ബഞ്ചാറ എംബ്രോയിഡറിയുടെ സൌന്ദര്യം

­ബ­ഞ്ചാറ എന്ന നാ­ടോ­ടി വര്‍­ഗ്ഗ­ക്കാര്‍ രൂ­പ­പ്പെ­ടു­ത്തിയ ഒരു പ്ര­ത്യേക രീ­തി­യി­ലു­ള്ള എം­ബ്രോ­യി­ഡ­റി­യെ ആണ് ­ബ­ഞ്ചാ­റ എം­ബ്രോ­യി­ഡ­റി എന്ന് പറ­യു­ന്ന­ത്. ആദ്യ കാ­ല­ത്ത് ഇവര്‍ മാ­ത്ര­മാ­യി­രു­ന്നു ഈ തു­ണി­ത്ത­ര­ങ്ങള്‍ ഉപ­യോ­ഗി­ച്ചി­രു­ന്ന­തെ­ങ്കില്‍ പി­ന്നീ­ട് ലോ­കം മു­ഴു­വ­നും അവ­രു­ടെ സവി­ശേ­ഷ­മായ തു­ന്നല്‍ രീ­തി­കള്‍ സ്വീ­ക­രി­ച്ചു. മു­ത്തു­ക­ളും കണ്ണാ­ടി­ക­ളും പതി­ച്ച­താ­ണ് ബഞ്ചാറ എം­ബ്രോ­യി­ഡ­റി. നി­റ­മു­ള്ള നൂ­ലു­ക­ളി­ലാ­ണ്  അവര്‍ വസ്ത്ര­ങ്ങ­ളില്‍ കണ്ണാ­ടി­ക­ളും മു­ത്തു­ക­ളും തു­ന്നി­പ്പി­ടി­പ്പി­ക്കു­ന്ന­ത്.

ഉ­ത്ത­രേ­ന്ത്യ­ക്കാ­രായ ബഞ്ചാ­റ­കള്‍ പര­മ്പ­രാ­ഗ­ത­മാ­യി പാ­വാ­ട­ക­ളി­ലും ബ്ലൌ­സ്സു­ക­ളി­ലും ആണു­ങ്ങ­ളു­ടെ വേ­ഷ­ങ്ങ­ളി­ലു­മാ­ണ് അത് തു­ന്നി­പി­ടി­പ്പി­ച്ചി­രു­ന്ന­ത്. കാ­ല­ക്ര­മേണ ബാ­ഗു­ക­ളി­ലും ബെല്‍­റ്റു­ക­ളി­ലും വോള്‍ ഹാം­ഗിം­ഗു­ക­ളി­ലും മു­റി അലം­ങ്കാ­ര­ങ്ങ­ളി­ലു­മൊ­ക്കെ അത് സ്ഥാ­നം പി­ടി­ച്ചു. നാ­ടോ­ടി വര്‍­ഗ്ഗ­ത്തി­ലെ സ്ത്രീ­ക­ളാ­ണ് ബഞ്ചാറ എം­ബ്രോ­യി­ഡ­റി­യു­ടെ തു­ട­ക്ക­ക്കാര്‍. സൂ­ചി­യും നൂ­ലും ഉപ­യോ­ഗി­ച്ച് കൈ­കൊ­ണ്ട് തു­ന്നു­ക­യാ­ണ് അവര്‍ ചെ­യ്തി­രു­ന്ന­ത്.

­വ­സ്ത്ര­ങ്ങ­ളില്‍ മാ­ത്ര­മ­ല്ല നി­ത്യോ­പ­യോഗ സാ­ധ­ന­ങ്ങ­ളി­ലും അവര്‍ ഇത്ത­രം അല­ങ്കാ­ര­പ്പ­ണി­കള്‍ ചെ­യ്യാ­റു­ണ്ട്. വസ്ത്ര­ങ്ങ­ളില്‍ ഇവര്‍ ചെ­യ്യു­ന്ന ചി­ത്ര­പ്പ­ണി­ക­ളില്‍­നി­ന്ന് ഇവ­രു­ടെ ജാ­തി­യും വര്‍­ഗ്ഗ­വും സമ്പ­ത്തും തി­രി­ച്ച­റി­യാന്‍ പറ്റും. ഇവര്‍ ചെ­ല്ലു­ന്ന സ്ഥ­ല­ത്തെ കാ­ലാ­വ­സ്ഥ­യ്ക്ക് അനു­യോ­ജ്യ­മായ വസ്ത്ര­ങ്ങ­ളാ­ണ് ഇവര്‍ നിര്‍­മ്മി­ക്കു­ന്ന­ത്. മാ­ത്ര­മ­ല്ല ചെ­ടി­ക­ളു­ടെ സത്തു­പ­യോ­ഗി­ച്ചും മറ്റ് ധാ­തു­ക്കള്‍ ഉപ­യോ­ഗി­ച്ചും നി­റം ഉണ്ടാ­ക്കാന്‍ വി­ദ­ഗ്ദ­രാ­ണി­വര്‍. ഇവര്‍ തു­ണി­ക­ളില്‍ കൊ­ടു­ക്കു­ന്ന നി­റ­ങ്ങള്‍ ഒരി­ക്ക­ലും മാ­യി­ല്ല. അത്ര സൂ­ക്ഷ്മ­മാ­യാ­ണ് ഇവര്‍ നി­റം കൊ­ടു­ക്കു­ന്ന­ത്.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
4 + 12 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback