കൊല്ലത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റുകേന്ദ്രമാണ് കൊല്ലം. ചരിത്രപ്രധാനമായ പല സ്ഥലങ്ങളു കൊല്ലത്തുണ്ട്. വളരെ കാലത്തെ പഴക്കമുള്ള അന്വലങ്ങളും മറ്റും കൊല്ലത്തിന്‍െറ പ്രത്യേകതയാണ്. തിരുവനന്തപുരം അന്താരാഷ്ട്രവിമാനതാവളത്തില്‍നിന്നും 71 കിലോമീറ്റര്‍ ദൂരമേയുള്ളു കൊല്തം നഗരത്തിലേയ്ക്ക്.

തിരുമുളളവാരം ബീച്ച്

കൊല്ലം നഗരത്തില്‍നിന്ന് ഏകദേശം 6 കിലോമീറ്റര്‍ ദൂരത്തിലാണ് തിരുമുള്ളവാരം ബീച്ച്. സൂര്യസ്നാനത്തിനും കടലില്‍ കുളിക്കുന്നതിനും ഈ ബീച്ച് അനുയോജ്യമാണ്. കൊല്ലം നഗരത്തില്‍നിന്നും ഇങ്ങോട്ട് എപ്പോഴും ബസ്സുണ്ട്.

ശാസ്താംകോട്ട

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ഇവിടെയാണുള്ളത്. കൊല്ലം നഗരത്തില്‍നിന്നും 29 കിലോമീറ്റര്‍ ദൂരമുണ്ട് ശാസ്താംകോട്ട തടാകത്തിലേയ്ക്ക്. ഇവിടെയാണ് പ്രസിദ്ധമായ ശാസ്താവിന്‍െറ അന്വലമുള്ളത്. കൊല്ലത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ ഈ അന്വലത്തിന്‍െറ പേരാണ് പിന്നീട് സ്ഥലനാമമായി മാറിയത്. കൊല്ലം നഗരത്തില്‍നിന്ന് ശാസ്താംകോട്ടയിലേയ്ക്ക് തുടര്‍ച്ചയായി ബസ്സ് സര്‍വ്വീസുണ്ട്. ഇവിടെ പി.ഡബ്ലൈ.ഡിയുടെ റസ്റ്റ് ഹൌസുണ്ട്.

പാലരുവി

പാലരുവി വെള്ളച്ചാട്ടം തിരുവനന്തപുരം നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട്. ആര്യങ്കാലില്‍നിന്നും 5 കിലോമീറ്റര്‍ ദൂരമേയുള്ളൂ പാലരുവി വെള്ളച്ചാട്ടത്തിലേയ്ക്ക്.  കേരള-തമിഴ് നാട് അതിര്‍ത്തിയിലാണ് പാലരുവി വെള്ളച്ചാട്ടം. 250 അടി പൊക്കത്തില്‍നിന്നും വെള്ളം വീഴുന്ന അതിമനോഹരമായ ഈ വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ വെള്ളച്ചാട്ടത്തിലെ കുളി നമ്മുടെ യൌവനം തിരിച്ചുതരുന്നു. ഒഴിവുസമയം ആകര്‍ഷകമായി ചെലവഴിക്കുന്നതിന് ഇവിടെ വരാവുന്നതാണ്. ഒരേസമയം സാഹസികരായ യാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ് പാലരുവി വെള്ളച്ചാട്ടം. കാഴ്ചകാണുന്നതിനും മറ്റുമായി വിദേശികള്‍ ഇഷ്ടംപോലെ വരാറുണ്ട്. പുനലൂരുനിന്നും ആര്യങ്കാവില്‍നിന്നും ഇങ്ങോട്ട് എപ്പോഴും ബസ്സ് സര്‍വ്വീസുണ്ട്. തെന്മല കെ.ടി.ഡി.സി റസ്റ്റ് ഹൌസില്‍ താമസത്തിനുള്ള സൌകര്യമുണ്ട്.

ഓച്ചിറ പരബ്രഹ്മം അമ്പലം

കൊല്ലത്തെ ഏറ്റവും പ്രസിദ്ധമായ അമ്പലമാണ് ഓച്ചിറയിലെ പരബ്രഹ്മം അമ്പലം. കൊല്ലം നഗരത്തില്‍നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഓച്ചിറ അമ്പലം. ഓച്ചിറകളിയും പന്ത്രണ്ട് വിളക്കും ഇവിടത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്. മിഥുനമാസത്തിലാണ് ഈ രണ്ട് ഉത്സവങ്ങളും നടക്കുന്നത്. ചരിത്ര പ്രധാനമായ അമ്പലമാണ് ഓച്ചിറ പരബ്രഹ്മം അമ്പലം.

നീണ്ടകര

കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാണ് നീണ്ടകര. ചരിത്രത്തില്‍ പറയപ്പെടുന്ന തുറമുഖമാണ് നീണ്ടകര തുറമുഖം. നാഷണല്‍ ഹൈവേയുടെ അരികിലാണ് നീണ്ടകര തുറമുഖം സ്ഥിതിചെയ്യുന്നത്.

കുളത്തുര്‍പ്പുഴ

കുളത്തൂര്‍പ്പുഴ കൊല്ലം നഗരത്തില്‍നിന്നും ഏതാണ്ട് 64 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നു. ഇവിടെയാണ് ശ്രീ ധര്‍മ്മ ശാസ്താവിന്‍െറ അന്വലം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാനപ്പെട്ട ഉത്സവമാണ് വിഷ്ണുമഹോത്സവം.

പുനലൂര്‍

കൊല്ലത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണ് പുനലൂര്‍. കൊല്ലം നഗരത്തില്‍നിന്നും ഏകദേശം 46 കിലോമീറ്റര്‍ മാറിയാണ് പുനലൂര്‍ സ്ഥിതിചെയ്യുന്നത്. കല്ലടയാറിന്‍െറ മുകളിലൂടെ തൂങ്ങിക്കിടക്കുന്ന ഒരു പാലമുണ്ട്. ഈ പാലം ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷമാണ്.

തെന്മല

കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ്കേന്ദ്രമാണ് തെന്മല. സമുദ്രനിരപ്പില്‍നിന്നും 1500 അടി ഉയരത്തിലാണ് തെന്മല സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഉയരമുള്ള പ്രദേശങ്ങളിലൊന്നായ തെന്മല സഞ്ചാരികളെ അതിയായി ആകര്‍ഷിക്കുന്നതാണ്.
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ഇവിടെയാണുള്ളത്. സാഹസികമായ യാത്രയ്ക് പറ്റിയ ഇടമാണ് തെന്മല. തെന്മല ഡാമും വന്യജീവി സങ്കേതവും തെന്മലയെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നു. രണ്ട് പര്‍വ്വതങ്ങളെ ബന്ധിപ്പിക്കുന്ന വടത്തില്‍തൂങ്ങി ഒരു സാഹസിക യാത്ര നടത്താവുന്നതാണ്. അതുപോലെത്തന്നെ വടത്തില്‍ പിടിച്ച് മലകയറാനുള്ള സംവിധാനവും ഇവിടെയുണ്ട്. കൂടാതെ 120 മീറ്റര്‍ നീളമുള്ള പാലം തെന്മലയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.  കെ.ടി.ഡി.സി റസ്റ്റ് ഹൌസില്‍ താമസത്തിന് സൌകര്യമുണ്ടായിരിക്കുന്നതാണ്. പുനലൂരാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

അഷ്ടമുടി കായല്‍

അഷ്ടമുടി കായലിലൂടെയുള്ള ബോട്ടുയാത്ര അതിമനോഹരമാണ്. ചീനവലകള്‍ നിറഞ്ഞ അഷ്ടമുടിക്കായലിന്‍െറ മുഴുവന്‍ സൌന്ദര്യവും ബോട്ടുയാത്രയില്‍ മനസ്സിലാകും. ഒരു ദിവസം മീന്‍ വിഭവങ്ങള്‍ നിറഞ്ഞ നീണ്ടകരയിലെ ഭക്ഷണം കഴിക്കാം.

വള്ളിക്കാവ്


വള്ളിക്കാവ് മാതാ അമൃതാനന്ദമയി ദേവിയുടെ ആസ്ഥാനമെന്ന തരത്തിലാണ് പ്രശസ്തം. മാതാ അമൃതാനന്ദമയി ഇന്ത്യയില്‍ ഏറെ ആരാധിക്കപ്പെടുന്ന സ്ത്രീയാണ്.  അമ്മയെന്ന പേരില്‍ വിളിക്കപ്പെടുന്ന അമൃതാനന്ദമയിയുടെ ആശ്രമത്തിലേയ്ക്ക് റോഡുമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും എത്താവുന്നതാണ്.

രാമേശ്വര അമ്പലം

ഈ അന്വലം പാണ്ട്യമഹാരാജാവിന്‍െറ വ്യക്തമുദ്ര പതിഞ്ഞിട്ടുള്ള ഒന്നാണ്. ഇതിന്‍െറ ഡിസൈനിങ്ങിലും മറ്റും പാണ്ട്യരാജാവ് ഇടപ്പെട്ടിട്ടുണ്ട്. ഈ അന്വലത്തെ എഴുത്തുകള്‍ മുഴുവന്‍ തമിഴിലാണ് ഉള്ളത്. ഏകദേശം 12 മുതല്‍ 16 വരെയാണ് ഇതിന്‍െറ നിര്‍മാണകാലമെന്നാണ് കരുതപ്പെടുന്നത്. കൊല്ലത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ് രാമേശ്വരം അന്വലം.

തങ്കശ്ശേരി

കൊല്ലം നഗരത്തില്‍നിന്ന് ഏകദേശം 5 കിലോമീറ്റര്‍ ദൂരമുണ്ട് തങ്കേശ്ശേരിയിലേയ്ക്ക്. ചരിത്രപ്രാധാന്യമുള്ള കടല്‍ത്തീരഗ്രാമമാണ് തങ്കശ്ശേരി. ഇവിടെ 18 നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന പോര്‍ച്ചുഗീസുകാരുടെ കോട്ടയുടെയും പള്ളിയുടെയും അവശിഷ്ടങ്ങളുണ്ട്. ഇവിടം മനോഹരമായ ബീച്ചാണ്, കൂടാതെ 144 അടി പൊക്കമുള്ള ലൈറ്റ്ഹൌസും ഇവിടെയുണ്ട്.

ബോണ്‍സായ് ഗാര്‍ഡന്‍

ചിന്നപോള്‍ താഴ്വര സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടെ ഏഴ് സ്ക്വയര്‍ ഫീറ്റ് കിലോമീറ്ററില്‍ ചെറിയ മരങ്ങളുണ്ട്. ചിന്നപോള്‍​ അറിയപ്പെടുന്നത് ബോണ്‍സായ് മരങ്ങളുടെ കാടെന്നാണ്.
ഇവിടത്തെ മരങ്ങള്‍ ഒരിക്കലും 25 അടിയില്‍ കൂടുതല്‍ വളരില്ല. എന്നാല്‍ ഇവിടത്തെ മരങ്ങള്‍ പുറത്ത് 200 അടിയിലേറെ വളരുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ട്രക്കിങ്ങ് കേന്ദ്രമാണ്. ഷണ്ടര്‍നെയ് ഇക്കോ ടൂറിസം ഇക്കോ ഡവലെപ്പ്മെന്‍െറ് കമ്മിറ്റിയാണ് ട്രക്കിങ്ങിന് വേണ്ട സഹായങ്ങള്‍ ചെയ്തുതരുന്നത്.

കൊല്ലം - ആലപ്പുഴ കായല്‍യാത്ര

ലോകപ്രസിദ്ധമാണ് ഇവിടത്തെ കായലിലൂടെയുള്ള ബോട്ടുയാത്ര. ഏകദേശം എട്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവിടത്തെ കായല്‍യാത്ര. രണ്ട്നില ബോട്ടുകളിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് കൊല്ലത്തുനിന്ന് തുടങ്ങുന്ന ബോട്ടുയാത്ര വൈകുന്നേരം​ ആറുമണിയോടെ ആലപ്പുഴയില്‍ എത്തുന്നു.

കെട്ടുവള്ളത്തിലെ യാത്രകള്‍

കൊല്ലത്തുനിന്ന് കെട്ടുവള്ളത്തില്‍ യാത്രനടത്താവുന്നതാണ്. കൊല്ലത്തുനിന്ന് ആലപ്പുഴ, കായംകുളം, കുമരകം, കൊച്ചി എന്നിവിടങ്ങളിലേയ്ക്ക് കെട്ടുവള്ളത്തില്‍ യാത്ര ചെയ്യാവുന്നതാണ്. പലതരത്തിലുള്ള  കെട്ടുവള്ളങ്ങള്‍ ഇവിടെ ലഭ്യമാണ്. രണ്ടും മൂന്നും ദിവസങ്ങള്‍ താമസിക്കാവുന്ന ഹൌസ് ബോട്ടുകളുമുണ്ട്.

Tourist Information Offices

DTPC Touirst Information Centre, KSRTC Bus Stand,
91 474 2745625

DTPC Tourist Office, guest House Complex, Asramam.
91 474 2750170

Department of Tourism District Office,
Govt. Guest House.
91 471 2743620

Accomadation

Aquaserene
91 474 2512410, 25122104
e-mail: aquaserene.emds@vsnl.net

Palm Lagoon
91 474 2523974
e-mail: palmlagoon@mailro

kuriako cottage & family restaurant
palaruvi, kollam
Phone: 91 475 2211603, 2211604

Thenmala Tourism Development Co-operative Society Ltd.
Thenmala, Kollam.
Phone: 91 475 2344660, 91 944780004
e-mail: thenmalatourism@yahoo.com

tours&travels

DTDC, Backwater Tourism Promotion
Kollam Boatjetty
Phone: 91 474 2745625, 2750170

Thenmala Eco-Tourism Guides Society
Thenmala, Kollam
Phone: 91 475 2344725 

3 Comments

വളരെ ഗുണകരമായ വാര്‍ത്ത‍

മാ­താ അമൃ­താ­ന­ന്ദ­മ­യി ഇന്ത്യ­യില്‍ ഏറെ ആരാ­ധി­ക്ക­പ്പെ­ടു­ന്ന സ്ത്രീ­യാ­ണ്. അമ്മ­യെ­ന്ന പേ­രില്‍ വി­ളി­ക്ക­പ്പെ­ടു­ന്ന അമൃ­താ­ന­ന്ദ­മ­യി­യു­ടെ ആശ്ര­മ­ത്തി­ലേ­യ്ക്ക് റോ­ഡു­മാര്‍­ഗ്ഗ­വും ജല­മാര്‍­ഗ്ഗ­വും എത്താ­വു­ന്ന­താ­ണ്.
ഇത് എങ്ങനെയാണ് വിനോദസഞ്ചാരത്തോട് ചേര്‍ത്ത് വായിക്കേണ്ടത്. ഇത്തരം പ്രസ്താവനകള്‍ മലയാളത്തിന് ചേര്‍ന്നതല്ലെന്ന് പറയുമ്പോള്‍തന്നെ ലജ്ജ തോന്നുന്നു. അങ്ങനെയല്ലെങ്കില്‍ എല്ലാ ആള്‍ദൈവമേഖലകളെയും നമുക്കു ടൂറിസവുമായി ബന്ധിപ്പിക്കാം. അവിടെല്ലാം ആളു കൂടട്ടെ.

കൊല്ലത്തെ വിനോദ സഞ്ചാര മേഖലകളായ ശാസ്താംകോട്ട, പാലരുവി , തിരുമുല്ലവാരം ബീച്ച് , തെന്മല , തങ്കശേരി , വള്ളിക്കാവ് എന്നിങ്ങനെ വിവരിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഗുണമുള്ള വാര്‍ത്തയാണ്. വള്ളിക്കാവിലെ ആള്‍ ദൈവമോ, പെണ്‍ ദൈവമോ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ എന്റെ കമന്റിനു ഉചിതം എന്ന് തോന്നുന്നില്ല.
നാടിന്റെ നാനാ ഭാഗത്തു നിന്നും ധാരാളം പേര്‍ അവിടെ എത്തുന്നുണ്ട്. അതുകൊണ്ട് ചിലര്‍ ഭക്തി സ്ഥാനം ആയോ ചിലര്‍ ടൂറിസ്റ്റ് സ്ഥലമായോ കാണുന്നു. ഞാന്‍ ഇതുവരെ അവിടെ പോയിട്ടില്ല.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 3 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback