മലപ്പുറം എന്നാല്‍ മുസ്ലീം ലീഗ് എന്നാണ് തെക്കന്‍കേരളത്തിന്റെ മനോഗതം. അതിനപ്പുറം മലപ്പുറത്തെ അറിയാന്‍ നമ്മുടെ മുന്‍ധാരണകള്‍ വിലങ്ങുനില്‍ക്കുന്നു. പുരാതനകാലം മുതല്ക്കേ വിദേശബന്ധങ്ങളുള്ള ഈ നാട് ചരിത്രപ്രസിദ്ധമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. സഞ്ചാരികള്‍ക്കായും ഈ ജില്ല ഒട്ടേറെ കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്.
നിലമ്പൂര്‍
നിലമ്പൂര്‍ തേക്കിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാവും. വന്യജീവികളും മാജിക്കുമൊക്കെയായി നിലമ്പൂര്‍ കാടുകള്‍ നിഗൂഢതയുടെ ആവരണം അണിഞ്ഞിരിക്കുന്നു. ചാലിയാര്‍ പുഴയും കാടും നിലമ്പൂരിനെ മനോഹരമാക്കുന്നു. ഇവിടത്തെ മണലില്‍ സ്വര്‍ണത്തിന്റെ അംശം യഥേഷ്ടമുണ്ട്. നിലമ്പൂര്‍ മജിഷ്യന്മാരുടെ നാടാണ്. പ്രൊഫ. വാഴക്കുന്നം, ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രശസ്തര്‍ മാത്രമല്ല, ഒട്ടേറെ മികച്ച തെരുവുമാന്ത്രികരും നിലമ്പൂരില്‍ നിന്നു വന്നിരിക്കുന്നു. ഇവിടെ മാജിക്ക് പഠിപ്പിക്കുന്ന സ്കൂളുകളുമുണ്ട്. കാലപ്പഴക്കമുള്ള തേക്കിന്കൂപ്പുകളും നിലമ്പൂരിനു സ്വന്തം. സൈലന്റ്വാലി വനമേഖല നിലമ്പൂരുമായി അതിര്‍ത്തി പങ്കിടുന്നു.
കടലുണ്ടി പക്ഷിസങ്കേതം
കടലുണ്ടിപ്പുഴയുടെ തീരത്താണ് കടലുണ്ടി പക്ഷിസങ്കേതം. ദേശാടനക്കിളികളുടെ ഏഷ്യയിലെ പ്രധാനപ്പെട്ട താവളമാണ് ഇവിടം. ആയിരക്കണക്കിന് ദേശാടനക്കിളികള്‍ മോശം കാലാവസ്ഥയില്‍ ഇവിടെ എത്തുകയും മാസങ്ങളോളം ഇവിടെ താമസിക്കുകയും ചെയ്യുന്നു.
ആദ്യന്പാറ വെള്ളച്ചാട്ടം
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും 62 കിലോമീറ്റര്‍ അകലെയാണ് ആദ്യന്പാറ വെള്ളച്ചാട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 1600 മീറ്റര്‍ ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. നിലമ്പൂരുനിന്ന് 10 കിലോമീറ്റര്‍ അകലെ ഉല്ക്കാട്ടിലാണ് ആദ്യന്പാറ വെള്ളച്ചാട്ടം.
കോഴിപ്പാറ വെള്ളച്ചാട്ടം
മലപ്പുറം - കോഴിക്കോട് അതിര്‍ത്തിയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം. സമുദ്രനിരപ്പില്‍നിന്ന് 1800 മീറ്റര്‍ ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. ഇവിടത്തെ കാലാവസ്ഥ ഊട്ടിയിലെ കാലാവസ്ഥയ്ക്ക് തുല്യമാണ്.
കാടാമ്പുഴ ഭഗവതി ക്ഷേത്രം
കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രം. തിരൂരുനിന്ന് 13 കിലോമീറ്റര്‍ മാറി ഒരു കുന്നിന്റെ മുകളിലാണ് ഈ അമ്പലം. ഇവിടത്തെ അന്തരീക്ഷം ധ്യാനാത്മകമാണ്. ശത്രുസംഹാരപൂജ ഇവിടത്തെ പ്രധാനപ്പെട്ട വഴിപാടാണ്. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാകട എന്നിവിടങ്ങളില്‍നിന്ന് ഭക്തന്മാര് ഇവിടെയെത്താറുണ്ട്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
ലോകത്തിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ ആയൂര്‍വേദ ചികിത്സാകേന്ദ്രമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. നാഷണല്‍ ഹൈവേ 47 ലെ ചങ്കുവെട്ടി കവലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ യാത്രയുണ്ട് ആര്യവൈദ്യശാലയിലേയ്ക്ക്. ആധികാരികമായ ആയൂര്‍വേദ ചികിത്സാകേന്ദ്രമാണ് ആര്യവൈദ്യശാല.
തവന്നൂര്‍ ശാന്തികുടീരം
നിളയുടെ തീരത്തുള്ള മനോഹരമായ സ്ഥലമാണ് തവന്നൂര്‍ ശാന്തികുടീരം. കെ. കേളപ്പന് സ്ഥാപിച്ച സര്‍വ്വോദയ സംഘത്തിന്റെ ആസ്ഥാനമെന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പ്രസിദ്ധമായ ബ്രഹ്മക്ഷേത്രം ഇവിടെയാണുള്ളത്.
പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറം
കുറ്റിപ്പുറത്തുനിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള തീര്‍ത്ഥാടനകേന്ദ്രമാണ് പെരുമ്പടപ്പ് പുത്തന്‍പള്ളി. സുന്നിമുസ്ലിങ്ങളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ ഇവിടത്തെ വാര്‍ഷിക നേര്‍ച്ച വളരെ പ്രസിദ്ധമാണ്.
കാട്ടുമാടം മന
മന്ത്രങ്ങളുടെ തന്ത്രങ്ങളുടെയും പ്രധാനസ്ഥലമായാണ് കാട്ടുമാടം മന അറിയപ്പെടുന്നത്. ഇവിടെ പ്രധാനമായും നടത്തപ്പെടുന്നത് ആഭിചാരവും ദുര്‍മന്ത്രവാദവുമാണ്. കുട്ടിച്ചാത്തന്സേവയ്ക്കും ഈ സ്ഥലം പേരുകേട്ടതാണ്. ഇപ്പോഴും ഇവിടെ ധാരാളം ആളുകള്‍ ആഭിചാരവും മറ്റും പഠിക്കുന്നുണ്ട്. കാട്ടുമാടം മനയിലുള്ളവര്‍ കര്‍ണാടകത്തില്‍ നിന്നുവന്നതാണെന്ന് വിശ്വസിക്കുന്നു.
തിരുന്നാവായ
കുറ്റിപ്പുറത്തിനടുത്ത് നിളയുടെ തീരത്തുള്ള തീര്‍ത്ഥാടനകേന്ദ്രമാണ് തിരുന്നാവായ. മരിച്ചവര്‍ക്കുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായി അനേകം ആളുകള്‍ ഇവിടെ എത്തുന്നു.
തുഞ്ചന്‍ മഠം
എഴുത്തച്ഛന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് തുഞ്ചന്‍ മഠം. തിരൂരിനടുത്തുള്ള തുഞ്ചന്‍ മഠത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന
തുഞ്ചന്‍ ഉത്സവം വളരെ പ്രസിദ്ധമാണ്.
Tourist Information offices
DTPC
91 483 2731504
മലപ്പുറത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍
- നിലമ്പൂര്‍ |
- മലപ്പുറം |
- മുസ്ലീം ലീഗ് |
- വെള്ളച്ചാട്ടം |
- കടലുണ്ടി |
- മന |
- തിരുന്നാവായ |
- തുഞ്ചന്‍ മഠം
Facebook
Malayal.am
Comment Policy
3 Comments
1)മലപ്പുറം ജില്ലയിലെ .. വള്ളം കളി നടക്കുന്ന ഏക കായല്‍ ആണ് പൊന്നാനിയിലെ ബിയ്യം കായല്‍ ,അവിടെ പെടല് ബോട്ട് ,സ്പീഡ് ബോട്ട് സൌകര്യങ്ങളും ,കൂടാതെ ഈ വര്‍ഷം മുതല്‍ ജല സാഹസിക അഭ്യാസങ്ങളും നടത്തുന്നുണ്ട്
2 ) ഇന്ത്യയില്‍ ആദ്യമായി നികുതി നിഷേധ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മഹാനായ ഉമര്‍ ഖസിയുടെ പേരിലുള്ളതും പ്രമുഖ തീര്‍ഥാടന കേന്ദ്രവുമായ വെളിയങ്കോട് ഉമര്‍ ഖാസി ജാറം
3 ) വെളിയങ്കോടെ ബീച്ച് - കനോലി കനാല്‍- അറബിക്കടലില്‍ സംഗമിക്കുന്ന സ്ഥലം
4 )നിളാ നദി അറബിക്കടലില്‍ സംഗമിക്കുന്ന പൊന്നാനി അഴിമുഖം
ദയവായി ഇവയെല്ലാം കൂടി ' മലപ്പുറത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ' എന്ന പേജില്‍ ഉള്‍പെടുത്തണം ....









