ഒക്ക്യുപൈ ലണ്ടന്‍ തെരുവുകളില്‍ നിന്ന്

ആന്‍ രാ­ജ്ഞി ഒരു ചെ­റിയ എടാ­കൂ­ട­ത്തില്‍ പെ­ട്ടി­രി­ക്കു­ന്നു. പോ­യ­കാ­ല­ത്തെ ഈ സ്വേ­ച്ഛാ­ധി­പ­തി ഒരു ഉപ­രോ­ധ­ത്തില്‍ പെ­ട്ടു­പോ­യി­രി­ക്കു­ന്നു. തൊ­ട്ടു­പു­റ­കില്‍ സെ­ന്റ് പോള്‍­സ് കഥീ­ഡ്ര­ലി­ലേ­യ്ക്ക് തി­ക­ഞ്ഞ അച്ച­ട­ക്ക­ത്തോ­ടെ വരി­വ­രി­യാ­യി നീ­ങ്ങു­ന്ന വി­നോ­ദ­സ­ഞ്ചാ­രി­ക­ളാ­യി­രു­ന്നു അവ­രു­ടെ പതി­വു­കാ­ഴ്ച. അതി­പ്പൊ മാ­റി, യു­ണൈ­റ്റ­ഡ് കി­ങ്ഡ­ത്തി­നു കു­റു­കെ നാ­ലു ഭാ­ഗ­ത്തു­നി­ന്നും പ്ര­വ­ഹി­ച്ച് കു­ത്തി­യി­രു­പ്പ് നട­ത്തു­ന്ന യു­വാ­ക്കള്‍ എന്നാ­യി­രി­ക്കു­ന്നു.

ഇ­ത് "ഒ­ക്ക്യു­പൈ ലണ്ടന്‍" മൂ­വ്മെ­ന്റാ­ണ്. ന്യു­യോര്‍­ക്കി­ലെ "ഒ­ക്ക്യു­പൈ വോള്‍­സ്റ്റ്രീ­റ്റ്" മൂ­വ്മെ­ന്റില്‍ നി­ന്ന് പ്ര­ചോ­ദ­ന­മുള്‍­ക്കൊ­ണ്ട് ലോ­ക­മെ­മ്പാ­ടും പടര്‍­ന്നു­പ­ന്ത­ലി­ക്കു­ന്ന പ്ര­സ്ഥാ­ന­ത്തി­ന്റെ ഭാ­ഗം. സ്പെ­യ്നി­ലാ­രം­ഭി­ച്ച indignados (അ­പ­മാ­നി­ക്ക­പ്പെ­ട്ട­വര്‍ / അന്യാ­യ­പ്പെ­ടു­ത്ത­പ്പെ­ട്ട­വര്‍) മൂ­വ്മെ­ന്റി­നോ­ടൊ­പ്പം ലോക ഐക്യ­ദാര്‍­ഢ്യ ദി­ന­മായ ഒക്ടോ­ബര്‍ 15­നാ­ണ് ഉപ­രോ­ധം തു­ട­ങ്ങു­ന്ന­ത്.

അ­തി­നും കൃ­ത്യം അഞ്ച് മാ­സം മു­മ്പ് മേ­യ് 15­നാ­ണ് indignados മൂ­വ്മെ­ന്റ് ആരം­ഭി­ക്കു­ന്ന­ത്. മാ­ഡ്രി­ഡി­ലെ ഒരു ജാ­ഥ­യില്‍ തു­ട­ങ്ങി അത് പതു­ക്കെ ഒരു പ്ര­തി­ഷേധ തമ്പ­ടി­ക്ക­ലാ­യി ആഴ്ച­ക­ളോ­ളം നഗര ഹൃ­ദ­യ­മായ Peurta del Sol ല്‍ കു­ടി­കൊ­ണ്ടു. സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യു­ടെ സമ­യ­ത്ത് ജനം അനു­ഭ­വി­ച്ച കടു­ത്ത അവ­ഗ­ണ­ന­യ്ക്കും വി­ദ്യാ­ഭ്യാസ-പൊ­തു­ജ­നാ­രോ­ഗ്യ പദ്ധ­തി­ക­ളി­ലെ വെ­ട്ടി­ച്ചു­രു­ക്ക­ലു­കള്‍­ക്കും വര്‍­ദ്ധി­ച്ചു­വ­രു­ന്ന തൊ­ഴി­ലി­ല്ലാ­യ്മ­യ്ക്കും കോര്‍­പ്പ­റേ­റ്റ് അത്യാ­ഗ്ര­ഹ­ത്തി­നും എതി­രെ­യാ­യി­രു­ന്നു ആ പ്ര­തി­ഷേ­ധം. സെ­ന്റ് പോള്‍­സി­ലെ ഒരു ബാ­ന­റില്‍ അത് ഇങ്ങ­നെ പ്ര­തി­ഫ­ലി­ച്ചു: “ഇ­ത് അന്യാ­യ­മാ­ണ്”

അ­ത് അങ്ങ­നെ­യി­രി­ക്കെ പൊ­ടു­ന്ന­നെ സം­ഭ­വി­ച്ച ഒരു കു­ത്തി­യി­രു­പ്പ് സമ­ര­മാ­യി­രു­ന്നോ? ശരി­ക്കും അല്ല. ആഴ്ച­കള്‍­ക്ക് മു­മ്പ് tory ഗവണ്‍­മെ­ന്റി­ന്റെ പു­തിയ National Health Services (NHS) ബി­ല്ലി­നെ­തി­രെ­യു­ള്ള യോ­ഗ­ത്തോ­ട­നു­ബ­ന്ധി­ച്ച് അവര്‍ ഒരു പൊ­തു­സഭ ചേര്‍­ന്നി­രു­ന്നു എന്ന് പ്ര­തി­ഷേ­ധ­ക്കാര്‍ എന്നോ­ട് പറ­ഞ്ഞു. യു­കെ­യു­ടെ പൊ­തു­ജ­നാ­രോ­ഗ്യ­പ­ദ്ധ­തി­ച്ചെ­ല­വു­കള്‍ ഭീ­മ­മാ­യി വെ­ട്ടി­ക്കു­റ­യ്ക്കുക എന്ന ഗവണ്‍­മെ­ന്റ് നയ­മാ­ണ് NHS ബി­ല്ലി­ന്റേ­ത്. അന്നു മു­തല്‍ അവര്‍ virtual ആയി എല്ലാ ദി­വ­സ­വും ഒത്തു­ചേ­രാ­റു­ണ്ടാ­യി­രു­ന്നു­.

"NHSനെ സ്വകാര്യവത്കരിച്ച് മത്സരത്തിലേയ്ക്ക് തള്ളിവിടുകയാണ് NHS ബില്ലിന്റെ ലക്ഷ്യം എന്ന് ട്രേഡ് യൂണിയനുകള്‍ അഭിപ്രായപ്പെടുന്നു. സാമ്പത്തിക മേഖലയെ പ്രീണിപ്പിക്കാന്‍ ഭരണകൂടം "റാന്‍" മൂളുകയുംകൂടിയായപ്പോള്‍ രോഷം പതിന്മടങ്ങായി. ഊഹക്കച്ചവടത്തില്‍ അഭിരമിച്ചിരുന്ന സ്വകാര്യ ബാങ്കുകളെ ഗവണ്മെന്റുകള്‍ "ജാമ്യത്തിലെടുത്തപ്പോള്‍" ക്ഷേമപദ്ധതികളിലെ വന്‍ വെട്ടിക്കുറയ്ക്കലുകളും ജോലി നഷ്ടപ്പെടലും മൂലം അതിന്റെ വലിയ ഭാരം താങ്ങിയത് സാധാരണക്കാരാണ്. "
ഈ മു­ന്നേ­റ്റ­ത്തെ തു­ണ­ച്ച അതി­പ്ര­ധാ­ന­മായ ഘട­കം റ്റോ­റി ഗവണ്‍­മെ­ന്റി­ന്റെ സാ­മ്പ­ത്തിക നയ­ങ്ങള്‍­ക്കെ­തി­രെ രാ­ജ്യ­വ്യാ­പ­ക­മാ­യി പതു­ക്കെ പടര്‍­ന്നു­പ­ന്ത­ലി­ച്ച സമ­ര­മാ­ണ്. അതി­ലേ­റ്റ­വും പ്ര­ധാ­നം യു­കെ­യു­ടെ ക്ഷേ­മ­രാ­ഷ്ട്ര­ഘ­ട­ന­യു­ടെ അടി­ത്ത­റ­യായ പ്ര­ശ­സ്ത­മായ NHS ബി­ല്ലി­ന്റെ സം­ര­ക്ഷ­ണ­ത്തി­നു വേ­ണ്ടി­യു­ള്ള സമ­ര­മാ­ണ്. ആഗോള പ്ര­തി­സ­ന്ധി­ക്കി­ട­യില്‍ മറ്റു പല ലോ­ക­രാ­ഷ്ട്ര­ങ്ങ­ളെ­യും പോ­ലെ യു­കെ­യും വ്യാ­പ­ക­മായ ­ചെ­ല­വു­ചു­രു­ക്കല്‍ നട­പ­ടി­ക­ളി­ലേ­ക്കു നീ­ങ്ങി. സാ­മൂ­ഹ്യ­സേ­വ­ന­ങ്ങ­ളു­ടെ മാ­റ്റു­കു­റ­ച്ചു, പൊ­തു­ചെ­ല­വു­കള്‍ വെ­ട്ടി­ച്ചു­രു­ക്കി തൊ­ഴി­ലാ­ളി­ക­ളെ കൂ­ട്ട­ത്തോ­ടെ ജോ­ലി­യില്‍­നി­ന്നും പി­രി­ച്ചു­വി­ട്ടു. NHS നെ സ്വ­കാ­ര്യ­വ­ത്ക­രി­ച്ച് NHS ആശു­പ­ത്രി­ക­ളെ സ്വ­കാ­ര്യ ആശു­പ­ത്രി­ക­ളു­മാ­യി മത്സ­ര­ത്തി­ലേ­യ്ക്ക് തള്ളി­വി­ടു­ക­യാ­ണ് NHS ബി­ല്ലി­ന്റെ ലക്ഷ്യം എന്ന് ട്രേ­ഡ് യൂ­ണി­യ­നു­കള്‍ അഭി­പ്രാ­യ­പ്പെ­ടു­ന്നു. “NHS ന്റെ അന്ത്യം” എന്നാ­ണ് ഒരു ട്രേ­ഡ് യൂ­ണി­യന്‍ നേ­താ­വ് ബി­ല്ലി­നെ വി­ശേ­ഷി­പ്പി­ച്ച­ത്.

അ­തേ സമ­യം, സാ­മ്പ­ത്തിക മേ­ഖ­ല­യെ അല്ലെ­ങ്കില്‍ ബാ­ങ്കേ­ഴ്സി­നെ പ്രീ­ണി­പ്പി­ക്കാന്‍ ഭര­ണ­കൂ­ടം "റാന്‍" മൂ­ളു­ക­യും­കൂ­ടി­യാ­യ­പ്പോള്‍ രോ­ഷം പതി­ന്മ­ട­ങ്ങാ­യി. ഊഹ­ക്ക­ച്ച­വ­ട­ത്തില്‍ അഭി­ര­മി­ച്ചി­രു­ന്ന സ്വ­കാ­ര്യ ബാ­ങ്കു­ക­ളെ ഗവ­ണ്മെ­ന്റു­കള്‍ "ജാ­മ്യ­ത്തി­ലെ­ടു­ത്ത­പ്പോള്‍" ക്ഷേ­മ­പ­ദ്ധ­തി­ക­ളി­ലെ വന്‍ വെ­ട്ടി­ക്കു­റ­യ്ക്ക­ലു­ക­ളും ജോ­ലി നഷ്ട­പ്പെ­ട­ലും മൂ­ലം അതി­ന്റെ വലിയ ഭാ­രം താ­ങ്ങി­യ­ത് സാ­ധാ­ര­ണ­ക്കാ­രാ­ണ്. 2009ല്‍ പ്ര­ക്ഷോ­ഭ­ക­രു­യര്‍­ത്തിയ കു­റ്റാ­രോ­പ­ണം അര്‍­ത്ഥ­വ­ത്താ­ണ്: "Privatise Profits, Socialise Losses" (ലാ­ഭം സ്വ­കാ­ര്യ­വ­ത്ക­രി­ക്കു­ക, നഷ്ടം സാ­മൂ­ഹ്യ­വ­ത്ക­രി­ക്കു­ക)! NHS ബി­ല്ലി­നെ­തി­രെ യു­കെ­യില്‍ നട­ന്ന പ്ര­ക്ഷോ­ഭ­ങ്ങ­ളില്‍ പല­തി­ലും ബാ­ങ്കര്‍­മാര്‍­ക്കെ­തി­രെ­യു­ള്ള രോ­ഷം പ്ര­ക­ട­മാ­ണ്. കഴി­ഞ്ഞ ഞാ­യ­റാ­ഴ്ച westminister bridge ല്‍ നട­ന്ന പ്ര­ക്ഷോ­ഭ­ത്തില്‍ ഒരു പ്ല­ക്കാര്‍­ഡ് ഇങ്ങ­നെ: “ഗ­വ­ണ്മെ­ന്റ് ജന­ങ്ങള്‍­ക്കു­ള്ള­താ­ണ്. ബാ­ങ്കു­കള്‍­ക്ക­ല്ല”. വേ­റൊ­ന്ന് ഇങ്ങ­നെ കലി തു­ള്ളി: "എ­പ്പോ­ഴാ­യി­രു­ന്നു ബാ­ങ്കി­ന്റെ പ്ര­സ­വം­?" ഒരു NHS ഡോ­ക്ട­റെ റാ­ഡി­ക്കല്‍ പത്ര­ങ്ങള്‍ ഇങ്ങ­നെ ഉദ്ധ­രി­ച്ചു: "സാ­മ്പ­ത്തി­ക­വ്യ­വ­സ്ഥ­യെ തച്ചു­ട­ച്ച അതേ ശക്തി­കള്‍ ഇപ്പോള്‍ ആരോ­ഗ്യ­മേ­ഖല കൈ­പ്പി­ടി­യി­ലൊ­തു­ക്കാന്‍ വരി­നില്‍­ക്കു­ന്നു­".

­ന­വം­ബര്‍ 30­ന് രാ­ജ്യ­വ്യാ­പ­ക­മായ ഒരു പണി­മു­ട­ക്കി­ന് ട്രേ­ഡ് യൂ­ണി­യ­നു­കള്‍ ആഹ്വാ­നം ചെ­യ്തി­രി­ക്കു­ന്നു. പണി­മു­ട­ക്കി­നെ ശരി­വ­യ്ക്കു­ന്ന തീ­രു­മാ­ന­ത്തി­ലെ­ത്താന്‍ യൂ­ണി­യ­നു­ക­ളില്‍ വോ­ട്ടി­നി­ട­ലും നട­ക്കു­ന്നു. പൊ­തു­മേ­ഖ­ലാ യൂ­ണി­യ­നായ unison 11 ലക്ഷം ബാ­ല­റ്റു­കള്‍ തൊ­ഴി­ലാ­ളി­കള്‍­ക്കു­വേ­ണ്ടി തു­റ­ന്ന­താ­യി­രു­ന്നു ആഴ്ച­യി­ലെ പ്ര­ധാന വാര്‍­ത്ത. Unison അം­ഗ­ങ്ങള്‍ തദ്ദേ­ശ­ഭ­രണ സ്ഥാ­പ­ന­ങ്ങള്‍, NHS ആശു­പ­ത്രി­കള്‍, ജല പരി­സ്ഥി­തി ഗതാ­ഗത വകു­പ്പു­കള്‍ തു­ട­ങ്ങി­യി­ട­ത്താ­യി വ്യാ­പി­ച്ചു കി­ട­ക്കു­ന്നു. “Socialist Worker”  എന്ന ഉല്‍­പ­തി­ഷ്ണ വാര്‍­ത്താ­പ­ത്രിക തൊ­ഴി­ലാ­ളി­ക­ളോ­ട് ഇത്ത­ര­ത്തില്‍ ആഹ്വാ­നം ചെ­യ്തു­:

"­തൊ­ഴി­ലാ­ളി­കള്‍ അധി­ക­ജോ­ലി ചെ­യ്യു­ക­യും, അധിക പണം കൊ­ടു­ക്കു­ക­യും, ഒടു­വില്‍ വള­രെ കു­റ­ച്ച് പെന്‍­ഷന്‍ വാ­ങ്ങു­ക­യും ചെ­യ്യ­ണ­മെ­ന്നാ­ണ് ഗവണ്‍­മെ­ന്റ് ആവ­ശ്യം. പല­പ്പോ­ഴും പെന്‍­ഷന്‍ സം­ഭാ­വ­ന­കള്‍ 50% ത്തോ­ളം കു­തി­ച്ചു­യ­രും. ചില തൊ­ഴി­ലാ­ളി­കള്‍ 67 വയ­സ്സു­വ­രെ ജോ­ലി ചെ­യ്യ­ണ­മെ­ന്ന് നി­ഷ്കര്‍­ഷി­ക്കു­ന്നു. ഉദാ­ഹ­ര­ണ­ത്തി­ന്, ഇപ്പോ­ഴ­ത്തെ ശരാ­ശ­രി കൌണ്‍­സില്‍ വര്‍­ക്കര്‍ പെന്‍­ഷന്‍ £4,200 ആണെ­ന്നി­രി­ക്കി­ലും, ഏറ്റ­വു­മൊ­ടു­വില്‍ അവര്‍­ക്ക് അതി­ലും എത്ര­യോ കു­റ­വാ­ണ് കി­ട്ടു­ക.

­ന­വം­ബര്‍ 30 ഇതി­നു­മ­പ്പു­റ­ത്തേ­ക്കാ­ണ്. അത്, ബാ­ങ്കര്‍­മാ­രു­ടെ പ്ര­തി­സ­ന്ധി­യു­ടെ വില തൊ­ഴി­ലാ­ളി­വര്‍­ഗ­ത്തി­ന്മേല്‍ ചു­മ­ത്തു­ന്ന ടോ­റി പദ്ധ­തി­യെ­ക്കു­റി­ച്ചാ­ണ്. NHS­നേ­യും ക്ഷേ­മ­രാ­ഷ്ട്ര­ത്തേ­യും തകര്‍­ക്കാ­നു­ള്ള അവ­രു­ടെ നീ­ക്ക­ങ്ങള്‍ ചെ­റു­ക്കു­ന്ന­തി­നെ­ക്കു­റി­ച്ച്. ഓരോ വെ­ട്ടി­ച്ചു­രു­ക്ക­ലും എതിര്‍­ക്കു­ന്ന­തി­നെ­ക്കു­റി­ച്ച്.

­ടോ­റി­ക­ളെ തട­ഞ്ഞു­നിര്‍­ത്താ­നു­ത­കി­യേ­ക്കാ­വു­ന്ന ആദ്യ അല­യൊ­ലി­യാ­വാം, നവം­ബര്‍ 30. പക്ഷേ അതി­നാ­ദ്യം ബാ­ല­റ്റില്‍ “Yes” എന്ന് അട­യാ­ള­പ്പെ­ടു­ത്ത­ണ്ട­ത് ആവ­ശ്യ­മാ­ണ്. നി­ങ്ങ­ളാല്‍ കഴി­യു­ന്ന വി­ധം നി­ങ്ങ­ളു­ടെ ജോ­ലി­സ്ഥ­ല­ങ്ങ­ളി­ലെ മറ്റു­ള്ള­വ­രെ­ക്കൊ­ണ്ടു­കൂ­ടി അങ്ങ­നെ ചെ­യ്യാന്‍ പ്രേ­രി­പ്പി­ക്കു­ന്ന­തും­.”

­ക­ഴി­ഞ്ഞ ആഴ്ച നട­ന്ന വട­ക്കന്‍ അയര്‍­ലാന്‍­ഡി­ലെ NHS തൊ­ഴി­ലാ­ളി­ക­ളു­ടെ പണി­മു­ട­ക്ക് നവം­ബര്‍ 30 എന്താ­യി­രി­ക്കു­മെ­ന്ന­തി­ന്റെ സൂ­ചന നല്‍­കി. റി­പ്പാര്‍­ട്ടു­ക­ള­നു­സ­രി­ച്ച് 700 ലധി­കം നഴ്‌­സു­മാര്‍ ബെല്‍­ഫാ­സ്റ്റില്‍ നട­ന്ന ഒരു ഹോ­സ്പി­റ്റല്‍ പി­ക്ക­റ്റി­ങ്ങില്‍ അണി­ചേര്‍­ന്നു. യൂ­ണി­യന്‍ നേ­താ­ക്കള്‍ വരെ ഈ പങ്കാ­ളി­ത്ത­ത്തി­നെ­പ്പ­റ്റി അത്ഭു­ത­പ്പെ­ട്ടു. ഒരാള്‍ ഇങ്ങ­നെ പറ­ഞ്ഞു: "കു­റെ വര്‍­ഷ­ങ്ങ­ളോ ഒരു­പ­ക്ഷെ, പതി­റ്റാ­ണ്ടു­ക­ളോ ആയി ഞങ്ങള്‍­ക്കൊ­രു പണി­മു­ട­ക്കു­ണ്ടാ­യി­ട്ടി­ല്ല. അതു­കൊ­ണ്ട് ഞങ്ങള്‍­ക്കെ­ല്ലാ­വര്‍­ക്കും കു­റ­ച്ച് അങ്ക­ലാ­പ്പു­ണ്ടാ­യി­രു­ന്നു. പക്ഷെ അവ­സാ­നം ഞങ്ങള്‍ ആശു­പ­ത്രി മു­ഴു­വന്‍ സ്തം­ഭി­പ്പി­ച്ചു­."

അ­പ്പൊ­പ്പി­ന്നെ ഉപ­രോ­ധ­ത്തെ 'പൊ­ടു­ന്ന­നെ സം­ഭ­വി­ച്ച­ത്' എന്നു വി­ശേ­ഷി­പ്പി­ക്കു­ന്ന­ത് ശരി­യ­ല്ല. രാ­ജ്യ­ത്തെ വി­കാ­രം മു­ഴു­വ­നാ­യും ചെ­ല­വു­ചു­രു­ക്ക­ലി­നും സാ­മ്പ­ത്തിക നയ­ങ്ങള്‍­ക്കു­മെ­തി­രാ­ണ്. ട്രേ­ഡ് യൂ­ണി­യ­നു­കള്‍ ഇനി­യും അണി­ചേര്‍­ന്നി­ട്ടി­ല്ലെ­ന്നി­രി­ക്കി­ലും, ഈ വി­കാ­രം സെ­ന്റ് പോള്‍­സ് ഉപ­രോ­ധ­ത്തി­ന്റെ വി­ജ­യ­ത്തി­ലേ­യ്ക്ക് കാ­ര്യ­മായ സം­ഭാ­വന നല്‍­കി­യി­ട്ടു­ണ്ട്.

"ശനിയാഴ്ച രാവിലെയായപ്പോഴേയ്ക്കും പോലീസിന്റെ ലക്ഷ്യം അവരുമായി എണ്ണത്തില്‍ മത്സരിച്ച് ജയിക്കുക എന്നാണെന്ന് തോന്നി. കഥീഡ്രല്‍ അവര്‍ വളഞ്ഞു. ആളുകള്‍ കഥീഡ്രല്‍ സ്ക്വയറിലേയ്ക്ക് കടക്കുന്നത് തടയാന്‍ അവരുടെ കാറുകളും വാനുകളും ബമ്പര്‍ ബമ്പറിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടു. വാഹനങ്ങള്‍ വഴിതിരിച്ച് വിട്ട് സ്ഥലം പൂട്ടിക്കെട്ടി. കാഴ്ചക്കാര്‍ പോലീസിനെ കൂക്കിവിളിച്ചു. പ്രായം കൂടിയ ഒരാള്‍ കാര്‍ക്കിച്ചു തുപ്പി അവരോട് ആക്രോശിച്ചു: "ഇതാണോ നിങ്ങളുടെ ജനാധിപത്യം? നാണമില്ലേ നിങ്ങള്‍ക്ക്!" "
­ല­ണ്ടന്‍ സ്റ്റോ­ക്ക് എക്സ്ചേ­ഞ്ച് സ്ഥി­തി ചെ­യ്യു­ന്ന തെ­രു­വില്‍ ഒക്ടോ­ബര്‍ 15­നു് രാ­വി­ലെ­യാ­ണ് ഉപ­രോ­ധം ആരം­ഭി­ച്ച­ത്. പോ­ലീ­സ് വേ­ഗം തന്നെ പ്ര­തി­ഷേ­ധ­ക്കാ­രെ അവി­ടെ­നി­ന്നും നീ­ക്കം ചെ­യ്തെ­ങ്കി­ലും അവര്‍ അടു­ത്തു­ത­ന്നെ­യു­ള്ള സെ­ന്റ് പോള്‍­സ് കഥീ­ഡ്ര­ലി­നു മു­ന്നില്‍ കൂ­ടി. മൂ­വാ­യി­ര­ത്തോ­ളം പ്ര­ക്ഷോ­ഭ­കര്‍ സെ­ന്റ് പോള്‍­സില്‍ തമ്പ­ടി­ച്ചു. രാ­ത്രി­യാ­യ­പ്പോ­ഴേ­യ്ക്കും പി­ന്നെ­യും കു­റെ പേര്‍ ടെ­ന്റു­ക­ളു­മാ­യി വന്നു. കൂ­ട്ട­ത്തില്‍ ഒരേ­ഴ് താ­ത്കാ­ലിക ടോ­യ്‌­ലെ­റ്റു­ക­ളും­.

അ­വര്‍ ചെ­റു­പ്പ­മാ­യി­രു­ന്നു. എന്നാല്‍ പ്രാ­യം കൂ­ടി­യ­വ­രും തങ്ങ­ളു­ടെ സാ­ന്നി­ദ്ധ്യം കൊ­ട്ടി­യ­റി­യി­ച്ചു. സ്‌­ഖ­ലി­ത­കാ­ല­ത്തെ തൊ­ഴി­ലാ­ളി­ക­ളാ­യി­രു­ന്ന അവര്‍ കഴു­ത്തില്‍ തൂ­ക്കിയ പ്ല­ക്കാര്‍­ഡു­ക­ളു­മാ­യി വീല്‍ ചെ­യ­റു­ക­ളി­ലെ­ത്തി പ്ര­തി­ഷേ­ധം അറി­യി­ച്ചു. ജൂ­ലി­യന്‍ അസാ­ഞ്ചെ വന്ന് പ്ര­ക്ഷോ­ഭ­ക­രോ­ട് സം­സാ­രി­ച്ചു. കഥീ­ഡ്രല്‍ സ്ക്വ­യ­റി­ലേ­യ്ക്ക് കട­ക്കു­മ്പോള്‍­ത്ത­ന്നെ കാ­ണു­ന്ന ഏറ്റ­വും വലിയ ബാ­നര്‍ “മു­ത­ലാ­ളി­ത്തം പ്ര­തി­സ­ന്ധി­യാ­ണ്” എന്ന് പ്ര­ഖ്യാ­പി­ക്കു­ന്നു­.

­ശ­നി­യാ­ഴ്ച രാ­വി­ലെ­യാ­യ­പ്പോ­ഴേ­യ്ക്കും പോ­ലീ­സി­ന്റെ ലക്ഷ്യം അവ­രു­മാ­യി എണ്ണ­ത്തില്‍ മത്സ­രി­ച്ച് ജയി­ക്കുക എന്നാ­ണെ­ന്ന് തോ­ന്നി. കഥീ­ഡ്രല്‍ അവര്‍ വള­ഞ്ഞു. ആളു­കള്‍ കഥീ­ഡ്രല്‍ സ്ക്വ­യ­റി­ലേ­യ്ക്ക് കട­ക്കു­ന്ന­ത് തട­യാന്‍ അവ­രു­ടെ കാ­റു­ക­ളും വാ­നു­ക­ളും ബമ്പര്‍ ബമ്പ­റി­നോ­ട് ചേര്‍­ത്ത് നിര്‍­ത്തി­യി­ട്ടു. വാ­ഹ­ന­ങ്ങള്‍ വഴി­തി­രി­ച്ച് വി­ട്ട് സ്ഥ­ലം പൂ­ട്ടി­ക്കെ­ട്ടി. കൈ കോര്‍­ത്ത് പി­ടി­ച്ച് പോ­ലീ­സു­കാര്‍ “ഹൈ­വേ ക്ലി­യര്‍ ചെ­യ്യ്” എന്ന് അല­റി­യും കഥീ­ഡ്ര­ലി­ന് ചു­റ്റു­മു­ള്ള റോ­ഡില്‍ നി­ന്ന് ആള്‍­ക്കാ­രെ തള്ളി­നീ­ക്കി­യും അവി­ടെ നി­റ­ഞ്ഞു. പു­റ­കില്‍ കൂ­ടു­ക­ളു­ള്ള കൂ­ടു­തല്‍ പോ­ലീ­സ് വാ­നു­കള്‍ വന്നി­റ­ങ്ങി. അതില്‍ നി­ന്ന് പട്ടി­കള്‍ കു­ര­ച്ചു. രാ­ത്രി പതി­നൊ­ന്നാ­യ­പ്പോ­ഴേ­യ്ക്കും പു­റ­ത്തു­നി­ന്നൊ­രാള്‍­ക്ക് അതി­നു­ള്ളില്‍ പ്ര­വേ­ശി­ക്കുക അസാ­ധ്യ­മാ­യി­രു­ന്നു. പടി­ക­ളി­ലോ സു­ര­ക്ഷാ വല­യ­ത്തി­നു­ള്ളി­ലോ നില്‍­ക്കാ­നേ അനു­വാ­ദ­മു­ണ്ടാ­യി­രു­ന്നു­ള്ളൂ. അവി­ടെ­യാ­യി­രു­ന്നു ഞാ­നു­ണ്ടാ­യി­രു­ന്ന­ത്. കാ­ഴ്ച­ക്കാര്‍ പോ­ലീ­സി­നെ കൂ­ക്കി­വി­ളി­ച്ചു. പ്രാ­യം കൂ­ടിയ ഒരാള്‍ കാര്‍­ക്കി­ച്ചു തു­പ്പി അവ­രോ­ട് ആക്രോ­ശി­ച്ചു: "ഞ­ങ്ങ­ളെ അതൊ­ന്ന് കാ­ണാന്‍ പോ­ലും അനു­വ­ദി­ക്കി­ല്ലേ? ഇതാ­ണോ നി­ങ്ങ­ളു­ടെ ജനാ­ധി­പ­ത്യം? നാ­ണ­മി­ല്ലേ നി­ങ്ങള്‍­ക്ക്!" പാ­തി­രാ­വോ­ട­ടു­ത്ത് ഒരു പോ­ലീ­സു­കാ­രന്‍ എന്നോ­ട് കഥീ­ഡ്രല്‍ പടി­ക­ളില്‍ കു­റ­ഞ്ഞ­ത് 2000 പേ­രു­ണ്ടെ­ന്ന് പറ­ഞ്ഞു­.

­ഞാ­യ­റാ­ഴ്ച രാ­വി­ലെ അവ­സ്ഥ മാ­റി. ആള്‍­ക്കൂ­ട്ടം ചു­രു­ങ്ങി­യ­താ­യി എനി­ക്കു തോ­ന്നി. പക്ഷെ വൈ­കു­ന്നേ­ര­ത്തോ­ടെ കൂ­ടു­തല്‍ പേര്‍ വന്നു­തു­ട­ങ്ങി. പോ­ലീ­സും കു­റ­വാ­യി­രു­ന്നു. അതി­ന്റെ കാ­ര­ണം സെ­ന്റ് പോള്‍­സ് കഥീ­ഡ്ര­ലി­ന്റെ കാ­നോന്‍ ചാന്‍­സി­ലര്‍ Giles Fraser ഉം സമ­ര­ക്കാ­രും തമ്മില്‍ നട­ന്ന വള­രെ പ്ര­ചാ­രം ലഭി­ച്ച സം­ഭാ­ഷ­ണ­മാ­ണ­ത്രെ. "നി­ങ്ങള്‍­ക്ക് പ്ര­തി­ഷേ­ധി­ക്കാ­നു­ള്ള അവ­കാ­ശ­മു­ണ്ട്" കാ­നോന്‍ അവ­രോ­ട് പറ­ഞ്ഞു. Huffington Post  സം­ഭാ­ഷ­ണം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­ത് ഇങ്ങ­നെ: "എ­ന്താ­ണ് നട­ക്കു­ന്ന­തെ­ന്ന് ഞാന്‍ കണ്ട­താ­ണ്. ഇവി­ടെ­യി­പ്പോ­ഴു­ള്ള­ത്ര­യും പൊ­ലീ­സി­ന്റെ ആവ­ശ്യ­മി­ല്ലെ­ന്നും മന­സ്സി­ലാ­ക്കു­ന്നു. അതു­കൊ­ണ്ട് ഞാ­ന­വ­രോ­ട് പി­ന്മാ­റാന്‍ ആവ­ശ്യ­പ്പെ­ടു­ക­യും അവ­ര­ത് ചെ­യ്യു­ക­യും ചെ­യ്തു. ഇപ്പോള്‍ കു­ഴ­പ്പ­മൊ­ന്നു­മി­ല്ല. അന്ത­രീ­ക്ഷ­വും ശാ­ന്ത­മാ­ണ്." ഞാ­യ­റാ­ഴ്ച വൈ­കി­ട്ട് പടി­ക­ളില്‍ നി­ന്ന് ഒരാള്‍ ഇങ്ങ­നെ ശബ്ദ­മു­യര്‍­ത്തി­ക്കേ­ട്ടു: "ന­മ്മള്‍ പി­ന്മാ­റാന്‍ പോ­കു­ന്നി­ല്ല. ചര്‍­ച്ച് ഓഫ് ഇം­ഗ്ല­ണ്ടി­ന്റെ ക്ഷ­ണം സ്വീ­ക­രി­ച്ചാ­ണ് നമ്മ­ളെ­ത്തി­യി­ട്ടു­ള്ള­ത്." "അ­തെ, നമ്മള്‍ ദൈ­വ­മ­ക്ക­ളാ­ണ്" എന്ന ജന­ക്കൂ­ട്ട­ത്തി­നി­ട­യില്‍ നി­ന്നു­ള്ള 'അ­ല­റ­ക്കം' ആര­വ­ത്തോ­ടെ സ്വീ­ക­രി­ക്ക­പ്പെ­ട്ടു­.

­പ്ര­തി­ഷേ­ധ­ത്തി­ന്റെ ഒരു സ്വ­ഭാ­വം അക്ര­മ­രാ­ഹി­ത്യ­മാ­ണ്. ആക­പ്പാ­ടെ­യു­ണ്ടായ അക്ര­മം ഒരാള്‍ പോ­ലീ­സി­നു നേ­രെ കു­പ്പി­യെ­റി­ഞ്ഞ­താ­ണ്. അയാ­ളെ അറ­സ്റ്റ് ചെ­യ്യു­ക­യും ചെ­യ്തു. പടി­ക­ളില്‍ നി­ന്ന് ഒരു സമ­ര­ഭ­ടന്‍ പറ­ഞ്ഞു: "അ­ക്ര­മ­മി­ല്ലാ­തെ പ്ര­തി­ഷേ­ധി­ക്കാന്‍ പറ്റു­മെ­ന്ന് ഞങ്ങള്‍­ക്ക് ലോ­ക­ത്തി­ന് കാ­ണി­ച്ചു­കൊ­ടു­ക്ക­ണം. ഈ സമ­ര­ത്തെ ശക്തി­യു­പ­യോ­ഗി­ച്ച് അടി­ച്ച­മര്‍­ത്താന്‍ ശ്ര­മി­ക്കു­ന്ന ഈ ഭര­ണ­കൂ­ട­ത്തി­നു­ള്ള മറു­പ­ടി ഇതാ­വ­ണം. അതു­കൊ­ണ്ട് സ്വ­യം നി­യ­ന്ത്രി­ക്കു­ക. ലജ്ജാ­വ­ഹ­മായ ഒരു പ്ര­വര്‍­ത്തി­യു­മു­ണ്ടാ­കു­ന്നി­ല്ലെ­ന്നു­റ­പ്പു­വ­രു­ത്ത­ണം­." മറ്റൊ­രാള്‍­ക്ക് കഥീ­ഡ്ര­ലി­നോ­ടു­ള്ള കൃ­ത­ജ്ഞ­ത­യാ­യി­രു­ന്നു. "ഇ­തൊ­രാ­രാ­ധ­നാ­ല­യ­മാ­ണ്. നമ്മ­ളെ ഇവി­ടെ ഇരി­ക്കാന്‍ സമ്മ­തി­ക്കു­ന്ന­തി­ന് ദേ­വാ­ല­യ­ത്തോ­ട് നന്ദി പറ­യ­ണം. സ്ഥ­ലം വൃ­ത്തി­കേ­ടാ­ക്ക­രു­ത്. ചവ­റ്റു­കൊ­ട്ട­യും ടോ­യ്‌­ല­റ്റും ഉപ­യോ­ഗി­ക്കു­ന്നു എന്നു­റ­പ്പു­വ­രു­ത്തു­ക."

­ഞാന്‍ കഥീ­ഡ്ര­ലി­ന്റെ വശ­ങ്ങ­ളില്‍ പോ­യി നോ­ക്കി. അവി­ടെ എല്ലാ­ത്തി­നും വേ­റെ­വേ­റെ ചവ­റ്റു­കൊ­ട്ട­ക­ളു­ണ്ടാ­യി­രു­ന്നു. അതു­മി­തു­മി­ടാ­നൊ­ന്ന്, കാ­നു­കള്‍­ക്ക് വേ­റൊ­ന്ന്, ഉച്ഛി­ഷ്ട­മു­പേ­ക്ഷി­ക്കാന്‍ വേ­റെ­യും. അവി­ടെ ഒരു മാ­ലി­ന്യ­ക­മ്മി­റ്റി പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. കഥീ­ഡ്രല്‍ അവര്‍ നി­ര­ന്ത­രം വൃ­ത്തി­യാ­ക്കി­ക്കൊ­ണ്ടി­രു­ന്നു. ഒരു തട്ടു­പൊ­ളി­പ്പന്‍ അടു­ക്ക­ള­യു­മു­ണ്ടാ­യി­രു­ന്നു വശ­ങ്ങ­ളില്‍. അതി­ന്റെ മുന്‍­വ­ശ­ത്തെ പ്ല­ക്കാര്‍­ഡില്‍ ഇങ്ങ­നെ­യെ­ഴു­തി­യി­രു­ന്നു. "വ­ച്ചു­ണ്ണാ­ന­റി­യാ­മെ­ങ്കില്‍ വേ­ണ്ട­തെ­ടു­ത്ത് കഴി­ച്ചോ­ളൂ :)". വേ­റൊ­രു പ്ല­ക്കാര്‍­ഡില്‍ "പു­ക­വ­ലി പാ­ടി­ല്ല" എന്നെ­ഴു­തി­യി­രു­ന്നു­.

"­സ്നേ­ഹം" "സ­മാ­ധാ­നം" എന്ന­തൊ­ക്കെ പോ­സ്റ്റ­റു­ക­ളില്‍ ആവര്‍­ത്തി­ച്ചു­വ­രു­ന്ന ആശ­യ­ങ്ങ­ളാ­ണ്. പോ­സ്റ്റ­റു­ക­ളായ പോ­സ്റ്റ­റു­ക­ളി­ലൊ­ക്കെ REVOLUTION എന്ന­ത് R[EVOL]UTION എന്നോ R[LOVE]UTION എന്നോ എഴു­തി­യി­രി­ക്കു­ന്ന­ത് കാ­ണാം. ഒരു ചാ­ത്തന്‍­കോ­ല­ത്തില്‍ എഴു­തി­യി­രു­ന്ന­ത് "സ്നേ­ഹ­ത്തി­ന്റെ അധി­കാ­രം അധി­കാ­ര­ത്തോ­ടു­ള്ള സ്നേ­ഹ­ത്തെ കീ­ഴ്പ്പെ­ടു­ത്തു­മ്പോള്‍ ലോ­കം സമാ­ധാ­ന­മ­റി­യും" എന്നാ­ണ്. ആന്‍ രാ­ജ്ഞി­യു­ടെ നേ­രെ ചു­വ­ട്ടില്‍ ഒരു പോ­സ്റ്റര്‍ ചോ­ദി­ക്കു­ന്നു: "പാ­വ­ങ്ങ­ളെ പോ­റ്റാന്‍ നമു­ക്കാ­വി­ല്ല; പക്ഷെ യു­ദ്ധ­ങ്ങള്‍­ക്ക് പണ­മി­റ­ക്കാം­?"

We don't need sex, the government f#*ks us!

­മൂ­ന്നാ­മ­ത്തെ ആവര്‍­ത്തി­താ­ശ­യം "ക്ഷോ­ഭ"­മാ­ണ്; ഗവണ്‍­മെ­ന്റി­നും ബാ­ങ്കര്‍­മാര്‍­ക്കും എതി­രാ­ണ് ക്ഷോ­ഭം. പ്ര­ക്ഷോ­ഭ­ത്തി­ന്റെ പ്ര­ധാന മു­ദ്രാ­വാ­ക്യം "ഞ­ങ്ങ­ളാ­ണ് 99%" എന്നാ­ണ്. ബാ­ങ്കു­ക­ളും ഗവണ്‍­മെ­ന്റു­ക­ളും കോര്‍­പ്പ­റേ­ഷ­നു­ക­ളും നട­ത്തു­ന്ന ഒരു ശത­മാ­ന­ത്തി­നെ­തി­രെ വച്ച­ള­ന്ന­താ­ണി­ത്. പല പ്ല­ക്കാര്‍­ഡു­ക­ളി­ലും ബാ­ന­റു­ക­ളി­ലും "ഞാന്‍ 99% ത്തില്‍ ഒരാ­ളാ­ണ്" എന്നും "യ­ഥാര്‍­ത്ഥ കൊ­ള്ള­ക്കാര്‍ ബാ­ങ്കര്‍­മാ­രാ­ണ്" എന്നും എഴു­തി­യി­രു­ന്നു. വേ­റൊ­ന്നില്‍ ഇങ്ങ­നെ­യെ­ഴു­തി­യി­രു­ന്നു: "ഞ­ങ്ങള്‍ 99% മാ­ണ്. ഞങ്ങള്‍­ക്കി­ട്ടു പണ്ണ്, ഞങ്ങള്‍ അസം­തൃ­പ്തി­യും സം­ഘ­ടി­ത­പ്ര­തി­രോ­ധ­വും പെ­റ്റു­കൂ­ട്ടാം­." പി­ന്നെ­യു­മൊ­ന്നില്‍ "അ­ധി­കാ­രി­ക­ള­ല്ല സത്യം, സത്യ­മാ­ണ് അധി­കാ­രം" എന്നെ­ഴു­തി­യി­രു­ന്നു. ഒരു ടെ­ന്റി­നു മു­ന്നി­ലെ ബാ­നര്‍ ഇങ്ങ­നെ­യാ­യി­രു­ന്നു: "ഞ­ങ്ങള്‍­ക്ക് രതി ആവ­ശ്യ­മി­ല്ല, ഭര­ണ­കൂ­ടം ഞങ്ങ­ളെ പണ്ണു­ന്നു­"

­ഞാ­യ­റാ­ഴ്ച രാ­ത്രി­യോ­ടെ ടെ­ന്റു­ക­ളു­ടെ എണ്ണം പല­മ­ട­ങ്ങ് കൂ­ടി­യി­രു­ന്നു. ആളു­കള്‍ കസേ­ര­യൊ­ക്കെ കൊ­ണ്ടു­വ­ന്ന് പു­റ­ത്തി­ട്ടി­രു­ന്ന് വാ­യി­ക്കു­ക­യോ ചര്‍­ച്ച ചെ­യ്യു­ക­യോ ചെ­യ്തു. ഒരാള്‍ “A Radical Reader” വാ­യി­ച്ച­പ്പോള്‍ വേ­റൊ­രാള്‍ “The Jewish Question” വാ­യി­ച്ചു. വേ­റെ­യും കു­റെ­പേര്‍ അപ്പോള്‍ തു­റ­ന്ന ഒരു താ­ത്കാ­ലിക ലൈ­ബ്ര­റി­യില്‍ നി­ന്ന് പു­സ്ത­ക­ങ്ങ­ളെ­ടു­ത്ത് വാ­യി­ക്കു­ന്നു­.

"ഒടുവില്‍ ആ കീറാമുട്ടി ചോദ്യം: ഈ "സമരം" എത്ര കണ്ട് സ്ഥായിയാണ്? ഈയടുത്തകാലത്തെ പല സമരങ്ങളുടെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതിനുത്തരം നല്‍കുക സാഹസമാണ്. ഇതൊരു വലിയ, ഏറെക്കാലം നീണ്ട് നില്‍ക്കുന്ന ഒരു കുത്തിയിരുപ്പായി വളര്‍ന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിയേക്കാം. ഇനി അതല്ല, ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത് പാടേ നശിച്ച് പോകാനും മതി. "
ഗാ­യ­ക­രും മറ്റ­വ­താ­ര­ക­രും കട­ന്നു­വ­ന്നി­ട്ടു­ണ്ട്. ഒരാള്‍ ഒരു ജാ­ല­വി­ദ്യ­ക്കാ­ര­നാ­യി­രു­ന്നു. വി­ര­ലു­കള്‍­ക്കി­ട­യി­ലൂ­ടെ പെ­ന്നി­കള്‍ അപ്ര­ത്യ­ക്ഷ­മാ­ക്കി അയാള്‍ ജന­ക്കൂ­ട്ട­ത്തെ അമ്പ­ര­പ്പെ­ടു­ത്തി. എന്നി­ട്ടു പറ­ഞ്ഞു: "ഇ­ങ്ങ­നെ­യാ­ണ് ബാ­ങ്കു­കള്‍ നമ്മു­ടെ പെ­ന്നി­കള്‍ അപ്ര­ത്യ­ക്ഷ­മാ­ക്കു­ന്ന­ത്". ചി­ലര്‍ അമ്മാ­ന­മാ­ടല്‍ വി­ദ്യ­കള്‍ കാ­ണി­ച്ചു. ഒരു ഏറ്റു­പാ­ടല്‍ അടു­ത്ത് നട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അതി­ന്റെ വരി­കള്‍ ഇങ്ങ­നെ­യാ­യി­രു­ന്നു. "ഫോ­ണില്‍ സം­സാ­രി­ക്കു­മ്പോള്‍ സൂ­ക്ഷി­ച്ചു സം­സാ­രി­ക്കു­ക. അവര്‍ നി­ങ്ങ­ളെ പി­ടി­കൂ­ടാന്‍ പോ­വു­ക­യാ­ണ്...". പാ­ട്ടു­കാ­രന്‍ അയാള്‍ റെ­ക്കോര്‍­ഡ് ചെ­യ്ത് അപ്‌­ലോ­ഡ് ചെ­യ്ത പാ­ട്ടി­ന്റെ യു­ട്യൂ­ബ് ലി­ങ്ക് തന്നു. അയാ­ളെ ഇവിടെ പി­ടി­ക്കാം­.

ഒ­ടു­വില്‍ ആ കീ­റാ­മു­ട്ടി ചോ­ദ്യം: ഈ "സ­മ­രം" എത്ര കണ്ട് സ്ഥാ­യി­യാ­ണ്? ഈയ­ടു­ത്ത­കാ­ല­ത്തെ പല സമ­ര­ങ്ങ­ളു­ടെ­യും അനു­ഭ­വ­ത്തി­ന്റെ വെ­ളി­ച്ച­ത്തില്‍ ഇതി­നു­ത്ത­രം നല്‍­കുക സാ­ഹ­സ­മാ­ണ്. ഇതൊ­രു വലി­യ, ഏറെ­ക്കാ­ലം നീ­ണ്ട് നില്‍­ക്കു­ന്ന ഒരു കു­ത്തി­യി­രു­പ്പാ­യി വളര്‍­ന്ന് എല്ലാ­വ­രെ­യും അത്ഭു­ത­പ്പെ­ടു­ത്തി­യേ­ക്കാം. ഇനി അത­ല്ല, ഒന്നോ രണ്ടോ ദി­വ­സം കൊ­ണ്ട് ഇത് പാ­ടേ നശി­ച്ച് പോ­കാ­നും മതി. ഞാന്‍ ചു­റ്റും നട­ന്ന് ഈ ചോ­ദ്യം ചോ­ദി­ച്ചു : ഇതാ­രാ­ണ് നയി­ക്കു­ന്ന­ത്? ആ ചോ­ദ്യം എന്നെ ഒരേ­ഴ് കമ്പ്യൂ­ട്ട­റു­ള്ള ഒരു ടെ­ന്റില്‍ എത്തി­ച്ചു. അതാ­ണ­ത്രെ ഓഫീ­സ്. പക്ഷെ പി­ന്നെ എനി­ക്ക് മന­സ്സി­ലാ­യി അവി­ടെ പല ഗ്രൂ­പ്പു­ക­ളു­മു­ണ്ട് എന്ന്. പലര്‍­ക്കും അന്യോ­ന്യം അറി­യു­ക­കൂ­ടി­യി­ല്ല. അവര്‍ പതി­വാ­യി "ത­ന്ത്രം" രൂ­പീ­ക­രി­ക്കാന്‍ യോ­ഗ­ങ്ങള്‍ കൂ­ടാ­റു­ണ്ട്. പി­റ്റേ ദി­വ­സം കൂ­ടു­തല്‍ ആള്‍­ക്കാ­രെ എങ്ങ­നെ കൊ­ണ്ടു­വ­രാ­മെ­ന്നും ഉപ­രോ­ധം ഉട­നേ­ത­ന്നെ അവ­സാ­നി­ക്കാ­തി­രി­ക്കാന്‍ എന്ത് ചെ­യ്യ­ണ­മെ­ന്നു­മൊ­ക്കെ അവര്‍ ചര്‍­ച്ച ചെ­യ്യു­ന്ന­ത് ഞാന്‍ കേ­ട്ടു­.

അ­വി­ടെ പു­സ്ത­ക­ങ്ങള്‍ വില്‍­ക്കു­ന്ന Hughes എന്ന മു­തിര്‍­ന്ന ഒരു ട്രേ­ഡ് യൂ­ണി­യ­നി­സ്റ്റ് എന്നോ­ട് പറ­ഞ്ഞ­ത് ഇതില്‍ പങ്കെ­ടു­ക്കു­ന്ന­വ­രില്‍ ഭൂ­രി­ഭാ­ഗം പേ­രും അരാ­ച­ക­വാ­ദ­ത്തി­ന്റെ അരി­കു­ക­ളില്‍ നില്‍­ക്കു­ന്ന­വ­രാ­ണെ­ന്നാ­ണ് (fringe anarchists). അവ­രില്‍ പലര്‍­ക്കു­മാ­ക­ട്ടെ അരാ­ജ­ക­വാ­ദ­ത്തി­ന്റെ അര്‍­ത്ഥം പോ­ലു­മ­റി­യി­ല്ല എന്നും. "നി­ങ്ങള്‍ സമ­ര­സം­ഘ­ട­നാ­പ്ര­വര്‍­ത്ത­നം നട­ത്ത­ണം, ഇവര്‍­ക്ക് അക്കാ­ര്യം ബോ­ധ്യ­മാ­വു­ക­യും വേ­ണം­," അദ്ദേ­ഹം പറ­ഞ്ഞു. തൊ­ഴി­ലാ­ളി­യൂ­ണി­യ­നു­ക­ളു­മാ­യി കഴി­വ­തും­വേ­ഗം ബന്ധ­പ്പെ­ടാ­നും പ്ര­ക്ഷോ­ഭം പടര്‍­ത്താ­നും ഈ അരാ­ച­ക­സം­ഘ­ങ്ങള്‍ തയ്യാ­റാ­വു­ന്ന­തി­ന് അനു­സ­രി­ച്ചി­രി­ക്കും, പ്ര­ക്ഷോ­ഭ­വി­ജ­യം എന്നാ­ണ് അദ്ദേ­ഹ­ത്തി­ന്റെ പക്ഷം. "ഗ­വണ്‍­മെ­ന്റി­ന് ഇതി­നെ സം­ബ­ന്ധി­ച്ച് ഒരു കു­ലു­ക്ക­വു­മി­ല്ല. ഈ കു­ത്തി­യി­രു­പ്പ് അവര്‍ കാ­ര്യ­മാ­ക്കു­ന്നി­ല്ല. ഗവണ്‍­മെ­ന്റി­ലെ­യോ അധി­കാ­ര­ത്തി­ലു­ള്ള­വ­രു­ടെ­യോ ഇട­യില്‍ ഒന്നി­നെ­യും ഇത് തട­സ്സ­പ്പെ­ടു­ത്തു­ന്നി­ല്ല. പക്ഷെ തൊ­ഴി­ലാ­ളി­കള്‍­ക്കി­ട­യില്‍ പു­ക­യു­ന്ന അമര്‍­ഷ­ത്തോ­ടൊ­പ്പം ഈ ഗ്രൂ­പ്പു­കള്‍ ചേ­രു­ക­യാ­ണെ­ങ്കില്‍ അത് സം­ഭ­വി­ക്കും­," അദ്ദേ­ഹം പറ­ഞ്ഞു­.

­ക­ഴി­ഞ്ഞ വാ­രാ­ന്ത്യ­ത്തില്‍ ലണ്ട­നില്‍ Rebellious Media Conference ല്‍ നോം ചോം­സ്കി പറ­ഞ്ഞ­തി­നോ­ട് ഏറെ­ക്കു­റെ സമാ­ന­മാ­ണ്, Hughes ന്റെ വാ­ദ­ങ്ങള്‍ . Wall Street പ്ര­തി­ഷേ­ധ­ത്തെ­ക്കു­റി­ച്ചും ഈജി­പ്ത്, ടു­ണീ­ഷ്യ പ്ര­തി­ഷേ­ധ­ത്തെ­ക്കു­റി­ച്ചും ചോം­സ്കി പറ­ഞ്ഞു: “തൊ­ഴി­ലാ­ളി പ്ര­സ്ഥാ­ന­ങ്ങള്‍ ഗൌ­ര­വ­മാ­യി ഈ സമ­ര­ങ്ങ­ളില്‍ പങ്കെ­ടു­ക്കാന്‍ തു­ട­ങ്ങി­യ­പ്പോ­ഴാ­ണ് ഇവ യഥാര്‍­ത്ഥ­ത്തില്‍ ശ്ര­ദ്ധ­യാ­കര്‍­ഷി­ക്കാന്‍ തു­ട­ങ്ങി­യ­ത്. ഇപ്പോള്‍ തന്നെ നയ­നാ­ഭി­രാ­മ­മായ ഈ സമ­ര­ങ്ങള്‍ യഥാര്‍­ത്ഥ വി­ജ­യം ആഗ്ര­ഹി­ക്കു­ന്നു­ണ്ടെ­ങ്കില്‍ ഇത് അറി­ഞ്ഞി­രി­ക്കേ­ണ്ട­തു­ണ്ട്.”

"അ­ത് നട­ക്കു­മോ­?" ഞാന്‍ Hughes നോ­ട് ചോ­ദി­ച്ചു. എനി­ക്ക് ഒരു അര്‍­ത്ഥ­ഗം­ഭീ­ര­മായ നോ­ട്ടം തന്ന് ഒരു പു­ഞ്ചി­രി­യോ­ടെ അയാള്‍ പറ­ഞ്ഞു: "ന­മു­ക്ക് നോ­ക്കാം­".

അ­തെ, നമു­ക്ക് നോ­ക്കാം­...

ഒ­ക്ക്യു­പൈ ലണ്ടന്‍ സമ­ര­ത്തി­ന്റെ കൂ­ടു­തല്‍ ചിത്രങ്ങള്‍ ഇവി­ടെ­.  ചി­ത്ര­ത്തില്‍ ക്ലി­ക്‍ ചെ­യ്ത് വലു­താ­യി കാ­ണാം­.

 

ആര്‍ രാ­മ­കു­മാര്‍

(­ടാ­റ്റ ഇന്‍­സ്റ്റി­ട്യൂ­ട്ട് ഓഫ് സോ­ഷ്യല്‍ സയന്‍­സ­സ് ഫാ­ക്കല്‍­റ്റി­യാ­ണ് ലേ­ഖ­കന്‍)
 

­പ­രി­ഭാ­ഷ: അഖില ഹെന്‍­റി­

(­കോ­ഴി­ക്കോ­ട് പ്രൊ­വി­ഡന്‍­സ് കോ­ള­ജില്‍ ബി­രു­ദ­വി­ദ്യാര്‍­ത്ഥി­നി­)

­ചി­ത്ര­ങ്ങ­ളു­ടെ അവ­കാ­ശം ലേ­ഖ­ക­നില്‍ നി­ക്ഷി­പ്തം­

___________________________________________

From the sides of "Occupy London" by R. Ramakumar is licensed under a Creative Commons Attribution-NoDerivs 3.0 Unported License. Based on a work at ramakumarr.blogspot.com.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
image
feedback