ഓന്തുകള്‍ പറക്കുമോ?

­പ­റ­ക്കി­ല്ല എന്നു പറ­യാന്‍ വര­ട്ടെ, ചില ഓന്തു­കള്‍ പറ­ക്കു­മെ­ന്നാ­ണ്‌ ശാ­സ്‌­ത്രം തെ­ളി­യി­ക്കു­ന്ന­ത്‌. ഉര­ഗ­വര്‍­ഗ്ഗ­ത്തില്‍­പ്പെ­ട്ട ജീ­വി­കള്‍ ഇഴ­ഞ്ഞാ­ണ്‌ സഞ്ച­രി­ക്കു­ന്ന­തെ­ങ്കി­ലും പറ­ക്കാന്‍ കഴി­വു­ള്ള­വ­രും അക്കൂ­ട്ട­ത്തി­ലു­ണ്ട്‌. അത്ത­ര­ത്തി­ലൊ­ന്നാ­ണ്‌ പറ­ക്കും ഓന്ത്‌ അഥ­വാ ഡ്രാ­ക്കോ. ഒരു മര­ത്തില്‍­നി­ന്ന്‌ അടു­ത്ത മര­ത്തി­ലേ­ക്ക്‌ പറ­ന്നു­പോ­കാന്‍ ഇവ­യ്‌­ക്ക്‌ കഴി­യും. ഏഷ്യ­യി­ലും മറ്റു ചില പ്ര­ദേ­ശ­ങ്ങ­ളി­ലും ഇവ കാ­ണ­പ്പെ­ടു­ന്നു­.

ഏ­ക­ദേ­ശം പതി­ന­ഞ്ചോ­ളം ഇന­ത്തില്‍­പ്പെ­ട്ട പറ­ക്കും ഓന്തു­ക­ളു­ണ്ടെ­ന്നാ­ണ്‌ കണ­ക്കാ­ക്ക­പ്പെ­ടു­ന്ന­ത്‌. ഇരു­ണ്ട പച്ച­നി­റ­മാ­ണ്‌ ഇവ­യു­ടെ ശരീ­ര­ത്തി­നു­ള്ള­ത്‌. നമ്മു­ടെ നാ­ട്ടി­ലു­മു­ണ്ട്‌ ഇത്ത­ര­ത്തില്‍ ഒരു പറ­ക്കല്‍ വി­രു­തന്‍. പറ­യോ­ന്ത്‌ എന്നാ­ണ്‌ അതി­ന്റെ പേ­ര്‌.

­ഡ്രാ­ക്കോ­യു­ടെ മുന്‍­കാ­ലു­കള്‍­ക്കും പിന്‍­കാ­ലു­കള്‍­ക്കും ഇട­യി­ലാ­യി, ശരീ­ര­ത്തി­ന്റെ രണ്ടു വശ­ങ്ങ­ളി­ലും ത്വ­ക്ക്‌ ചെ­റിയ ചെ­റിയ മട­ക്കു­ക­ളാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടി­രി­ക്കു­ന്നു. പറ­ക്കല്‍ ആരം­ഭി­ക്കു­മ്പോള്‍ ത്വ­ക്കി­ന്റെ മട­ക്കു­കള്‍ ചി­റ­കു­കള്‍ പോ­ലെ വി­ട­രു­ന്നു. അവ­യു­പ­യോ­ഗി­ച്ചാ­ണ്‌ ഇവ പറ­ക്കു­ന്ന­ത്‌. വി­ശ്ര­മ­സ­മ­യ­ത്ത്‌ ചി­റ­ക്‌, ശരീ­ര­ത്തി­നോ­ട്‌ ചേര്‍­ന്നി­രി­ക്കും­.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
13 + 0 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback