ജന്മ നക്ഷത്രക്കല്ലുകളില് ഭാഗ്യം തിരയുന്നവര്‍ വളരെ അപൂര്‍വ്വമാണ്. അതിന് ഒരു ഭാഗ്യം വേണം. ഓരോരുത്തരുടെയും ജന്മമാസവുമായി ബന്ധപ്പെട്ടാണ് ജന്മ നക്ഷത്രക്കല്ലുകളുടെ ഭാഗ്യം നിലനില്‍ക്കുന്നത്. ജന്മ മാസങ്ങളുമായും ജനിച്ച ദിവസങ്ങളുമായും ബന്ധപ്പെട്ട കല്ലുകള്‍ ധരിക്കുന്നത് ഭാഗ്യമായി കരുതപ്പെടുന്നു.
പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന കല്ലുകളും ആധുനിക ജന്മ നക്ഷത്രക്കല്ലുകളുമുണ്ട്. പല രാജ്യങ്ങളിലും പലരീതിയിലാണ് ജന്മ നക്ഷത്രക്കല്ലുകളെ തരംതിരിക്കുന്നത്. ടിബറ്റിലും മറ്റും ഉപയോഗിച്ചിരുന്ന ജന്മ നക്ഷത്രക്കല്ലുകളുടെ ഒരു പട്ടികയും നിലവിലുണ്ട്. ആയൂര്വ്വേദമായി ബന്ധപ്പെട്ടും മിസ്റ്റിസിസവുമായി ബന്ധപ്പെട്ടും ജന്മ നക്ഷത്രക്കല്ലുകളെ തരംതിരിക്കാറുണ്ട്.
ജന്മ നക്ഷത്രക്കല്ലുകളെ സ്വന്തം ഇഷ്ടപ്രകാരമോ വിശ്വാസം അനുസരിച്ചോ തിരഞ്ഞെടുക്കാവുന്നതാണ്. ജന്മ നക്ഷത്രക്കല്ലുകളില് വില കൂടിയയിനം വജ്രങ്ങളും വില കുറഞ്ഞയിനം ലാപിസ് ലസൂലി നീലക്കല്ലുകളും ഉള്‍പ്പെടുന്നു.
ആഭരണങ്ങളില്‍ ജന്മനക്ഷത്രക്കല്ല് പതിപ്പിച്ച് അണിയുന്നതാണ് കൂടുതല്‍ നല്ലത്. അതാണ് സാധാരണ എല്ലാവരും ചെയ്യുന്നത്. കൈചെയിനുകളിലും മോതിരങ്ങളിലും മാലകളിലും ജന്മനക്ഷത്രക്കല്ല് അണിയാറുണ്ട്.
രാശി മണ്ഡലത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പന്ത്രണ്ട് ചിഹ്നങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നു. ഓരോ മാസത്തിലും ഓരോ സമയത്തും ജനിച്ചവര്‍ക്ക് പ്രത്യേകം ജന്മ നക്ഷത്രക്കല്ലുകളുണ്ട്. ഓരോ മാസത്തേയും പ്രതിനിധീകരിക്കുന്ന പന്ത്രണ്ട് നിറങ്ങളും പന്ത്രണ്ട് ചിഹ്നങ്ങളും ഉണ്ട്. ഇങ്ങനെ സ്വന്തം ജനന സമയത്തെ പ്രതിനിധീകരിക്കുന്ന നക്ഷത്രം ധരിച്ചാല്‍ അതിന്റേതായ ഫലമുണ്ടാകുന്നു.
| Sign | Dates | Stone |
| Aquarius | Jan20-Feb19 | Garnet |
| Pisces | Feb20-Mar20 |
Amethyst |
| Aries | Mar21-April19 | Bloodstone |
| Taurus | April20-May20 |
Sapphire |
| Gemini | May21-June20 | Agate |
| Cancer | June21-July22 | Emerald |
| Leo | July23-Aug22 |
Onyx |
| Virgo | Aug23-Sep22 | Sapphire |
| Libra | Sep23-Oct22 | Peridot |
| Scorpio | Oct23-Nov21 |
Beryl |
| Sagittarius |
Nov22-Dec21 | Topaz |
| Capricorn | Dec22-Jan19 |
Ruby |
| Disclaimer: Malayal.am and its promoters hereby warn that we have no evidence to prove the authenticity of astrology. Astrology is cent per cent based on personal believes and has NO connection with astronomy which is a legitimate science in its own merit. Systems that predict the future and try to analyse human relationships with regard to their star signs or other celestial bodies or with the help of numerology are considered to be pseudo sciences. If you take any hasty decisions based on astrological predictions, that is solely upon your own risk and we will not be held responsible for anything that fall after. Those who are ready to fool themselves could believe each and every word written in this article or else consider this as a fun channel with a tint of spoof. |








