സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ഇസ്രായേലി ശാസ്ത്രജ്ഞന് ഡാനിയല്‍ ഷെറ്റ്മാന് ലഭിച്ചു. ക്വാസി ക്രിസ്റ്റലുകളെന്ന പ്രത്യേകതരം രാസരൂപത്തിന്റെ ഘടന കണ്ടുപിടിച്ചതിനാണ് ഷെറ്റ്മാന് പുരസ്കാരത്തിന് അര്‍ഹനായത്.
ശാസ്ത്രരംഗത്ത് കോളിളിക്കം സൃഷ്ടിച്ച ഒന്നായിരുന്നു 1892 ലെ ക്വാസി ക്രിസ്റ്റലുകളുടെ കണ്ടുപിടുത്തം. പഠനത്തിനും ഗവേഷണത്തിനുമിടെ യാദൃച്ഛികമായി അദ്ദേഹം കണ്ടെത്തിയ ക്വാസി ക്രിസ്റ്റലുകളെ അംഗീകരിക്കാന്‍ കുറേക്കാലത്തേയ്ക്ക് ശാസ്ത്രലോകം തയ്യാറായിരുന്നില്ല. പക്ഷേ തുടര്‍ന്ന് അതേ ക്രിസ്റ്റലുകള്‍ ഉപയോഗിച്ച് വളരെ സൂക്ഷ്മമായ വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. നേത്രശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന ശസ്ത്രക്രിയാസൂചി അവയിലൊന്നുമാത്രം.
ഗംഭീരം എന്നാണ് നോബല്‍ സമ്മാനവാര്ത്തയോട് ഷെറ്റ്മാന് പ്രതികരിച്ചത്.








