നിറമില്ലാത്ത കുട്ടികള്‍ വല്ലാതെ അവഗണിക്കപ്പെടുന്ന ഒരുവസ്ഥ ചില കുടുംബങ്ങളില്‍ കാണുന്നുണ്ട്. ചില കുട്ടികള്‍ കറുത്തവരായിരിക്കും. വെളുത്തനിറം മാത്രമിഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് അത് സഹിക്കാനാവില്ല. അതുകൊണ്ട് കുട്ടിയെ അവഗണിക്കാന്‍ തുടങ്ങുന്നു. ഒരിക്കലും നിറത്തിന്റെ പേരില്‍ കുട്ടിയെ അവഗണിക്കരുത്. കുട്ടികളുടെ നിറമല്ല പ്രധാനമെന്ന് തിരിച്ചറിയുക.
നല്ല കഴിവുള്ള കുട്ടികള്‍ പലരും ഇങ്ങനെ നിറത്തിന്റെ പേരില്‍ അവഗണിക്കപ്പെട്ട് ആരുമല്ലാതാകുന്നു. ഇങ്ങനെയുള്ള മാതാപിതാക്കളുടെ മക്കള്‍ സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരായിരിക്കും. അവരുടെ ദേഷ്യവും നിറത്തിനോടുള്ള വല്ലാത്ത അപകര്‍ഷതാബോധവും കുടുംബത്തിലും സമൂഹത്തിലും വലിയ കുഴപ്പങ്ങളുണ്ടാക്കും. അതുകൊണ്ട് ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ മക്കളോട് നിറത്തിന്റെ പേരില്‍ അവഗണന കാണിക്കരുത്.
ഇരുണ്ട നിറമുള്ള കുട്ടിക്ക് നിറമുണ്ടാകുന്നതിന് ചില മാതാപിതാക്കള്‍ വളരെ ചെറുപ്പത്തിലെത്തന്നെ കൂറേയധികം മരുന്നുകളും മറ്റും ഉപയോഗിക്കാറുണ്ട്. ഇത് അവരുടെ ചര്‍മ്മത്തിന് വളരെ ദോഷം ചെയ്യും. കുട്ടികളെ തങ്ങളുടെ സ്റ്റാറ്റസ് സിന്വലാക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. അവരുടെ സ്വഭാവികമായ നിറത്തെ ഇല്ലാതാക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. അവരുടെ വ്യക്തിത്വം ഇല്ലാതാക്കുന്നതിന് തുല്യമായിട്ടായിരിക്കും അവരതിനെ കാണുന്നത്.
വെളുത്ത നിറത്തിനോടുള്ള അമിതമായ ഇഷ്ടം മാറ്റുക. കുട്ടികളെ നിറത്തിനതീതമായി ഇഷ്ടപ്പെടുക.








