സ്റ്റോക്ക്ഹോം: ഭൌതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. അമേരിക്കന്‍ ശാസ്ത്രഞ്ജരായ സോള്‍ പേള്‍മെറ്റര്‍, ആഡം റീംസ്, ഓസ്ട്രേലിയക്കാരന്‍ ബ്രയാന്‍ ഷ്മിഡിറ്റ് എന്നീ ശാസ്ത്രഞ്ജര്‍ക്കാണ് ഒരു കോടി സ്വീഡിഷ് ക്രോണര്‍ (7.13 കോടി രൂപ) ലഭിച്ചത്.
പ്രപഞ്ചം വികസിക്കുന്ന വേഗം കൂടിക്കൊണ്ടേയിരിക്കുകയാണെന്ന കണ്ടുപിടുത്തത്തിനാണ് സമ്മാനം. ഇന്ധനം തീരുന്ന നക്ഷത്രത്തിനു സംഭവിക്കുന്ന സൂപ്പര്‍നോവയെന്ന വിസ്ഫോടനത്തെക്കുറിച്ച് പഠിച്ച ഇവര്‍ ജനമമെടുത്ത അന്നുമുതല്‍ പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കകയാണെന്ന് കണ്ടെത്തി. ഈ വികാസത്തിന്റെ വേഗം കൂടിക്കൊണ്ടുവരികയാണെന്ന ഇതോടനുബന്ധിച്ച കണ്ടെത്തല്‍ ഞെട്ടിക്കുന്ന ഒന്നാണെന്ന് നോബെല്‍ ജൂറി വിലയിരുത്തി.








