ആദ്യകാഴ്ചയില്‍ തന്നെ ഏതൊരാളുടേയും മനം കവരുന്നതാണ് കശ്മീരി എംമ്പ്രോയിഡറി വസ്ത്രങ്ങള്‍. കൈ എന്നും പരുത്തിയെന്നും അര്‍ത്ഥമുള്ള വാക്കാണ് കസൂട്ടി. കൈയ്യും നൂലും ചേര്‍ന്നാല്‍ തുന്നലാകും. ചുമ്മാതുള്ള തുന്നലൊന്നുമല്ല. ഏതൊരു വസ്ത്രപ്രേമിയുടേയും മനമിളക്കുള്ള നല്ല അസല് തുന്നല്‍തന്നെ. ഇതിനെ കസൂട്ടി തുന്നില്‍ എന്നാണ് വിളിക്കുന്നത്.
മഹാരാഷ്ട്രയിലേയും കര്‍ണാടകയിലേയും സ്ത്രീകളുടെ കരകൌശമാണ് കസൂട്ടി എംമ്പ്രോയഡറി. നല്ല ഫര്‍ണിഷിങ്ങ് തുണികളില്‍ ഈ എംമ്പ്രോയിഡറി തിളങ്ങി നില്‍ക്കും.
ചരിത്രം
ആറാം നൂറ്റാണ്ടില്‍ ഇവിടെ ഭരണം നടത്തയിരുന്ന ചാലൂക്യ രാജാവിന്റെ കാലം മുതല്‍തന്നെ കസൂട്ടി തുന്നല്‍ വിദ്യ നിലവിലുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. മൈസൂര്‍ രാജ്യത്തിലെ സ്ത്രീകളാണ് ഈ കല ഇവിടെ സ്ഥാപിച്ചതെന്നും ഒരു ചരിത്രം പറയുന്നുണ്ട്. അതേസമയം ലംബാനി വര്‍ഗ്ഗക്കാര്‍ കര്‍ണാടകയിലേക്ക് കുടിയേറുകയും കസൂട്ടി രീതിക്ക് തുടക്കം കുറിച്ചതായും പറയപ്പെടുന്നുണ്ട്. അങ്ങനെ ചരിത്രം പലതരത്തില്‍ പറയുമ്പോഴും കസൂട്ടി ഇപ്പോഴും നിലനില്‍ക്കുന്നു. ഇപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ കസൂട്ടി തുന്നല്‍ ചെയ്യുന്ന സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കര്‍ണാടക ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ കസൂട്ടി രീതിക്ക് പ്രാദേശിക പ്രാധാന്യം നല്‍കുന്നുണ്ട്. അതിന്റെ സൂചനയായി പ്രത്യേകം ചിഹ്നങ്ങളും ആവിഷ്കരിച്ചിട്ടുമുണ്ട്.
പ്രത്യേകത
കസൂട്ടി തുന്നല്‍ സാരികള്‍ വിവാഹത്തിന് വളരെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. പ്രത്യേകിച്ചും കറുത്ത പട്ടുസാരികളില്‍ കസൂട്ടി എംമ്പ്രോയിഡറി ചെയ്തുണ്ടാക്കുന്ന ചന്ദ്രകലി സാരികള്‍.
കസൂട്ടിയുടെ തുന്നല്‍ രീതികള്‍ അതിന്റെ പൌരാണികതയെ കാണിക്കുന്നവയാണ്. ക്ഷേത്രമാതൃകകളും, മണികള്‍, രഥം, ഗോപുരങ്ങള്‍ എന്നിവയൊക്കെയാണ് കസൂട്ടി തുന്നലില്‍ വരുന്നത്.
ഏത് വിശേഷത്തിനാണോ ഉടുക്കുന്നത് എന്നതിനെ ആശ്രയിച്ച് തുന്നുന്ന ചിത്രവും മാറും. സാധാരണ ചെയ്യുന്നതുപോലെ തുണികളില്‍ ഡിസൈന്‍ വരച്ചതിനുശേഷമല്ല കസൂട്ടി തുന്നുന്നത്. മനസ്സില്‍ തോന്നുന്നതുപോലെ തുന്നിയെടുക്കുകയാണ് പതിവ്.
കൈത്തറി ഇല്‍കാല്‍ സാരികളിലാണ് ഇത്തരം തുന്നലുകള്‍ കൂടുതലും ചെയ്തു വരുന്നതെങ്കിലും എല്ലാത്തരം തുണികളിലും ഇത് ചെയ്യാവുന്നതാണ്. പ്രാദേശിക പരിധികള്‍ വിട്ട് ഇപ്പോള്‍ കസൂട്ടി വിദേശങ്ങളിലേക്കും വ്യാപിച്ചുവരുന്നു. ഗഡ് വാള്‍, ടസ്സര്‍, ഒറീസ, ബംഗാളി കോട്ടണ്‍, കാഞ്ചിപുരം സാരികളിലും ഇപ്പോള്‍ കസൂട്ടി തുന്നുന്നുണ്ട്.







