ല എന്ന­യാള്‍­ക്കു­റ­പ്പാ­ണ്.

­യൂ­റോ­പ്യന്‍ വാ­ഡി­ലെ രണ്ട് ആം­ഗ്ളോ ഇന്ത്യന്‍ ഭ്രാ­ന്തന്‍­മാര്‍ തി­ര­ക്കി­ട്ട ചര്‍­ച്ച­യി­ലാ­ണ്; ഇന്ത്യ സ്വ­ത­ന്ത്ര­യാ­യെ­ന്നും ബ്രി­ട്ടീ­ഷു­കാര്‍ ഇന്ത്യ വി­ട്ടു പോ­വു­ക­യാ­ണെ­ന്നും കേള്‍­ക്കാ­നി­ട­യായ പശ്ചാ­ത്ത­ല­ത്തി­ലാ­ണ് ചര്‍­ച്ച. ഇം­ഗ്ളീ­ഷു­കാര്‍ തി­രി­ച്ചു പോ­കു­ന്ന സ്ഥി­തി­ക്ക് ഇനി ഈ ജയ്ലില്‍ യൂ­റോ­പ്യന്‍ വാ­ഡ് ഉണ്ടാ­കു­മോ, ബ്രെ­യ്ക് ഫാ­സ്റ്റ് കി­ട്ടു­മോ, ബ്രെ­ഡ് കി­ട്ടു­മോ, അതോ ബ്ള­ഡി ഇന്‍­ഡ്യന്‍ ചപ്പാ­ത്തി കഴി­ക്കേ­ണ്ടി വരു­മോ തു­ട­ങ്ങിയ പ്ര­ശ്ന­ങ്ങള്‍ അവ­രെ ശരി­ക്കും അല­ട്ടി­.

­പ­തി­ന­ഞ്ച് വര്‍­ഷ­മാ­യി ഇതേ തട­വ­റ­യില്‍ കഴി­യു­ന്ന ഒരു സി­ഖ് ഭ്രാ­ന്ത­നു­ണ്ട്. എപ്പോ­ഴും അയാള്‍ വി­ചി­ത്ര­മായ വാ­ക്കു­കള്‍ ഉരു­വി­ട്ടു കൊ­ണ്ടി­രി­ക്കും “…ഊ­പ്ഡി ഗി­ഡ്ഗി­ഡി ദ അനെ­ക്സ് ദ ബേ­ധ്യാന്‍ ദ ദാല്‍ ഓഫ് ദ ലാല്‍­ടന്‍” രാ­ത്രി­യോ പക­ലോ ഉറ­ങ്ങാ­റി­ല്ല. വാര്‍­ഡന്‍ പറ­ഞ്ഞ­ത് ശരി­യാ­ണെ­ങ്കില്‍ കഴി­ഞ്ഞ പതി­ന­ഞ്ച് വര്‍­ഷ­ത്തി­നി­ടെ ഒരു നി­മി­ഷം പോ­ലും അയാള്‍ ഉറ­ങ്ങി­യി­ട്ടി­ല്ല; കി­ട­ന്നി­ട്ടു­മി­ല്ല. വല്ല­പ്പോ­ഴും ചു­മ­രില്‍ ചാ­രി നില്‍­ക്കു­ന്ന­ത് കാ­ണാം. നി­ന്ന് നി­ന്ന് കാ­ലില്‍ നീ­ര് വന്നി­രു­ന്നു. സഹ തട­വു­കാര്‍, ഇന്ത്യാ പാ­ക്കി­സ്ഥാന്‍, തട­വു പു­ള്ളി­ക­ളു­ടെ കൈ­മാ­റ്റം തു­ട­ങ്ങിയ വി­ഷ­യ­ങ്ങ­ളില്‍ ചര്‍­ച്ച നട­ക്കു­മ്പോള്‍ സാ­കൂ­തം കേ­ട്ടു­കൊ­ണ്ടി­രി­ക്കും. തന്റെ അഭി­പ്രാ­യം ചോ­ദി­ക്കു­ന്ന­വ­രോ­ട് തി­ക­ഞ്ഞ അവ­ധാ­ന­ത­യോ­ടെ അയാള്‍ പറ­യും, “ഊ­പ്ഡി ഗി­ഡ്ഗി­ഡി ദ അനെ­ക്സ് ദ ബേ­ധ്യാന്‍ ദമം­ഗ് ദ ദാല്‍ ഓഫ് ദ പാ­ക്കി­സ്ഥാന്‍ ഗവണ്‍­മെ­ന്റ്”. പി­ന്നീ­ട് ഓഫ് ദ പാ­ക്കി­സ്ഥാന്‍ ഗവണ്‍­മെ­ന്റ് എന്ന­ത് ഓഫ് ദ ടോ­ബാ ടേ­ക് സി­ങ് ഗവണ്‍­മെ­ന്റ് എന്നാ­യി മാ­റി. മറ്റു തട­വു­കാ­രോ­ട് അയാള്‍ ചോ­ദി­ച്ചു­,

“­ടോ­ബാ ടേ­ക് സി­ങ് എവി­ടെ­യാ­ണ്?” പക്ഷേ തൃ­പ്തി­യാ­യി ഒരു­ത്ത­രം നല്‍­കി അയാ­ളെ സഹാ­യി­ക്കാന്‍ ആര്‍­ക്കു­മാ­യി­ല്ല. അയാള്‍ സ്വ­ന്തം ചി­ന്ത­യില്‍ നഷ്ട­പ്പെ­ട്ടു. സി­യാല്‍­കോ­ട്ട് ആദ്യം ഇന്‍­ഡ്യ­യി­ലാ­യി­രു­ന്നു, ഇപ്പോള്‍ കേ­ട്ടു അത് പാ­ക്കി­സ്ഥാ­നി­ലാ­ണെ­ന്ന്. ഇന്ന് പാ­ക്കി­സ്ഥാ­നി­ലായ ലാ­ഹോര്‍ നാ­ളെ ഹി­ന്ദു­സ്ഥാ­നി­ലാ­വി­ല്ലെ­ന്നാ­ര­റി­ഞ്ഞു? ഇനി ഹി­ന്ദു­സ്ഥാന്‍ മു­ഴു­വന്‍ പാ­ക്കി­സ്ഥാ­നി­ലാ­കി­ല്ലെ­ന്നു­ണ്ടോ? ഹി­ന്ദു­സ്ഥാ­നും പാ­ക്കി­സ്ഥാ­നു­മെ­ല്ലാം ഈ ഭൂ­മു­ഖ­ത്തു നി­ന്ന് അപ്ര­ത്യ­ക്ഷ­മാ­കി­ല്ലെ­ന്ന് നെ­ഞ്ച­ത്ത് കൈ­വെ­ച്ച് ആര്‍­ക്ക് പറ­യാ­നാ­കും­?

­കു­ളി­ക്കു­ന്ന പതി­വി­ല്ലാ­തി­രു­ന്ന­ത് കൊ­ണ്ട് താ­ടി­യും മു­ടി­യു­മെ­ല്ലാം ജട പി­ടി­ച്ച് ഒരു ഭീ­കര രൂ­പി­യാ­യി മാ­റി­യി­രു­ന്നു­വെ­ങ്കി­ലും ആള്‍ നി­രു­പ­ദ്ര­വി­യാ­യി­രു­ന്നു. പതി­ന­ഞ്ചു വര്‍­ഷ­ത്തി­നി­ടെ ഒരി­ക്കല്‍ പോ­ലും അയാള്‍ ആരോ­ടെ­ങ്കി­ലും കശ­പിശ കൂ­ടു­ക­യോ വക്കാ­ണ­മേല്‍­ക്കു­ക­യോ ചെ­യ്തി­ട്ടി­ല്ല. ജയ്ലി­ലെ ഒരു പഴയ തൊ­ഴി­ലാ­ളി പറ­ഞ്ഞാ­ണ­റി­യു­ന്ന­ത്, ടോ­ബാ ടേ­ക് സി­ങ് ഒരു സ്ഥ­ല­പ്പേ­രാ­ണ്, അവി­ടെ അയാള്‍­ക്ക് ഒരു­പാ­ടേ­ക്കര്‍ ഭൂ­മി­യു­ണ്ട്. ഒന്നാം­കിട ജന്മി­യാ­യി­രു­ന്നു. പെ­ട്ടെ­ന്ന് തല തി­രി­ഞ്ഞ­താ­ണ്. അന്നു തന്നെ വലിയ ഒരു ചങ്ങ­ല­യില്‍ കെ­ട്ടി­വ­രി­ഞ്ഞ് കു­ടും­ബ­ക്കാര്‍ ഇവി­ടെ കൊ­ണ്ടു വന്നാ­ക്കി തി­രി­ച്ചു പോ­യി. മാ­സ­ത്തി­ലൊ­രി­ക്കല്‍ അവര്‍ ജയ്ലില്‍ വരും സു­ഖ­വി­വ­ര­ങ്ങ­ള­ന്വേ­ഷി­ക്കും തി­രി­ച്ചു പോ­കും. അത്ര തന്നെ­.

­ബി­ഷന്‍ സി­ങ് എന്നാ­ണ­യാ­ളു­ടെ പേ­ര്. എന്നാല്‍ മറ്റു­ള്ള­വര്‍ അയാ­ളെ വി­ളി­ക്കുക ടോ­ബാ ടേ­ക് സി­ങ് എന്നാ­ണ്. മാ­സ­മേ­താ­ണ്, ദി­വ­സ­മേ­താ­ണ്, എത്ര കാ­ല­മാ­യി താ­നി­വി­ടെ വന്നി­ട്ട് എന്നൊ­ന്നും അയാള്‍­ക്ക­റി­ഞ്ഞു കൂ­ടാ. എന്നാല്‍ ബന്ധു­ക്കള്‍ കാ­ണാന്‍ വരു­ന്ന ദി­വ­സം ഒരു തരം സഹജ ബോ­ധ­ത്തി­ലെ­ന്ന പോ­ലെ അയാ­ള­റി­യും. രാ­വി­ലെ­ത്ത­ന്നെ ദഫേ­ദാ­റെ വി­ളി­ച്ചു പറ­യും “ഇ­ന്ന് കു­ടും­ബ­ക്കാര്‍ വരും” പി­ന്നെ എണ്ണ­യും സോ­പ്പു­മു­പ­യോ­ഗി­ച്ച് നല്ല­വ­ണ്ണം കു­ളി­ക്കും തു­ടര്‍­ന്ന് സാ­ധാ­രണ അണി­യാ­റി­ല്ലാ­ത്ത വസ്ത്ര­ങ്ങ­ളു­ടു­ത്ത് ഒരു­ങ്ങി­യ­ങ്ങ­നെ കാ­ത്തു നില്‍­ക്കും. ബന്ധു­ക്കള്‍ വന്നാല്‍ അവ­രു­ടെ അടു­ത്ത് ചെ­ല്ലും, അവര്‍ വല്ല­തും ചോ­ദി­ച്ചാല്‍ അയാള്‍ പറ­യും, “ഊ­പ്ഡി ഗി­ഡ്ഗി­ഡി ദ അനെ­ക്സ്‌ ദ ബേ­ധ്യാന്‍ ദ ദാല്‍ ഓഫ് ദ ലാല്‍­ടന്‍”

അയാള്‍ക്കൊരു മക­ളു­ണ്ടാ­യി­രു­ന്നു. മാ­സ­ത്തില്‍ ഒരം­ഗു­ലം എന്ന തോ­തില്‍ വളര്‍­ന്ന് പതി­ന­ഞ്ചു വര്‍­ഷം മു­മ്പ് കു­ട്ടി­യാ­യി­രു­ന്ന അവള്‍ ഒരു യു­വ­തി­യാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. കു­ട്ടി­യാ­യി­രു­ന്ന­പ്പോള്‍ പി­താ­വി­നെ കാ­ണു­മ്പോള്‍ തന്നെ അവള്‍ കര­യു­മാ­യി­രു­ന്നു; യു­വ­തി­യാ­യി­ട്ടും മാ­റ്റ­മൊ­ന്നു­മി­ല്ല.

­പാ­ക്കി­സ്ഥാന്‍ ഹി­ന്ദു­സ്ഥാന്‍ പ്ര­ശ്നം സജീ­വ­മാ­യ­ത് മു­തല്‍ അയാള്‍ എല്ലാ­വ­രോ­ടും ചോ­ദി­ക്കു­ന്ന ഒരു ചോ­ദ്യ­മു­ണ്ട്, “ടോ­ബാ ടേ­ക് സി­ങ് എവി­ടെ­യാ­ണ്? ഹി­ന്ദു­സ്ഥാ­നി­ലോ പാ­ക്കി­സ്ഥാ­നി­ലോ­?” തൃ­പ്തി­ക­ര­മായ ഉത്ത­രം ലഭി­ച്ചി­ല്ലെ­ങ്കില്‍ അന്വേ­ഷ­ണം തു­ടര്‍­ന്നു കൊ­ണ്ടി­രി­ക്കും. ആദ്യ­മാ­ദ്യം ബന്ധു­ക്ക­ളു­ടെ വര­വ് അയാള്‍ മുന്‍­കൂ­ട്ടി അറി­ഞ്ഞി­രു­ന്നു­വെ­ങ്കില്‍ ഇപ്പോള്‍ അതും അറി­യാ­റി­ല്ല; മന­സ്സി­ന്റെ ശബ്ദ­വും നി­ല­ച്ച­തു പോ­ലെ. പു­തു­താ­യി ജയ്ലില്‍ വരു­ന്ന­വ­രോ­ടൊ­ക്കെ അയാള്‍ ചോ­ദി­ക്കും, “ടോ­ബാ ടേ­ക് സി­ങ് എവി­ടെ­യാ­ണ്? ഹി­ന്ദു­സ്ഥാ­നി­ലോ പാ­ക്കി­സ്ഥാ­നി­ലോ­?” വരു­ന്ന­വ­രൊ­ക്കെ ടോ­ബാ­ടേ­ക് സി­ങ്ങു­കാ­രാ­ണെ­ന്നാ­ണ­യാ­ളു­ടെ വി­ചാ­രം­.

­താന്‍ ദൈ­വ­മാ­ണെ­ന്ന­വ­കാ­ശ­പ്പെ­ട്ടി­രു­ന്ന ഒരു ഭ്രാ­ന്ത­നു­ണ്ടാ­യി­രു­ന്നു ജയ്ലില്‍. അയാ­ളോ­ട് ബി­ഷന്‍ സി­ങ് ഒരു ദി­വ­സം ചോ­ദി­ക്കുക തന്നെ ചെ­യ്തു, “ടോ­ബാ ടേ­ക് സി­ങ് എവി­ടെ­യാ­ണ്? ഹി­ന്ദു­സ്ഥാ­നി­ലോ പാ­ക്കി­സ്ഥാ­നി­ലോ­?” ഭ്രാ­ന്തന്‍ (സാ­ധാ­രണ പോ­ലെ­ത്ത­ന്നെ) ഉറ­ക്കെ ചി­രി­ച്ചു. പി­ന്നെ പറ­ഞ്ഞു, “അ­ത് പാ­ക്കി­സ്ഥാ­നി­ലു­മ­ല്ല, കാ­ര­ണം നാം ഇതു സം­ബ­ന്ധി­ച്ച് ഒരു കല്‍­പ­ന­യും ഇതു­വ­രെ പു­റ­പ്പെ­ടു­വി­പ്പി­ച്ചി­ട്ടി­ല്ല.”

അ­യാ­ളോ­ട് ബി­ഷന്‍ സി­ങ് പല­ത­വണ അപേ­ക്ഷാ സ്വ­ര­ത്തില്‍ പറ­ഞ്ഞ­താ­ണ്. പെ­ട്ടെ­ന്ന് ഒരു തീ­രു­മാ­ന­മെ­ടു­ത്ത് കല്‍­പന പു­റ­പ്പെ­ടു­വി­ക്കു­ക­യാ­ണെ­ങ്കില്‍ ഈ അനി­ശ്ചി­താ­വ­സ്ഥ തീര്‍­ന്നു കി­ട്ടു­മെ­ന്ന്. എന്നാല്‍ അപ്പോ­ഴൊ­ക്കെ ഉട­നെ തീ­രു­മാ­ന­മെ­ടു­ക്കേ­ണ്ടു­ന്ന നൂ­റു­നൂ­റു പ്ര­ശ്ന­ങ്ങള്‍ തന്റെ മു­മ്പില്‍ കി­ട­ക്കു­ന്നു­ണ്ട് എന്നാ­യി­രു­ന്നു അയാ­ളു­ടെ മറു­പ­ടി. ഈ മറു­പ­ടി കേ­ട്ട് സഹി കെ­ട്ട് ബി­ഷന്‍ സി­ങി­ന് കലി കയ­റി അയാള്‍ ഉച്ച­ത്തില്‍ വി­ളി­ച്ചു പറ­ഞ്ഞു, “ഊ­പ്ഡി ഗി­ഡ്ഗി­ഡി ദ അനെ­ക്സ്‌ ദ ബേ­ധ്യാന്‍ ദ ദാല്‍ ഓഫ് വാ­ഹ് ഗു­രു­ജീ കീ ഫതേ­ഹ് ജോ ബോ­ലെ സോ നി­ഹാല്‍ സത് ശ്രീ അകാല്‍.” നി­ങ്ങള്‍ മു­സ്ലിം­ക­ളു­ടെ ദൈ­വ­മാ­ണ്, സി­ഖു­കാ­രു­ടെ ദൈ­വ­മാ­യി­രു­ന്നു­വെ­ങ്കില്‍ ഞാന്‍ പറ­ഞ്ഞ­ത് കേ­ട്ടേ­നെ എന്നാ­യി­രി­ക്കാം ഒരു പക്ഷേ അയാള്‍ പറ­ഞ്ഞ­തി­നര്‍­ഥം­.

­കൈ­മാ­റ്റ­ത്തി­ന് ഏതാ­നും ദി­വ­സ­ങ്ങള്‍­ക്കു മു­മ്പ് ബി­ഷന്‍ സി­ങി­ന്റെ ഒരു പഴയ കൂ­ട്ടു­കാ­രന്‍ അയാ­ളെ കാ­ണാ­നാ­യി വന്നു. മു­മ്പൊ­രി­ക്ക­ലും അയാ­ള­വി­ടെ വന്നി­ട്ടി­ല്ല. അയാ­ളെ കണ്ട­തും ബി­ഷന്‍ സി­ങ് മു­ഖം തി­രി­ച്ചു കള­ഞ്ഞു. വാ­ഡര്‍­മാര്‍ ചേര്‍­ന്ന് അയാ­ളെ അനു­ന­യി­പ്പി­ച്ചു, ഇയാള്‍ നി­ങ്ങ­ളെ കാ­ണാ­നാ­യി­ട്ടാ­ണി­വി­ടെ വന്ന­ത്; നി­ങ്ങ­ളു­ടെ പഴയ സ്നേ­ഹി­തന്‍ ഫസ്ല്ദ്ദീന്‍.

­ഫ­സ്ലു­ദ്ദീന്‍ മു­മ്പോ­ട്ടു ചെ­ന്ന് അയാ­ളു­ടെ തോ­ളില്‍ കൈ­വെ­ച്ചു. “കു­റേ ദി­വ­സ­മാ­യി കാ­ണ­ണ­മെ­ന്ന് വി­ചാ­രി­ക്കു­ന്നു. സമ­യം കി­ട്ട­ണ്ടേ, ഇപ്പോ­ഴാ ഒരൊ­ഴി­വു കി­ട്ടി­യ­ത്. നി­ന്റെ ആള്‍­ക്കാ­രൊ­ക്കെ സു­ഖ­മാ­യി ഹി­ന്ദു­സ്ഥാ­നി­ലേ­ക്ക് പോ­യി. എന്നാ­ലാ­കു­ന്ന എല്ലാ സഹാ­യ­വും ഞാ­ന­വര്‍­ക്ക് നല്‍­കി. നി­ന്റെ മകള്‍ റൂ­പ് കൌര്‍...” അയാള്‍ എന്തോ പറ­യാ­നാ­ഞ്ഞു, നിര്‍­ത്തി­ക്ക­ള­ഞ്ഞു­.

“എ­ന്റെ മകള്‍ റൂ­പ് കൌര്‍?” ബി­ഷന്‍ സി­ങ് ചോ­ദി­ച്ചു­.

“­ങ്ഹാ… ങ്ഹാ… അവള്‍­ക്കും സു­ഖം­... അവ­ളും സു­ര­ക്ഷി­ത­മാ­യി ഹി­ന്ദു­സ്ഥാ­നി­ലേ­ക്ക് പോ­യി­.” ഫസ്ലു­ദ്ദീന്‍ വി­ക്കി വി­ക്കി­പ്പ­റ­ഞ്ഞു “ങ്ഹാ­.. പി­ന്നെ നീ­യും ഹി­ന്ദു­സ്ഥാ­നി­ലേ­ക്കു പോ­വു­ക­യാ­ണെ­ന്ന് കേ­ട്ടു. എല്ലാ­വ­രോ­ടും എന്റെ അന്വേ­ഷ­ണം പറ­യ­ണം. ഭാ­യി ബല്‍­ബീര്‍ സി­ങി­നോ­ടും ഭാ­യി കുല്‍­വ­ന്ത് സി­ങി­നോ­ടും എന്റെ അന്വേ­ഷ­ണം പറ­യ­ണം­... ബഹന്‍ അമൃ­ത് കൌ­രി­നോ­ടും­.. അവ­രോ­ടൊ­ക്കെ പറ­യ­ണം ഫസ്ലു­ദ്ദീന്‍ ഭാ­യി നി­ങ്ങ­ളെ­യൊ­ക്കെ എപ്പോ­ഴും ഓര്‍­ക്കാ­റു­ണ്ടെ­ന്ന്. ബാല്‍­ബീ­റി­നോ­ട് പറ­യ­ണം അവന്‍ വി­ട്ടു പോയ രണ്ട് എരു­മ­കള്‍­ക്കും സു­ഖം തന്നെ. അവ രണ്ടും പെ­റ്റു, എന്താ ചെ­യ്യാ, കു­ഞ്ഞു­ങ്ങ­ളി­ലോ­ന്ന് ചത്തു. അവ­നോ­ട് ഇട­ക്കൊ­ക്കെ എനി­ക്കെ­ഴു­താന്‍ വേ­ണ്ടി പറ­യ­ണം. ഇതാ ഞാന്‍ നി­ന­ക്ക് കു­റ­ച്ച് പ്ലം കൊ­ണ്ട് വന്നി­രി­ക്കു­ന്നു­."

­കു­റേ നേ­രം ദൂ­രെ ദൃ­ഷ്ടി­യൂ­ന്നി ബി­ഷന്‍ സി­ങ് ചോ­ദി­ച്ചു, “ടോ­ബാ ടേ­ക് സി­ങ് എവി­ടെ­യാ­ണ്? ഹി­ന്ദു­സ്ഥാ­നി­ലോ പാ­ക്കി­സ്ഥാ­നി­ലോ­?”

“­ഹി­ന്ദു­സ്ഥാ­നില്‍… അല്ല... പാ­ക്കി­സ്ഥാ­നില്‍…” അയാള്‍ വീ­ണ്ടും വി­ക്കി­.

“ഊ­പ്ഡി ഗി­ഡ്ഗി­ഡി ദ അനെ­ക്സ്‌ ദ ബേ­ധ്യാന്‍ ദമം­ഗ് ദ ദാല്‍ ഓഫ് ദ പാ­ക്കി­സ്ഥാന്‍ ആന്‍­ഡ് ഹി­ന്ദു­സ്ഥാന്‍ ഓഫ് ദര്‍­ഫ­ട്ടേ മും­ഹ്” എന്ന് പി­റു­പി­റു­ത്തു കൊ­ണ്ട് അയാള്‍ തി­രി­ഞ്ഞു നട­ന്നു­.

­പൊ­ലി­സു­കാര്‍ ഹി­ന്ദു­സ്ഥാ­നി­ലേ­ക്ക­യ­ക്കേ­ണ്ട തട­വു­കാ­രെ അതിര്‍­ത്തി­യി­ലെ­ത്തി­ച്ചു. മേ­ല­ധി­കാ­രി­കള്‍ തമ്മില്‍ രേ­ഖ­കള്‍ കൈ­മാ­റി. കൈ­മാ­റ്റ പ്ര­ക്രിയ ആരം­ഭി­ച്ചു. ഭ്രാ­ന്തന്‍­മാ­രില്‍ ചി­ലര്‍ വണ്ടി­യില്‍ നി­ന്നി­റ­ങ്ങി­യോ­ടി; പി­റ­കെ പൊ­ലി­സു­കാ­രും. ചി­ലര്‍ ചി­രി­ക്കു­ന്നു, ചി­ലര്‍ കര­യു­ന്നു, ചി­ലര്‍ കണ്ണില്‍ കണ്ട­വ­രെ­യൊ­ക്കെ നോ­ക്കി പു­ളി­ച്ച തെ­റി പറ­യു­ന്നു. സു­ര­ക്ഷി­ത­മായ വാസ സ്ഥ­ല­ങ്ങ­ളില്‍ നി­ന്നി­റ­ക്കി തങ്ങ­ളെ എവി­ടെ കൊ­ണ്ടു പോ­കു­ന്നു­വെ­ന്ന് കൈ­മാ­റ്റ­ത്തി­ന്റെ കഥ­യൊ­ന്നു­മ­റി­ഞ്ഞു കൂ­ടാ­ത്ത ഭ്രാ­ന്തന്‍­മാര്‍ ചോ­ദി­ച്ചു കൊ­ണ്ടി­രു­ന്നു. “പാ­ക്കി­സ്ഥാന്‍ സി­ന്ദാ­ബാ­ദ്, ഹി­ന്ദു­സ്ഥാന്‍ സി­ന്ദാ­ബാ­ദ്” അന്ത­രീ­ക്ഷ­ത്തില്‍ മു­ഴ­ങ്ങി­.

­ബി­ഷന്‍ സി­ങി­ന്റെ ഊഴം. ബന്ധ­പ്പെ­ട്ട ഓഫീ­സര്‍­മാര്‍ അയാ­ളു­ടെ പേ­ര് രജി­സ്റ്റ­റില്‍ ചേര്‍­ത്തു. “ടോ­ബാ ടേ­ക് സി­ങ് എവി­ടെ­യാ­ണ്? ഹി­ന്ദു­സ്ഥാ­നി­ലോ പാ­ക്കി­സ്ഥാ­നി­ലോ­?” ബി­ഷന്‍ സി­ങ് ചോ­ദി­ച്ചു­.

“­പാ­ക്കി­സ്ഥാ­നില്‍” ഓഫീ­സര്‍ ചി­രി­ച്ചു കൊ­ണ്ട് പറ­ഞ്ഞു­.

­ബി­ഷന്‍ സി­ങ് തി­രി­ഞ്ഞോ­ടി. ബാ­ക്കി തട­വു­കാ­രോ­ടൊ­പ്പം ചേര്‍­ന്നു. പൊ­ലി­സു­കാര്‍ അയാ­ളെ പി­ടി­ച്ചു കൊ­ണ്ടു വന്നു. അതിര്‍­ത്തി കട­ത്താന്‍ ശ്ര­മി­ച്ചു. അയാള്‍ അന­ങ്ങാ­തെ അവി­ടെ­ത്ത­ന്നെ നി­ന്നു. “ടോ­ബാ ടേ­ക് സി­ങ് ഇവി­ടെ­യാ­ണ്?” അയാള്‍ ഉറ­ക്കെ വി­ളി­ച്ചു പറ­ഞ്ഞു­.

“ഊ­പ്ഡി ഗി­ഡ്ഗി­ഡി ദ അനെ­ക്സ്‌ ദ ബേ­ധ്യാന്‍ ദമം­ഗ് ദ ദാല്‍ ഓഫ് ദ ടോ­ബാ ടേ­ക് സി­ങ് ആന്‍­ഡ് പാ­ക്കി­സ്ഥാന്‍”

­പ­ല­രും പല­തും പറ­ഞ്ഞ് അയാ­ളെ അനു­ന­യി­പ്പി­ക്കാന്‍ ശ്ര­മി­ച്ചു. ടോ­ബാ ടേ­ക് സി­ങ് ഇന്ത്യ­യി­ലാ­ണ്. ഇനി അല്ല എങ്കില്‍ തന്നെ തി­രി­ച്ചു കൊ­ണ്ടു വന്നാ­ക്കാം എന്നൊ­ക്കെ. എന്നാല്‍ അതി­നൊ­ന്നു­മ­യാള്‍ വഴ­ങ്ങി­യി­ല്ല. പൊ­ലി­സു­കാര്‍ ബലാല്‍­ക്കാ­ര­മാ­യി അയാ­ളെ പി­ടി­ച്ചു കൊ­ണ്ടു പോ­കു­ന്ന­തി­നി­ട­യില്‍ നീ­രു വന്ന് വീര്‍­ത്ത കാല്‍ നി­ല­ത്തൂ­ന്നി ഒരേ നി­റു­ത്തം; ആരു വന്നാ­ലും അയാ­ളെ ഇള­ക്കാന്‍ കഴി­യി­ല്ല എന്ന പോ­ലെ­.

ആള്‍ അപ­ക­ട­കാ­രി­യ­ല്ലാ­ത്ത­തി­നാ­ലാ­ക­ണം ആരും കൂ­ടു­തല്‍ ബലം പ്ര­യോ­ഗി­ച്ചി­ല്ല. അയാ­ളെ അവി­ടെ­ത്ത­ന്നെ വി­ട്ട ഉദ്യോ­ഗ­സ്ഥര്‍ അവ­രു­ടെ ജോ­ലി തു­ടര്‍­ന്നു. സൂ­ര്യ­നു­ദി­ക്കു­ന്ന­തി­നു തൊ­ട്ടു മു­മ്പ് ബി­ഷന്‍ സി­ങി­ന്റെ തൊ­ണ്ട­യില്‍ നി­ന്ന് ഒരാര്‍­ത്ത നാ­ദം ഉയര്‍­ന്നു പൊ­ങ്ങി. നി­ല­ത്തു വീ­ണ­തും ചല­ന­ര­ഹി­ത­നാ­യി­.

­ക­ഴി­ഞ്ഞ പതി­ന­ഞ്ച് വര്‍­ഷ­മാ­യി ഒരി­ക്കല്‍ പോ­ലും ഉറ­ങ്ങാ­ത്ത മനു­ഷ്യന്‍ കണ്ണ­ട­ച്ച് കി­ട­ക്കു­ന്ന­ത് കാ­ണാ­നാ­യി അപ്പു­റ­ത്തു നി­ന്നും ഇപ്പു­റ­ത്തു നി­ന്നു­മാ­യി ഉദ്യോ­ഗ­സ്ഥര്‍ ഓടി­യെ­ത്തി. ആ കമ്പി­വേ­ലി­ക്ക­പ്പു­റ­ത്ത് പാ­ക്കി­സ്ഥാന്‍ ഈ കമ്പി വേ­ലി­ക്കി­പ്പി­റു­ത്ത് ഹി­ന്ദു­സ്ഥാന്‍. ഇട­യി­ലെ, ആരു­ടേ­തു­മ­ല്ലാ­ത്ത പേ­രി­ല്ലാ­ത്ത സ്ഥ­ല­ത്ത് ടോ­ബാ ടേ­ക് സി­ങ് കി­ട­ന്നു­.

­സാ­ദ­ത്ത് ഹസന്‍ മന്‍­ടോ­

(­പ­രി­ഭാ­ഷ: ആരി­ഫ് സെ­യ്ന്‍)

0 Comments

Post new comment

The content of this field is kept private and will not be shown publicly.
image
feedback