ബേക്കല്‍ കോട്ടയും ചന്ദ്രഗിരി കോട്ടയും

­കര്‍­ണ്ണാ­ട­ക­ത്തോ­ട് തൊ­ട്ടു­കി­ട­ക്കു­ന്ന കാ­സര്‍­കോ­ട് ജി­ല്ല ദൃ­ശ്യ­സ­മ്പ­ന്ന­മാ­ണ്. കന്ന­ഡ, തു­ളു, കൊ­ങ്കി­ണി, മല­യാ­ളം തു­ട­ങ്ങി വി­വിധ ഭാ­ഷ­ക­ളു­ടെ സങ്ക­ല­നം ഈ നാ­ട്ടി­ലെ സം­സാ­ര­ഭാ­ഷ­യില്‍ കാ­ണാം. കേ­ര­ള­ത്തി­ന്റെ വി­നോ­ദ­സ­ഞ്ചാര ഭൂ­പ­ട­ത്തില്‍ മല­ബാ­റി­ന് അടു­ത്ത­കാ­ല­ത്താ­യി ലഭി­ച്ച വര്‍­ധി­ച്ച പരി­ഗ­ണന കാ­സര്‍­കോ­ടി­നും തു­ണ­യാ­യി.

­നീ­ലേ­ശ്വര്‍ ഹെര്‍­മ്മി­റ്റേ­ജ്

­നീ­ലേ­ശ്വ­ര­ത്തി­ന­ടു­ത്ത് ഒഴി­ഞ്ഞ­വ­ള­പ്പു ബീ­ച്ച് വി­നോ­ദ­സ­ഞ്ചാ­രി­ക­ളു­ടെ പ്രി­യ­പ്പെ­ട്ട ഡെ­സ്റ്റി­നേ­ഷ­നാ­ണ്.  ശാ­ന്ത­മായ അന്ത­രീ­ക്ഷ­വും അന്താ­രാ­ഷ്ട്ര­നി­ല­വാ­ര­മു­ള്ള ഹോ­ട്ട­ലു­ക­ളും ഇവി­ടെ­യെ­ത്തു­ന്ന സഞ്ചാ­രി­യെ ഉന്മേ­ഷ­വാ­നാ­ക്കു­ന്നു. ഒഴി­ഞ്ഞ­വ­ള­പ്പു ബീ­ച്ചില്‍ സഞ്ചാ­രി­കള്‍­ക്കു ധൈ­ര്യ­മാ­യി നീ­ന്താന്‍ ഇറ­ങ്ങാം­.

­സ­ഞ്ചാ­രി­കള്‍­ക്കാ­യി തീ­ര­ത്ത് ഒരു­ക്കി­യി­രി­ക്കു­ന്ന നീ­ലേ­ശ്വര്‍ ഹെര്‍­മി­റ്റേ­ജ് എന്ന ആശ്ര­മം കേ­ര­ള­ത്തി­ലെ വി­നോ­ദ­സ­ഞ്ചാ­ര­ത്തി­ന്റെ മരു­പ്പ­ച്ച­യാ­ണ്. ബീ­ച്ചി­ന്റെ സൌ­ന്ദ­ര്യം സം­ര­ക്ഷി­ച്ച് നട­ത്തി­യി­രി­ക്കു­ന്ന നിര്‍­മ്മി­തി ആശ്ര­മ­ത്തി­ന്റെ പ്ര­ത്യേ­ക­ത­യാ­ണ്.

‌­കേ­ര­ള­ത്തി­ലെ വാ­സ്തു­ക­ല­യു­ടെ ഉത്തമ ഉദാ­ഹ­ര­ണ­മാ­ണ് പത്ത് ഏക്ക­റി­ലാ­യി പണി­തി­രി­ക്കു­ന്ന ഈ ആശ്ര­മം. കട­ലി­ലേ­ക്കു തു­റ­ന്നി­രി­ക്കു­ന്ന കു­ടി­ലു­ക­ളി­ലി­രു­ന്ന് ഉദ­യ­വും അസ്ത­മ­യ­വും ആസ്വ­ദി­ക്കാം. ശാ­ന്തത തന്നെ­യാ­ണ് ഹെര്‍­മ്മി­റ്റേ­ജി­നെ വ്യ­ത്യ­സ്ത­മാ­ക്കു­ന്ന­ത്. മു­ക്കു­വ­ക്കു­ടി­ക­ളു­ടെ മാ­തൃ­ക­യി­ലാ­ണ് ആശ്ര­മ­ത്തി­ലെ കു­ടി­ലു­കള്‍ പണി­തീര്‍­ത്തി­രി­ക്കു­ന്ന­ത്.

­ക്ഷേ­ത്ര­ങ്ങ­ളില്‍ കാ­ണു­ന്ന­ത­രം കൊ­ത്തു­പ­ണി­ക­ളാല്‍ സമ്പ­ന്ന­മാ­ണ്, ആശ്ര­മം­.  ഇത്ത­രം വാ­സ്തു­വി­ദ്യ ഇവി­ട­ത്തെ കു­ടി­ലു­ക­ളു­ടെ അന്ത­സ്സും സൌ­ന്ദ­ര്യ­വും വര്‍­ദ്ധി­പ്പി­ക്കു­ന്നു. കട­ലി­ലേ­യ്ക്ക് തു­റ­ന്നി­രി­ക്കു­ന്ന എട്ട് കോ­ട്ടേ­ജു­ക­ളാ­ണ് ഇവി­ടെ യാ­ത്ര­ക്കാ­രെ സ്വാ­ഗ­തം ചെ­യ്യു­ന്ന­ത്. ഈ എട്ട് കോ­ട്ടേ­ജു­കള്‍­ക്കും കട­ലു­കാ­ണു­ന്ന­തി­ന് സ്വ­ന്ത­മാ­യി ബാല്‍­ക്ക­ണി­യു­ണ്ട്. കൂ­ടാ­തെ അറ്റാ­ച്ച്ഡ് ബാ­ത്ത്റും സൌ­ക­ര്യ­വും കോ­ട്ടേ­ജി­നോ­ട് ചേര്‍­ന്നു­ത­ന്നെ പൂ­ന്തോ­ട്ട­വു­മു­ണ്ട്. കോ­ട്ടേ­ജു­ക­ളു­ടെ നിര്‍­മ്മാ­ണം പ്ര­കാ­ശം, ശു­ദ്ധ­വാ­യു, ഇടം എന്നീ അടി­സ്ഥാന ആവ­ശ്യ­ങ്ങ­ളെ മുന്‍­നിര്‍­ത്തി­യാ­ണ് നിര്‍­വ­ഹി­ച്ചി­രി­ക്കു­ന്ന­ത്.

ഇ­വി­ടെ എല്ലാ കോ­ട്ടേ­ജു­ക­ളി­ലും മ്യൂ­സി­ക് സി­സ്റ്റ­വും ഇന്റര്‍­നെ­റ്റ് സം­വി­ധാ­ന­വു­മു­ണ്ട്. ആവ­ശ്യ­പ്പെ­ടു­ക­യാ­ണെ­ങ്കില്‍ വീ­ഡി­യോ, ടി­.­വി എന്നി­വ­യും സജ്ജ­മാ­ക്കും. ആശ്ര­മ­ത്തി­ന്റെ മധ്യ­ഭാ­ഗ­ത്താ­യി അന്ന­പൂര്‍­ണ്ണ മാ­യു­ടെ പേ­രി­ലു­ള്ള ഭക്ഷ­ണ­ശാ­ല­യു­ണ്ട്. ഇന്ത്യ­യു­ടെ വി­വിധ കാ­ല­ങ്ങ­ളെ ഓര്‍­ക്കു­ന്ന, സം­സ്കാ­ര­ത്തെ ഓര്‍­മ്മ­പ്പെ­ടു­ത്തു­ന്ന പല­ത­ര­ത്തി­ലു­ള്ള ആഹാ­ര­ങ്ങ­ളു­ടെ ഒരു കല­വ­റ­ത­ന്നെ­യു­ണ്ടി­വി­ടെ­.

­കാ­സര്‍­കോ­ടി­ന്റെ തന­തായ പാ­ച­കം പരീ­ക്ഷി­ക്കു­ന്ന­തി­നും ആയൂര്‍­വേദ ചി­കി­ത്സ­യ്ക്കും ഇവി­ടെ സം­വി­ധാ­ന­മു­ണ്ട്. തൃ­ശു­രി­ലെ തൈ­ക്കാ­ട് മൂ­സി­ന്റെ കു­ടും­ബ­ത്തില്‍­നി­ന്നു­ള്ള­വ­രാ­ണ് ഇവി­ടെ ആയൂര്‍­വേദ ചി­കി­ത്സ നല്‍­കു­ന്ന­ത്. വെ­ജി­റ്റേ­റി­യന്‍ ഭക്ഷ­ണ­രീ­തി­ക്കാ­ണ് ആശ്ര­മം പ്രാ­മു­ഖ്യം നല്‍­കു­ന്ന­ത്. എന്നാല്‍ കടല്‍­ക്ക­ര­യി­ലു­ള്ള റസ്റ്റോ­റ­ന്റില്‍ കടല്‍­വി­ഭ­വ­ങ്ങ­ളും വി­ള­മ്പു­ന്നു­ണ്ട്. 

­യോ­ഗ­യും ധ്യാ­ന­വും പരി­ശീ­ലി­ക്കാന്‍ ആശ്ര­മം സൌ­ക­ര്യ­മൊ­രു­ക്കു­ന്നു. സ്ഥ­ലം ചു­റ്റി­ക്കാ­ണ­ണ­മെ­ന്നു­ള്ള­വര്‍­ക്ക് ബൈ­ക്ക് യാ­ത്ര, ട്ര­ക്കി­ങ്, പര­മ്പ­രാ­ഗ­ത­മായ കാ­സര്‍­കോ­ടന്‍ ശൈ­ലി­യില്‍ പണിത പത്തേ­മാ­രി­ക­ളില്‍ കയ­റി­യു­ള്ള കാ­യല്‍ ­യാ­ത്ര എന്നിവ ഒരു­ക്കി­യി­രി­ക്കു­ന്നു. പക്ഷി­നി­രീ­ക്ഷ­ണ­ത്തി­നും ഇവി­ടെ സം­വി­ധാ­ന­മു­ണ്ട്.

­കു­റ­ച്ചു­നാ­ള­ത്തെ ശാ­ന്ത­മായ ജീ­വി­ത­ത്തി­ന് തി­ക­ച്ചും അനു­യോ­ജ്യ­മായ അന്ത­രീ­ക്ഷ­മാ­ണ് ­നീ­ലേ­ശ്വ­രം­ ആശ്ര­മം വാ­ഗ്ദാ­നം ചെ­യ്യു­ന്ന­ത്. ട്ര­യിന്‍ മാര്‍­ഗം ഇവി­ടെ­യെ­ത്താം­.

Ozhinhavalappu P O,
Neeleshwar,
Kasargod Dist.,
Malabar, Kerala,
India.
Tele/Fax: 0091 0467 2287510
www.neeleshwarhermitage.com
crh@vsnl.net

­ബേ­ക്കല്‍ കോ­ട്ട


­കാ­സര്‍­കോ­ട് നഗ­ര­ത്തില്‍­നി­ന്ന് 16 കി­ലോ­മീ­റ്റര്‍ യാ­ത്ര­ചെ­യ്താല്‍ എത്തു­ന്ന സ്ഥ­ല­മാ­ണ് ­ബേ­ക്കല്‍ കോ­ട്ട. സമു­ദ്ര­നി­ര­പ്പില്‍­നി­ന്ന് 130 അടി ഉയ­ര­ത്തി­ലാ­ണ് ബേ­ക്കല്‍ കോ­ട്ട സ്ഥി­തി­ചെ­യു­ന്ന­ത്. ഏക­ദേ­ശം 300 വര്‍­ഷം പഴ­ക്ക­മു­ണ്ടെ­ന്ന് വി­ശ്വ­സി­ക്കു­ന്ന ബേ­ക്കല്‍ കോ­ട്ട കാ­സര്‍­കോ­ട്ടെ ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട ടൂ­റി­സ്റ്റ്കേ­ന്ദ്ര­മാ­ണ്. ഇവി­ടെ മഴ­യു­ള്ള സന്ധ്യ ചെ­ല­വ­ഴി­ക്കു­ന്ന­തും, ദൂ­രെ­നി­ന്ന് കാ­ണു­ന്ന­തും രസ­മാ­യി­രി­ക്കും. ഇവി­ട­ന്ന് ഒരു കി­ലോ­മീ­റ്റര്‍ യാ­ത്ര­ചെ­യ്താല്‍ പള്ളി­ക്കര ബീ­ച്ചി­ലെ­ത്താം. ബേ­ക്കല്‍­ക്കോ­ട്ട­യ്ക്ക­ടു­ത്ത് ഒരു അക്വാ പാര്‍­ക്കു­ണ്ട്. ഇവി­ടെ വി­വി­ധ­ത­ര­ത്തി­ലു­ള്ള കളി­കള്‍ ഉള്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

അ­ന­ന്ത­പു­രം തടാ­ക­ക്ഷേ­ത്രം­


­കേ­ര­ള­ത്തി­ലെ ഒരേ­യൊ­രു തടാ­ക­ക്ഷേ­ത്ര­മാ­ണ് അന­ന്ത­പു­ര­ത്തേ­ത്. ഒമ്പ­താം നൂ­റ്റാ­ണ്ടില്‍ പണി­ക­ഴി­പ്പി­ച്ച­തെ­ന്ന് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന ഈ അമ്പ­ലം ബേ­ക്കല്‍ കോ­ട്ട­യില്‍­നി­ന്ന് 30 കി­ലോ­മീ­റ്റര്‍ അക­ലെ­യാ­ണു­ള്ള­ത്.  കേ­ര­ളീയ ശൈ­ലി­യില്‍ പണി­ക­ഴി­പ്പി­ച്ചി­ട്ടു­ള്ള ഈ അമ്പ­ലം അന­ന്ത­പ­ത്മ­നാ­ഭ­ന്റെ വസ­തി­യാ­യി കണ­ക്കാ­ക്ക­പ്പെ­ടു­ന്നു­.

­ച­ന്ദ്ര­ഗി­രി കോ­ട്ട

­പ­തി­നേ­ഴാം നൂ­റ്റാ­ണ്ടില്‍ നിര്‍­മ്മി­ക്ക­പ്പെ­ട്ട ഈ കോ­ട്ട കാ­സര്‍­കോ­ട്ടെ പ്ര­ധാ­ന­പ്പെ­ട്ട ഒരു ടൂ­റി­സ്റ്റ് കേ­ന്ദ്ര­മാ­ണ്. എക്ക­രി രാ­ജ­വം­ശ­ത്തി­ലെ ശി­വ­പ്പ നാ­യി­ക്ക് നിര്‍­മ്മി­ച്ച­തെ­ന്ന് കരു­ത­പ്പെ­ടു­ന്ന ഈ കോ­ട്ട ­ച­ന്ദ്ര­ഗി­രി­ പു­ഴ­യു­ടെ തീ­ര­ത്താ­ണ് സ്ഥി­തി­ചെ­യ്യു­ന്ന­ത്. കാ­സര്‍­കോ­ട് റെ­യില്‍­വേ സ്റ്റേ­ഷ­നില്‍­നി­ന്ന് 6 കി­ലോ­മീ­റ്റര്‍ അക­ലെ­യാ­ണ് ചന്ദ്ര­ഗി­രി­ക്കോ­ട്ട.

Tourist Information Centre

Bekal Resorts Development Corparation
91 467 2272007

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
3 + 2 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback