കേരളീയം മാസികയുടെ പരിസ്ഥിതി- മാധ്യമ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

­പ­രി­സ്ഥി­തി വി­ഷ­യ­ങ്ങള്‍­ക്ക് ഊന്നല്‍ നല്‍­കി തൃ­ശൂ­രില്‍ നി­ന്ന് പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ­കേ­ര­ളീ­യം­ ­മാ­സി­ക നല്‍­കു­ന്ന ബി­ജു­.എ­സ്. ബാ­ലന്‍ അനു­സ്മ­രണ ­പ­രി­സ്ഥി­തി­ മാ­ധ്യമ ഫെ­ല്ലോ­ഷി­പ്പി­ലേ­ക്ക് അപേ­ക്ഷ ക്ഷ­ണി­ക്കു­ന്നു. മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്കും മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തില്‍ താ­ത്പ­ര്യ­മു­ള്ള 35 വയ­സ്സില്‍ താ­ഴെ പ്രാ­യ­മു­ള്ള യു­വ­തീ­/­യു­വാ­ക്കള്‍­ക്കും അപേ­ക്ഷി­ക്കാം­. 

­താ­ത്പ­ര്യ­മു­ള്ള­വര്‍ ഈ വര്‍­ഷം ഫെ­ല്ലോ­ഷി­പ്പി­നാ­യി നി­ശ്ച­യി­ച്ച  ‘വി­ക­സ­ന­വും പരി­സ്ഥി­തി­യും’ എന്ന വി­ഷ­യ­ത്തെ ആസ്പ­ദ­മാ­ക്കി നി­ങ്ങള്‍­ക്ക് ചെ­യ്യാന്‍ കഴി­യു­ന്ന റി­പ്പോര്‍­ട്ടി­ന്റെ രൂ­പ­രേ­ഖ­യും പ്ര­വര്‍­ത്തന പദ്ധ­തി­യും അയ­ച്ചു­ത­രി­ക. ഒപ്പം നി­ങ്ങള്‍­ക്ക് പരി­ചി­ത­മായ ഏതെ­ങ്കി­ലും ഒരു പരി­സ്ഥി­തി പ്ര­ശ്ന­ത്തെ­/­വി­ഷ­യ­ത്തെ­ക്കു­റി­ച്ച് തയ്യാ­റാ­ക്കിയ റി­പ്പോര്‍­ട്ടും (10 പേ­ജില്‍ കു­റ­യാ­തെ) ബയോ­ഡാ­റ്റ സഹി­തം താ­ഴെ­പ്പ­റ­യു­ന്ന വി­ലാ­സ­ത്തില്‍ ജൂണ്‍ അഞ്ചി­ന് ഉള്ളില്‍ ലഭി­ക്കു­ന്ന രീ­തി­യില്‍ അയ­യ്ക്കു­ക. ഈ റി­പ്പോര്‍­ട്ടി­ന്റെ­യും കൂ­ടി­ക്കാ­ഴ്ച­യു­ടെ­യും  അടി­സ്ഥാ­ന­ത്തില്‍, പരി­സ്ഥി­തി-മാ­ധ്യമ വി­ദ­ഗ്ധര്‍ അട­ങ്ങു­ന്ന ജൂ­റി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­വര്‍­ക്ക് ബി­ജു­വി­ന്റെ ചര­മ­ദി­ന­മായ ജൂണ്‍ 28­ന് തൃ­ശൂര്‍ സാ­ഹി­ത്യ അക്കാ­ദ­മ­യില്‍ വച്ച് നട­ങ്ങു­ന്ന ചട­ങ്ങില്‍ 10,002 രൂ­പ­യു­ടെ ­ഫെ­ല്ലോ­ഷി­പ്പ് നല്‍­കും.

­വി­ലാ­സം­
­ദി എഡി­റ്റര്‍,
­കേ­ര­ളീ­യം ഫെ­ല്ലോ­ഷി­പ്പ്,
­കേ­ര­ളീ­യം, കൊ­ക്കാ­ലെ, തൃ­ശൂര്‍-21
­ഫോണ്‍- 9446576943, 0487 2421385

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
5 + 0 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback