9/17 വാള്‍സ്ട്രീറ്റ് : സെപ്തംബറിന്റെ സങ്കടം

­കാ­ളി­യ­ന്റെ വി­ടര്‍­ന്ന ഫണ­ത്തി­ന്റെ ദര്‍­പ്പ­ത്തി­ന്മേല്‍ ആഹ്ലാ­ദ­നൃ­ത്ത­മാ­ടു­ന്ന കാര്‍­വര്‍­ണ്ണ­ന്റെ രൂ­പ­മാ­ണ് ആ പോ­സ്റ്റര്‍ മന­സ്സി­ലേ­ക്കു­കൊ­ണ്ടു­വ­ന്ന­ത്. മഹി­ഷാ­സു­ര­മര്‍­ദ്ദി­നി­യായ ദുര്‍­ഗ്ഗ­യു­ടെ കരാ­ള­രൂ­പ­മ­ല്ല, ഇര­യു­ടെ എല്ലാ രൌ­ദ്ര­ത്തേ­യും തൃ­ണ­വ­ത്ഗ­ണി­ച്ച് ആന­ന്ദ­ന­ട­ന­മാ­ടു­ന്ന ലീ­ലാ­ലോ­ലു­പ­നായ കൃ­ഷ്ണ­ന്റെ സ്ത്രൈ­ണ­പ്ര­തി­രൂ­പം. ടു­ണീ­ഷ്യ­യില്‍ നി­ന്നു­പ­ടര്‍­ന്ന മു­ല്ല­പ്പൂ­മ­ണം അറ­ബ് ലോ­ക­ത്തു­വി­രി­യി­ച്ച വസ­ന്ത­ത്തി­ന്റെ പു­ഷ്പ­മേ­ള­യെ­ങ്കി­ലു­മാ­വാന്‍ വെ­മ്പിയ അമേ­രി­ക്കന്‍ യു­വ­ത്വ­ത്തി­ലെ എണ്ണി­പ്പെ­റു­ക്കാ­വു­ന്ന വാ­ടാ­മു­ല്ല­ക­ളു­ടെ ഗന്ധ­ര­ഹി­ത­മായ ദുര്‍­ബ­ല­പ്ര­തി­ഷേ­ധ­ത്തി­നു­വേ­ണ്ടി തയ്യാ­റാ­ക്ക­പ്പെ­ട്ട, ക്രു­ദ്ധ­നായ ഓഹ­രി­ക്കാ­ള­യു­ടെ പൂ­ഞ്ചി­യില്‍ കാല്‍­ച്ച­വി­ട്ടി നൃ­ത്ത­മാ­ടു­ന്ന ഓപ്പ­റേ­ക്കാ­രി­യു­ടെ രൂ­പം. Occupy Wall Street എന്ന പരാ­ജ­യ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന പ്ര­സ്ഥാ­ന­ത്തി­ന്റെ പര­സ്യ പോ­സ്റ്റര്‍.

­സോ­ഷ്യല്‍ വെ­ബ്സൈ­റ്റു­ക­ളി­ലൂ­ടെ ആരം­ഭി­ച്ച്, പി­ന്നീ­ട് ഭര­ണ­കൂ­ട­ങ്ങ­ളെ ദുര്‍­ബ­ല­പ്പെ­ടു­ത്തു­ക­യും ഭര­ണ­മാ­റ്റ­ങ്ങള്‍­ക്കു കാ­ര­ണ­മാ­വു­ക­യും ചെ­യ്യു­ക­വ­ഴി ലോ­ക­ശ്ര­ദ്ധ ആകര്‍­ഷി­ച്ച അറ­ബ് വസ­ന്ത­ത്തില്‍ നി­ന്നും ആവേ­ശം പൂ­ണ്ടാ­ണ് വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ (Occupy Wall Street) പ്ര­സ്ഥാ­ന­ത്തി­ന്റെ തു­ട­ക്കം. ഉപ­ഭോ­ഗ­ത്വ­ര­യു­ടെ സം­സ്കാ­രം ശക്തീ­ക­രി­ക്കു­ന്ന­ത് പര­സ്യ­ങ്ങ­ളാ­യ­തി­നാല്‍ അവ­യെ എതിര്‍­ക്കു­വാന്‍ രൂ­പീ­ക­രി­ക്ക­പ്പെ­ട്ട, പരി­സ്ഥി­തി അട­ക്ക­മു­ള്ള സാ­മൂ­ഹിക പ്ര­ശ്ന­ങ്ങ­ളില്‍ ശക്ത­മായ നി­ല­പാ­ടു­ള്ള, കാ­ന­ഡ­യി­ലെ ബ്രി­ട്ടീ­ഷ് കൊ­ളം­ബി­യ­യില്‍ ആസ്ഥാ­ന­മു­റ­പ്പി­ച്ച, അഖില ലോക ആര്‍­ട്ടി­സ്റ്റു­ക­ളു­ടെ­യും ആക്റ്റി­വി­സ്റ്റു­ക­ളു­ടെ­യും എഴു­ത്തു­കാ­രു­ടെ­യും വി­ദ്യാര്‍­ത്ഥി­ക­ളു­ടെ­യും അദ്ധ്യാ­പ­ക­രു­ടെ­യും ഒക്കെ പ്ര­സ്ഥാ­ന­മാ­യ, ആഡ്ബ­സ്റ്റേ­ഴ്സ് മീ­ഡിയ ഫൌ­ണ്ടേ­ഷന്‍ സോ­ഷ്യല്‍ വെ­ബ്സൈ­റ്റി­ലൂ­ടെ നട­ത്തിയ ഒരു ആഹ്വാ­ന­മാ­ണ് വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­ന­മാ­യി മാ­റി­യ­ത്.

­വ­ള­രെ ആവേ­ശ­ക­ര­മായ പ്ര­തി­ക­ര­ണം സോ­ഷ്യല്‍ വെ­ബ്സൈ­റ്റു­ക­ളി­ലൂ­ടെ നേ­ടു­ക­യും പതി­നാ­യി­ര­ക്ക­ണ­ക്കി­ന് ആളു­ക­ളു­ടെ പി­ന്തുണ നേ­ടി­യെ­ടു­ക്ക­യും ചെ­യ്ത വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍ പ്ര­സ്ഥാ­നം കട­ന്നു­പോയ സെ­പ്റ്റം­ബര്‍ 17­ന് വാള്‍­സ്ട്രീ­റ്റി­നു സമീ­പം നട­ന്ന പ്ര­ക­ട­ന­ത്തോ­ടെ സ്ഥാ­പി­ത­മാ­യി. ലോ­ക­ത്തി­ന്റെ തന്നെ സാ­മ്പ­ത്തിക തല­സ്ഥാ­നം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന മാന്‍­ഹാ­ട്ടണ്‍ പട്ട­ണ­ത്തി­ന്റെ “ലോ­വര്‍ മാന്‍­ഹാ­ട്ടന്‍“ എന്ന് അറി­യ­പ്പെ­ടു­ന്ന സ്ഥ­ല­ത്തെ “സു­ക്കോ­ട്ടി” പാര്‍­ക്കില്‍ ന്യൂ­യോര്‍­ക്ക് സ്റ്റോ­ക്‍ എക്സ്‌­ചേ­ഞ്ചി­ന് നൂ­റു­വാ­ര­മാ­റി, വാള്‍­സ്ട്രീ­റ്റി­ലേ­ക്ക് ഒരു കല്ലെ­റി­ഞ്ഞാല്‍ എത്താന്‍ മാ­ത്രം ദൂ­ര­ത്തില്‍ ഈ പ്ര­സ്ഥാ­നം നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു­!

"വളരെ മൃദുവും, സൌമ്യവും എന്നാല്‍ കര്‍ശനമായ നിബന്ധനകള്‍കൊണ്ട് ശ്വാസംമുട്ടിക്കുന്നതുമായ ന്യൂയോര്‍ക്ക് പോലീസിന്റെ ശക്തമായ കാവലില്‍ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചതുപോലെ "പ്രസ്ഥാനം എന്നു വിളിക്കുവാന്‍ കഴിയാത്തത്രയും സുതാര്യവും പൂര്‍ണ്ണമായും നിരാശരായ യുവാക്കളുടെ, വളരെ മഹനീയവും എന്നാല്‍ ചിതറിയതും ദുര്‍ബലവുമായ, Occupy Wall Street" എന്ന ഉദ്യമം, ദിനേന ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുമ്പോഴും, മഞ്ഞുകാലത്തിന്റെ വരവ് വിളിച്ചോതി ശിശിരത്തില്‍ ഇലപൊഴിയുവാന്‍ കാത്തിരിക്കുന്ന മരങ്ങള്‍കൊണ്ടു നിറഞ്ഞ സുക്കോട്ടി പാര്‍ക്കില്‍ എല്ലാ പ്രതികൂല കാലാവസ്ഥകള്‍ക്കുനടുവിലും ഒരു അമേരിക്കന്‍ വസന്തത്തിന് കാതോര്‍ക്കുന്നു."
വള­രെ മൃ­ദു­വും, സൌ­മ്യ­വും എന്നാല്‍ കര്‍­ശ­ന­മായ നി­ബ­ന്ധ­ന­കള്‍­കൊ­ണ്ട് ശ്വാ­സം­മു­ട്ടി­ക്കു­ന്ന­തു­മായ ന്യൂ­യോര്‍­ക്ക് പോ­ലീ­സി­ന്റെ ശക്ത­മായ കാ­വ­ലില്‍ ന്യൂ­യോര്‍­ക്ക് ടൈം­സ് വി­ശേ­ഷി­പ്പി­ച്ച­തു­പോ­ലെ "പ്ര­സ്ഥാ­നം എന്നു വി­ളി­ക്കു­വാന്‍ കഴി­യാ­ത്ത­ത്ര­യും സു­താ­ര്യ­വും പൂര്‍­ണ്ണ­മാ­യും നി­രാ­ശ­രായ യു­വാ­ക്ക­ളു­ടെ, വള­രെ മഹ­നീ­യ­വും എന്നാല്‍ ചി­ത­റി­യ­തും ദുര്‍­ബ­ല­വു­മാ­യ, Occupy Wall Street" എന്ന ഉദ്യ­മം, ദി­നേന ദുര്‍­ബ­ല­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴും, മഞ്ഞു­കാ­ല­ത്തി­ന്റെ വര­വ് വി­ളി­ച്ചോ­തി ശി­ശി­ര­ത്തില്‍ ഇല­പൊ­ഴി­യു­വാന്‍ കാ­ത്തി­രി­ക്കു­ന്ന മര­ങ്ങള്‍­കൊ­ണ്ടു നി­റ­ഞ്ഞ സു­ക്കോ­ട്ടി പാര്‍­ക്കില്‍ എല്ലാ പ്ര­തി­കൂല കാ­ലാ­വ­സ്ഥ­കള്‍­ക്കു­ന­ടു­വി­ലും ഒരു അമേ­രി­ക്കന്‍ വസ­ന്ത­ത്തി­ന് കാ­തോര്‍­ക്കു­ന്നു­.

"­തോ­രിന്‍ കാ­രി­സ്റ്റൊ" എന്ന വക്താ­വി­ന്റെ വാ­ക്കു­ക­ളില്‍ അറ­ബ് വസ­ന്ത­ത്തില്‍ അവേ­ശം­കൊ­ണ്ട “ആ­ഡ്ബ­സ്റ്റേ­ഴ്സ്” ആഹ്വാ­നം നല്കി യു­വ­ജ­ന­ത­യെ അമേ­രി­ക്ക­യു­ടെ എല്ലാ കോ­ണില്‍ നി­ന്നും “ലോ­വര്‍ മാന്‍­ഹ­ട്ട­നി­ലേ­ക്ക്” നയി­ച്ചി­ട്ട് പിന്‍­വാ­ങ്ങു­ക­യു­ണ്ടാ­യി! അങ്ങ­നെ തു­ട­ങ്ങും മു­മ്പു­ത­ന്നെ ഒരു വലിയ തകര്‍­ച്ച­യെ നേ­രി­ട്ട “വാള്‍­സ്ട്രീ­റ്റ് കീ­ഴ­ട­ക്കല്‍” പ്ര­സ്ഥാ­നം ഒരു സം­ഘ­ട­ന­യ­ല്ല. സ്വ­യം അര്‍­പ്പി­ച്ച് എത്തിയ യു­വ­തീ­യു­വാ­ക്കള്‍ മാ­ത്ര­മാ­ണ­വര്‍.

­ഡ­ച്ച് അധി­നി­വേശ ശക്തി­കള്‍ നിര്‍­മ്മി­ച്ച ന്യൂ ആം­സ്റ്റര്‍­ഡാം എന്ന പട്ട­ണ­മാ­ണ് പി­ന്നീ­ട് ബ്രി­ട്ടീ­ഷ് കൊ­ളോ­ണി­യല്‍ ഭര­ണ­ത്തിന്‍ കീ­ഴില്‍ ­ന്യൂ യോര്‍­ക്ക് എന്നു പേ­രു­മാ­റു­ന്ന­ത്. തമി­ഴ്‌­നാ­ട്ടി­ലെ സേ­ല­ത്ത് ഈയ­ടു­ത്തു തകര്‍­ന്നു­വീണ ­ജാ­തി­മ­തില്‍ പോ­ലെ തീ­ണ്ടാ­യ്മ­യു­ടെ ഒരു വന്മ­തില്‍ ആ പട്ട­ണ­ത്തില്‍ ഉയര്‍­ന്നു­നി­ന്നു. തദ്ദേ­ശീ­യ­രായ റെ­ഡ് ഇന്ത്യ­ക്കാ­രില്‍­നി­ന്നും നഗ­ര­ത്തെ 'സം­ര­ക്ഷി­ക്കാന്‍' അധി­നി­വേ­ശ­ക്കാര്‍ പണി­ത­താ­യി­രു­ന്നു, പി­ല്ക്കാ­ല­ത്ത് “വാള്‍ സ്ട്രീ­റ്റ്” എന്ന­പേ­രി­ന് കാ­ര­ണ­ഭൂ­ത­മായ ആ വി­വേ­ച­ന­ത്തി­ന്റെ പെ­രു­ങ്കോ­ട്ട. ആ മതില്‍­നി­ന്ന തെ­രു­വി­ലാ­ണ് ഓഹ­രി­ക്ക­മ്പോ­ള­ത്തി­ന്റെ ആറ­പ്പേ­വി­ളി­ക­ളു­യര്‍­ന്ന­ത്. സ്ഥ­ല­ത്തി­ന്റെ യഥാര്‍­ത്ഥ ഉട­മ­ക­ളായ ആദി­വാ­സി­ക­ളില്‍­നി­ന്ന് പി­ടി­ച്ചെ­ടു­ത്ത അക്കല്‍­ദാ­മ­യാ­ണ് അമേ­രി­ക്ക­യെ ഇന്നു­കാ­ണു­ന്ന എല്ലാ സാ­മ്പ­ത്തിക അനീ­തി­യു­ടെ­യും അത്യാ­ഗ്ര­ഹ­ത്തി­ന്റെ­യും പ്ര­ഭ­വ­കേ­ന്ദ്ര­മാ­ക്കി മാ­റ്റി­യ­ത്.

­തോ­രിന്‍ കാ­രി­സ്റ്റൊ­യു­ടെ വാ­ക്കു­ക­ളില്‍ ഈ അനീ­തി­യോ­ടൂ­ള്ള അദ്ദേ­ഹ­ത്തി­ന്റെ­യും കൂ­ട്ടാ­ളി­ക­ളു­ടെ­യും എതിര്‍­പ്പ് പ്ര­ക­ട­മാ­ണ്. അത്യാര്‍­ത്തി­ക്കും ­കോര്‍­പ്പ­റേ­റ്റ് സ്വാ­ധീ­ന­ത്തി­നും സാ­മൂ­ഹിക അനീ­തി­കള്‍­ക്കും മു­ത­ലാ­ളി­ത്ത­ത്തി­ന്റെ മറ്റെ­ല്ലാ ദു­ഷി­പ്പു­കള്‍­ക്കു­മെ­തി­രെ പ്ര­ക­ട­ന­പ­ര­ത­യോ നേ­തൃ­ത്വ­മോ രൂ­പ­രേ­ഖ­യോ കൂ­ടാ­തെ ഒത്തു­കൂ­ടിയ ജന­മാ­ണ് “വാള്‍­സ്ട്രീ­റ്റ് പി­ടി­ച്ചെ­ടു­ക്കല്‍” പ്ര­സ്ഥാ­നം­. 

അ­ദ്ദേ­ഹം പറ­യു­ന്നു, വാള്‍­സ്ട്രീ­റ്റി­നു അക്കൌ­ണ്ട­ബി­ലി­റ്റി വേ­ണം, മനു­ഷ്യാ­വ­കാ­ശ­ങ്ങള്‍­ക്ക് ലാ­ഭ­ത്തി­നു മു­ക­ളില്‍ സ്ഥാ­നം നല്ക­ണം! ലാ­ഭം എന്ന ദു­ര­യ്ക്ക­ല്ല സമൂ­ഹം ഊന്നല്‍ നല്കേ­ണ്ട­ത്, മറി­ച്ച് മാ­ന­വ­നാ­ണ്! വാള്‍­സ്ട്രീ­റ്റി­നു­വേ­ണ്ടി­യ­ല്ല മാ­ന­വ­കു­ലം നി­ല­നി­ല്ക്കേ­ണ്ട­ത് മറി­ച്ച് മാ­ന­വ­കു­ല­ത്തി­നു­വേ­ണ്ടി­യാ­ണ് വാള്‍­സ്ട്രീ­റ്റ് നി­ല­നി­ല്ക്കേ­ണ്ട­ത്!

­വാള്‍­സ്ട്രീ­റ്റി­ന്റെ ലാ­ഭ­ദു­ര­ക്ക് മു­ന്നില്‍ അമേ­രി­ക്കന്‍ സമൂ­ഹ­ത്തി­ന് പല­തും നഷ്ട­പ്പെ­ടു­ന്നു. തങ്ങ­ളു­ടെ ജീ­വി­ക്കു­വാ­നു­ള്ള അവ­കാ­ശം പോ­ലും ചോ­ദ്യ­ചി­ഹ്ന­മാ­യി മാ­റി­യി­രി­ക്കു­ന്നു. അ­മേ­രി­ക്ക എന്ന രാ­ഷ്ട്ര­വും, അമേ­രി­ക്കന്‍ ജന­ത­യും നി­ല­നില്‍­ക്കു­ന്ന­തി­നാ­ലാ­ണ് വാള്‍­സ്ട്രീ­റ്റ് എന്ന സാ­മ്പ­ത്തിക കേ­ന്ദ്രം ഉണ്ടാ­യ­ത്. അതി­നാല്‍ അടി­സ്ഥാ­ന­പ­ര­മാ­യി വാള്‍­സ്ട്രീ­റ്റ് അമേ­രി­ക്കന്‍ ജന­ത­യോ­ട് തങ്ങ­ളു­ടെ വളര്‍­ച്ച­ക്ക് കട­പ്പെ­ട്ടി­രി­ക്കു­ന്നു. സാ­മ്പ­ത്തിക അത്യാര്‍­ത്തി­ക്ക് വാള്‍­സ്ട്രീ­റ്റി­നെ വി­ട്ടു­കൊ­ടു­ക്കു­ക­യ­ല്ല  വേ­ണ്ട­ത്. അതി­നെ സാ­മൂ­ഹിക നന്മ­ക്ക് ഉത­കു­ന്ന രീ­തി­യില്‍ ഉട­ച്ചു­വാര്‍­ക്ക­ണം­.

ഈ രാ­ജ്യ­ത്തി­ന്റെ വളര്‍­ച്ച­ക്കും പു­രോ­ഗ­തി­ക്കും ഒരു തട­സ്സ­മാ­ണ് ഇന്ന് വാള്‍­സ്ട്രീ­റ്റ്. സു­താ­ര്യ, ജനാ­ധി­പ­ത്യ സമൂ­ഹം എന്ന അമേ­രി­ക്കന്‍ സങ്ക­ല്പം തന്നെ വാള്‍­സ്ട്രീ­റ്റി­ന്റെ അത്യാര്‍­ത്തി­ക്കു­മു­ന്നില്‍ കീ­ഴ­ട­ങ്ങി­യി­രി­ക്കു­ക­യാ­ണ്. അമേ­രി­ക്കന്‍ യു­വ­ത്വ­ത്തി­ന്റെ ഭാ­വി തു­ലാ­സ്സില്‍ ആടു­ന്നു, പ്ര­തീ­ക്ഷ­കള്‍ മങ്ങു­ന്നു, അമേ­രി­ക്കന്‍ ആ­ദി­വാ­സി­ സമൂ­ഹ­ത്തി­നും അധി­നി­വേശ ശക്തി­കള്‍­ക്കും ഇട­യില്‍ കെ­ട്ടി­പ്പ­ടു­ക്ക­പ്പെ­ട്ട ആപ­ഴയ മതില്‍ ഇന്ന് അമേ­രി­ക്കന്‍ സമൂ­ഹ­ത്തി­നും കോര്‍­പ്പ­റേ­റ്റ് അത്യാര്‍­ത്തി­ക്കും ഇട­യി­ലെ ഒരു പു­തിയ മതി­ലാ­യി രൂ­പ­പ്പെ­ടു­ന്നു­.

"ഡച്ച് അധിനിവേശ ശക്തികള്‍ നിര്‍മ്മിച്ച ന്യൂ ആംസ്റ്റര്‍ഡാം എന്ന പട്ടണമാണ് പിന്നീട് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ ന്യൂ യോര്‍ക്ക് എന്നു പേരുമാറുന്നത്. തമിഴ്‌നാട്ടിലെ സേലത്ത് ഈയടുത്തു തകര്‍ന്നുവീണ ജാതിമതില്‍ പോലെ തീണ്ടായ്മയുടെ ഒരു വന്മതില്‍ ആ പട്ടണത്തില്‍ ഉയര്‍ന്നുനിന്നു. തദ്ദേശീയരായ റെഡ് ഇന്ത്യക്കാരില്‍നിന്നും നഗരത്തെ 'സംരക്ഷിക്കാന്‍' അധിനിവേശക്കാര്‍ പണിതതായിരുന്നു, പില്ക്കാലത്ത് “വാള്‍ സ്ട്രീറ്റ്” എന്നപേരിന് കാരണഭൂതമായ ആ വിവേചനത്തിന്റെ പെരുങ്കോട്ട. ആ മതില്‍നിന്ന തെരുവിലാണ് ഓഹരിക്കമ്പോളത്തിന്റെ ആറപ്പേവിളികളുയര്‍ന്നത്. സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികളില്‍നിന്ന് പിടിച്ചെടുത്ത അക്കല്‍ദാമയാണ് അമേരിക്കയെ ഇന്നുകാണുന്ന എല്ലാ സാമ്പത്തിക അനീതിയുടെയും അത്യാഗ്രഹത്തിന്റെയും പ്രഭവകേന്ദ്രമാക്കി മാറ്റിയത്."
ഇത് മാ­റ­ണം, അമേ­രി­ക്ക അതി­ന്റെ മൂ­ല്യ­ങ്ങ­ളി­ലേ­ക്ക് മട­ങ്ങി­വ­ര­ണം. ഒരു വ്യ­ക്തി­ക്ക് വാ­ങ്ങാ­വു­ന്ന ശമ്പ­ള­ത്തി­ന് ഒരു പരി­ധി നി­ശ്ച­യി­ക്ക­പ്പെ­ട­ണം. വാള്‍­സ്ട്രീ­റ്റി­ന്റെ ലാ­ഭ­ത്തി­ന്റെ ഇരു­പ­ത് ശത­മാ­നം എങ്കി­ലും അമേ­രി­ക്ക­യില്‍ തി­രി­ച്ച് നി­ക്ഷേ­പി­ക്ക­പ്പെ­ട­ണം. പു­തിയ വ്യ­വ­സാ­യ­ങ്ങള്‍ തു­ട­ങ്ങു­വാന്‍, സാ­മൂ­ഹി­കാ­വ­ശ്യ­ങ്ങള്‍­ക്ക്, വി­ദ്യാ­ഭാ­സ­ത്തി­ന്, പു­തിയ തൊ­ഴില്‍ മേ­ഖ­ല­കള്‍ തു­റ­ക്കു­വാന്‍ അങ്ങ­നെ ഈ രാ­ഷ്ട്ര­നിര്‍­മ്മി­തി­ക്കാ­യി ലാ­ഭ­ത്തി­ന്റെ ഒരു വി­ഹി­തം ചെ­ല­വ­ഴി­ക്ക­ണം. അത് ബോ­ണ­സ്സാ­യി കോര്‍­പ്പ­റേ­റ്റ് മേ­ധാ­വി­കള്‍­ക്ക് നല്കു­ക­യ­ല്ല വേ­ണ്ട­ത്.

­നി­ങ്ങള്‍ എല്ലാ യു­ദ്ധ­ങ്ങ­ളി­ലും പങ്കെ­ടു­ത്തു, നി­ങ്ങള്‍ എല്ലാ മേ­ധാ­വി­കള്‍­ക്കു­വേ­ണ്ടി­യും പണി എടു­ത്തു, നി­ങ്ങള്‍ എല്ലാ രാ­ജ്യ­ങ്ങ­ളി­ലും അല­ഞ്ഞു­തി­രി­ഞ്ഞു, നി­ങ്ങ­ളു­ടെ അധ്വാ­ന­ത്തി­ന്റെ പ്ര­തി­ഫ­ലം നി­ങ്ങള്‍­ക്ക് കി­ട്ടി­യോ? വര്‍­ത്ത­മാ­നം നി­ങ്ങ­ളെ നോ­ക്കി പു­ഞ്ചി­രി­തൂ­കാ­റു­ണ്ടോ? ഭാ­വി നി­ങ്ങള്‍­ക്ക് എന്തെ­ങ്കി­ലും വാ­ഗ്ദാ­നം ചെ­യ്യു­ന്നു­വോ? ഒരു മനു­ഷ്യ­നെ­പോ­ലെ ജീ­വി­ക്കു­വാ­നും മരി­ക്കു­വാ­നും ഒരു തു­ണ്ടു ഭൂ­മി നി­ങ്ങള്‍­ക്ക് കണ്ടെ­ത്തു­വാന്‍ കഴി­ഞ്ഞു­വോ? ഈ ചോ­ദ്യ­ങ്ങ­ളില്‍, അതി­ന്റെ സന്ദേ­ശ­ത്തില്‍ ആണ് നി­ല­നി­ല്പി­നു­വേ­ണ്ടി­യു­ള്ള ഈ ­സ­മ­രം­.

­ഞ­ങ്ങ­ളോ­ടൊ­പ്പം അണി­ചേ­രൂ! ഞങ്ങള്‍ ഒന്നാ­യി സം­സാ­രി­ക്കു­ന്നു! വാള്‍­സ്ട്രീ­റ്റി­ലേ­ക്കു മാര്‍­ച്ചു­ചെ­യ്യു­വാ­നു­ള്ള ഞങ്ങ­ളു­ടെ തി­ര­ഞ്ഞെ­ടു­പ്പു­മു­തല്‍ സ്വാ­ത­ന്ത്ര്യ­ച­ത്വ­രം കീ­ഴ്പ്പെ­ടു­ത്തു­വാ­നു­ള്ള തീ­രു­മാ­നം­വ­രെ എടു­ക്ക­പ്പെ­ട്ട­ത് ഒരു സമ­ന്വ­യ­ത്തില്‍ അടി­സ്ഥാ­ന­പ്പെ­ട്ടു­ള്ള പ്ര­ക്രി­യ­യി­ലൂ­ടെ­യാ­ണ്. ഇവി­ടെ കട­ന്നു­വ­ന്ന് ഈ വാള്‍­സ്ട്രീ­റ്റ് കീ­ഴ­ക്കല്‍ കൂ­ട്ടാ­യ്മ­യാ­യി മാ­റി­യ­വര്‍­ക്കാ­യി എടു­ക്ക­പ്പെ­ട്ട തീ­രു­മാ­നം­!

­സ­മ­ര­രം­ഗ­ത്തു­ള്ള­വര്‍ മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന സമര പത്രി­ക­യില്‍ പല സമ­കാ­ലിക രാ­ഷ്ട്രീ­യ, സാ­മൂ­ഹിക പ്ര­ശ്ന­ങ്ങ­ളും ഉള്‍­പ്പെ­ടു­ത്തി ആവ­ശ്യ­മായ മാ­റ്റ­ങ്ങള്‍­ക്ക് ഇടം നല്കു­ന്നു. സമ­ര­പ­ത്രി­ക­യി­ലെ ആവ­ശ്യ­ങ്ങള്‍ പരി­ശോ­ധി­ച്ചാല്‍ അക്കാ­ര്യം വ്യ­ക്ത­മാ­വും­:

  • ­ജോര്‍­ജ്ജിയ സം­സ്ഥാ­ന­ത്ത് നി­ര­പ­രാ­ധി എന്ന് സം­ശ­യി­ക്കു­ന്ന ട്രോ­യ് ഡേ­വീ­സി­നെ വധ­ശി­ക്ഷ­ക്കു വി­ധി­ക്ക­യും ശി­ക്ഷി­ക്ക­യും ചെ­യ്തു. വധ­ശി­ക്ഷ നിര്‍­ത്ത­ലാ­ക്കു­ക!
  • ­സ­മ്പ­ന്ന­രായ നാ­നൂ­റ് അമേ­രി­ക്ക­ക്കാര്‍ അമേ­രി­ക്കന്‍ ജന­സം­ഖ്യ­യു­ടെ പകു­തി­യി­ല­ധി­ക­ത്തി­ന്റെ സമ്പ­ത്തി­നെ­ക്കാള്‍ അധി­കം കൈ­വ­ശം വച്ചി­രി­ക്കു­ന്നു – സാ­മ്പ­ത്തിക അസ­മ­ത്വം അവ­സാ­നി­പ്പി­ക്കു­ക!
  • ഈ പ്ര­ക്ഷോ­ഭ­ത്തില്‍ പങ്കെ­ടു­ക്കു­ന്ന പല പ്ര­വര്‍­ത്ത­ക­രെ­യും അനാ­വ­ശ്യ­കാ­ര­ണ­ങ്ങള്‍ പറ­ഞ്ഞ് പോ­ലീ­സ് അറ­സ്റ്റ് ചെ­യ്യു­ന്നു – പോ­ലീ­സി­ന്റെ മര്‍­ദ്ദ­ന­മു­റ­കള്‍ അവ­സാ­നി­പ്പി­ക്കു­ക!
  • ­യാ­ഹു കമ്പ­നി ഈ സമ­ര­ത്തെ­പ്പ­റ്റി അസ­ത്യം പറ­യു­ന്നു എന്ന് ഞങ്ങള്‍ വി­ശ്വ­സി­ക്കു­ന്നു. സമ­ര­ത്തി­ന്റെ വെ­ബ്സൈ­റ്റായ occupywallst.org യാ­ഹൂ­വി­ന്റെ സ്പാം ഫില്‍­ട്ട­റു­ക­ളില്‍ ഉള്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു – കോര്‍­പ്പ­റേ­റ്റ് സെന്‍­സര്‍­ഷി­പ്പ് അവ­സാ­നി­പ്പി­ക്കു­ക!
  • അ­മേ­രി­ക്ക തെ­റ്റായ പാ­ത­യി­ലാ­ണു സഞ്ച­രി­ക്കു­ന്ന­ത് എന്ന് എണ്‍­പ­ത് ശത­മാ­ന­ത്തോ­ളം അമേ­രി­ക്ക­കാ­രും വി­ശ്വ­സി­ക്കു­ന്നു – പു­ക­മ­റ­കള്‍ നി­റ­ഞ്ഞ ആധു­നി­ക­യു­ഗം അവ­സാ­നി­പ്പി­ക്കു­ക!
  • ­വെ­റും പതി­ന­ഞ്ച് ശത­മാ­നം അമേ­രി­ക്ക­ക്കാര്‍ മാ­ത്ര­മാ­ണ് അമേ­രി­ക്കന്‍ നി­യ­മ­നിര്‍­മ്മാ­ണ­സഭ ചെ­യ്യു­ന്ന ജോ­ലി അം­ഗീ­ക­രി­ച്ചി­ട്ടു­ള്ള­ത് – രാ­ഷ്ട്രീയ അഴി­മ­തി അവ­സാ­നി­പ്പി­ക്കു­ക!
  • ആ­റില്‍ ഒരു അമേ­രി­ക്ക­ക്കാ­രന്‍ തൊ­ഴില്‍­ര­ഹി­ത­നാ­ണ് – തൊ­ഴി­ലി­ല്ലാ­യ്മ അവ­സാ­നി­പ്പി­ക്കു­ക!
  • ആ­റി­ലൊ­രു അമേ­രി­ക്ക­കാ­രന്‍ ദാ­രി­ദ്ര്യ­രേ­ഖ­ക്കു­താ­ഴെ­യാ­ണു ജീ­വി­ക്കു­ന്ന­ത് – പട്ടി­ണി അവ­സാ­നി­പ്പി­ക്കു­ക!
  • ഏ­ക­ദേ­ശം അമ്പ­ത് മി­ല്യണ്‍ അമേ­രി­ക്ക­ക്കാര്‍ ആരോ­ഗ്യ ഇന്‍­ഷ്വ­റന്‍­സ് ഇല്ലാ­ത്ത­വ­രാ­ണ് – ആരോ­ഗ്യം ലാ­ഭ­ക്കൊ­യ്‌­ത്തി­നു­പ­യോ­ഗി­ക്കു­ന്ന­ത് അവ­സാ­നി­പ്പി­ക്കു­ക!
  • ­ലോ­ക­ത്തെ നൂ­റ്റ­റു­പ­ത്ത­ഞ്ച് രാ­ജ്യ­ങ്ങ­ളില്‍ നൂ­റ്റി­മു­പ്പ­തി­ലും അമേ­രി­ക്ക­യ്ക്ക് പട്ടാള ക്യാ­മ്പു­കള്‍ ഉണ്ട് – അമേ­രി­ക്കന്‍ സാ­മ്രാ­ജ്യ­ത്വം അവ­സാ­നി­പ്പി­ക്കു­ക!
  • അ­മേ­രി­ക്ക ലോ­ക­ത്തോ­ടു മു­ഴു­വന്‍ യു­ദ്ധ­ത്തി­ലാ­ണ് – ­യു­ദ്ധം­ അവ­സാ­നി­പ്പി­ക്കു­ക!

ഈ ആവ­ശ്യ­ങ്ങള്‍ സമര പത്രി­ക­യില്‍ ഉള്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു­.

അ­ടി­മ­ത്ത­ത്തി­നെ­തി­രെ­യു­ള്ള സമ­ര­ത്തി­ലൂ­ടെ, കറു­ത്ത­വ­ന്റെ അവ­കാ­ശ­പ്പോ­രാ­ട്ട­ങ്ങ­ളി­ലൂ­ടെ, സ്ത്രീ­സ­മ­ത്വ­ത്തി­നു­വേ­ണ്ടി­യു­ള്ള പ്ര­ക്ഷോ­ഭ­ങ്ങ­ളി­ലൂ­ടെ, തൊ­ഴി­ലാ­ളി­യു­ടെ എട്ടു­മ­ണി­ക്കൂര്‍ തൊ­ഴില്‍, എട്ടു­മ­ണി­ക്കൂര്‍ വി­ശ്ര­മം, എട്ടു­മ­ണി­ക്കൂര്‍ വി­നോ­ദം എന്ന ആവ­ശ്യം നേ­ടി­യെ­ടു­ക്കു­വാന്‍ നട­ന്ന തൊ­ഴി­ലാ­ളി സമ­ര­ത്തി­ലൂ­ടെ, വി­യ­റ്റ്നാം യു­ദ്ധ­ത്തി­നെ­തി­രായ പ്ര­ക്ഷോ­ഭ­ത്തി­ലൂ­ടെ ഒക്കെ ലോ­ക­ത്തെ ആവേ­ശം കൊ­ള്ളി­ച്ച അമേ­രി­ക്കന്‍ യു­വ­ത്വ­ത്തി­ന്റെ പു­ത്തന്‍ തല­മുറ സമ­ര­ങ്ങ­ളെ ഭയ­ക്കു­ന്നു­വോ എന്ന് സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ലാ­പ്ടോ­പ്പും ഐഫോ­ണും ഐപാ­ഡും അട­ക്കം എല്ലാ പു­ത്തന്‍ സാ­ങ്കേ­തിക വി­ദ്യ­ക­ളും ഉപ­യോ­ഗ­പ്പെ­ടു­ത്തി, ലി­ത്വി­യം ബാ­റ്റ­റി അര­ക്കു കെ­ട്ടി ഫോണ്‍ ചാര്‍­ജ്ജു­ചെ­യ്തു­വ­രെ സമര രം­ഗ­ത്തു­വ­ന്നി­രി­ക്കു­ന്ന പു­തിയ തല­മുറ പ്രാ­യോ­ഗി­ക­മാ­യി സമ­ര­ഭൂ­മില്‍ അടി­പ­ത­റു­ന്നു­വോ എന്ന് ആശ­ങ്ക­പ്പെ­ടേ­ണ്ടി­യി­രി­ക്കു­ന്നു­.

"നിങ്ങള്‍ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു, നിങ്ങള്‍ എല്ലാ മേധാവികള്‍ക്കുവേണ്ടിയും പണി എടുത്തു, നിങ്ങള്‍ എല്ലാ രാജ്യങ്ങളിലും അലഞ്ഞുതിരിഞ്ഞു, നിങ്ങളുടെ അധ്വാനത്തിന്റെ പ്രതിഫലം നിങ്ങള്‍ക്ക് കിട്ടിയോ? വര്‍ത്തമാനം നിങ്ങളെ നോക്കി പുഞ്ചിരിതൂകാറുണ്ടോ? ഭാവി നിങ്ങള്‍ക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നുവോ? ഒരു മനുഷ്യനെപോലെ ജീവിക്കുവാനും മരിക്കുവാനും ഒരു തുണ്ടു ഭൂമി നിങ്ങള്‍ക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞുവോ? ഈ ചോദ്യങ്ങളില്‍, അതിന്റെ സന്ദേശത്തില്‍ ആണ് നിലനില്പിനുവേണ്ടിയുള്ള ഈ സമരം."
സമ­ര­ഭൂ­മി­യില്‍ നി­ല്ക്കു­ന്ന­വ­രു­ടെ ആകു­ല­ത­ക­ളും മു­ഖ­ത്തു­നി­റ­യു­ന്ന നി­രാ­ശ­യും വ്യ­വ­സ്ഥി­തി­യില്‍ ഒരു മാ­റ്റം ആവ­ശ്യ­പ്പെ­ടു­വാന്‍ ഉള്ള മടി­യും സോ­ഷ്യ­ലി­സം എന്നു കേള്‍­ക്കു­മ്പോള്‍ അവര്‍ കാ­ട്ടു­ന്ന ഭയ­പ്പാ­ടും ഒക്കെ പ്ര­ക്ഷോ­ഭ­ങ്ങ­ളും സമ­ര­ങ്ങ­ളും ഇല്ലാ­ത്ത അമേ­രി­ക്കന്‍ കാ­മ്പ­സു­ക­ളു­ടെ നിര്‍­ജ്ജീ­വ­ത­യെ­പ്പ­റ്റി പല അദ്ധ്യാ­പ­ക­രും ആശ­ങ്ക­പ്പെ­ടു­ന്ന­തി­ന്റെ കാ­ര­ണ­ങ്ങള്‍­ക്ക് അടി­വ­ര­യി­ടു­ന്നു­.

അ­ണ്ണാ ഹസാ­രെ­യു­ടെ ദി­ല്ലി­നാ­ട­കം ഇന്ത്യന്‍ മാ­ദ്ധ്യ­മ­ഭീ­മ­ന്മാര്‍ പര­മാ­വ­ധി പ്രോ­ത്സാ­ഹി­പ്പി­ച്ചെ­ങ്കില്‍ ന്യൂ യോര്‍­ക്കി­ലെ ഈ സമ­ര­ത്തെ ഒരു മാ­ദ്ധ്യ­മ­സ്ഥാ­പ­ന­വും കാ­ര്യ­മാ­യി ശ്ര­ദ്ധി­ക്കു­ന്നി­ല്ല. എന്നാല്‍ ലൈവ് വെ­ബ് കാ­സ്റ്റി­ങ്ങി­ലൂ­ടെ­ ഈ സമ­ര­ദൃ­ശ്യ­ങ്ങള്‍ ലോ­കം­മു­ഴു­വന്‍ കാ­ണു­ന്നു. ട്വിറ്ററിലും ഫ്ലിക്കറിലുമൊക്കെ അപ്ഡേ­റ്റു­ക­ളും ചി­ത്ര­ങ്ങ­ളും പോ­സ്റ്റ് ചെ­യ്യ­പ്പെ­ടു­ന്നു. NYC General Assembly എന്ന നാ­യ­ക­ര­ഹി­ത­ക്കൂ­ട്ടാ­യ്മ സമ­ര­സം­ഘ­ട­നാ­പ്ര­വര്‍­ത്ത­ക­രാ­വു­ന്നു. യു­എ­സി­ലെ­മ്പാ­ടു­മു­ള്ള സമ­രാ­നു­കൂ­ലി­ക­ളെ തടു­ത്തു­കൂ­ട്ടാന്‍ "ഒന്നിച്ചുപിടിച്ചടക്കുക" എന്ന ആഹ്വാ­നം മു­ഴ­ങ്ങു­ന്നു. ജനാ­ധി­പ­ത്യ­പ്ര­ക്രി­യ­യി­ലൂ­ടെ ഉരു­ത്തി­രി­ഞ്ഞെ­ടു­ത്ത സമ­രാ­വ­ശ്യ­ങ്ങള്‍ വെബ് സൈ­റ്റി­ലൂ­ടെ­ സ്വാ­ത­ന്ത്ര്യ­പ്ര­ഖ്യാ­പ­ന­ത്തി­ന്റെ മാ­നം കൈ­വ­രി­ക്കു­ന്നു­.

­മ­ഴ­ച്ചാര്‍­ത്തി­ലാ­ണ്ട ഒരു ദി­നം ഈ ലേ­ഖ­കന്‍ സമ­ര­മു­ഖ­ത്തു­ചെ­ന്നു. സമ­ര­സ­ഖാ­ക്ക­ളോ­ടു സം­സാ­രി­ച്ചു. നന­വില്‍­കു­തിര്‍­ന്ന സമ­ര­ത്തി­ന്റെ ചി­ത്ര­ങ്ങ­ളെ­ടു­ത്തു. പോ­സ്റ്റ­റില്‍ കാ­ണു­ന്ന ഉണര്‍­വ്വ് സമ­ര­ഭ­ട­ന്മാര്‍­ക്കി­ല്ല­ല്ലോ എന്നു വ്യ­സ­ന­പ്പെ­ട്ടു. എന്നാല്‍ തങ്ങ­ളു­ടെ പഠ­ന­വും ജോ­ലി­യും മാ­റ്റി­വ­ച്ച് ജീ­വി­താ­ഹ്ലാ­ദ­ങ്ങള്‍ തേ­ടി­പ്പോ­കു­ന്ന­തി­നു­പ­ക­രം പരാ­ജ­യ­പ്പെ­ട്ടു­കൊ­ണ്ടേ­യി­രി­ക്കു­ന്ന­തെ­ങ്കി­ലും മധു­ര­ത­ര­മായ ഒരു പ്ര­ക്ഷോ­ഭ­ത്തി­ന്റെ അങ്ക­ത്ത­ട്ടില്‍ ഒന്നി­ക്കാന്‍ അവര്‍ കാ­ട്ടു­ന്ന ഇച്ഛാ­ശ­ക്തി­യെ ഉള്ളി­ലാ­വാ­ഹി­ച്ചു. ഒന്നു­മൊ­ന്നു­മാ­കാ­തെ­പോ­കു­ന്ന വാള്‍­സ്ട്രീ­റ്റ് പി­ടി­ച്ച­ട­ക്ക­ലില്‍ മന­സ്സു­കൊ­ണ്ടെ­ങ്കി­ലും ഉന്മാ­ദി­യായ ആ നര്‍­ത്ത­കി­യെ­പ്പോ­ലെ ഞാ­നും ഒഴു­കി­പ്പ­ര­ന്നു. യു­വാ­ക്ക­ളെ, ഇതു നി­ങ്ങ­ളു­ടെ സമ­ര­മാ­ണ്. വരൂ, മു­ഷ്ടി­ചു­രു­ട്ടൂ. ആകാ­ശ­ത്തേ­ക്കു ചു­ഴ­റ്റി­യെ­റി­യു­ന്ന മു­ഷ്ടി­യു­ടെ കരു­ത്താ­കൂ­... വി­ജ­യ­ങ്ങ­ളേ­ക്കാള്‍ മഹ­ത്താ­ണ്, ചില പരാ­ജ­യ­ങ്ങള്‍ ...

­ന്യൂ യോര്‍­ക്കില്‍ നി­ന്ന്
­റെ­ജി പി ജോര്‍­ജ്

(­വോള്‍ സ്ട്രീ­റ്റ് പി­ടി­ച്ച­ട­ക്കല്‍ പ്ര­ക്ഷോ­ഭ­ത്തി­ന്റെ ചി­ത്ര­ങ്ങള്‍ ഇവിടെ കാ­ണാം­)

1 Comments

ഇച്ചാശക്തിയും ആത്മവിശ്വാസവുമില്ലാത്ത ഏത് മുന്നേറ്റമാണ് വിജയിച്ചിട്ടുള്ളത്? അമേരിക്കയുടെ ധാര്‍ഷ്ട്യത്തിനും താന്‍പോരിമക്കും മുന്‍പില്‍ ഇസ്രായേലല്ലാത്ത ഒരു രാജ്യത്തിനും ഒന്നും ചെയ്യാനില്ലാത്ത ഈ കാലത്ത് നിരാശരായ കുറേ യുവാക്കള്‍ക്ക് എവിടുന്ന് കിട്ടും ആത്മവിശ്വാസം? തൊഴിലില്ലായ്‌മയും പട്ടിണിയുമൊക്കെയുള്ള അമേരിക്ക, ഒരു ചെറിയ ശതമാനം ആള്‍ക്കാരുടെ അജണ്ട നടപ്പിലാക്കാനാണല്ലോ ലോകത്തെ വിഡ്ഡികളാക്കിക്കൊണ്ടിരിക്കുന്നത്.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
4 + 6 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback