പറമ്പിക്കുളം ദേശീയോദ്യാനം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വന്യജീവി സങ്കേതമാണ്. വനപഠനങ്ങള്, നേച്ചര്‍ ക്യാമ്പുകള്‍, ബോട്ടിങ്, ട്രക്കിങ് അങ്ങിനെ പലതും പറമ്പിക്കുളം നാഷണല്‍ പാര്‍ക്കില്‍ നിങ്ങളെ കാത്തിരിക്കുന്നു. കേവലം മൃഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പറമ്പിക്കുളം പ്രത്യേകത അര്‍ഹിക്കുന്നത്. അപൂര്‍വ്വമായ സസ്യലോകവും ഇവിടെയുണ്ട്. പറമ്പിക്കുളം അതിന്റെ തണുത്തലോകങ്ങളെ നമുക്ക് കാട്ടിത്തരുന്നു. 285 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ 286 ലധികം വിഭാഗത്തില്‍പ്പെട്ട പക്ഷികളെയും 124 വിഭാഗത്തിലുള്ള ചിത്രശലഭങ്ങളേയും കണ്ടെത്തിയിട്ടുണ്ട്.
പറമ്പിക്കുളത്ത് മരക്കൊമ്പിലെ വീട്ടില്‍ താമസിക്കാനുള്ള സൌകര്യമുണ്ട്. കാടിന്റെ സംഗീതം കേട്ടുകൊണ്ട് രാത്രി മരത്തിന്റെ അലഞ്ഞുതിരിയാനിടയുള്ള മൃഗങ്ങളെ കണ്ടുകൊണ്ട് നിങ്ങള്‍ക്ക് കാട്ടിലെ രാത്രി ആസ്വദിക്കാം. ഇങ്ങനെയുള്ള സൌകര്യങ്ങള്‍ക്കുവേണ്ടി നേരത്തെ ബന്ധപ്പെടേണ്ടതുണ്ട്.
ഇവിടെ കാട്ടില്‍ ട്രക്കിങ്ങിനും റിസര്‍വോയറില്‍ ബോട്ടിങ്ങും പറ്റും.
എങ്ങനെ എത്താം
ഏകദേശം 95 കിലോമീറ്റര്‍ ദൂരമുണ്ട് പാലക്കാടുനിന്ന്. 84 കിലോമീറ്റര്‍ ദൂരമുണ്ട് കോയമ്പത്തൂരുനിന്ന്. ഏറ്റവും സമീപത്തെ നഗരം പൊള്ളാച്ചിയാണ്. പറമ്പിക്കുളത്തിന് പോകാനായി നേരിട്ട് കേരളത്തില്‍നിന്ന് റോഡുമാര്‍ഗം ഒരു വഴിയില്ല. അങ്ങോട്ട് പോകാനായി രണ്ടു ബസ്സുകളെ ഉള്ളൂ പൊള്ളാച്ചിയില്‍നിന്ന് രാവിലെ 6.15 നും ഉച്ചയ്ക്ക് 3.15 നും.
അടുത്തുള്ള റെയില്‍വേ സ്റ്റേഷന് പാലക്കാടാണ് ഏകദേശം 100 കിലോമീറ്റര്‍. അടുത്തത് കോയമ്പത്തൂര്‍ 84 കിലോമീറ്റര്‍.
ഇവിടെ ബന്ധപ്പെടുക
താമസത്തിനും ഇക്കോടൂറിസം പാക്കേജിനും
parambikkulam wildlife sanchuary
91 4253 245025
bookings@parambikulam.org
for any other information
91 4253 245005
wildlifewarden@parambikulam.org
നല്ല സമയം: ആഗസ്റ്റ്, ഫെബ്രുവരി








