ഹാങ്ങറുകള്‍

­വീ­ട്ടില്‍ തു­ണി­യൊ­ക്കെ തൂ­ക്കി­യി­ടു­ന്ന­തെ­വി­ടെ­യാ­ണ്‌? ഉത്ത­രം എളു­പ്പം. ഹാ­ങ്ങ­റില്‍; അല്ലേ? ഇന്ന്‌ പല നി­റ­ത്തില്‍, വലു­പ്പ­ത്തില്‍ ഡി­സൈ­നു­ക­ളില്‍ ­ഹാ­ങ്ങ­റു­കള്‍ ഉണ്ട്‌. ഇവ­യൊ­ക്കെ വാ­ങ്ങു­മ്പോ­ഴും ഉപ­യോ­ഗി­ക്കു­മ്പോ­ഴും അതി­നു പി­ന്നി­ലു­ള്ള കഥ നമ്മ­ള­റി­യു­ന്നു­ണ്ടോ? ആല്‍­ബര്‍­ട്ട്‌ ജെ. പാര്‍­ക്ക്‌ ഹൗ­സ്‌ എന്നൊ­രാ­ളാ­ണ്‌ ഈ ലളിത കണ്ടു­പി­ടി­ത്തം നട­ത്തി­യ­ത്‌.

ആല്‍­ബര്‍­ട്ട്‌ ജെ. പാര്‍­ക്ക്‌­ഹൗ­സ്‌ ഒരു ഫാ­ക്‌­ട­റി ജീ­വ­ന­ക്കാ­ര­നാ­യി­രു­ന്നു. തങ്ങ­ളു­ടെ കോ­ട്ട്‌ ഫാ­ക്‌­ട­റി­യു­ടെ പ്ര­വേ­ശ­ന­മു­റി­യി­ലെ തറ­യില്‍ ചു­രു­ട്ടി­വെ­ച്ചി­ട്ടാ­ണ്‌ അവി­ട­ത്തെ ജീ­വ­ന­ക്കാ­രെ­ല്ലാം ജോ­ലി­ക്ക്‌ പ്ര­വേ­ശി­ച്ചി­രു­ന്ന­ത്‌. ഒരു ദി­നം ഫാ­ക്‌­ട­റി­യി­ലെ­ത്തിയ പാര്‍­ക്ക്‌­ഹൗ­സി­ന്‌ തന്റെ കോ­ട്ടു ചു­രു­ട്ടി വെ­യ്‌­ക്കാന്‍ തറ­യില്‍ ലവ­ലേ­ശം ഇടം ലഭി­ച്ചി­ല്ല. ഇനി­യെ­ന്തു ചെ­യ്യും? അയാള്‍ ആലോ­ചി­ച്ചു­.

അ­പ്പോ­ഴാ­ണ്‌ അവി­ടെ ധാ­രാ­ള­മാ­യി കി­ട­ന്നി­രു­ന്ന കമ്പി­ക്ക­ഷ­ണ­ങ്ങള്‍ പാര്‍­ക്ക്‌­ഹൗ­സി­ന്റെ ശ്ര­ദ്ധ­യില്‍­പ്പെ­ട്ട­ത്‌. പി­ന്നീ­ടൊ­ട്ടും അമാ­ന്തി­ച്ചി­ല്ല. ആ കമ്പി­ക്ക­ഷ­ണ­ങ്ങള്‍ അയാ­ളു­ടെ കര­വി­രു­തില്‍ ആദ്യ­ത്തെ ഹാ­ങ്ങ­റാ­യി. തന്റെ കോ­ട്ട്‌ അയാ­ള­തില്‍ തൂ­ക്കി­യി­ട്ടു­.

­ക­മ്പി വള­ച്ചു­ണ്ടാ­ക്കിയ ഹാ­ങ്ങ­റില്‍ കോ­ട്ട്‌ തൂ­ക്കി­യി­ട്ടി­രി­ക്കു­ന്ന­ത്‌ കമ്പ­നി­യു­ട­മ­യു­ടെ ശ്ര­ദ്ധ­യില്‍­പ്പെ­ട്ടു. വ്യാ­വ­സാ­യി­കാ­ടി­സ്ഥാ­ന­ത്തില്‍ ഹാ­ങ്ങ­റു­കള്‍ നിര്‍­മ്മി­ച്ചു വില്‍­ക്കാന്‍ അയാള്‍ തീ­രു­മാ­നി­ച്ചു. അങ്ങ­നെ ഹാ­ങ്ങ­റു­ക­ളു­ടെ ലോ­കം വര­വാ­യി­.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
5 + 11 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback