കോഴിക്കോട്: മലബാറില്‍ ആദ്യമായി സംഘടിപ്പിക്കുന്ന മിസ് മലബാര്‍-2011 സൗന്ദര്യമത്സരം ഈ മാസം 27 ന് രാമനാട്ടുകരയിലെ കടവ് റിസോര്‍ട്ടില്‍ നടക്കും. കോഴിക്കോട്ടെ വാസ്പ് ഇവന്റ്സ് മാനെജ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചു മണി മുതല്‍ രാത്രി 9. 30 വരെയാണ് മത്സരം. 21 പേരാണ് മത്സരാര്‍ത്ഥികള്‍. ഓഡിഷന് വഴി മലബാറിലെ മൂന്നു ജില്ലകളില്‍ നിന്നുമാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറയിച്ചു.
കിരീടവിജയിക്ക് 25,000 രൂപ സമ്മാനവും ഒപ്പം ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ മോഡലാകാനുള്ള അവസരവും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000വും മൂന്നാമതെത്തുന്നവര്‍ക്ക് 10,000 രൂപ വീതവും ലഭിക്കും.








