ലിഫ്റ്റിന്റെ പ്രസക്തി

­ധൂര്‍­ത്ത­മായ ഒരു ജീ­വി­ത­മാ­ണ് ഇന്നു നമ്മു­ടെ ചു­റ്റി­ലും. ഒരു­വ­ശ­ത്ത് ആഹാ­ര­മി­ല്ലാ­തെ കു­ഞ്ഞു­ങ്ങള്‍ തെ­രു­വില്‍ വീ­ണു­മ­രി­ക്കു­ന്നു­ണ്ട് എന്ന സത്യ­മൊ­ന്നും നമ്മെ അല­ട്ടു­ന്നി­ല്ല. നമു­ക്ക് വേ­ണ്ട­ത് സു­ഖ­ജീ­വി­ത­മാ­ണ്. ഏതു­വി­ധേ­ന­യും പണം സമ്പാ­ദി­ക്കു­ക­യും ആ പണ­മു­പ­യോ­ഗി­ച്ച് സു­ഭി­ക്ഷ­മാ­യി ജീ­വി­ക്കു­ക­യും. അതു­മാ­ത്ര­മാ­ണ് നമ്മു­ടെ ജീ­വി­ത­ദര്‍­ശ­നം.


പക്ഷേ, നമ്മ­ളൊ­ന്നു മറി­ച്ചു­ചി­ന്തി­ക്കു­ക­യാ­ണെ­ന്നി­രി­ക്ക­ട്ടെ, ലോ­കം വല്ലാ­തെ മാ­റു­ന്ന­താ­യി നമു­ക്കു­ത­ന്നെ ആഹ്ലാ­ദ­ത്തോ­ടെ മന­സ്സി­ലാ­ക്കാ­നാ­കും. നേ­താ­ക്കള്‍ എന്തു­വേ­ണ­മെ­ങ്കി­ലും ചെ­യ്യ­ട്ടെ, അവ നമ്മെ അല­ട്ടേ­ണ്ട കാ­ര്യ­മി­ല്ല. നമു­ക്കു ചെ­യ്യാന്‍ കഴി­യു­ന്ന­തു നാം ചെ­യ്‌­താല്‍ മാ­ത്രം മതി, ഈ ലോ­കം നന്നാ­കാന്‍.

ഇ­ന്നി­പ്പോള്‍ വാ­ഹ­ന­ങ്ങള്‍ സ്വ­ന്ത­മാ­യി ഇല്ലാ­ത്ത­വര്‍ കു­റ­വാ­ണ്‌. കാ­ല­ത്ത്‌ ഓരോ­രു­ത്ത­രും അവ­ര­വ­രു­ടെ കാ­റില്‍ തങ്ങ­ളു­ടെ ആവ­ശ്യ­ത്തി­നാ­യി പു­റ­ത്തി­റ­ങ്ങു­ന്നു. സത്യ­ത്തില്‍ ഇത്ര­യും വാ­ഹ­ന­ങ്ങള്‍ നമു­ക്കാ­വ­ശ്യ­മു­ണ്ടോ. ഇത്ര­യും വാ­ഹ­ന­ങ്ങ­ളെ ഉള്‍­ക്കൊ­ള്ളാ­നും­മാ­ത്രം നമ്മു­ടെ റോ­ഡു­കള്‍ പര്യാ­പ്‌­ത­മാ­ണോ. ഇത്ര­യും ഭീ­ക­ര­മാ­യി ധൂര്‍­ത്ത­ടി­ക്കാ­നും­മാ­ത്രം നമ്മു­ടെ ഭൂ­മി­യില്‍ വി­ഭ­വ­ങ്ങ­ളു­ണ്ടോ. ഈ ചോ­ദ്യ­ങ്ങള്‍­ക്കെ­ല്ലാം ഇല്ല എന്ന രണ്ട­ക്ഷ­രം മാ­ത്ര­മാ­ണു­ത്ത­രം.
നമു­ക്കു ചെ­യ്യാ­വു­ന്ന ഒരു മഹ­ത്തായ കാ­ര്യ­മു­ണ്ട്‌. ഒരു ഫ്‌­ളാ­റ്റു സമു­ച്ച­യ­ത്തി­ലോ വി­ല്ലാ­വ­ള­പ്പി­ലോ ഒരു കോ­ള­നി­യി­ലോ താ­മ­സി­ക്കു­വര്‍ ചേര്‍­ന്ന്‌ ഒരു സം­ഘം രൂ­പീ­ക­രി­ക്കു­ക. നാ­ലോ അഞ്ചോ പേ­ര­ട­ങ്ങു­ന്ന ചെ­റു­സം­ഘ­ങ്ങ­ളാ­യി അതി­നെ പകു­ക്കു­ക. ദി­വ­സ­വും ഒരേ ദി­ശ­യില്‍ സഞ്ച­രി­ക്കു­ന്ന­വ­രെ­ന്ന പരി­ഗ­ണ­ന­യി­ലാ­ണ്‌ അങ്ങ­നെ വി­ഭ­ജി­ക്കേ­ണ്ട­ത്‌. ആ സം­ഘ­ത്തി­ലൊ­രാ­ളു­ടെ വണ്ടി­യേ ഒരു ദി­വ­സം ഉപ­യോ­ഗി­ക്കാ­വു. അങ്ങ­നെ­യെ­ങ്കില്‍ നാ­ലോ അഞ്ചോ വണ്ടി നി­ര­ത്തില്‍ ഇറ­ങ്ങു­ക­യും പെ­ട്രേ­ാള്‍ കു­ടി­ക്കു­ക­യും ചെ­യ്യേ­ണ്ട സമ­യ­ത്ത്‌ ഒരു­വ­ണ്ടി­യേ ഇറ­ങ്ങൂ. അതില്‍ നാ­ലോ അഞ്ചോ പേര്‍.

അ­തു­പോ­ലെ കവ­ല­ക­ളില്‍ നാം­പോ­കു­ന്ന ദി­ശ­യില്‍ പോ­കാന്‍ നില്‍­ക്കു­ന്ന ആളു­കള്‍­ക്ക്‌ ഒരു ലി­ഫ്‌­റ്റ്‌ കൊ­ടു­ക്കു­ക. അത്‌ നന്മ­യു­ടേ­യും മനു­ഷ്യ­പ്പ­റ്റി­ന്റെ­യും തോ­തില്‍ വലി­യൊ­രു അപ്‌­ലി­ഫ്‌­റ്റാ­യി മാ­റു­ക­ത­ന്നെ ചെ­യ്യും. ഇതൊ­ന്നും പി­ശു­ക്ക­ല്ല. മഹ­ത്തായ ജീ­വി­ത­ദര്‍­ശ­ന­ത്തി­ന്റെ ഔന്ന­ത്യ­മാ­ണ്.

­മ­നു­ഷ്യര്‍­ക്കി­ട­യി­ലെ മഹ­ത്തായ സൗ­ഹൃ­ദ­കാം­ക്ഷ­യെ­യും പര­സ്‌­പ­രം സഹാ­യി­ക്കാ­നു­ള്ള സന്ന­ദ്ധ­ത­യെ­യും ഊര്‍­ജി­ത­മാ­ക്കാ­നും ഈ ലഘു­പ്ര­വൃ­ത്തി­കൊ­ണ്ടാ­കും.
ഈ ലോ­ക­ത്തെ മാ­റ്റി­ത്തീര്‍­ക്കേ­ണ്ട­താ­രാ­ണ്‌. അതു മറ്റാ­രു­മ­ല്ല; നമ്മള്‍ തന്നെ­യാ­ണ്‌. നമു­ക്ക­തു ചെ­യ്യാന്‍ സാ­ധി­ക്കും; വള­രെ നി­സ്സാ­ര­മാ­യി­.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
4 + 6 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback