ജയരാജനെ തടവുമ്പോള്‍ ജഡ്ജിമാര്‍ക്കു വായിച്ചുരസിക്കാന്‍

­സി­പി­എം നേ­താ­വ് എം­.­വി­.­ജ­യ­രാ­ജ­നെ യു­ദ്ധ­കാ­ലാ­ടി­സ്ഥാ­ന­ത്തില്‍ തട­വി­ത്തു­ട­ങ്ങി­യി­രി­ക്കു­ക­യാ­ണ്. അപ്പീ­ലു പോ­കാന്‍ പോ­ലും അനു­വ­ദി­ക്കാ­തെ അദ്ദേ­ഹ­ത്തി­ന് തട­വു­ശി­ക്ഷ ഏര്‍­പ്പാ­ടു­ചെ­യ്തു­കൊ­ണ്ട് ഹൈ­ക്കോ­ട­തി ഉത്ത­ര­വി­ട്ടു. ആറു­മാ­സ­മാ­ണ് അദ്ദേ­ഹ­ത്തെ തട­വു­ക. ഇതു­കൊ­ണ്ടും വാ­തം മാ­റി­യി­ല്ലെ­ങ്കില്‍ ഒരു­മാ­സം കൂ­ടി തട­വും­.

അ­തു­കൊ­ണ്ട് എന്താ­യാ­ലും മാ­റാ­തെ­യി­രി­ക്കി­ല്ല. കാ­ര­ണം, ഈയി­ടെ ഒരു വര്‍­ഷം തട­വ­ണ­മെ­ന്നു പറ­ഞ്ഞ് ഒരു തമ്പു­രാ­നെ തട­വു­മു­റി­യി­ലേ­ക്ക് അയ­ച്ചെ­ങ്കി­ലും അവി­ടെ­വ­ച്ച് രണ്ടേ­കാല്‍ മാ­സ­വും പി­ന്നെ, ഒരാ­ശു­പ­ത്രി­യില്‍ വച്ച് മൂ­ന്നു­മാ­സ­വും തട­വി­യ­പ്പോള്‍­ത്ത­ന്നെ അദ്ദേ­ഹം കണ്ടം­കു­ള­ത്തി­പ­ര­സ്യം പോ­ലെ നി­വര്‍­ന്നു­നി­ന്ന്, എന്റെ നടു­വേ­ദന പോ­യി എന്ന പറ­ഞ്ഞാ­റെ, തട­വു­നിര്‍­ത്തി, തി­രു­മ്മു­ചി­കി­ത്സ­യ്ക്കു വി­ട്ടി­രി­ക്കു­ക­യാ­ണ്. ആദ്യം അഞ്ചു­കൊ­ല്ലം തട­വ­ണ­മെ­ന്നാ­യി­രു­ന്നു കല്‍­പ്പി­ത­മെ­ങ്കി­ലും തി­രു­വു­ള്ളം­തോ­ന്നി ഇള­ച്ചു­കൊ­ടു­ത്ത­താ­ണ്. അതു­പോ­ലും വേ­ണ്ടി­വ­ന്നി­ല്ല. ഇതി­നും­പു­റ­മേ, അദ്ദേ­ഹ­ത്തെ പല­ത­വണ പരോ­ളി­നും ക്രി­സ്മ­സ് കാ­ല­മ­ല്ലാ­ഞ്ഞി­ട്ടും കരോ­ളി­നും ഒക്കെ വി­ടു­ക­യും ചെ­യ്തു­.

അ­തൊ­ക്കെ അവി­ടെ നില്‍­ക്ക­ട്ടെ. നമ്മു­ടെ ജയ­രാ­ജന്‍ സഖാ­വു ചെ­യ്ത തെ­റ്റു കു­റേ കടു­ത്ത­താ­ണ്. ജഡ്ജി­മാ­രെ നോ­ക്കി ശും­ഭ­ന്മാ­രെ­ന്നു വി­ളി­ക്കു­ക. അതും കേള്‍­ക്ക­ച്ചാ­ലെ­യാ­ണെ­ങ്കി­ലും വേ­ണ്ടി­ല്ല. കേള്‍­ക്കാ­മ­റ­യ­ത്തു നി­ന്ന്, പാര്‍­ട്ടി­ക്കാ­രു­ടെ­യും പൊ­തു­ജ­ന­ത്തി­ന്റെ­യും ചെ­വി­ട്ടി­ലേ­ക്ക്. പണ്ടി­ങ്ങ­നെ­യെ­ങ്ങാ­ണ്ടൊ­രു­ത്തന്‍ പാ­ടി­യ­താ. പി­ന്നെ പഞ്ച­സാര പോ­ലു­മി­ല്ല കണ്ടു­പി­ടി­ക്കാന്‍ എന്നാ­ണ് കക്ക­യം ക്യാ­മ്പു പറ­ഞ്ഞ­ത്. അത­റി­യാ­മാ­യി­രു­ന്നി­ട്ടും ശും­ഭ­നെ­ന്നു­റ­ക്കെ പറ­യു­ക­യോ? അനു­ഭ­വി­ക്കുക തന്നെ­!

­ശും­ഭന്‍ എന്ന പദ­ത്തി­നെ­ന്തര്‍­ത്ഥം എന്നൊ­ക്കെ ­കോ­ട­തി­ അന്വേ­ഷി­ക്കു­ക­യു­ണ്ടാ­യി. കോ­ട­തി­യെ­ക്കൊ­ണ്ട് മൂ­ത്ത­വ­ക്കീ­ല് എം കെ ദാ­മോ­ദ­രന്‍ അന്വേ­ഷി­പ്പി­ച്ച­താ­ത്രേ. സി­പി­എം നേ­താ­ക്ക­ന്മാര്‍­ക്ക് ഈ ദാ­മോ­ദ­ര­നി­ലെ­ന്താ­ണി­ത്ര വി­ശ്വാ­സ­മെ­ന്ന­റി­യി­ല്ല. സര്‍­ക്കാര്‍ വക്കീ­ലാ­യി­രി­ക്കെ സര്‍­ക്കാ­രി­നെ തോല്‍­പ്പി­ച്ച് കു­ഞ്ഞാ­ലി­ക്കു­ട്ടി­യെ രക്ഷ­പ്പെ­ടു­ത്തി. വക്കാ­ല­ത്തേ­പ്പി­ച്ച ലി­സ് ചാ­ക്കോ­ച്ച­നെ വെ­ള്ളം കു­ടി­പ്പി­ച്ചു. അടു­ത്ത ഊഴം പി­ണ­റാ­യി വി­ജ­യ­നാ­ണ്. എത്രേം പെ­ട്ടെ­ന്ന് വക്കീ­ലി­നെ മാ­റ്റി­ക്കോ­ളാ­നെ പി­ണ­റാ­യി­യോ­ടു പറ­യാ­നു­ള്ളു­.

­ദാ­മോ­ദ­ര­നി­ട­പെ­ട്ട് ഒരു അദ്ധ്യാ­പ­ക­നെ ഹാ­ജ­രാ­ക്കി. ശു­ഭ­ന് പ്ര­കാ­ശി­ക്കു­ന്ന­വന്‍ എന്നും അര്‍­ത്ഥ­മു­ണ്ടെ­ന്ന് വാ­ധ്യാര്‍ സാ­ക്ഷി­ച്ചു. അങ്ങ­നെ ഭാ­ഷാ­ശാ­സ്ത്ര­ജ്ഞ­ന്മാ­രെ­യും മറ്റും കൂ­ട്ടു­പി­ടി­ച്ച് രക്ഷ­പ്പെ­ടാ­മെ­ന്ന് ഒരു­ത്ത­നും വ്യാ­മോ­ഹി­ക്കേ­ണ്ട. സാ­ക്ഷി­ക്ക് കമ്മ്യൂ­ണി­സ്റ്റു­കാ­രെ പേ­ടി­യാ­ണോ എന്നു കോ­ട­തി സം­ശ­യി­ച്ചു­ക­ള­യും. മനു­ഷ്യ­രാ­യി പി­റ­ക്കു­ന്ന­വ­രെ­ല്ലാം തള്ള­യ്ക്കാ­ണു പി­റ­ക്കു­ന്ന­ത് എന്ന ന്യാ­യം പറ­ഞ്ഞ് തന്ത­യ്ക്കു പി­റ­ക്കാ­ത്ത­വന്‍ എന്നു വി­ളി­ച്ചി­ട്ട് അത് സത്യ­മാ­ണെ­ന്നു പറ­യാന്‍ പാ­ടു­മോ. അഥ­വാ, പാ­ടി­യാല്‍ യേ­ശു­ദാ­സു പാ­ടും പോ­ലെ­യാ­കു­മോ? ഇല്ല­ത­ന്നെ. ഉന്നൈ­പ്പെ­ത്ത തന്ത­താ­നെ­ടാ നാന്‍ എന്നു വല്ല­വ­നും പറ­യു­ന്നെ­ങ്കില്‍ അത­വ­ന്റെ അതി­വൈ­കാ­രി­ക­ത, അല്ല­പി­ന്നെ­!

­പാ­ത­യോ­ര­ത്തെ പൊ­തു­യോ­ഗം നി­രോ­ധി­ച്ച­താ­ണു എം­വി­.­ജ­യ­രാ­ജ­നെ പ്ര­കോ­പി­പ്പി­ച്ച­ത്. പാ­ത­യോ­ര­ത്തെ പൊ­തു­യോ­ഗ­മേ കോ­ട­തി നി­രോ­ധി­ച്ചു­ള്ളൂ. ശി­ശു­ദി­ന­ത്തി­ന് പൊ­തു­നി­ര­ത്തി­ലൂ­ടെ നട­ന്ന് ആയി­ര­മാ­യി­രം റോ­സാ­പ്പൂ­ക്കള്‍ ഒന്നി­ച്ചൊ­ന്നാ­യ് വി­ട­രു­മ്പോള്‍ എന്ന് ശ്വാ­സം വി­ടാ­തെ ചാ­ച്ചാ­ജീ­ക്ക് ജയ് വി­ളി­ക്കാം. അഷ്ട­മി­രോ­ഹി­ണി­ക്ക് ബാ­ല­ഗോ­കു­ല­മാ­ടാം. ദുഃ­ഖ­വെ­ള്ളി­യാ­ഴ്ച കു­രി­ശി­ന്റെ വഴി ചരി­ക്കാം. ആറ്റു­കാ­ലു­ത്സ­വ­ത്തി­ന് സെ­ക്ര­ട്ട­റി­യേ­റ്റി­ന്റെ മു­മ്പി­ലെ വഴി­യില്‍ പോ­ലും പൊ­ങ്കാല വയ്ക്കാം. പത്താ­മു­ദ­യ­ത്തി­ന് കും­ഭ­കു­ടം തു­ള്ളാം. ഫൈ­ന­ടി­ച്ചാല്‍ ദൈ­വം വന്നു രസീ­ത് കൈ­പ്പ­റ്റി­ല്ല­ല്ലോ. അപ്പോള്‍­പ്പി­ന്നെ, ശും­ഭന്‍ എന്നു വി­ളി­ക്കു­ന്ന­തില്‍ അര്‍­ത്ഥ­മി­ല്ല.

­വെ­റും ശും­ഭന്‍ എന്നു വി­ളി­ച്ചാ­ലും വേ­ണ്ടി­ല്ലാ­യി­രു­ന്നു, കോ­ട­തി മണ്ട­ത്ത­രം കാ­ട്ടി എന്നും പു­ല്ലു­വില എന്നു­മൊ­ക്കെ അദ്ദേ­ഹം ഉദീ­ര­ണം ചെ­യ്തു. പു­ല്ലി­നൊ­ക്കെ ഇപ്പൊ എന്താ വി­ല. പു­ല്ലി­ന്റെ വേ­രി­നു വരെ വലിയ വി­ല­യാ­ണെ­ന്നും പക്ഷേ, വി­ല­കി­ട്ടി­യി­ല്ലെ­ങ്കില്‍ വി­ല­പോ­കു­മെ­ന്നും മമ­താ ബാ­നര്‍­ജി തെ­ളി­യി­ച്ചി­ട്ട് മണി­ക്കൂ­റു­ക­ളേ ആയി­ട്ടു­ള്ളൂ. അതൊ­ക്കെ കണ­ക്കി­ലെ­ടു­ക്കാ­തെ പറ്റു­മോ കോ­ട­തി­ക്ക്. കാ­ര­ണം, കോ­ട­തി­ക്കു­മു­ന്നും പി­ന്നും പ്ര­ള­യ­മ­ല്ലാ­തെ മറ്റൊ­ന്നു­മി­ല്ല­ത­ന്നെ­!

ഇ­തി­നി­ടെ, കോ­ട­തി­യെ­പ്പ­റ്റി വേ­റേ ചില പു­ണ്യ­ശ്ലോ­ക­ന്മാ­രും ചില പ്ര­സ്താ­വ­ങ്ങ­ളൊ­ക്കെ വി­ട്ടി­രു­ന്നു. വി­ധി­യെ സ്വാ­ധീ­നി­ക്കാന്‍ കോ­ട­തി­ക്ക് കാ­ശു­കൊ­ടു­ത്ത­തി­ന് നേ­രി­ട്ടു സാ­ക്ഷ്യം­വ­ഹി­ച്ചെ­ന്നാ­ണ് കോണ്‍­ഗ്ര­സ് നേ­താ­വ് കെ­.­സു­ധാ­ക­ര­ന­രുള്‍ ചെ­യ്ത­ത്. കാ­ശു­കൊ­ടു­ത്താല്‍ കോ­ട­തി­യില്‍ നി­ന്ന് ഏതു­വി­ധി­യും കി­ട്ടു­മെ­ന്ന് ശ്രേ­ഷ്ഠ കാ­തോ­ലി­ക്കാ ബസേ­ലി­യ­സ് തോ­മ­സ് പ്ര­ഥ­മ­നും പറ­ഞ്ഞു. അതൊ­ക്കെ കോ­ട­തി­ക്ക് അട­പ്ര­ഥ­മന്‍ പോ­ലെ മധു­രി­ച്ചു എന്നാ­ണ് പല­രും കരു­തു­ന്ന­ത്.

എം­വി ജയ­രാ­ജ­നെ­തി­രെ എടു­ത്ത­തു­പോ­ലെ ഇവര്‍­ക്കെ­തി­രെ­യും സ്വ­മേ­ധ­യാ കേ­സ് എടു­ത്തു­കൂ­ടാ­യി­രു­ന്നോ എന്നാ­ണു ചോ­ദ്യം. ഒന്നാ­മ­തേ, മനു­ഷ്യ­നും കോ­ട­തി­ക്കും നീ­തി­ദേ­വ­ത­യ്ക്കും രണ്ടേ­യു­ള്ളൂ കൈ­കള്‍. ഒന്ന് സ്വ­മേ­ധ­യാ എടു­ത്തു­പി­ടി­ച്ചു­നില്‍­ക്കു­മ്പോള്‍ അതു താ­ഴ­ത്തു­വ­യ്ക്കാ­തെ മറ്റൊ­ന്നെ­ടു­ക്കാന്‍ മഹേ­ന്ദ്ര­ജാ­ലം വശ­മി­ല്ല കോ­ട­തി­ക്ക്. പി­ന്നെ, സു­ധാ­ക­രന്‍ മാ­ഷും അദ്വി­തീ­യ­നായ മറ്റേ പ്ര­ഥ­മ­നും പറ­ഞ്ഞ­തെ­ന്താ­ണ്? കോ­ട­തി കാ­ശു­മേ­ടി­ക്കും, നല്ല കാ­ശു­ള്ള­വ­രു­ടെ കൂ­ടെ­യേ നില്‍­ക്കൂ എന്നൊ­ക്കെ. അതി­നെ­തി­രെ കേ­സെ­ടു­ത്ത് ലവ­ന്മാ­രെ പി­ടി­ച്ച് തട­വാന്‍ തു­ട­ങ്ങി­യാല്‍ കാ­ശു­ള്ള­വ­ന­ട­ക്കം പൊ­തു­ജ­നം എന്താ­ണു വി­ചാ­രി­ക്കു­ക? കോ­ട­തി­ക്ക് കാ­ശെ­ന്നു കേള്‍­ക്കു­ന്ന­തേ കലി­യാ­ണെ­ന്ന­ല്ലേ? അങ്ങ­നെ വരു­മ്പോള്‍ പി­ന്നെ എവ­നെ­ങ്കി­ലും ഗാ­ന്ധി­സ­വു­മാ­യി കോ­ട­തി­യെ സമീ­പി­ക്കു­മോ? ഇല്ല. ആര്‍­ക്കാ­ണു നഷ്ടം. കോ­ട­തി­ക്കോ പൊ­തു­ജ­ന­ത്തി­നോ? ഒന്നും കാ­ണാ­തെ തോ­മാ­ച്ചന്‍ കവു­ങ്ങേല്‍ കേ­റ­ത്തി­ല്ല പൊ­ന്നേ­...

­പി­ന്നെ, കോ­ട­തി ഇന്നും ഇന്ന­ലെ­യും തു­ട­ങ്ങി­യ­ത­ല്ല പണ­വു­മാ­യു­ള്ള ബന്ധം. ആദ്യം ഇതു­പോ­ലൊ­രു കേ­സില്‍ പെ­ടു­ന്ന­ത് സി­പി­എ­മ്മി­ന്റെ താ­ത്വി­കാ­ചാ­ര്യന്‍ ഇ എം എസ് തന്നെ­യാ­ണ്. അന്ന് സു­പ്രീം­കോ­ട­തി വരെ സം­ഭ­വ­ത്തില്‍ ഇട­പെ­ട്ടു. ഒടു­ക്കം രൊ­ക്കം ഒരു­രൂ­പാ­നാ­ണ­യം കോ­ട­തി­യു­ടെ മേ­ശ­പ്പു­റ­ത്ത് കി­ലു­ക്കം കേള്‍­പ്പി­ച്ചു­വ­ച്ച­തി­നു­ശേ­ഷ­മാ­ണ് ആചാ­ര്യ­നോ­ട് പൊ­യ്ക്കോ­ളാന്‍ കോ­ട­തി കനി­ഞ്ഞ­ത്.

എം വി ജയ­രാ­ജ­ന്റെ ശും­ഭന്‍ വി­ളി­യു­ടെ പു­റ­കേ അല­ഞ്ഞു­തി­രി­ഞ്ഞ് ഇത്ര­യും കാ­ല­മെ­ടു­ത്ത് 140 പേ­ജു­ള്ള വി­ധി­ന്യാ­യം വരെ എഴു­തി­യു­ണ്ടാ­ക്കി­യ­തു­വ­ഴി പൊ­തു­ജ­ന­ത്തി­ന്റെ പണം കു­റേ പൊ­ടി­ച്ചെ­ങ്കി­ലെ­ന്താ, ഇനി­യൊ­രു­ത്ത­നും കോ­ട­തി­യെ ശും­ഭ­നെ­ന്നു വി­ളി­ക്കി­ല്ല. പര­മാ­വ­ധി ശി­ക്ഷ കൊ­ടു­ത്തു, അന­ങ്ങാന്‍ സമ്മ­തി­ക്കാ­തെ അക­ത്തു­മാ­ക്കി, ഇനി­പ്പ­റ­യൂ­... ആരാ­ണു ശും­ഭന്‍? ഉം­... ധൈ­ര്യ­മാ­യി പറ­ഞ്ഞോ­ന്നേ­..

­കോ­ട­തി കാ­ട്ടിയ ഈ മര­ണ­വെ­പ്രാ­ള­മൊ­ക്കെ കാ­ണു­മ്പോള്‍ ഇട­വേ­ള­ക­ളില്‍ ജഡ്ജി­മാര്‍­ക്കു വാ­യി­ച്ചു­ര­സി­ക്കാന്‍ പറ്റിയ പഴ­ഞ്ചന്‍ രണ്ടു തമാ­ശ­ക­ളാ­ണു എഴു­താന്‍ തോ­ന്നു­ന്ന­ത്.

ഒ­ന്ന് ഒരു നമ്പൂ­രി­ഫ­ലി­ത­മാ­ണ് - നമ്പൂ­രി എന്തോ കേ­സില്‍ കോ­ട­തി­യി­ലെ­ത്തി. കോ­ട­തി പറ­യു­ന്ന­തു കേ­ട്ട്

­ന­മ്പൂ­രി - ആ പറ­യ­ണ­ത് ശു­ദ്ധ അസം­ബ­ന്ധ­മാ­ണ്....

­കോ­ട­തി - ഈ മാ­തി­രി വാ­ക്കു­കള്‍ കോ­ട­തി­യില്‍ പറ­യ­രു­ത്... ഇങ്ങ­നെ പറ­ഞ്ഞ­തി­ന് നമ്പൂ­രി­ക്ക് പത്തു­രൂപ പിഴ ചു­മ­ത്തി­യി­രി­ക്കു­ന്നു­...

ഉ­ടന്‍ മടി­ശ്ശീ­ല­യെ­ടു­ത്ത് നൂ­റു­രൂപ നീ­ട്ടി­ക്കൊ­ണ്ട്

­ന­മ്പൂ­രി - ന്നാ­... നൂ­റു പി­ടി­ച്ചോ­ളൂ­... അസം­ബ­ന്ധം കേ­ട്ടാല്‍ നോം അങ്ങ­ന­ന്നെ പറ­ഞ്ഞു­പോ­കും­... ഇവി­ട്യാ­ച്ചാ അതു ധാ­രാ­ളം കേ­ക്ക­ണ്ടീം വരും­... അതൊ­റ­പ്പാ­...

­ര­ണ്ടാ­മ­ത്തേ­ത് ഒരു ­ബോ­ബ­നും മോ­ളി­യും­ തമാ­ശ.

­ബോ­ബ­ന്റേം മോ­ളീ­ടേം അപ്പ­നായ പോ­ത്തന്‍ വക്കീ­ലി­ന് മജി­സ്ട്രേ­റ്റാ­യി ഉദ്യോ­ഗ­ക്ക­യ­റ്റം കി­ട്ടി. ആദ്യ­ത്തെ കേ­സി­ലെ പ്ര­തി­ക്ക് വക്കീ­ലി­ല്ലെ­ന്നും വക്കീ­ലി­നെ വയ്ക്കാന്‍ കാ­ശി­ല്ലെ­ന്നും അറി­ഞ്ഞ് പോ­ത്തന്‍ വക്കീല്‍ അയാ­ളോ­ട് - എടോ തനി­ക്ക് ഇവി­ടെ കേ­സും ഫീ­സു­മൊ­ന്നു­മി­ല്ലാ­ത്ത ചില വരാ­ന്ത­വ­ക്കീ­ല­ന്മാ­രു­ണ്ട­ല്ലോ­... അവ­രെ­യാ­രെ­യെ­ങ്കി­ലും വച്ചു­കൂ­ടാ­യി­രു­ന്നോ­?

­പ്ര­തി - അത്ത­ര­ക്കാ­രെ ഞാ­ന­ന്വേ­ഷി­ച്ചു­... പക്ഷേ, അവ­രൊ­ക്കെ ഈയി­ടെ മയി­സ്ട്രേ­ട്ടു­മാ­രാ­യി­പ്പോ­യെ­ന്നാ അറി­ഞ്ഞ­ത്...

(­ഫ­ലി­തം തീര്‍­ന്നു­)

ഓ­ഷോ പറ­യു­ന്ന­തു പോ­ലെ ഇന്ന­ത്തേ­ക്ക് ഇത്ര­മാ­ത്രം. ബാ­ക്കി ജയി­ലില്‍­ക്കി­ട­ന്നോ­ണ്ടെ­ഴു­താം­... നമ­സ്തേ­!

­ശും! ഭും­!

8 Comments

ജീവിതത്തില്‍ രണ്ടു തവണ അവസരമുണ്ടായപ്പോള്‍ കോണ്‍ഗ്രസിന്‌ വോട്ട് ചെയ്തവനാണ് ഈയുള്ളവന്‍. എങ്കിലും ജയരാജനിലെ പോരാളിയോടു ഈ വിധി വന്നപ്പോള്‍ കൂടുതല്‍ അടുപ്പമാണ് തോന്നിയത് . കാരണം തന്റെ നിലപാടില്‍ ഉറച്ചു നില്കാനുള്ള ആര്‍ജ്ജവം. ഇന്നത്തെ രാഷ്ട്രീയക്കാരില്‍ എത്ര പേര്‍ക്കുണ്ട് ഈ ഗുണം?.

നിക്കി,

ആണുംപെണ്ണും കെട്ടവന് എന്തും ആകാമല്ലോ?

ജയരാജനെവിടെ ഉറച്ചു നിന്നു, സഹോദരാ, ശുംഭന്‍ എന്നതിനര്‍ത്ഥം 'പ്രകാശം പരത്തുന്നവന്‍' എന്ന് കോടതിയെ ബോധിപ്പിക്കാന്‍ നോക്കിയിട്ട് പരാജയപ്പെട്ടു ജയിലില്‍ പോയതല്ലേ? അതിനു പകരം താന്‍ പറഞ്ഞത് ശരിയായ അര്‍ത്ഥത്തിലാണെന്ന് സമ്മതിച്ചു, അതിന്റെ ശിക്ഷ എന്തായാലും ഏറ്റുവാങ്ങിക്കോളാം എന്ന് ഉറച്ചു നിന്നിരുന്നെങ്കില്‍ സഖാവൊരു പോരാളിയായെന്നു സമ്മതിക്കാമായിരുന്നു. ഇതോടു കൂടി ജയരാജന്റെ വിലയാണ് പോയത്.

തന്നെ തന്നെ...അത് കൊണ്ടാണല്ലോ ശുംഭന്‍ എന്ന വാക്കിനു പ്രകാശിക്കുന്നവന്‍ എന്നര്‍ത്ഥമുണ്ടെന്നു മുന്ഷിയെക്കൊണ്ട് സ്ഥാപിച്ചെടുത്തത്. വിഡ്ഢിത്തരങ്ങള്‍ അനസ്യൂതം പറയുക എന്ന നിലപാടില്‍ മാത്രം ജയരാജന്‍ ഉറച്ചു നില്‍ക്കുന്നുണ്ട്...സ്തോത്രം...!

ഈ അന്ധമായ കമ്മുനിസ്റ്റ്‌ സ്നേഹം ഒന്ന് നിര്‍ത്തി കൂടെ? കേരളം എന്റെയും എന്റെ പാര്‍ട്ടിക്കാരുടെയും തറവാട് വകയാണ്, ഇവിടെ ഞങ്ങള്‍ തോന്നുന്നത് പറയും , നീയൊക്കെ ഇതൊക്കെ സഹിച്ചങ്ങിരുന്നാല്‍ മതിയെന്നുള്ളതൊക്കെ കണ്ണൂരിലും മലബാറിലും വിലപ്പോകും, ബാക്കിയും ചില പ്രദേശങ്ങള്‍ കേരളത്തില്‍ ഉണ്ട് .

ബ്രിട്ടീഷ്കാര്‍ പണ്ട് ഇതുപോലെ പലതും ഇവിടെ നിരോധിച്ചതാണ്. ലോകമാന്യ തിലക് ഗണേശ ഉത്സവത്തിന്റെ മറവില്‍ കോണ്‍ഗ്രസ്‌ സമ്മേളനം നടത്തിയത് പോലെ ഓണവും സംക്രാന്തിയും നോമ്പും പീഡാനുഭവവും ഇനി എല്‍ ഡി എഫിന് റോഡില്‍ പൊതുയോഗം സംഘടിപ്പിക്കാന്‍ ധൈര്യമായി ഉപയോഗിക്കാം.

ഇതിന്റ്റെ പിന്നില്‍ അമേരിക്ക തന്നെ സംശയം ഇല്ല. പോടാ പുല്ലേ അമേരിക്കെ..................

എന്റെ അമ്മോ എന്തൊരു തൊന്തരവാണിത് . ശുംഭന്മാരും ശപ്പന്മാരും ചേര്‍ന്ന് നാട്ടിലാകെ ശല്യം ഉണ്ടാക്കുകയാണല്ലോ . അങ്ങനെ ഒരു ശുംഭന്‍ പ്രകാശിതന്‍ ആയി ജയിലില്‍ കിടന്നു അഴി എണ്ണുന്നു . അങ്ങനെ ആ ശല്യം ഒഴിവായി . എന്നാലും എന്റെ കോടതി ഇതു കടുപ്പമായിപോയി .
പ്രകാശിക്കുന്ന ശുംഭന്മാര്‍ക്ക് സലാം

Post new comment

The content of this field is kept private and will not be shown publicly.
image
feedback