ഇന്ത്യന്‍ റുപ്പിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്ന ശക്തനായ നടന് തിലകന് പ്രഥമ ദേവരാജപുരസ്കാരം. ദേവരാജന്റെ അനുസ്മരണാര്‍ത്ഥം പരവൂര്‍ ദേവരാഗം കലാക്ഷേത്രം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. നാടകരംഗത്തെയും ചലച്ചിത്ര രംഗത്തെയും സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് നല്‍കിവരുന്ന പ്രത്യേകപുരസ്കാരം മുന്‍കാല ചലച്ചിത്രസംഗീതസംവിധായകന്‍ വിദ്യാധരനാണ്. ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രമാണു പുരസ്കാരം നല്‍കുന്നത്.









