ലാഹോര്‍ : ആട്ടവും കൂത്തും ഒക്കെയായി ലാഹോറില്‍ ഒരു ഫാഷന്‍ ഷോ നടന്നുവെന്ന് വിശ്വസിക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? എന്നാല്‍ വിശ്വസിക്കണം. ലാഹോറില്‍ കഴിഞ്ഞ ആഴ്ച ഫാഷന്‍ ഷോ നടന്നു. ഉയര്‍ന്ന മതിലുള്ള ഒരു ക്ലബ്ബിലാണ് ഫാഷന്‍ ഷോ നടന്നത്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ ഫാഷന്‍ ഷോയാണ് നടന്നത്. അത് യുവത്വം നന്നായി ആസ്വദിക്കുകയും ചെയ്തു.
തെരുവുകളിലെങ്ങും ഫാഷന്‍ ഷോ നടക്കുന്നതിന്റെ പരസ്യബോര്‍ഡുകളോ, മറ്റ് അടയാളങ്ങളോ ഉണ്ടായിരുന്നില്ല. ഫാഷന്‍ ഷോ നടന്നത് അറിയേണ്ടവരല്ലാതെ മറ്റാരും അറിഞ്ഞതുമില്ല.
പാക്കിസ്ഥാന്റെ സൌന്ദര്യസങ്കല്പങ്ങളില്‍ ഇപ്പോഴും ഭൂതകാലം നിറഞ്ഞുനില്‍ക്കുന്നു. പഴയ വസ്ത്രങ്ങളുടെ പുത്തന്‍ രീതികളാണ് ഇവിടെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടത്. പരമ്പരാഗത വസ്ത്രങ്ങളുടെമേല്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയ ഡിസൈനര്‍മാര്‍ കാണികളെ കയ്യിലെടുത്തു.








