തൃശൂര്‍: കേന്ദ്രസാഹിത്യ അക്കാഡമിയുടെ 2011ലെ ബാലസാഹിത്യ പുരസ്കാരം കെ. പാപ്പൂട്ടിക്ക്. ഉള്‍പ്പെടെ വിവിധ ഭാഷകളിലായി ആറു പേരുടെ നോവലുകള്‍ പുരസ്കാരത്തിന് അര്‍ഹമായ കൂട്ടത്തിലാണ് കെ.പാപ്പൂട്ടിയും സമ്മാനിതനാകുന്നത്. നോവല്‍ വിഭാഗത്തിലാണ് പാപ്പൂട്ടിക്ക് അവാര്‍ഡ്. ചിരുതക്കുട്ടിയും മാഷും എന്ന നോവലിനാണ് പുരസ്കാരം. കോഴിക്കോട് സ്വദേശിയാണ്.
അഞ്ചു കവിതാസമാഹാരങ്ങള്‍, അഞ്ചു ചെറുകഥകള്‍ എന്നിവയ്ക്ക് പുറമെ നാടോടി കഥ- നാടക വിഭാഗത്തില്‍ ഒരാള്‍ക്കുമാണ് പുരസ്കാരം. ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനകളെ മുന്‍നിറുത്തിയാണ് അഞ്ചു എഴുത്തുകാരെയും തെരഞ്ഞെടുത്തതെന്ന് അക്കാഡമി ചെയര്മാന് സുനില്‍ ഗംഗോപാദ്ധ്യായ അറിയിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പാപ്പൂട്ടി ഇപ്പോള്‍ കേന്ദ്ര നിര്‍വാഹകസമിതി അംഗമാണ്. ശാസ്ത്ര കേരളം മാസികയുടെ എഡിറ്ററുമാണ്. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് 2002-ല്‍ വിരമിച്ചു.








