പക്ഷിപാതാളം

വയനാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പക്ഷിപാതാളം. ബ്രഹ്മഗിരി കുന്നുകളിലെ തിരുനെല്ലി ക്ഷേത്രത്തിന് 7 കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്. തിരുനെല്ലിക്ക് മാനന്തവാടിയില്‍ നിന്ന് 32 കിലോമീറ്ററും, കല്‍പ്പറ്റയില്‍നിന്ന് 66 കിലോമീറ്ററും യാത്രചെയ്യണം.

പക്ഷിപാതാളം സമുദ്രനിരപ്പില്‍നിന്ന് 1740 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുന്നാണ്. ഉള്‍ക്കാട്ടിലൂടെ 17 കിലോമീറ്ററോളം ട്രക്കിങ് നടത്തിവേണം പക്ഷിപാതാളത്തിലെത്താന്‍. ചെങ്കുത്തായ മലഞ്ചെരുവുകളും, കുത്തനെയുള്ള പാറകളും മറ്റും ട്രക്കിംഗിനെ ബാധിക്കുന്നതാണ്.

പക്ഷിപാതാളം പക്ഷി നിരീക്ഷകരുടെ പ്രധാനതാവളമാണ്. ഇവിടെ പക്ഷികളെ നിരീക്ഷിക്കുന്നതിന് ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷികളുടെ കൂട്ടത്തെ കാണാനാകും. മാത്രമല്ല അപൂര്‍വ്വങ്ങളായ വന്യമൃഗങ്ങളും ഇവിടെയുണ്ട്.

ഇവിടെ പുരാതന കാലം മുതല്‍ നിലവിലുള്ള ഗുഹകളുണ്ട്. ഋഷിമാര്‍ തപസ്സു ചെയ്ത സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

പക്ഷിപാതാളത്തില്‍ പോകണമെങ്കില്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക സമ്മതം ആവശ്യമുണ്ട്. ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഗൈഡുകളേയും, വാഹനങ്ങളേയും, ക്യാമ്പിനുള്ള ഉപകരണങ്ങള്‍​ എന്നിവ ഒരുക്കുന്നതാണ്.

പക്ഷിപാതാളത്തിന് അടുത്തായിട്ട് ധാരാളം വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഉണ്ട്. പൂക്കോട് തടാകം കല്‍പ്പറ്റയില്‍നിന്ന് 13 കിലോമീറ്റര്‍ മാറിയാണ് ഉള്ളത്. ഇത് വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ്. കബനീ നദിയുടെ തീരത്തുള്ള കുറുവാദ്വീപ് അതിമനോഹരമായ കാഴ്ചയാണ്. 950 ഏക്കര്‍ സ്ഥലത്താണ് കുറുവാദ്വീപ് സ്ഥിതിചെയ്യുന്നത്. കുറുവാദ്വീപിലേക്ക് മാനന്തവാടിയില്‍നിന്ന് 17 കിലോമീറ്ററുണ്ട്. ചെമ്പ്ര മലയിലേക്ക് കല്‍പ്പറ്റയില്‍നിന്ന് 14 കിലോമീറ്റര്‍ ദൂരമുണ്ട്.

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വള്ളിയൂര്‍ക്കാവിലും തിരുനെല്‍വേലിയും ഉത്സവങ്ങള്‍ നടക്കുന്ന സമയമായതു കൊണ്ട് അപ്പോള്‍ പോകുന്നത് നല്ലതായിരിക്കും.

വഴി, മറ്റ് വിവരങ്ങള്‍

ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടാണ്. കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് ഏകദേശം 23 കിലോമീറ്റര്‍ ദൂരമുണ്ട് കോഴിക്കോടുനിന്ന്. കോഴിക്കോടിന് മാനന്തവാടിയില്‍നിന്നും ഏകദേശം 106 കിലോമീറ്റര്‍ ദൂരമുണ്ട്.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് ഏറ്റവും നല്ലത്.   

1 Comments

പക്ഷിപാതാളം എത്താന്‍ എട്ടു കിലോമീറ്റര്‍ നടന്നാല്‍ മതി.,തിരുനെല്ലിലിലെ ഫോറസ്റ്റ് ബമ്ഗ്ളാവില്‍ നിന്നും.പക്ഷികളെ നിരീക്ഷിക്കാന്‍ ഇവിടെ ടവറൊന്നുമില്ല..പോകുന്ന വഴിയില്‍ വനം വകുപ്പിന്റെ ഒരു ടവര്‍ ഉണ്ട്..-

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
2 + 16 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback