ഓം ബീച്ച്

­മ­നോ­ഹ­ര­മായ ബീ­ച്ചു­കള്‍ ഗോ­വ­യില്‍ മാ­ത്ര­മ­ല്ല ഉള്ള­ത്. അതി­ലു­മൊ­ക്കെ മനോ­ഹ­ര­മായ ദൃ­ശ്യ­ങ്ങള്‍ കേ­ര­ള­ത്തി­ലെ­യും തമി­ഴ്‌­നാ­ട്ടി­ലേ­യും പല ബീ­ച്ചു­ക­ളി­ലു­മു­ണ്ട്. അതി­ലൊ­ന്നാ­ണ് കര്‍­ണാ­ട­ക­ത്തി­ലെ ഗോ­കര്‍­ണ­ത്തി­ന് സമീ­പ­മു­ള്ള ഓം ബീ­ച്ച്. ഓം ആകൃ­തി­യില്‍ രണ്ട് കി­ലോ­മീ­റ്റ­റോ­ളം നീ­ള­ത്തില്‍ കി­ട­ക്കു­ന്ന അതി­മ­നോ­ഹ­ര­മായ ബീ­ച്ചാ­ണി­ത്. മല­ക­ളും കാ­ടു­ക­ളും അതി­രി­ടു­ന്ന ആ ­ബീ­ച്ച് മനോ­ഹ­ര­മായ സന്ധ്യ­കള്‍ തരു­ന്ന­താ­ണ്.

­ബീ­ച്ചി­ലേ­ക്കു­ള്ള ഏക പ്ര­വേ­ശന മാര്‍­ഗ്ഗ­മായ കു­ന്നിന്‍­മു­ക­ളില്‍­നി­ന്നു­ള്ള​ ബീ­ച്ചി­ന്റെ കാ­ഴ്ച മനോ­ഹ­ര­മാ­ണ്. ബീ­ച്ചി­ന്റെ സൌ­ന്ദ­ര്യം ആസ്വ­ദി­ക്കു­ന്ന­തി­നൊ­പ്പം നീ­ന്ത­ലും ആവാം. എന്നാല്‍ കടല്‍ പ്ര­ക്ഷു­ബ്‌­ധ­മാ­ണെ­ങ്കില്‍ ഒരി­ക്ക­ലും നീ­ന്താ­നി­റ­ങ്ങ­രു­ത്. ഓം ബീ­ച്ചി­നൊ­പ്പം ഗോ­കര്‍­ണ­വും സന്ദര്‍­ശി­ച്ച് മട­ങ്ങാം­.

­വ­ഴി­

­നോര്‍­ത്ത് കാ­നറ ജി­ല്ല­യി­ലാ­ണ് ഓം ബീ­ച്ച്. ദേ­ശീയ പാത 47ല്‍ മാം­ഗ്ലൂ­രില്‍­നി­ന്ന് 240 കി­ലോ­മീ­റ്റര്‍. കോ­ഴി­ക്കോ­ട് നി­ന്ന് മാം­ഗ്ലൂര്‍ വഴി ഭട്ക­ലും ഹോ­ന്നാ­വ­റും കഴി­ഞ്ഞാ­ണ് ഗോ­കര്‍­ണം. ­ഗോ­കര്‍­ണം­ നഗ­ര­ത്തില്‍­നി­ന്ന് ഏഴ് കി­ലോ­മീ­റ്റ­റു­ണ്ട് ഓം­ബീ­ച്ചി­ലേ­ക്ക്. ഏറ്റ­വും അടു­ത്ത പട്ട­ണം കാര്‍­വാര്‍ 59 കി­ലോ­മീ­റ്റര്‍ ­യാ­ത്ര ചെ­യ്യ­ണം­.

­ട്രെ­യിന്‍

­റെ­യില്‍­വേ സ്റ്റേ­ഷന്‍: ഗോ­കര്‍­ണം­

­കൊ­ങ്കണ്‍ റൂ­ട്ടില്‍ പോ­കു­ന്ന ട്രെ­യി­നു­ക­ളില്‍ കയ­റി­യാല്‍ ഗോ­കര്‍­ണ­ത്തോ കാര്‍­വാ­റി­ലോ തൊ­ട്ട­ടു­ത്ത മറ്റൊ­രു സ്റ്റേ­ഷ­നായ കും­ത­യി­ലോ ഇറ­ങ്ങാം­.

photo credit: http://www.flickr.com/photos/13220866@N05/1360764274/
photo by Karnataka Traveller

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
4 + 3 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback