ചെമ്പ്രമലയില്‍ പോകാം

­സാ­ഹ­സിക ­യാ­ത്ര ഇഷ­ട­പ്പെ­ടു­ന്ന ആര്‍­ക്കും ഒരു വി­നോ­ദ­യാ­ത്ര­യ്ക്കാ­യി തി­ര­ഞ്ഞെ­ടു­ക്കാ­വു­ന്ന സ്ഥ­ല­മാ­ണ് വയ­നാ­ട്ടി­ലെ ചെ­മ്പ്ര മല. വയ­നാ­ട്ടി­ലെ മേ­പ്പാ­ടി ഗ്രാ­മ­ത്തില്‍ സ്ഥി­തി ചെ­യ്യു­ന്ന ഈ മല­യാ­ണ് ജി­ല്ല­യി­ലെ ഏറ്റ­വും ഉയ­രം കൂ­ടിയ പ്ര­ദേ­ശം. സമു­ദ്ര­നി­ര­പ്പില്‍ നി­ന്നും 2100 മീ­റ്റര്‍ ഉയ­ര­ത്തി­ലു­ള്ള ഇതി­ന്റെ മു­ക­ളില്‍ കയ­റി നി­ന്നാല്‍ ­വ­യ­നാ­ട് ജി­ല്ല മു­ഴു­വ­നും വീ­ക്ഷി­ക്കാം­.

­പ്ര­കൃ­തി­സ്നേ­ഹി­കള്‍­ക്ക് എന്നും ഒരു അത്ഭു­മാ­യി നില്‍­ക്കു­ന്ന­ത് ഈ മല­യു­ടെ മു­ക­ളി­ലാ­യി കാ­ണു­ന്ന തടാ­ക­മാ­ണ്. ഇത് ഹൃ­ദ­യ­സ­ര­സ്സെ­ന്ന പേ­രി­ലാ­ണ് അറി­യ­പ്പെ­ടു­ന്ന­ത്. ഈ പേ­രി­ല­റി­യ­പ്പെ­ടാന്‍ കാ­ര­ണം തടാ­ക­ത്തി­ന്റെ ആകൃ­തി ഹൃ­ദ­യ­ത്തി­ന്റേ­തു പോ­ലെ­യാ­യ­തു കൊ­ണ്ടാ­യി­രി­ക്കാ­മെ­ന്ന് പ്ര­ദേ­ശ­വാ­സി­ക­ളും സഞ്ചാ­രി­ക­ളും വി­ശ്വ­സി­ക്കു­ന്നു. ഇത്ര­യും ഉയ­ര­ത്തി­ലു­ള്ള ഈ തടാ­ക­ത്തി­ലെ ജലം എത്ര കടു­ത്ത വേ­ന­ലി­ലും വറ്റു­ക­യി­ല്ലെ­ന്ന­താ­ണ് ഇതി­ന്റെ മറ്റൊ­രു പ്ര­ത്യേ­ക­ത.

­ത­ണു­പ്പ് മെ­ല്ലെ തഴു­കു­ന്ന രാ­ത്രി­യില്‍ ഈ മല മു­ക­ളില്‍ തീ­ക്ക­നല്‍ കൂ­ട്ടി­യി­ട്ട് വട്ട­മി­രു­ന്ന് പാ­ടു­ക­യും ആടു­ക­യും ചെ­യ്യു­ന്ന നി­മി­ഷ­ങ്ങള്‍ ആരും ഒരി­ക്ക­ലും മറ­ക്കു­ക­യി­ല്ല എന്ന­ത് തീര്‍­ച്ച­യാ­ണ്. അത് ഏവര്‍­ക്കും യൌ­വ്വ­നം തി­രി­കെ ലഭി­ച്ച­തു പോ­ലെ ഒരു തോ­ന്ന­ലും ഉള­വാ­കു­മെ­ന്ന­ത് യാ­ഥാര്‍­ഥ്യ­മാ­ണ്.

ഈ മല­നി­ര­യ്ക്കു ചു­റ്റു­മു­ള്ള പ്ര­ദേ­ശം വൃ­ക്ഷ­ല­താ­ദി­ക­ളാ­ലും ജന്തു­ജാ­ല­ങ്ങ­ളാ­ലും സമൃ­ദ്ധ­മാ­ണ്. ഒരു തര­ത്തില്‍ പറ­ഞ്ഞാല്‍ ഒരു കൊ­ടു­ങ്കാ­ടു തന്നെ­യാ­ണ്. എന്നാല്‍ പ്ര­കൃ­തി­യെ സ്നേ­ഹി­ക്കു­ന്ന ആരും ചെ­മ്പ്ര മല­യില്‍ എത്തി­പ്പെ­ട്ടാല്‍, ഒന്നോ രണ്ടോ ദി­വ­സം തങ്ങാന്‍ കൊ­തി­ക്കും. താല്‍­ക്കാ­ലിക ടെ­ന്റു­കള്‍ നാ­ട്ടി തങ്ങു­ന്ന സാ­ഹ­സിക സഞ്ചാ­രി­ക­ളെ നമു­ക്കി­വി­ടെ കാ­ണാന്‍ കഴി­യും. മല­യു­ടെ ഉയ­ര­ങ്ങ­ളി­ലേ­യ്ക്ക് ചെ­ല്ലും­തോ­റും തണു­പ്പേ­റി വരു­ന്ന­താ­യി അനു­ഭ­വ­പ്പെ­ടും­.

ഈ മല­നിര കയ­റ­ണ­മെ­ങ്കില്‍ മേ­പ്പാ­ടി ഫോ­റ­സ്റ്റ് അധി­കൃ­ത­രില്‍ നി­ന്നും അനു­മ­തി വാ­ങ്ങ­ണം. മല കയ­റു­ന്ന­തി­ന് വഴി കാ­ണി­ക്കാ­നാ­യി ഗൈ­ഡു­ക­ളു­ടെ സഹാ­യ­വും ലഭി­ക്കും. ഇതി­നാ­യി ജി­ല്ലാ ടൂ­റി­സം പ്രൊ­മോ­ഷന്‍ കൌണ്‍­സി­ലു­മാ­യി ബന്ധ­പ്പെ­ട്ടാല്‍ മതി­യാ­കും. മല­യു­ടെ മു­ക­ളില്‍ തങ്ങു­വാന്‍ ആഗ്ര­ഹി­ക്കു­ന്ന സഞ്ചാ­രി­കള്‍­ക്ക് സ്ലീ­പ്പി­ങ് ബാ­ഗു­ക­ളും ക്യാന്‍­വാ­സ് ടെ­ന്റു­ക­ളും ടു­റി­സം പ്രൊ­മോ­ഷ­ണല്‍ കൌണ്‍­സില്‍ ഓഫീ­സില്‍ നി­ന്നും ലഭി­ക്കും. ഇവ­യ്ക്ക് ചെ­റിയ വാ­ടക നല്‍­കേ­ണ്ട­തു­ണ്ട്.

ഊ­ട്ടി­യി­ലേ­യ്ക്ക് പോ­കു­ന്ന വഴി­യില്‍, കല്പ­റ്റ­യില്‍ നി­ന്ന് ഏതാ­ണ്ട് 14 കി­ലോ­മീ­റ്റര്‍ ദൂ­രം താ­ണ്ടി­യാല്‍ ഈ മല­നിര പ്ര­ദേ­ശ­ത്ത് എത്തി­ച്ചേ­രാം­.

­വ­ഴി­

­മൈ­സൂര്‍-കോ­ഴി­ക്കോ­ട് ഹൈ­വേ­യില്‍ ചു­ണ്ട­ലില്‍ നി­ന്നും 11 കി­ലോ മീ­റ്റര്‍ ദൂ­ര­മെ­യു­ള്ളൂ മേ­പ്പാ­ടി­ഗ്രാ­മ­ത്തില്‍ സ്ഥി­തി ചെ­യ്യു­ന്ന ചെ­മ്പ്ര­യി­ലേ­ക്ക്. ചു­ണ്ട­ലില്‍ നി­ന്നും ഇട­ത്തേ­യ്ക്ക് തി­രി­ഞ്ഞാല്‍ മേ­പ്പാ­ടി­യി­ലേ­യ്ക്കു പോ­കാം. ബാം­ഗ്ലൂര്‍ - കോ­ഴി­ക്കോ­ട് കെ­എ­സ്ആര്‍­ടി­സി ബസില്‍ യത്ര ചെ­യ്താല്‍ ചെ­മ്പ്ര­യില്‍ എത്താം­.

[photo courtesy: http://picasaweb.google.com/lh/photo/kUuVCJ2_wCBt5CUj1qns2Q]

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
2 + 0 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback