സാമ്പത്തികശാസ്ത്രത്തിനുള്ള നോബെല്‍ സമ്മാനം രണ്ട് അമേരിക്കന്‍ പ്രൊഫസര്‍മാര്‍ക്ക്

­സ്റ്റോ­ക്ക്ഹോം: ധന­ത­ത്വ­ശാ­സ്ത്ര­ത്തി­നു­ള്ള ഈ വര്‍­ഷ­ത്തെ ­നോ­ബല്‍ സമ്മാ­നം രണ്ട് അദ്ധ്യാ­പ­കര്‍ പങ്കി­ട്ടു. അമേ­രി­ക്ക­യില്‍ പ്രൊ­ഫ­സര്‍­മാ­രായ തോ­മ­സ് സാര്‍­ജ­ന്റ്, ക്രി­സ്റ്റ­ഫര്‍ സിം­സ് എന്നി­വ­രാ­ണ് 7.2 കോ­ടി രൂ­പ­യു­ടെ സമ്മാ­നം പങ്കു­വ­യ്ക്കു­ന്ന­ത്.  സര്‍­ക്കാ­രി­ന്റെ സാ­മ്പ­ത്തി­ക­ന­യ­ങ്ങള്‍ പണ­പ്പെ­രു­പ്പം, തൊ­ഴി­വി­ല്ലാ­യ്മ
­തു­ട­ങ്ങി­യ­വ­യെ എങ്ങ­നെ ബാ­ധി­ക്കു­മെ­ന്ന പഠ­ന­മാ­ണ് ഇവര്‍ നട­ത്തി­യ­ത്.

­സ്വ­ത­ന്ത്ര­മാ­യാ­ണ് ഇരു­വ­രും ഗവേ­ഷ­ണം നട­ത്തി­യ­തെ­ങ്കി­ലും അവ പര­സ്പ­ര­പൂ­ര­ക­മാ­യി­രു­ന്നെ­ന്ന് നോ­ബല്‍ സമി­തി വി­ല­യി­രു­ത്തി. മാ­റു­ന്ന സാ­മ്പ­ത്തി­ക­കാ­ലാ­വ­സ്ഥ­യ­നു­സ­രി­ച്ച് കമ്പ­നി­ക­ളും കു­ടും­ബ­ങ്ങ­ളും എങ്ങ­നെ സ്വ­യം ക്ര­മീ­ക­രി­ക്കു­ന്നു­വെ­ന്നാ­ണ് തോ­മ­സ് സാര്‍­ജ­ന്റ് അന്വേ­ഷി­ച്ച­ത്. കേ­ന്ദ്ര ബാ­ങ്ക് നി­ര­ക്കു­യര്‍­ത്തു­ന്ന­തു­പോ­ലു­ള്ള താല്‍­ക്കാ­ലിക നയ­ങ്ങള്‍ സമ്പ­ദ്‌­വ്യ­വ­സ്ഥ­യെ എങ്ങ­നെ ബാ­ധി­ക്കു­മെ­ന്നാ­ണ് ക്രി­സ്റ്റ­ഫര്‍ സിം­സ് പഠി­ച്ച­ത്.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
19 + 1 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback