മട്ടാഞ്ചേരി കൊട്ടാരം, ജൂതപ്പള്ളി, ജുതതെരുവ്

മട്ടാഞ്ചേരി ഒരു കടല്‍ പ്രദേശമാണ്. അറബികടലിന്റെ തീരത്താണ് മട്ടാഞ്ചേരി സ്ഥിതിചെയ്യുന്നത്. ആദ്യകാലത്തെ തുറമുഖ നഗരമായതുകൊണ്ട് ഒരുപാട് ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പ്രദേശങ്ങളിലൊന്നാണ് മട്ടാഞ്ചേരി. വിദേശമാട്ടാഞ്ചേരിയിലെ കൊട്ടാരം 1557ല്‍ പോര്‍ച്ചൂഗൂസുകാര്‍ പണിത് കൊച്ചിയിലെ അന്നത്തെ രാജാവായ രാജ വീര കേരള വര്‍മ്മയ്ക്ക് സമ്മാനിച്ചതാണ്.
പിന്നീട് ഡച്ചുകാര്‍​ 1663ല്‍ ഇത് പുതുക്കിപ്പണിതു. ഇപ്പോഴിത് പോര്‍ട്രെയ്റ്റ് ഗാലറിയാണ്. ഇവിടെ മനോഹരമായ ചുവര്‍ചിത്രങ്ങളുണ്ട്. കൊച്ചിയുടെ പഴയ ഡച്ചുമാപ്പും, രാജകീയ പല്ലക്കും മറ്റ രാജകീയ വസ്തുക്കളും ഇവിടത്തെ പ്രധാനപ്പെട്ട വസ്തുക്കളാണ്.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി 1568 ലാണ്​ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. 1662-ലെ പോര്‍ച്ചുഗീസ് ആക്രമണത്തില്‍ ജൂതപ്പള്ളിക്ക് ഭാഗികനാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതിന് രണ്ടവര്‍ഷത്തിന് ശേഷം ഡച്ചുകാര്‍ അത് പുനര്‍നിര്‍മ്മിച്ചു. അതിനോട് ചേര്‍ന്നുള്ള തെരുവിനെ ജൂതത്തെരുവ് എന്നാണ് പറയുന്നത്.
ക്ലോക്ക് ടവര്‍, ഹീബ്രു ഭാഷയില്‍ എഴുത്തുകളുള്ള കല്‍പ്പലകകള്‍, മഹാത്തായ പവിത്രരേഖയുടെ കടലാസുചുരുളുകള്‍, പുരാതന എഴുത്തുകളുള്ള ചെന്വുപാത്രങ്ങള്‍ ഇവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വസ്തുക്കളാണ്.
ഇവിടെ നിലത്തിട്ടിരിക്കുന്ന ടൈല്‍സില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ചൈനീസ് മാതൃകയിലാണ് പെയിന്‍െറ് ചെയ്തിരിക്കുന്നത്. ജുതപ്പള്ളിക്ക് ചുറ്റുമുള്ള ജൂതത്തെരുവില്‍ ടൂറിസ്റ്റുകല്‍ക്ക് വേണ്ടി ധാരാളം വസ്തുക്കള്‍ വില്പനയ്ക്ക് വെച്ചിണ്ടുണ്ട്.

മട്ടാഞ്ചേരിയുടെ മറ്റൊരു പ്രത്യേകത ഒരുപാട് സ്ഥലങ്ങളില്‍നിന്നുള്ള ജനങ്ങള്‍ താമസിക്കുന്നുണ്ട്. ഗോവ, തമിഴ് നാട്, ഗുജറാത്ത് എന്നിവടങ്ങളില്‍നിന്നുള്ള ആളുകളാണ് ഇവിടെ താമസിക്കുന്നത്. അങ്ങനെ രൂപപ്പെട്ട ഒരു സങ്കരസംസ്കാരമാണ് മട്ടാഞ്ചേരിയിലേത്.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
10 + 7 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback