വര്‍ക്കലയില്‍ കൂടാന്‍ വാ...

­ദൈ­വ­ത്തി­ന്റെ സ്വ­ന്തം നാ­ടെ­ന്ന മേല്‍­വി­ലാ­സ­ത്തില്‍ കത്ത­യ­ച്ചാല്‍ കി­ട്ടു­ന്ന കേ­ര­ള­ത്തി­ന്റെ തല­സ്ഥാ­ന­മായ ­തി­രു­വ­ന­ന്ത­പു­രം­ ലോ­ക­സ­ഞ്ചാ­രി­ക­ളു­ടെ പ്രി­യ­ന­ഗ­ര­ങ്ങ­ളി­ലൊ­ന്നാ­ണ്‌. തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്ന്‌ 45 കി­ലോ­മീ­റ്റര്‍ മാ­റി അറ­ബി­ക്ക­ട­ലി­ന്റെ നി­താ­ന്ത­പ­രി­ലാ­ള­ന­യേ­റ്റു­കി­ട­ക്കു­ന്നൊ­രു മനോ­ഹ­ര­ഗ്രാ­മ­മാ­ണ്‌ വര്‍­ക്ക­ല. ഹി­ന്ദു­ക്ക­ളു­ടെ ആചാ­ര­പ്രാ­ധാ­ന്യ­മു­ള്ള പാ­പ­നാ­ശം ബീ­ച്ചുള്‍­പ്പെ­ടു­ന്ന കടല്‍­ത്തീ­ര­ങ്ങ­ളു­ടെ തി­ര­യാ­ട്ട­ത്തില്‍ ലാ­ളി­ക്ക­പ്പെ­ടു­ന്ന വര്‍­ക്ക­ല­യു­ടെ തല­പ്പൊ­ക്ക­മാ­യൊ­രു രാ­ജ­കീ­യ­വ­സ­തി - അതാ­ണ്‌ വര്‍­ക്കല താ­ജ്‌ ഹോ­ട്ടല്‍.

­ത­ന്റെ പാ­പ­നാ­ശാര്‍­ത്ഥം പാ­ണ്‌­ഡ്യ­രാ­ജന്‍ ബ്ര­ഹ്‌­മ­നിര്‍­ദ്ദേ­ശ­മ­നു­സ­രി­ച്ച്‌ പന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടില്‍ പണിത ജനാര്‍­ദ്ദ­ന­ക്ഷേ­ത്ര­വും ഇപ്പോള്‍ താ­ജു­മാ­ണ്‌ വര്‍­ക്ക­ല­യു­ടെ മു­ഖ­ചി­ത്ര­ങ്ങ­ളെ­ന്നു സം­ശ­യ­മി­ല്ലാ­തെ പറ­യാം­. 

എ­ത്തി­ച്ചേ­രാന്‍

­വി­മാ­ന­മാര്‍­ഗ­മാ­ണെ­ങ്കില്‍ തി­രു­വ­ന­ന്ത­പു­രം വി­മാ­ന­ത്താ­വ­ള­ത്തില്‍ നി­ന്ന്‌ 50 കി­ലോ­മീ­റ്റര്‍ താ­ണ്ടാന്‍ ടാ­ക്‌­സി­യില്‍ ഒരു മണി­ക്കൂര്‍ മതി.
റോ­ഡി­ലൂ­ടെ സേ­ലം- കന്യാ­കു­മാ­രി എന്‍. എച്ച്‌. 47ല്‍ കല്ല­മ്പ­ലം എന്ന പോ­യി­ന്റില്‍ നി­ന്ന്‌ 11 കി­ലോ­മീ­റ്റ­റാ­ണ്‌ വര്‍­ക്ക­ല­യി­ലേ­ക്ക്‌. പാ­ല­ക്കാ­ട്ടു നി­ന്ന്‌ 332, തൃ­ശൂര്‍ നി­ന്ന്‌ 265, എറ­ണാ­കു­ള­ത്തു­നി­ന്ന്‌ 186, കൊ­ല്ല­ത്തു നി­ന്ന്‌ 39 എന്നി­ങ്ങ­നെ­യാ­ണു റോ­ഡു­മാര്‍­ഗ­മു­ള്ള കി­ലോ­മീ­റ്റര്‍ കണ­ക്ക്‌.
തീ­വ­ണ്ടി­വ­ഴി വരു­ന്ന­വര്‍­ക്ക്‌ വര്‍­ക്ക­ല­യില്‍ തന്നെ തീ­വ­ണ്ടി­സ്റ്റേ­ഷ­നു­ണ്ട്‌. മല­ബാര്‍, നേ­ത്രാ­വ­തി, വേ­ണാ­ട്‌, പര­ശു­റാം, ചെ­ന്നൈ, വഞ്ചി­നാ­ട്‌, ഐല­ന്റ്‌, ജയ­ന്തി ജനത തു­ട­ങ്ങിയ തീ­വ­ണ്ടി­കള്‍ ഈ വഴി കട­ന്നു­പോ­കു­ന്നു­.

3 Comments

സുഹൃത്തേ ,
വര്‍ക്കല ലോകപ്രശസ്തമായ മനോഹര കടല്‍ത്തീരം ആണെന്നുള്ളതില്‍ സംശയമില്ല . പക്ഷെ താങ്കള്‍ താജ് ഹോട്ടലിനെ ഒരു രാജകീയ വസതിയായി ഉപമിച്ചിരിക്കുന്നു. താജ് ഗ്രൂപ്പിന് കുറെ നല്ല ഹോട്ടലുകള്‍ ഇന്ത്യ ഒട്ടാകെയും മറ്റു രാജ്യങ്ങളിലും ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാല്‍ വര്‍ക്കലയിലെ താജ് ഹോട്ടല്‍ അവരുടെ ഏറ്റവും മോശപ്പെട്ട ഒരു പ്രോപ്പെര്‍റ്റി ആണെന്നുള്ള കാര്യം മനസ്സിലാക്കുക. ഒരു ടു സ്റ്റാര്‍ സൗകര്യം പോലുമില്ലാത്ത കച്ചട ഹോട്ടലാണ് സുഹൃത്തെ വര്‍ക്കല താജ്. ഹോട്ടലുകളെ കുറിച്ചുള്ള താങ്കളുടെ അജ്ഞതയാണ് ഈ ഹോട്ടലിനെ താങ്കള്‍ ഒരു രാജകീയ സൗധം എന്ന് വിശേഷിപ്പിക്കാനുള്ള കാര്യം. വര്‍ക്കല കാരനായ ഞാന്‍ നല്ല കുറെ ഹോട്ടലുകള്‍ വര്‍ക്കലയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. പക്ഷെ ഇല്ലാത്ത കാര്യം എഴുതി ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ളവനുമാണ്.

നാസിം.

തന്റെ പാ­പ­നാ­ശാര്‍­ത്ഥം പാ­ണ്‌­ഡ്യ­രാ­ജന്‍ ബ്ര­ഹ്‌­മ­നിര്‍­ദ്ദേ­ശ­മ­നു­സ­രി­ച്ച്‌ പന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടില്‍ പണിത ജനാര്‍­ദ്ദ­ന­ക്ഷേ­ത്ര­വും ഇപ്പോള്‍ താ­ജു­മാ­ണ്‌ വര്‍­ക്ക­ല­യു­ടെ മു­ഖ­ചി­ത്ര­ങ്ങ­ളെ­ന്നു സം­ശ­യ­മി­ല്ലാ­തെ പറ­യാം­.
കൂട്ടത്തില്‍ താങ്കള്‍ ബോധപൂര്‍വ്വം വിട്ടു കളഞ്ഞ ഒരു കാര്യമുണ്ട്.
വര്‍ക്കലയുടെ ഗരിമ ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥാനമായ ശിവഗിരി തന്നെയാണ്.

ജനാര്‍ദ്ദനക്ഷേത്രത്തിന്റെ കൂടെ താജ് ഹോട്ടലാണു് വര്‍ക്കലയുടെ മുഖചിത്രമെന്ന് പറഞ്ഞത് അല്പം കടന്നുപോയില്ലേ? [അതോ ഈ പരസ്യം കയറ്റിയതിനു എഡിറ്ററിനു കാശ് കിട്ടുന്നുണ്ടോ?] വര്‍ക്കല തുരപ്പിനെപ്പറ്റിയും ശിവഗിരിയെപ്പറ്റിയും പരാമര്‍ശിക്കാമായിരുന്നു.. വെറുതേ ഒരു കുറിപ്പ് കോളം തികയ്ക്കാന്‍ വേണ്ടി എഴുതിയത് പോലെ തോന്നി..

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
4 + 8 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback