പെണ്‍നടത്തം

അ­ഖില ഹെന്‍­റി :
­വ­യ­സ്സി­രു­പ­ത്
­ജോ­ലി-വി­ദ്യാര്‍­ഥി­
­ലിം­ഗം-പെ­ണ്ണ്

"­മേ­ലി­ലൊ­രാ­ണി­ന്റെ­യും മു­ഖ­ത്തി­നു നേ­രെ ഉയ­രി­ല്ല നി­ന്റെ­യീ കയ്യ്. അതെ­നി­ക്ക­റി­യാ­ഞ്ഞി­ട്ട­ല്ല...­പ­ക്ഷേ, നീ­യൊ­രു പെ­ണ്ണാ­യി­പ്പോ­യി, വെ­റും പെ­ണ്ണ്".
­മ­മ്മൂ­ട്ടി പറ­ഞ്ഞ ആ 'വെ­റും പെ­ണ്ണ്'.

­പെ­ണ്ണി­ന്റെ വഴി,
ആ­ണി­ന്റെ­യ­ല്ലാ­ത്ത­തും­

ഇ­തി­ലെ കഥാ­പാ­ത്ര­ങ്ങ­ളും സം­ഭ­വ­ങ്ങ­ളും സാ­ങ്ക­ല്പി­ക­മ­ല്ല. നമു­ക്ക് ചു­റ്റു­മു­ള്ള­വ­രും, അവി­ടെ നട­ന്നി­ട്ടു­ള്ള­തു­മാ­ണ്. ഇത് യാ­ദൃ­ശ്ചി­ക­മ­ല്ല. വൃ­ത്തി­കെ­ട്ട യാ­ഥാര്‍­ത്ഥ്യം മാ­ത്ര­മാ­ണ്.

­സ്ത്രീ­ക­ളു­ടെ ­വ­ഴി­ന­ട­പ്പ് സ്വാ­ത­ന്ത്ര്യ­ത്തെ­പ്പ­റ്റി ഏറെ പറ­ഞ്ഞും എഴു­തി­യും കഴി­ഞ്ഞി­രി­ക്കു­ന്നു. എന്തെ­ങ്കി­ലും 'ഇ­ഷ്യു' ഉണ്ടാ­യി­ക്ക­ഴി­ഞ്ഞാ­ലു­ടന്‍ നട­ക്കു­ന്ന ചര്‍­ച്ച­ക­ളി­ലും സ്വാ­ത­ന്ത്ര്യ­പ്ര­ഖ്യാ­പന യോ­ഗ­ങ്ങ­ളി­ലും വി­ഷ­യ­ത്തില്‍ നട­ക്കാ­വു­ന്ന വി­ശ­ക­ല­ന­ങ്ങ­ളും നട­ന്നു കഴി­ഞ്ഞു. പക്ഷേ ഇതി­ന്റെ പരി­ണ­ത­ഫ­ലം എന്താ­യി­രു­ന്നു? ഈയ­ടു­ത്ത് സി­നി­മാ മോ­ഹി­യായ എന്റെ­യൊ­രു പരി­ച­യ­ക്കാ­ര­നു­മാ­യു­ണ്ടായ സം­ഭാ­ഷ­ണം ശ്ര­ദ്ധി­ക്കു­ക.

­സി­.­മോ: ...അ­പ്പൊ നമ്മ­ടെ ഈ ഷോര്‍­ട്ട് ഫി­ലി­മേ, അതി­ല് ഒരു നാ­യി­കേ­നെ വേ­ണം. നല്ല 'ക്യൂ­ട്ട്' ആവ­ണം. വേ­റെ ഡി­മാ­ന്റൊ­ന്നും എനി­ക്കി­ല്ല.

­ഞാന്‍: അങ്ങ­നെ 'ക്യൂ­ട്ട്' ആയ ആരെ­യും എനി­ക്ക് പരി­ച­യി­ല്ല.

­സി­.­മോ: അല്ലെ­ടീ, നി­ന­ക്ക് പരി­ച­യ­ള്ള വേ­റേ­ലൊ­ക്കെ അഭി­ന­യി­ച്ച­വ­ര്ണ്ടാ­വി­ല്ലേ­?

­ഞാന്‍: പക്ഷെ അവ­രൊ­ക്കെ സൗ­ഹൃ­ദ­ത്തി­ന്റെ പേ­രി­ല് അഭി­ന­യി­ച്ച­താ. ജി­ഷ, തസ്നി ബാ­നു­... ഞാന്‍ വേ­ണെ­ങ്കി-

­സി­.­മോ: തസ്നി ബാ­നു­... അവ­ളി­ങ്ങ­നെ ടീ­വീ­ല് കെ­ട­ന്ന് കളി­ക്ക്ണ്ണ്ട­ല്ലോ­.

­ത­നി­ക്ക് കല്യാ­ണം കഴി­ക്കാന്‍ പറ്റിയ ഏതെ­ങ്കി­ലും പെണ്‍­കു­ട്ടി­ക­ളു­ണ്ടെ­ങ്കി­ലും അറി­യി­ക്ക­ണം എന്ന ആവ­ശ്യ­ത്തി­ലാ­ണ് ഇയാള്‍ സം­ഭാ­ഷ­ണം അവ­സാ­നി­പ്പി­ച്ച­ത്.

ആ സമ­യ­ത്ത് നട­ന്നി­രി­ക്കാ­നി­ട­യു­ള്ള ­നേ­ര­മ്പോ­ക്ക് സം­ഭാ­ഷ­ണ­ങ്ങ­ളി­ലും, ഇതു­പോ­ലെ ­ത­സ്നി ബാ­നു­ 'ടീ­വീ­ല് കെ­ട­ന്ന് കളി­ക്ക­ണ' പെ­ണ്ണാ­യി­രു­ന്നു എന്ന് സാ­രം. ആദ്യ­മാ­യി സം­സാ­രി­ക്കു­ന്ന എന്നെ 'എ­ടീ' എന്നും, കേ­ട്ട് പരി­ച­യം മാ­ത്ര­മു­ള്ള തസ്നി­യെ 'അ­വള്‍' എന്നും സം­ബോ­ധന ചെ­യ്യു­ന്ന ­പു­രു­ഷന്‍ മാ­റാ­ത്ത­തെ­ന്തു­കൊ­ണ്ടാ­ണ്? അല്ലെ­ങ്കില്‍ ഇത്ത­രം സമീ­പ­ന­ങ്ങ­ളില്‍ അടി­സ്ഥാ­ന­പ­ര­മായ ഒരു പ്ര­ശ്നം ഉണ്ടെ­ന്ന തി­രി­ച്ച­റി­വ് എന്തു­കൊ­ണ്ടാ­ണ് ഇനി­യും ഉണ്ടാ­വാ­ത്ത­ത്?

"തിരക്കില്‍ കണ്ട് മറയുന്ന മുഖങ്ങളില്‍ അഞ്ചില്‍ മൂന്ന് ആണുങ്ങളും അശ്ലീല നോട്ടങ്ങള്‍ സമ്മാനിക്കും. ചിലര്‍ അടിമുടി ഒന്നോടിച്ച് നോക്കി അഭിപ്രായം പറയും. ചിലര്‍ക്ക് മുലകളാണ് താല്പര്യം. ഏറിയാല്‍ നാല് സെക്കന്റ് മാത്രം നീണ്ട് നില്‍ക്കുന്ന ഈ 'കൂടിക്കാഴ്ചകള്‍' എല്ലാ മലയാളി, ഒരുപക്ഷേ ഇന്ത്യന്‍, പെണ്ണിന്റെയും നിത്യ ജീവിത(നടത്ത)ത്തിന്റെ ഭാഗമാണ്. പക്ഷേ ആ ദിവസം കിട്ടിയ ഒരു നോട്ടം എന്നെ ഭയപ്പെടുത്തി. ദിശ നഷ്ടപ്പെടുത്തി. കരയിച്ചു."
ഈ പ്ര­ശ്ന­ത്തി­ന്റെ വേ­രു­കള്‍ ഒരി­ക്ക­ലും കു­ഴി­മാ­ന്തി­യെ­ടു­ക്ക­പ്പെ­ടാ­ത്ത­തും, ഉപ­രി­ത­ല­ത്തില്‍ നി­ന്നും അറി­യാ­ത്ത ആഴ­ങ്ങ­ളി­ലും ഇതി­ന്റെ വി­ത്തു­കള്‍ ഉണ്ടാ­വാം എന്ന് തി­രി­ച്ച­റി­യാന്‍ വി­സ­മ്മ­തി­ക്കു­ന്ന ഒരു സമൂ­ഹം പേ­ടി­പ്പെ­ടു­ത്തു­ന്ന ശാ­ഠ്യ­ത്തോ­ടെ നി­ല­കൊ­ള്ളു­ന്നു എന്നി­ട­ത്തു­മാ­ണ് കു­ഴ­പ്പം­.

­ര­ണ്ട് ദി­വ­സം മു­മ്പ് മി­ഠാ­യി­ത്തെ­രു­വി­ലെ ഒരു സാ­യാ­ഹ്നം ഓര്‍­ക്കു­ന്നു. തി­ര­ക്കില്‍ കണ്ട് മറ­യു­ന്ന മു­ഖ­ങ്ങ­ളില്‍ അഞ്ചില്‍ മൂ­ന്ന് ആണു­ങ്ങ­ളും അശ്ലീല നോ­ട്ട­ങ്ങള്‍ സമ്മാ­നി­ക്കും. ചി­ലര്‍ അടി­മു­ടി ഒന്നോ­ടി­ച്ച് നോ­ക്കി അഭി­പ്രാ­യം പറ­യും. ചി­ലര്‍­ക്ക് മു­ല­ക­ളാ­ണ് താ­ല്പ­ര്യം. ഏറി­യാല്‍ നാ­ല് സെ­ക്ക­ന്റ് മാ­ത്രം നീ­ണ്ട് നില്‍­ക്കു­ന്ന ഈ 'കൂ­ടി­ക്കാ­ഴ്ച­കള്‍' എല്ലാ മല­യാ­ളി, ഒരു­പ­ക്ഷേ ഇന്ത്യന്‍, പെ­ണ്ണി­ന്റെ­യും നി­ത്യ ജീ­വി­ത(­ന­ട­ത്ത)­ത്തി­ന്റെ ഭാ­ഗ­മാ­ണ്. പക്ഷേ ആ ദി­വ­സം കി­ട്ടിയ ഒരു നോ­ട്ടം എന്നെ ഭയ­പ്പെ­ടു­ത്തി. ദിശ നഷ്ട­പ്പെ­ടു­ത്തി. കര­യി­ച്ചു­.

അ­ച്ഛ­നും അമ്മ­യ്ക്കും ചേ­ട്ട­നു­മൊ­പ്പം നട­ക്കു­ക­യാ­യി­രു­ന്ന പതി­മൂ­ന്നോ പതി­നാ­ലോ വയ­സ്സ് പ്രാ­യ­മു­ള്ള ഒരു കു­ട്ടി­യു­ടേ­താ­യി­രു­ന്നു ആ നോ­ട്ടം. മു­ഖം ചു­ളി­ച്ച് അടി­മു­ടി നോ­ക്കി, ബാ­ലന്‍ കെ നാ­യര്‍ ശൈ­ലി­യില്‍ ഒരു ചു­ണ്ടു­ക­ടി­യും പാ­സ്സാ­ക്കി­യാ­ണ് അവന്‍ നട­ന്നു­നീ­ങ്ങി­യ­ത്.

forbidden fruit­നി­ങ്ങള്‍ പറ­യൂ- ഈ കു­ട്ടി­യു­ടെ ഉദ്ഭ­വം എവി­ടെ­യാ­ണ്? അവി­ടെ­യ­ല്ലേ നമ്മള്‍ ചര്‍­ച്ച­കള്‍ നട­ത്തേ­ണ്ട­ത്? അവി­ടെ­ത്ത­ന്നെ­യ­ല്ലേ രാ­ത്രി ( ഭര്‍­ത്താ­വ­ല്ലാ­ത്ത, ഭര്‍­ത്താ­വ­ല്ലെ­ന്ന് സം­ശ­യി­ക്ക­പ്പെ­ടു­ന്ന) പു­രു­ഷ­നോ­ടൊ­പ്പം കാ­ണ­പ്പെ­ടു­ന്ന സ്ത്രീ­യോ­ട്, 'ഇ­ത് ബാം­ഗ്ലൂ­ര­ല്ല, കേ­ര­ള­മാ­ണ്' എന്ന് വെ­ളി­പാ­ട­രു­ളു­ന്ന­വ­ന്റെ­യും, ജോ­ലി ക്ഷീ­ണ­ത്തി­നു­മൊ­ടു­വില്‍ അവ­സാന ബസ്സി­നു പു­റ­കേ ഓടു­ന്ന­വ­ളോ­ട് 'ന­ല്ല മു­ല, ഊമ്പ­ട്ടെ­?' എന്ന് കാ­തി­ലോ­തി തി­ര­ക്കില്‍ മറ­യു­ന്ന­വ­ന്റേ­യും ഉദ്ഭ­വം­?

­ജ­ന­നം മു­തല്‍ പ്ര­ത്യേ­കം പ്ര­ത്യേ­കം അച്ചു­ക­ളി­ലേ­യ്ക്ക് ക്രൂ­ര­മാ­യി വലി­ച്ചെ­റി­യ­പ്പെ­ടു­ന്ന സ്ത്രീ­യ്ക്കും പു­രു­ഷ­നും, പി­ന്നീ­ട് അതി­ന്റെ ചട്ട­ക്കൂ­ടു­ക­ളെ തകര്‍­ക്കാ­നു­ള്ള അവ­സ­ര­മോ സാ­ഹ­ച­ര്യ­മോ ഉണ്ടാ­വു­ന്നി­ല്ല എന്ന­താ­ണ് സത്യം. കു­ടും­ബം എന്ന നിര്‍­മി­തി­യ്ക്കു­ള്ളില്‍ 'അ­വ­ന്റേ­ത്' 'അ­വ­ളു­ടേ­ത്' എന്ന് ഇരു­പ്പി­ലും നട­പ്പി­ലും, ഭാ­ഷ­യി­ലും, കളി­ക­ളി­ലും, പാ­വ­ക­ളി­ലും പു­സ്ത­ക­ങ്ങ­ളി­ലും എന്നി­ങ്ങ­നെ എല്ലാ­ത്തി­ലും പഠി­പ്പി­ക്ക­പ്പെ­ട്ട് വീര്‍­പ്പു­മു­ട്ടി വി­ദ്യാ­ല­യ­ങ്ങ­ളി­ലേ­യ്ക്ക് വരു­ന്ന­തോ­ടെ, ആ വീര്‍­പ്പു­മു­ട്ടല്‍ മറ­ന്ന് സ്വാ­ഭാ­വി­ക­ത­യു­ടെ നി­സ്സം­ഗ­ത­യി­ലേ­യ്ക്കു­ള്ള യാ­ത്ര ആരം­ഭി­ക്കു­ന്നു. അവി­ടെ നട­ക്കു­ന്ന ലിം­ഗ­വി­വേ­ച­ന­മാ­ണ് ലൈം­ഗിക പി­രി­മു­റു­ക്ക­ത്തില്‍ വല­യു­ന്ന പു­രു­ഷ­ന്റെ­യും സ്ത്രീ­യു­ടെ­യും ഉദ്ഭ­വം­.

­സ്കൂ­ളു­ക­ളില്‍ നട­ക്കു­ന്ന ലൈം­ഗി­ക­വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ പി­ഴ­വു­കള്‍ ജീ­വി­ത­കാ­ലം മു­ഴു­വന്‍ ഇവ­രെ വേ­ട്ട­യാ­ടു­ന്നു. വി­ദ്യാ­ലയ ജീ­വി­ത­ത്തി­ന്റെ ആരും പരി­ഷ്ക­രി­ക്കാന്‍ മെ­ന­ക്കെ­ടാ­ത്ത ഘട­ന­യി­ലാ­ണ് അടു­ക്ക­ള­യില്‍ സന്തോ­ഷ­പൂര്‍­വം ഒതു­ങ്ങു­ന്ന സ്ത്രീ­യു­ടെ­യും, വി­വാ­ഹേ­തര ബന്ധ­ങ്ങ­ളെ­ക്കു­റി­ച്ച് ആവേ­ശ­പൂര്‍­വം സു­ഹൃ­ത്തു­ക്ക­ളോ­ട് വി­വ­രി­ക്കു­ന്ന പു­രു­ഷ­ന്റെ­യും ജന­നം­.

ഇ­വി­ടെ സ്ത്രീ­യി­ലും പു­രു­ഷ­നി­ലും അടി­ച്ചേ­ല്പി­ക്ക­പ്പെ­ടു­ന്ന ലിം­ഗ­പാ­ഠ­ങ്ങ­ളി­ലു­മു­ണ്ട് വലിയ വ്യ­ത്യാ­സ­ങ്ങള്‍. അതു­കൊ­ണ്ട് ഇത് രണ്ടും ഒന്നാ­യി അവ­ലോ­ക­നം ചെ­യ്യുക സാ­ധ്യ­മ­ല്ല.

­കു­ഞ്ഞു­കു­ഞ്ഞു­പെണ്‍­കു­ട്ടി­കള്‍:

അ­ക്ഷ­ര­മാല പഠി­ക്കു­മ്പോള്‍ തു­ട­ങ്ങു­ന്നു­.

അ-അമ്മ എന്ന് എഴു­തി, കു­ട്ടി­യെ ഉറ­ക്കു­ക­യോ കറി­യ്ക്ക­ര­യ്ക്കു­ക­യോ ചെ­യ്യു­ന്ന സാ­രി­യു­ടു­ത്ത സ്ത്രീ­യെ കണ്ണ­ഞ്ചി­പ്പി­ക്കു­ന്ന നി­റ­ങ്ങ­ളില്‍ വര­ച്ചി­ടു­ന്ന ജെ­റ്റ്കോ പാ­ഠ­പു­സ്ത­ക­ങ്ങള്‍ (അ­ല്ലെ­ങ്കില്‍ സമാ­ന­മായ മറ്റെ­ന്തെ­ങ്കി­ലും പു­സ്ത­കം) പഠി­ക്കാ­ത്ത­വ­രാ­യി ആരു­മി­ല്ല. ഇത് മി­ക്ക­വാ­റും സ്വ­ന്ത­മാ­യി വരു­മാ­ന­മു­ണ്ടാ­ക്കു­ന്ന ഏതെ­ങ്കി­ലും സ്ത്രീ­യാ­യി­രി­ക്കും പഠി­പ്പി­ക്കുക എന്നു­ള്ള­താ­ണ് ഇതി­ന്റെ ഏറ്റ­വും വലിയ വി­രോ­ധാ­ഭാ­സം. ഏതാ­യാ­ലും, 'ടീ­ച്ചര്‍' കള്ളം പറ­യാ­ത്ത ദൈ­വ­മാ­യ­തു­കൊ­ണ്ട് ഇതാ­ണ് ലോ­ക­സ­ത്യ­മെ­ന്നും ഇത­ല്ലാ­ത്ത ഏതെ­ങ്കി­ലും അ-അമ്മ അമ്പേ തെ­റ്റാ­ണെ­ന്നും അവര്‍ വി­ശ്വ­സി­ക്കാന്‍ തു­ട­ങ്ങു­ന്നു­.

അ-അച്ഛന്‍ എന്ന് പഠി­പ്പി­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളി­ലാ­ക­ട്ടെ, കറ­പ്പ് പെ­ട്ടി­യു­മാ­യി കു­ട്ടി­ക­ളില്‍ നി­ന്ന് 'റ്റാ­റ്റ' വാ­ങ്ങി ജോ­ലി­ക്കു പോ­കു­ന്ന മീ­ശ­ക്കാ­രന്‍ പു­രു­ഷ­നു­മു­ണ്ടാ­കും. സന്തു­ഷ്ട കു­ടും­ബ­ത്തി­ന്റെ ചി­ത്ര­ത്തില്‍ പത്രം വാ­യി­ക്കു­ന്ന, ചാ­രു­ക­സേ­ര­യി­ലെ അച്ഛ­ന് ചാ­യ­യു­മാ­യി വരു­ന്ന അമ്മ­യും, കളി­ക­ളി­ലേര്‍­പ്പെ­ടു­ന്ന കു­ട്ടി­ക­ളു­മാ­യി­രി­ക്കും. ഭാ­വി ജീ­വി­ത­ത്തി­ന്റെ മാ­ന്ത്രിക ഫോര്‍­മുല അവി­ടെ നിര്‍­വ­ചി­ക്ക­പ്പെ­ടു­ന്നു­.

­മു­തി­രു­ന്ന­തോ­ടൊ­പ്പം ഇതി­ന്റെ ആവി­ഷ്കാര തല­ങ്ങ­ളും മാ­റും. സ്കൂള്‍ മേ­ള­ക­ളില്‍ ആണ്‍­കു­ട്ടി­കള്‍ ശാ­സ്ത്ര കൗ­തു­ക­ങ്ങള്‍ അവ­ത­രി­പ്പി­ക്കു­ന്ന­വ­രാ­കു­മ്പോള്‍, തു­ന്ന­ലി­ലും, പു­ഷ്പ­നിര്‍­മാ­ണ­ത്തി­ലു­മെ­ല്ലാം പെണ്‍­കു­ട്ടി­കള്‍ ചി­രി­തൂ­കി­നില്‍­ക്കും­.

­യൗ­വ്വ­നാ­രം­ഭ­ത്തോ­ടെ­യാ­ണ് വി­കൃ­ത­മായ ലൈം­ഗി­കാ­റി­വു­ക­ളു­ടെ ഒഴു­ക്കു തു­ട­ങ്ങു­ന്ന­ത്. ആര്‍­ത്ത­വ­ത്തെ­പ്പ­റ്റി­യു­ള്ള സം­ശ­യ­ങ്ങ­ളും അതി­ന് 'ചേ­ച്ചി­'­മാ­രു­ടെ നി­റം പി­ടി­പ്പി­ച്ച ഉത്ത­ര­ങ്ങ­ളു­മാ­യി­രി­ക്കും തു­ടര്‍­ന്ന­ങ്ങോ­ട്ടു­ള്ള ലൈം­ഗി­ക­വി­ദ്യാ­ഭ്യാ­സം. 'അ­താ­'­യി­ക്ക­ഴി­ഞ്ഞാല്‍ നമ്മള്‍ ആണ്‍­കു­ട്ടി­ക­ളു­മാ­യി 'ഡി­സ്റ്റന്‍­സ് കീ­പ്' ചെ­യ്യ­ണ­മെ­ന്നും, ഇല്ലെ­ങ്കില്‍ ഗര്‍­ഭ­മു­ണ്ടാ­കും എന്നു­മൊ­ക്കെ­യു­ള്ള വൈ­വി­ധ്യ­മാര്‍­ന്ന ചര്‍­ച­ക­ളാ­ണ് ഈ കാ­ല­ത്തില്‍ നട­ക്കു­ക.

"ആറാം ക്ലാസ്സില്‍ റേപ് എന്നും സെക്സ് എന്നും വച്ചാല്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മിസ്സിന്റടുത്ത് പറഞ്ഞുകൊടുക്കും എന്നു പറഞ്ഞ് സ്കൂള്‍ മാറിപ്പോകുന്നതു വരെ എന്നെ ഭീഷണിപ്പെടുത്തിയിരുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്. ഡിഗ്രിയെത്തുംവരെ ഗുഹ്യരോമം വടിക്കാന്‍ പേടിച്ചിരുന്നവര്‍ വേറെ."
മാ­സി­ക­ക­ളി­ലെ ഡോ­ക്ട­റോ­ട് ചോ­ദി­ക്കാം വാ­യി­ച്ചു­ള്ള അറി­വു­ക­ളാ­ണ് പി­ന്നെ­യു­ള്ള­ത്. ഇതില്‍ നി­ന്ന് സമ്പാ­ദി­ക്കു­ന്ന വാ­ക്കു­ക­ളെ­പ്പ­റ്റി സം­ശ­യ­ങ്ങള്‍ ചോ­ദി­ച്ചാല്‍ അത് വലിയ തെ­റ്റാ­കു­ന്നു. ആറാം ക്ലാ­സ്സില്‍ റേ­പ് എന്നും സെ­ക്സ് എന്നും വച്ചാല്‍ എന്താ­ണെ­ന്ന് ചോ­ദി­ച്ച­പ്പോള്‍ ഞാന്‍ മി­സ്സി­ന്റ­ടു­ത്ത് പറ­ഞ്ഞു­കൊ­ടു­ക്കും എന്നു പറ­ഞ്ഞ് സ്കൂള്‍ മാ­റി­പ്പോ­കു­ന്ന­തു വരെ എന്നെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യി­രു­ന്ന ഒരു കൂ­ട്ടു­കാ­രി­യു­ണ്ടാ­യി­രു­ന്നു എനി­ക്ക്.  ഡി­ഗ്രി­യെ­ത്തും­വ­രെ ഗു­ഹ്യ­രോ­മം വടി­ക്കാന്‍ പേ­ടി­ച്ചി­രു­ന്ന­വര്‍ വേ­റെ­.
എ­ങ്കി­ലും ചില സം­ഭാ­ഷ­ണ­ങ്ങ­ളില്‍ സ്വ­യം­ഭോ­ഗ­മെ­ന്ന പാ­പ­വും, ആണും പെ­ണ്ണും തമ്മില്‍ അട­ച്ച മു­റി­ക്കു­ള്ളില്‍ നട­ക്കു­ന്ന പ്ര­ക്രി­യ­യും കട­ന്നു­കൂ­ടും. ഇത­ല്ലാ­തെ, ശാ­സ്ത്രീ­യ­മാ­യു­ള്ള കൃ­ത്യ­മായ ധാ­ര­ണ­കള്‍ ലൈം­ഗി­ക­ത­യെ­ക്കു­റി­ച്ച് നല്‍­കു­ന്ന ഒരു ക്ലാ­സ്സും സ്കൂ­ളു­ക­ളില്‍ നട­ക്കാ­റി­ല്ല.

ഇ­തി­ന്റെ­യെ­ല്ലാം ഫല­മാ­യി പെണ്‍­കു­ട്ടി­കള്‍ നി­ല­വി­ലു­ള്ള അവ­സ്ഥ­യെ സന്തോ­ഷ­പൂര്‍­വം സ്വീ­ക­രി­ക്കു­ന്ന­വ­രാ­യി മാ­റു­ന്നു. എപ്പോ­ഴെ­ങ്കി­ലും, ഏതെ­ങ്കി­ലും അവ­സ­ര­ത്തില്‍ ഇതി­നെ ചെ­റു­ക്ക­ണ­മെ­ന്ന ഒരു വെ­റും തോ­ന്നല്‍ ഉണ്ടാ­യാല്‍ പോ­ലും, അത് വലിയ അപ­രാ­ധ­മാ­യി കണ­ക്കാ­ക്കി സ്വ­യം മാ­പ്പ് ചോ­ദി­ക്കു­ന്ന­വ­രാ­കു­ന്നു. ഇതി­ന്റെ ഫലം ഇത്ത­ര­ത്തി­ലു­ള്ള സ്ത്രീ­ക­ളാ­ണ്:

  1. ­ബ­സ്സില്‍ സ്ത്രീ­ക­ളു­ടെ സീ­റ്റില്‍ ഇരി­ക്കു­ക­യാ­യി­രു­ന്ന പു­രു­ഷ­നോ­ട് മാ­റി­ത്ത­രാന്‍ ഞാന്‍ ആവ­ശ്യ­പ്പെ­ടു­മ്പോള്‍ സ്വ­ന്തം സീ­റ്റ് അയാള്‍­ക്ക് ഒഴി­ഞ്ഞു കൊ­ടു­ക്കു­ന്ന സു­ഹൃ­ത്തു­ക്കള്‍.
  2. ­ലൈം­ഗിക വേ­ഴ്ച­യില്‍, വജൈ­ന­യില്‍ അല്ല, ക്ലി­റ്റോ­റി­സി­ലാ­ണ് തനി­ക്ക് രതി­മൂര്‍­ച്ഛ­യു­ണ്ടാ­കു­ന്ന­തെ­ന്ന് കാ­മു­കന്‍/­ഭര്‍­ത്താ­വി­നോ­ട് പറ­യാന്‍ മടി­ച്ച്, സ്വ­യം­ഭോ­ഗി­ച്ച് മാ­ത്രം തൃ­പ്തി കണ്ടെ­ത്തു­ന്ന നേ­രി­ട്ട് പരി­ച­യ­മു­ള്ള­തും, അല്ലാ­ത്ത­തു­മായ സു­ഹൃ­ത്തു­ക്കള്‍.
  3. a)'­ക­യ്യി­ല്ലാ­ത്ത കു­പ്പാ­യം' ഇട്ട­തു­കൊ­ണ്ടാ­ണ് 'മോ­ളെ' ബസ്സി­ലു­ള്ള­വ­രെ­ല്ലാ­രും നോ­ക്കു­ന്ന­തെ­ന്ന് സ്നേ­ഹ­ത്തോ­ടെ ഉപ­ദേ­ശി­ക്കു­ന്ന­വര്‍, b)'­നി­ന­ക്കൊ­ക്കെ ഒരു ഷോ­ളി­ട്ട് നട­ന്നാ­ലെ­ന്താ­ടീ' എന്ന് നട­ത്ത­ങ്ങ­ളില്‍ പരു­ക്കന്‍ മു­ന്ന­റി­യി­പ്പ് തരു­ന്ന അപ­രി­ചി­തര്‍.
  4. ­പൃ­ഷ്ഠം ചൊ­റി­ഞ്ഞും മുല നു­ള്ളി­യും സഹാ­യി­ച്ച­വ­നെ എതി­രി­ടു­മ്പോള്‍ 'ബ­സ്സ് ലേ­റ്റാ­വു­ന്നു' എന്നും 'അ­തി­ന­വ­നൊ­ന്നും ചെ­യ്തി­ല്ല­ല്ലോ' എന്നും വ്യാ­കു­ല­പ്പെ­ടു­ന്ന­വര്‍.
  5. '­ഞാ­നൊ­ന്ന­റി­ഞ്ഞു വെ­ള­യാ­ടി­യാ, പി­ന്നെ പത്തു­മാ­സം കഴി­ഞ്ഞേ നീ­യൊ­ക്കെ ഫ്രീ­യാ­കൂ' എന്ന് പറ­യു­ന്ന പ്രി­ഥ്വി­രാ­ജി­നെ ആണ്‍­സു­ഹൃ­ത്തു­ക്ക­ളോ­ടൊ­പ്പം കയ്യ­ടി­ച്ച് പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന കോ­ളെ­ജ് കു­മാ­രി­കള്‍, ഭര്‍­ത്താ­ക്ക­ന്മാര്‍­ക്കൊ­പ്പം സമാ­ന­മായ മോ­ഹന്‍­ലാല്‍, മമ്മൂ­ട്ടി ഡയ­ലോ­ഗു­കള്‍­ക്ക് കയ്യ­ടി­ച്ച ഭാ­ര്യ/­വീ­ട്ട­മ്മ­മാര്‍.

­സ്ഥ­ല­വും സന്ദര്‍­ഭ­വും മാ­റി­യാ­ലും, ഇവര്‍ എല്ലാ­യ്പോ­ഴും ഈ അടി­സ്ഥാ­ന­സ്വ­ഭാ­വം തന്നെ വച്ചു­പു­ലര്‍­ത്തും­.

­പ­ക്ഷേ ഇതി­ലും എത്ര­യോ ഭീ­ക­ര­മാ­ണ് ആണു­ങ്ങ­ളില്‍ നട­ക്കു­ന്ന വി­ദ്യാ­ഭ്യാ­സ­കാ­ല­ത്തെ സ്വ­ഭാവ രൂ­പീ­ക­ര­ണം­.

­കു­ഞ്ഞു­കു­ഞ്ഞാണ്‍­കു­ട്ടി­കള്‍

­ക­ടം­വാ­ങ്ങിയ പെന്‍­സില്‍ തി­രി­കെ­ത്ത­രാ­ത്ത­തി­ന് കു­ട്ടു­കാ­രി­യോ­ട് പി­ണ­ങ്ങി, വാ­വി­ട്ട് കര­യു­ന്ന കു­ട്ടി­യോ­ട് 'അ­യ്യേ, ആണ്‍­കു­ട്ടി­യാ­യി­ട്ടും കര­യാ­?' എന്ന് ചോ­ദി­ച്ച് കര­ച്ചില്‍ മാ­റ്റു­ന്നി­ട­ത്താ­ണ് ഒന്നാം പാ­ഠം. അവി­ടെ നി­ന്ന­ങ്ങോ­ട്ട് ആണ്‍­കു­ട്ടി­യാ­യ­തു­കൊ­ണ്ട് ചെ­യ്യാന്‍ പാ­ടി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളു­ടെ നീ­ണ്ട പട്ടിക തന്നെ­യാ­ണ്.

­പാ­ടു­ള്ള കാ­ര്യ­ങ്ങ­ളു­മു­ണ്ട്. സ്കൂ­ളില്‍ പെണ്‍­കു­ട്ടി­കള്‍­ക്ക് മാ­ത്ര­മെ­ന്താ ­മൂ­ത്ര­പ്പു­ര എന്ന­ന്വേ­ഷി­ച്ചാല്‍, ആണ്‍­കു­ട്ടി­യാ­യ­തു­കൊ­ണ്ട് എവ­ടെ വേ­ണ­മെ­ങ്കി­ലും മൂ­ത്ര­മൊ­ഴി­ക്കാ­മ­ല്ലൊ എന്ന മറു­പ­ടി­യാ­യി­രി­ക്കും. ഈ പട്ടിക പെണ്‍­കു­ട്ടി­ക്കെ­ങ്ങ­നെ ഒതു­ങ്ങി­ക്കൂ­ടല്‍ സ്വ­ഭാ­വം കൊ­ടു­ക്കു­ന്നോ, അങ്ങി­നെ­ത്ത­ന്നെ ആണ്‍­കു­ട്ടി­യ്ക്ക് അവന്‍ പി­ന്നീ­ട് കി­ട്ടു­ന്ന അവ­സ­ര­ങ്ങ­ളി­ലെ­ല്ലാം അഭി­മാ­ന­ത്തോ­ടെ എടു­ത്തു­പ­യോ­ഗി­യ്ക്കാന്‍ പോ­കു­ന്ന മേ­ധാ­വി­ത്വ സ്വ­ഭാ­വം കൊ­ടു­ക്കു­ന്നു­.

JudahSperm

'­പെണ്‍­കു­ട്ടി­ക­ളു­ടെ കളി­കള്‍' കളി­ക്കു­ന്ന­വ­നെ കളി­യാ­ക്കു­ക­യും കൂ­ട്ട­ത്തില്‍ കൂ­ട്ടാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു വല­യം രൂ­പ­പ്പെ­ടു­ന്നു. നട­പ്പി­ലും നി­പ്പി­ലും ഇരു­പ്പി­ലും ഒരു 'ആണ്‍­സ്വ­ഭാ­വം' വേ­ണ­മെ­ന്ന ബോ­ധം അറി­ഞ്ഞും അറി­യാ­തെ­യും ഉണ്ടാ­ക്ക­പ്പെ­ടു­ന്നു (ക­വ­ല­ക­ളി­ലും കാ­മ്പ­സ്സു­ക­ളി­ലും ഒരു കാല്‍ മതി­ലില്‍ ഊന്നി ഇപ്പൊ കമ­ന്റ­ടി­ക്കും എന്ന ഭാ­വ­ത്തില്‍ നില്‍­ക്കു­ന്ന കൂ­ട്ട­ത്തെ ഓര്‍­ക്കു­ക). ഇതി­ലൂ­ടെ മാ­ത്രം പെണ്‍­കു­ട്ടി­ക­ളോ­ട് വ്യ­ത്യ­സ്ത­രാ­കുക എന്ന­താ­ണ് ആണ്‍­ജീ­വി­ത­ത്തി­ലെ പരമ ലക്ഷ്യം എന്ന രാ­ഷ്ട്രീ­യം പ്ര­ച­രി­പ്പി­ക്ക­പ്പെ­ടു­ന്നു. വള­രു­ന്തോ­റും, ഇതി­ന്റെ വൈ­കൃ­ത­ങ്ങ­ളും കൂ­ടു­ന്നു­.

­യൗ­വ്വ­ന­ത്തോ­ടെ പെണ്‍­കു­ട്ടി­കള്‍­ക്ക് ­ലൈം­ഗി­ക­ത പാ­പ­മാ­കു­ന്ന­തു­പോ­ലെ, ആണ്‍­കു­ട്ടി­കള്‍­ക്ക് അത് അവ­രു­ടെ മി­ടു­ക്ക് തെ­ളി­യി­ക്കാ­നു­ള്ള കള­മാ­കു­ന്നു. പെണ്‍­കു­ട്ടി­ക­ളെ 'ട്യൂണ്‍' ചെ­യ്തെ­ടു­ത്തു എന്നു പറ­യു­ന്ന സു­ഹൃ­ത്തി­നെ അഭി­ന­ന്ദി­ക്കു­ന്ന­വ­രാ­കു­ന്നു ആ പ്രാ­യ­ത്തി­ലെ കു­ട്ടി­കള്‍. പെണ്‍­കു­ട്ടി­ക­ളി­ലെ ലൈം­ഗി­ക­ത­യെ­പ്പ­റ്റി വി­ക­ല­മായ കഥ­കള്‍ മെ­ന­യു­ന്ന ഒരു കൂ­ട്ട­വും, അത് വി­ശ്വ­സി­ക്കു­ക­യും, അതില്‍ നി­ന്ന് ചെ­റു­ത­ല്ലാ­ത്ത ഉത്തേ­ജ­നം കണ്ടെ­ത്തു­ക­യും ചെ­യ്യു­ന്ന മറ്റൊ­രു കൂ­ട്ട­വു­മാ­കു­ന്നു ആണ്‍­കു­ട്ടി­കള്‍.

'ഇ­ലെ­വന്‍ മി­നി­റ്റ്സ്' എന്ന പു­സ്ത­ക­ത്തില്‍ പൗ­ലൊ കൊ­യ്ലോ പറ­യു­ന്ന­തു­പോ­ലെ, അക്കാ­ല­ത്ത്, 'ക­ന്യ­കാ­ത്വം നഷ്ട­പ്പെ­ട്ട­വ­രും അല്ലാ­ത്ത­വ­രും' എന്ന ഒരേ­യൊ­രു മാ­ന­ദ­ണ്ഡ­ത്തി­ന്മേ­ലാ­ണ് പെണ്‍­കു­ട്ടി­ക­ളെ അള­ക്കു­ന്ന­ത്. എല്ലാ പെണ്‍­കു­ട്ടി­ക­ളും തങ്ങ­ളു­മാ­യി ­ര­തി­ ആഗ്ര­ഹി­ക്കു­ന്നു­ണ്ട് എന്നും നമ്മള്‍ മന­സ്സു­വ­യ്ക്കു­ന്ന­തി­ന്റെ പ്ര­ശ്നം മാ­ത്ര­മേ ഉള്ളൂ എന്നു­മാ­ണ് അക്കാ­ല­ങ്ങ­ളി­ലും, തു­ടര്‍­ന്ന­ങ്ങോ­ട്ടു­മു­ള്ള ചി­ന്താ­ഗ­തി. ഈ അറി­വു സമ്പാ­ദ­നം ആണ്‍­കു­ട്ടി­ക­ളില്‍ ഉത്പാ­ദി­പ്പി­ക്കു­ന്ന മനോ­ഭാ­വ­ത്തി­ന്റെ സ്വ­ഭാ­വം പെണ്‍­കു­ട്ടി­ക­ളില്‍ നി­ന്ന് വ്യ­ത്യ­സ്ത­മാ­യ­തു­കൊ­ണ്ട് മാ­ത്രം, ഇതി­ന്റെ ഫല­മാ­യി ഉരു­ത്തി­രി­യു­ന്ന ആണു­ങ്ങള്‍ കൂ­ടു­തല്‍ അപ­ക­ട­കാ­രി­ക­ളാ­വു­ന്നു­.

  1. ­റെ­യില്‍­വേ സ്റ്റേ­ഷ­നി­ലെ ക്യൂ നീ­ങ്ങാ­ത്ത­ത് കമ്പ്യൂ­ട്ട­റി­നു മു­മ്പില്‍ ഇരി­ക്കു­ന്ന­ത് പു­രു­ഷ­ന­ല്ല, സ്ത്രീ­യാ­യ­തു­കൊ­ണ്ടാ­ണ് എന്ന അഭി­പ്രാ­യ­മു­ള്ള­വര്‍
  2. എ­നി­ക്കൊ­രു ചെ­ക്ക­നാ­യി­രു­ന്നെ­ങ്കില്‍ (അ­താ­യ­ത് പെണ്‍­കു­ട്ടി­യ­ല്ല, ആണ്‍­കു­ട്ടി­യാ­ണ് ജനി­ച്ചി­രു­ന്ന­തെ­ങ്കില്‍) ഞാ­ന­വ­നെ സ്കൂ­ളി­ലൊ­ന്നും ചേര്‍­ക്കാ­തെ പറ­ന്ന് നട­ക്കാന്‍ വി­ടു­മാ­യി­രു­ന്നു എന്ന് നെ­ടു­വീര്‍­പ്പി­ടു­ന്ന­വര്‍
  3. '­മ­ച്ചില്‍ ചെ­ല­യ്ക്കു­ന്ന പല്ലി­യു­ടെ വാ­ലി­ന്റെ ബല­മെ­ങ്കി­ലും നി­ന്റെ ചേ­ല­യ്ക്ക­ടി­യി­ലെ ആണ­ത്ത­ത്തി­നു­ണ്ടെ­ങ്കില്‍, ഈ തമ്പു­രാ­ന്റെ നാ­ക്ക­ടി­യില്‍ കെ­ട­ന്ന് പൊ­ള­യ്ക്കു­ന്ന പൊ­ല­യാ­ട്ടി­ന്റെ കറ തീര്‍­ക്ക്' എന്ന ഡയ­ലോ­ഗി­ന് (തി­യ­റ്റ­റി­ലെ പല സ്ത്രീ­കള്‍­ക്കും ഇതി­ന്റെ അര്‍­ത്ഥം മന­സ്സി­ലാ­യി­ക്കാ­ണി­ല്ല­ല്ലോ എന്ന് രഹ­സ്യ­മാ­യി ആന­ന്ദി­ച്ച്) കയ്യ­ടി­ക്കു­ന്ന­വര്‍
  4. ­നി­ന­ക്ക് കു­റ­ച്ചു­കൂ­ടി 'ബോ­ഡി ഷേ­പ്പി­ലു­ള്ള' ചു­രി­ദാര്‍/­ടോ­പ് ആണ് ചേ­രുക എന്ന് ദയാ­പൂര്‍­വം നിര്‍­ദ്ദേ­ശി­ക്കു­ന്ന­വര്‍ (ഭാ­ര്യ­യെ 'നീ കാ­റെ­ടു­ത്താല്‍ ശരി­യാ­വി­ല്ല എന്നു­പ­റ­ഞ്ഞ് ശാ­സി­ക്കു­ന്ന അതേ കൂ­ട്ടം­)
  5. '­മാ­സ്റ്റേ­ഴ്സി­ന്റെ സി­നിമ കാ­ണാന്‍' സി­ഗ­രെ­റ്റ് പു­ക­ച്ച് സഞ്ചി തൂ­ക്കി ബു­ദ്ധി­ജീ­വി­യാ­യി ഭാ­ര്യ­മാ­രെ വീ­ട്ടി­ലി­രു­ത്തി എത്തു­ന്ന 'ഗൃ­ഹ­നാ­ഥ­ന്മാര്‍'
  6. ­ബ­സ്സ്, ട്രെ­യിന്‍, തി­ര­ക്കു­കള്‍ എന്നി­വി­ട­ങ്ങ­ളില്‍ തപ്പി­നോ­ക്കി­യും, 'അ­നു­ഭൂ­തി­'­യു­ണ്ടാ­ക്കും എന്ന് അവര്‍ വി­ശ്വ­സി­ക്കു­ന്ന വച­ന­ങ്ങ­ളോ­തി­യും അഭി­ര­മി­ക്കു­ന്ന­വര്‍. (പെണ്‍­കു­ട്ടി­കള്‍ എന്തൊ­ക്കെ­പ്പ­റ­ഞ്ഞാ­ലും അതി­നു­വേ­ണ്ടി കൊ­തി­ക്കു­ന്നു­ണ്ടെ­ന്ന് വി­ശ്വ­സി­ക്കാന്‍ പഠി­ക്കു­ന്ന അവ­രു­ടെ യൗ­വ്വ­ന­കാ­ല­ത്തി­ന് കട­പ്പാ­ട്)
  7. ­മേ­ല്പ­റ­ഞ്ഞ അവ­സ­ര­ങ്ങ­ളില്‍ പോ­ലീ­സില്‍ പരാ­തി­പ്പെ­ട്ട­വ­രോ­ട്, 'അ­ല്ല, അപ്പൊ ആക്ച്വ­ലി, എന്താ­ണ് സം­ഭ­വി­ച്ച­ത്? ശരി­ക്കും അവന്‍ എവ­ടെ­യാ­ണ് പി­ടി­ച്ച­ത്' എന്ന് ചോ­ദി­ച്ച് സന്തോ­ഷം കണ്ടെ­ത്തു­ന്ന പോ­ലീ­സ് മാ­മ­ന്മാര്‍.
  8. ആ­റി­ലും കു­റ­ച്ചു­കൂ­ടി മു­ന്തിയ ഇന­മാ­യ, സി­ഗ­രെ­റ്റ് വലി­ക്കു­ന്ന അല്ലെ­ങ്കില്‍ മദ്യ­പി­ക്കു­ന്ന, അല്ലെ­ങ്കില്‍ ഒരു ആണ്‍­സു­ഹൃ­ത്‌­വ­ല­യ­മു­ള്ള, ഇതൊ­ന്നു­മ­ല്ലെ­ങ്കില്‍ കു­റ­ച്ച് 'മോ­ഡേണ്‍' ആയി വസ്ത്രം ധരി­ക്കു­ന്ന സ്ത്രീ­യോ­ട് 'എ­നി­ക്കൊ­ന്ന് വേ­ണം, എപ്പ­ഴാ­ണെ­ങ്കി­ലും പറ­ഞ്ഞാല്‍ മതി' എന്ന് ആത്മ­വി­ശ്വാ­സ­ത്തോ­ടെ പറ­യു­ന്ന­വര്‍.
  9. '­ലി­റ്റ­റേ­ച്ചര്‍ പഠി­ക്കു­ന്ന­തൊ­ക്കെ കൊ­ള്ളാം. മേല്‍ ഷോ­വ­നി­സ്റ്റ്, ലെ­സ്ബി­യന്‍ എന്നൊ­ക്കെ പറ­ഞ്ഞ് ഫെ­മി­നി­സ്റ്റൊ­ന്നു­മാ­വ­ല്ലേ' എന്ന് ഉപ­ദേ­ശി­ക്കു­ന്ന ആചാ­ര്യ­ന്മാര്‍.

­മ­നോ­രോ­ഗി­ക­ളായ ബലാ­ത്സം­ഗ­ക­രെ ഒഴി­ച്ചു­നിര്‍­ത്തി­യാല്‍ ഈ ലി­സ്റ്റ് ഏറെ­ക്കു­റെ പൂര്‍­ണ­മാ­ണ്. ഇത്ത­രം സ്വ­ഭാ­വ­ത്തി­ന്റെ അള­വും തര­വും അല്പം വ്യ­ത്യാ­സ­ത്തോ­ടെ വേ­റെ­യും രീ­തി­ക­ളില്‍ കാ­ണാ­മെ­ന്നു മാ­ത്രം­.

അ­താ­യ­ത്, ഒതു­ക്ക­മു­ള്ള പെ­ണ്ണും ശൗ­ര്യ­വും വീ­റു­മു­ള്ള ആണു­മാ­വാ­നു­ള്ള രസ­ത­ന്ത്രം നാ­ലു­മു­തല്‍ പതി­നേ­ഴ്, ഏറി­യാല്‍ ഇരു­പ­ത് വയ­സ്സി­നി­ട­യില്‍ നട­ക്കു­ന്ന വി­ദ്യാ­ഭ്യാ­സ­ജീ­വി­ത­ത്തില്‍ പഠി­പ്പി­ക്ക­പ്പെ­ടു­ന്നു. അതി­നു­മ­പ്പു­റം പഠി­പ്പു­തു­ട­രു­ന്ന ചു­രു­ക്കം ആണു­ങ്ങ­ളി­ലും അതി­ലും ചു­രു­ക്കം പെ­ണ്ണു­ങ്ങ­ളി­ലും മാ­ത്ര­മാ­ണ് ഏതെ­ങ്കി­ലും തര­ത്തി­ലു­ള്ള അഴി­ച്ചു­പ­ണി­ക്ക് സാ­ധ്യ­ത­യു­ള്ള­ത്. ഇതാ­ക­ട്ടെ എപ്പോ­ഴും സം­ഭ­വി­ച്ചു­കൊ­ള്ള­ണ­മെ­ന്നു­മി­ല്ല. എന്‍ എസ്സ് എസ്സ് കാ­മ്പില്‍ പാ­ന്റ് കീ­റി­പ്പോ­യി എന്ന് പറ­ഞ്ഞ് കയ്യില്‍ പി­ടി­ച്ച സഹ­പാ­ഠി­യില്‍ നി­ന്നാ­ണ് ഒരു സു­ഹൃ­ത്തി­ന് മാ­റ്റം സം­ഭ­വി­ക്കു­ന്ന­ത്. കീ­റിയ പാ­ന്റി­ന­ടി­യി­ലെ നഗ്നത കാ­ണു­ക­യാ­ണു­ണ്ടാ­വു­ന്ന­തെ­ങ്കില്‍ ഞാന്‍ അതു­വെ­ച്ച് കഥ­യു­ണ്ടാ­ക്കു­മാ­യി­രു­ന്നു എന്ന് ഒരു ഞെ­ട്ട­ലോ­ടെ അവന്‍ പി­ന്നീ­ട് ഏറ്റു­പ­റ­യു­ന്നു­. ­വി­ദ്യാ­ഭ്യാ­സ­ത്തി­നു പു­റ­ത്തു­ള്ള ഇത്ത­രം ഇട­പെ­ട­ലു­കള്‍ എത്ര­പേര്‍­ക്കു­ണ്ടാ­കു­ന്നു­?

­ഡേ­വി­ഡ് ബാര്‍­സേ­മി­യ­നു­മാ­യു­ള്ള അഭി­മു­ഖ­ത്തില്‍ അ­രു­ന്ധ­തി റോ­യ് പറ­യു­ന്നു­

"...­ഞാന്‍ കു­ട്ടി­യാ­യി­രു­ന്ന­പ്പോള്‍ കണ്ട സി­നി­മ­ക­ളി­ലെ­ല്ലാം ബലാ­ത്സം­ഗ­പ്പെ­ടു­ന്ന നാ­യി­ക­യു­ണ്ടാ­യി­രു­ന്നു. ഒരു പതി­ന­ഞ്ച് വയ­സ്സു­വ­രെ എല്ലാ­സ്ത്രീ­യും എന്താ­യാ­ലും ബലാ­ത്സം­ഗ­പ്പെ­ടു­മെ­ന്ന് ഞാന്‍ വി­ശ്വ­സി­ച്ചി­രു­ന്നു. ഏതാ­യാ­ലും സം­ഭ­വി­ക്കു­ന്ന ഒരു കാ­ര്യ­ത്തില്‍ നി­ങ്ങ­ളു­ടെ ഊഴം വരാന്‍ കാ­ത്തി­രി­ക്കു­ന്ന­തി­ന്റെ പ്ര­ശ്നം മാ­ത്ര­മു­ള്ള­തു­പോ­ലെ­... കേ­ര­ള­ത്തി­ലെ ഒരു കു­ഗ്രാ­മ­ത്തില്‍ വള­രു­ന്ന­ത് എനി­ക്കൊ­രു പേ­ടി­സ്വ­പ്ന­മാ­യി­രു­ന്നു. അവി­ടു­ന്ന് രക്ഷ­പ്പെ­ടു­ക, പു­റ­ത്ത് ചാ­ടു­ക, അവി­ടു­ന്നാ­രെ­യും കല്യാ­ണം കഴി­ക്കാ­തി­രി­ക്കുക എന്ന­തു­മാ­ത്ര­മാ­യി­രു­ന്നു എന്റെ ലക്ഷ്യം. എന്നെ കല്യാ­ണം കഴി­ക്കാന്‍ അവി­ടെ­യെ­ല്ലാ­വ­രും ക്യൂ നില്‍­ക്കാ­യി­രു­ന്നു എന്ന­ല്ല (ചി­രി­ക്കു­ന്നു­). ഒരു പെണ്‍­കു­ട്ടി­യ്ക്കു­ണ്ടാ­വു­ന്ന­തില്‍ ഏറ്റ­വും മോ­ശം അവ­സ്ഥ­യാ­യി­രു­ന്നു എന്റേ­ത്: മെ­ലി­ഞ്ഞ്, കറ­ത്ത് ബു­ദ്ധി­യു­ള്ള­വള്‍. ഭം­ഗി­യി­ല്ല, സ്ത്രീ­ധ­ന­മി­ല്ല ഒന്നി­നും കൊ­ള്ളി­ല്ല."

അ­രു­ന്ധ­തി റോ­യ് പറ­യു­ന്ന പു­റ­ത്തു­ചാ­ടല്‍ എല്ലാ­യ്പോ­ഴും ഒരു സാ­ധാ­രണ മല­യാ­ളി­യു­ടെ ജീ­വി­ത­ത്തില്‍ സം­ഭ­വി­ക്ക­ണ­മെ­ന്നി­ല്ല. പ്ര­ശ്ന­ത്തെ ചങ്കു­റ­പ്പോ­ടെ അഭി­മു­ഖീ­ക­രി­ക്കാ­തെ ഒഴി­ഞ്ഞു­മാ­റി­യാല്‍ പ്ര­ശ്നം ഇല്ലാ­താ­വു­ന്നു­മി­ല്ല­ല്ലോ. അപ്പോള്‍ തു­ട­ക്ക­ത്തില്‍ പറ­ഞ്ഞ ആഴ­ത്തി­ലു­ള്ള വേ­രു­കള്‍ മണ്ണു­മാ­ന്തി­യെ­ടു­ക്ക­പ്പെ­ടു­ക­ത­ന്നെ വേ­ണം. ഉറ­ക്കം നടി­ച്ചു­കൊ­ണ്ട് കാ­ലം തള്ളി­നീ­ക്കാന്‍ ഇനി­യും സാ­ധ്യ­മ­ല്ല.

"സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമെന്താ മൂത്രപ്പുര എന്നന്വേഷിച്ചാല്‍, ആണ്‍കുട്ടിയായതുകൊണ്ട് എവടെ വേണമെങ്കിലും മൂത്രമൊഴിക്കാമല്ലൊ എന്ന മറുപടിയായിരിക്കും. ഈ പട്ടിക പെണ്‍കുട്ടിക്കെങ്ങനെ ഒതുങ്ങിക്കൂടല്‍ സ്വഭാവം കൊടുക്കുന്നോ, അങ്ങിനെത്തന്നെ ആണ്‍കുട്ടിയ്ക്ക് അവന്‍ പിന്നീട് കിട്ടുന്ന അവസരങ്ങളിലെല്ലാം അഭിമാനത്തോടെ എടുത്തുപയോഗിയ്ക്കാന്‍ പോകുന്ന മേധാവിത്വ സ്വഭാവം കൊടുക്കുന്നു."
'ദി ഗേള്‍ നെ­ക്സ്റ്റ് ഡോ­റി­'­ലേ­തു­പോ­ലെ പര്യാ­പ്ത­മായ ലൈം­ഗി­ക­വി­ദ്യാ­ഭാ­സം നട­പ്പി­ലാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ലൈം­ഗി­ക­വി­ദ്യാ­ഭ്യാ­സം മാ­ത്ര­മ­ല്ല, വി­ദ്യാ­ഭ്യാ­സ­വും ലിം­ഗ­വി­വേ­ച­ന­ത്തില്‍ നി­ന്നും മുന്‍­ധാ­ര­ണ­ക­ളില്‍­നി­ന്നും കറ­ക­ള­ഞ്ഞെ­ടു­ക്ക­ണം. കു­ടും­ബ­ത്തില്‍ നട­ക്കു­ന്ന വി­ദ്യാ­ഭ്യാ­സ­ത്തി­ന് കൂ­ടിയ പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ട് എന്ന തി­രി­ച്ച­റി­വി­ല്ലാ­ത്ത­വര്‍ കു­ടും­ബം ഉണ്ടാ­ക്കാന്‍ മു­തി­ര­രു­ത്. എറേ­ഞ്ച്ഡ് മാ­രേ­ജ് എന്ന പേ­രില്‍ നട­ക്കു­ന്ന ആഭാ­സ­മൊ­ക്കെ കു­പ്പ­യില്‍ തള്ളേ­ണ്ട കാ­ലം അതി­ക്ര­മി­ച്ചു കഴി­ഞ്ഞി­രി­ക്കു­ന്നു­.

­ന­മു­ക്കു­മു­മ്പില്‍ ഒരു തി­ര­ഞ്ഞെ­ടു­പ്പു­സ്വാ­ത­ന്ത്ര്യം അവ­ശേ­ഷി­ക്കു­ന്നു­ണ്ട്. നമു­ക്കു­മു­മ്പേ പോയ മാ­ലി­ന്യ­ക്കൂ­മ്പാ­രം മൂ­ലം ഇനി­യും നാ­ട് ചീ­ഞ്ഞു­നാ­റാന്‍ നമു­ക്ക­നു­വ­ദി­ക്കാം. അല്ലെ­ങ്കില്‍ തെ­റ്റ് നമ്മു­ടെ­ത­ന്നെ­യെ­ന്ന് ലജ്ജ­യി­ല്ലാ­തെ മന­സ്സി­ലാ­ക്കി അത് തു­ട­ച്ചു­നീ­ക്കാം. ഇത് രണ്ടും സാ­ധ്യ­മ­ല്ലാ­ത്ത­വര്‍­ക്ക് പഴ­യ­പ­ടി പു­തിയ മേ­ച്ചില്‍­പ്പു­റ­ങ്ങള്‍ തേ­ടി­യ­ല­യാം. പക്ഷേ അതെ­വി­ടെ­യും ചെ­ന്ന­വ­സാ­നി­ക്കി­ല്ല എന്ന ബോ­ധം ഇപ്പോ­ഴേ ഉണ്ടാ­ക്കി­യെ­ടു­ക്കു­ന്ന­ത് നന്നാ­വും­.

­പ­രി­ഷ്കാ­ര­ത്തി­ലേ­യ്ക്കും അതി­ജീ­വ­ന­ത്തി­ലേ­യ്ക്കു­മു­ള്ള പാത എളു­പ്പ­മ­ല്ല. പക്ഷേ ആവ­ശ്യം നമ്മു­ടെ തന്നെ­യെ­ന്ന് തി­രി­ച്ച­റി­ഞ്ഞ് അതി­നു­വേ­ണ്ടി അക്ഷീ­ണം പരി­ശ്ര­മി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­.

­കു­ഞ്ഞു­കു­ഞ്ഞു­കു­ട്ടി­കള്‍ കു­ട്ടി­കള്‍ മാ­ത്ര­മാ­ണ്. ആണാ­യ­തു­കൊ­ണ്ടും പെ­ണ്ണാ­യ­തു­കൊ­ണ്ടും മാ­ത്രം അവ­രു­ടെ പാ­ഠ­ങ്ങ­ളോ പ്ര­വര്‍­ത്തി­ക­ളോ നമ്മള്‍ അവര്‍­ക്കാ­യി വേര്‍­തി­രി­ച്ചു കൊ­ടു­ക്കേ­ണ്ട കാ­ര്യ­മി­ല്ല. ടോ­ട്ടോ­ചാന്‍ പഠി­ച്ച റ്റോ­മോ സ്കൂ­ളി­ലേ­യ്ക്ക് ഒരു മട­ങ്ങി­പ്പോ­ക്ക് മല­യാ­ളി­ക്കെ­ന്തു­കൊ­ണ്ടാ­യി­ക്കൂ­ടാ? ഇത്ത­രം വി­ദ്യാ­ഭ്യാ­സ­സ്ഥാ­പ­ന­ങ്ങള്‍ 'ഓള്‍­ട്ടര്‍­നേ­റ്റി­വ് സ്കൂ­ളു­ക­ളാ­'­കാ­തി­രി­ക്ക­ട്ടെ. ഇവ എന്തു­കൊ­ണ്ട് സ്കൂ­ളു­കള്‍ തന്നെ­യാ­യി­ക്കൂ­ട? ഓള്‍­ട്ടര്‍­നേ­റ്റി­വ് (ബ­ദല്‍) എന്ന വാ­ക്കില്‍ തന്നെ അപ­ക­ട­മി­ല്ലേ­?

­കു­റ­ച്ചു നേ­ര­ത്തേ­യ്ക്ക് നമു­ക്ക് ചര്‍­ച്ച­കള്‍ മാ­റ്റി­വ­യ്ക്കാം, പ്ര­വൃ­ത്തി­യി­ലേ­യ്ക്ക് തി­രി­യാം. പര­സ്പ­രം ബഹു­മാ­നി­ക്കു­ന്ന ആണും പെ­ണ്ണും ഒരു വി­ദൂ­ര­സ്വ­പ്ന­മ­ല്ല, നട­ക്കാ­വു­ന്ന ഒന്ന് മാ­ത്ര­മാ­ണ്. സ്കൂ­ളു­ക­ളില്‍ ഫ്രീ സോ­ഫ്റ്റ്‌­വേര്‍ നട­പ്പാ­ക്കാ­മെ­ങ്കില്‍ ഇതും ആവാം. ആലി­സ് വോ­ക്കര്‍ പറ­ഞ്ഞ­തു പോ­ലെ, "ബാ­ക്കി­യു­ള്ള­വര്‍ നി­ങ്ങള്‍­ക്കു­വേ­ണ്ടി സന്തോ­ഷി­ക്കാന്‍ കാ­ത്തി­രി­ക്കാ­തി­രി­ക്കു­ക. നി­ങ്ങള്‍­ക്കെ­ന്തെ­ങ്കി­ലും സന്തോ­ഷം ആവ­ശ്യ­മാ­ണെ­ങ്കില്‍, അത് നി­ങ്ങള്‍ തന്നെ കണ്ടെ­ത്തേ­ണ്ടി­യി­രി­ക്കു­ന്നു­"

­ന­ന്ദി: ജെ­യ്ന്‍ സി­റി­യ­ക് ബാ­ബു, നി­ഖില ഹെന്‍­റി, ജോ­ഷിന രാ­മ­കൃ­ഷ്ണന്‍, ജയ ദേ­വി­ക, ജിഷ ജോ­ഷ്, മല­യാള സി­നി­മ, കേ­ര­ളം­.

അ­ഖില ഹെന്‍­റി­

(image courtesy: http://southasia.typepad.com, http://illustrationfridaynight.blogspot.com)

67 Comments

Hugs, Akhila.. for putting it so clear...

Very good article... Appreciated... Resharing...

മെഡിക്കല്‍ കോളേജ് ഒ.പി. (2-ആംനില)യില്‍ കണ്ടത്. പുരുഷന്മാരുടെ ടോയ്ലറ്റ് മാത്രം ലോക്ക്. അവര്‍ക്ക് എവിടെ വേണേലും ആകാലോ എന്ന മറുഭാഗവും കാണാതിരിക്കരുത് :)

ലേഖനത്തിനു നന്ദി.. സ്വന്തം സ്വഭാവത്തില്‍ ഇതിലെന്തൊക്കെയുണ്ട് എന്നു സ്വയം വിചാരണ നടത്തുന്നു.

അഖിലേ ഇന്ന് പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇന്‍സള്‍ട്ടഡ് ആകുന്നത് സിനിമകളിലെ ലൈംഗികച്ചുവയുള്ള തമാശകളിലും അത് കേട്ട് ആണും പെണ്ണും ആര്‍ത്ത് ചിരിച്ച് കയ്യടിക്കുമ്പോഴുമാണെന്ന് തോന്നിയിട്ടുണ്ട്.. എന്തായാലും എഴുത്ത് നന്നായി.

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി കോളജുകളുണ്ട്. ആണ്‍കുട്ടികള്‍ക്കു മാത്രമായിട്ടില്ല. ചങ്ങനാശ്ശേരി എസ്.ബിയില്‍ ഇപ്പോള്‍ പെണ്‍കുട്ടികളുണ്ടെന്നാണ് തോന്നുന്നത്. സ്‌കൂളുകളിലാകട്ടെ സ്ഥിതി അതിലും ദയനീയമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തിനാണ് വെവ്വേറെ സ്‌കൂളുകള്‍? തിരുവനന്തപുരം നഗരത്തില്‍ മാത്രം പെണ്‍കുട്ടികള്‍ക്കു മാത്രമായി മൂന്നോ നാലോ സ്‌കൂളുകളുണ്ട്. ഇവിടെ സ്‌കൂളില്‍ പഠിച്ച് വിമന്‍സ് കോളജില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവുമെടുത്ത് പുറത്തു വരുന്ന ആണ്‍കുട്ടികളെ കാണാത്ത പെണ്‍കുട്ടികള്‍. ആണ്‍കുട്ടികള്‍ക്കു മാത്രമുള്ള സ്‌കൂളില്‍ പഠിച്ച് മിക്‌സഡ് കോളജിലേക്കെത്തുന്ന ആര്‍ത്തിപൂണ്ടകൗമാരക്കാര്‍. വികലമായ ലൈംഗികധാരണകളുടെ ഇരകളും വേട്ടക്കാരും ഇവരൊക്കെയല്ലേ?

ആണും പെണ്ണും ഒരുമിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ മുറകള്‍ ഇതാണെങ്കില്‍ അവര്‍ ഒറ്റയ്ക്കൊറ്റയ്ക്കോ വെവ്വേറെയോ, എങ്ങനെ പഠിച്ചിട്ടും കാര്യമില്ല. ആണ്‍ സ്കൂളുകള്‍ പെണ്‍ സ്കൂളുകള്‍ എന്ന വേര്‍തിരിവല്ല, ആണ്‍-പെണ്‍ എന്ന വേര്‍തിരിവിന്റെ പാഠങ്ങളാണ് ഒഴിവാക്കപ്പെടേണ്ടത്.

നന്നായിരിക്കുന്നു അഖില.... ആശംസകള്‍....

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെ വാത്സല്യം സിനിമ ടി.വിയില്‍ കണ്ടിരുന്നപ്പോള്‍ എന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകണ്ട് ഒരു ദിവസം മുഴുവന്‍ കളിയാക്കിയ സ്വന്തം ഭാര്യക്ക് ഞാന്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.
അഭിവാദ്യങ്ങള്‍

സമ്മതിച്ചു അഖിലേ ....... നിങ്ങളുടെ ലേഖനം ഒരു ഞെട്ടലാണ് ഉണ്ടാക്കിയത് ..... ശ്രദ്ധിച്ചിട്ടും കണ്ണടച്ച് നിന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ആണ് നിങ്ങള്‍ പറഞ്ഞത് ......കണ്ണ് തുറക്കാനുള്ള ശ്രമത്തോടെ ...നിങ്ങള് ഉടനീളം പരാമര്‍ശിച്ച അതെ ആണ്‍കുട്ടി ......

Whenever somebody talks about Sex education in schools, first thing comes to my mind is the "Sex education" class in Monty Python's "Meaning of Life" movie.. Can't think of anything better than this :)
http://www.youtube.com/watch?v=uDoQFcQEpOQ

May be its eye opener but of course not for all……

Very good article from the point of view of a woman

A very nice article, presented in a nice way.

ഒരിക്കല്‍ എന്റെ ആന്റി എന്റെ അടുത്ത് പറഞ്ഞത് ഓര്‍ത്തു പോകുകയാണ്, "ആണുങ്ങള്‍ ഇങ്ങനെ അല്ല കുട പിടിക്കേണ്ടത്‌". കുഞ്ഞിലെയായിരുന്നു അത്, അതുകൊണ്ട് തന്നെ ഞാന്‍ കുട പിടിക്കുമ്പോള്‍ എപ്പോഴും bothered ആയി. Now if you ask me how to hold the umbrella/what she said, I don't know... but I always tried to recollect what she told me when ever I was carrying an umbrella with me.

"എറേ­ഞ്ച്ഡ് മാ­രേ­ജ് എന്ന പേ­രില്‍ നട­ക്കു­ന്ന ആഭാ­സ­മൊ­ക്കെ കു­പ്പ­യില്‍ തള്ളേ­ണ്ട കാ­ലം അതി­ക്ര­മി­ച്ചു കഴി­ഞ്ഞി­രി­ക്കു­ന്നു­." - I call it arranged pimping. Two people get married, and start living together without even knowing each other properly and the first thing they think about is "First night" and "Honeymoon". Recently, my neighbor got married, and they got separated and applied for divorce in just under 6 months. Give freedom to people, let them choose the way they want to live their life. This arranged marriage reminded me of something; around 2months back we (me & my wife) traveled in a train from Guwahati to Delhi and I met a Bihari family. So there was a lady, her son and her daughter-in-law with 3 kids, two boys (less than 10yrs) and a girl around 12-13yrs old. The mother of the children/daughter-in-law was around 20-22years old(we asked her age, but don't remember it accurately). She also said that she got married at the age of 13 or 14. And that they are planning to marry off her daughter, and the reason they(her mother-in-law and her) said is that "badmaash lok peeche padega aur bhaag jayega", that some guys will go after them and they will elope and get married. So almost all children(females) in their area get married at this age. That is even terrible, we are restricting their freedom to think, work, being independent. Horrible.

And then again, I am so lucky to have a very understanding life partner, she doesn't tease me if I cry, indeed I am so proud that I can always cry on her shoulders, and she is always there with me.... and mine was not an arranged marriage. :)

പേര് : jenith
വയസ്സ് : 24
ലിംഗം : ആണ്

tv യില്‍ whisperന്റെ പരസ്യം കാണുമ്പോള്‍ "ഇതെന്താ" എന്നു ചോദിക്കുമ്പോള്‍ "മിണ്ടാതിരിയെടാ" എന്നു പറയുന്ന അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും... മോശമായ ഒരു പെരുമാറ്റമുണ്ടാകുമ്പോള്‍ "നിനക്കുമില്ലേടാ അമ്മയും പെങ്ങന്മാരും" എന്നു തിരിച്ചു ചോദിക്കുന്ന സ്ത്രീസമൂഹത്തിനും ഇതില്‍ ഒരേ പോലെ പങ്കുണ്ട്. ആരോ ഒരാള്‍ ചോദിച്ചപോലെ അതെന്താ, ഒരു സ്ത്രീയെ അമ്മയായോ പെങ്ങളായോ മാത്രമേ ബഹുമാനിക്കാന്‍ പറ്റുകയുള്ളോ, ഒരു സ്ത്രീയായി, ഒരു വ്യക്തിയായി ബഹുമാനിക്കാന്‍ കഴിയില്ലേ??

എങ്ങനെയൊക്കെ ചിന്തിച്ചാലും ഏറ്റവും ഒടുവില്‍ ചെന്നെത്തുന്നതു sexual എടുകാറേന്‍ല്‍ തന്നെയാണ്. അതാണ് ശാശ്വത പരിഹാരം...

great article akhilaa.. congratsss!!

lets hop fr the best...

brilliant article!!no other words to describe!!

അടുത്ത കാലത്ത്‌ വായിച്ചതില്‍ വളരെ നല്ലൊരു ലേഖനം. പറയാനുള്ളത്‌ പച്ചക്ക്, വ്യക്തമായി പറഞ്ഞിരിക്കുന്നു.

അതിനിടെ രണ്ടിടത്ത്‌ ചെറിയ തോതില്‍ ഒരു കല്ല്‌ കടി ഫീല്‍ ചെയ്തത് പറയണം എന്ന് തോന്നുന്നു.

4. ­നി­ന­ക്ക് കു­റ­ച്ചു­കൂ­ടി 'ബോ­ഡി ഷേ­പ്പി­ലു­ള്ള' ചു­രി­ദാര്‍/­ടോ­പ് ആണ് ചേ­രുക എന്ന് ദയാ­പൂര്‍­വം നിര്‍­ദ്ദേ­ശി­ക്കു­ന്ന­വര്‍

ഇതിന്റെ അര്‍ഥം മനസിലായില്ല. ഭാര്യയുടെ ഇഷ്ടങ്ങളില്‍ അനാവശ്യമായി കൈകടത്തുന്നു എന്ന വശം ആണെങ്കില്‍ ഓക്കേ. പക്ഷേ ഇതേ ടൈപ്പ് ഡയലോഗ് സ്നേഹത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നവര്‍ ഉണ്ട് - അച്ഛന് ഈ ഷര്‍ട്ട്‌ ചേരുന്നില്ല, അമ്മക്ക് മറ്റേ സാരി നന്നായിട്ട് ഇണങ്ങും, കൂട്ടുകാരന്റെ ടി-ഷര്‍ട്ട്‌ സെലെക്ഷന്‍ ശരിയായില്ല എന്നൊക്കെ പറയുന്നത് ഒരാളെ സ്നേഹിക്കുന്നതിന്റെ (കുറേക്കൂടി എക്സ്ട്രാപോളേറ്റ് ചെയ്‌താല്‍ ആ സ്നേഹം നല്‍കുന്ന അധികാരത്തിന്റെ) അടിസ്ഥാനത്തില്‍ അല്ലേ?

5. '­മാ­സ്റ്റേ­ഴ്സി­ന്റെ സി­നിമ കാ­ണാന്‍' സി­ഗ­രെ­റ്റ് പു­ക­ച്ച് സഞ്ചി തൂ­ക്കി ബു­ദ്ധി­ജീ­വി­യാ­യി ഭാ­ര്യ­മാ­രെ വീ­ട്ടി­ലി­രു­ത്തി എത്തു­ന്ന 'ഗൃ­ഹ­നാ­ഥ­ന്മാര്‍'

- ഈ പോയിന്റ്‌ മൊത്തം പോസ്റ്റിന്റെ സ്വഭാവവുമായി ചേരുന്നേയില്ല. ബാക്കിയെല്ലായിടത്തും ബോള്‍ഡ്‌ ആയ സ്ത്രീത്വത്തെ പ്രതിനിധീകരിക്കുമ്പോള്‍ ഈ ഭാഗത്ത്‌ മാത്രം സിനിമക്ക്‌ പോവാന്‍ പുരുഷനെ ഡിപ്പന്‍ഡ് ചെയ്യേണ്ടി വരുന്ന സ്ത്രീയെ കാണിച്ചിരിക്കുന്നു. ഭാര്യയെ വീട്ടില്‍ ഇരിക്കാന്‍ വിട്ടിട്ട് ഭര്‍ത്താവിന് സിനിമക്ക്‌ (എവിടെയും) പോകാന്‍ പാടില്ല എന്ന് വരുന്നത്, തിരിച്ച് ഭര്‍ത്താവിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈ ചൂണ്ടലും ആകുന്നു.

ബാക്കിയെല്ലായിടത്തും തികഞ്ഞ മനസോടെ യോജിക്കുന്നു.

Mercury Spheres's picture

ഭാര്യയോട് സ്നേഹത്തോടെ ഇങ്ങനെ പറയുന്നവരെയല്ല, മറിച്ച്, ഭാര്യമാരെക്കാള്‍
പുരോഗമന ചിന്താഗതിക്കാരാനെണ്ണ്‍
തോന്നുന്ന സ്ത്രീകളോട് തങ്ങളുടെ പുരോഗമനവാദം ഇതാണ് എന്ന് കാണിക്കാന്‍
ഇങ്ങനെപറയുന്നവരെയാണുദ്ദേശിച്ചത്.

bold ആയ സ്ത്രീയല്ല, മറിച്ച് boldness പറിച്ചുമാറ്റപ്പെട്ട സ്ത്രീകളെയും പുരുഷന്മാരെയും പറ്റിയാണ് ഞാന്‍  പറഞ്ഞിരുന്നത്.
ഇങ്ങനെ സംഭവിക്കുമ്പോള്‍ പുരുഷന്‍  മേധാവിത്വസ്വഭാവമെടുക്കുകയും, സ്ത്രീ ഒതുങ്ങുക്കൂടുന്നവളാകുകയും ചെയ്യുന്നു. അങ്ങനെയുള്ള അവസ്ഥയിലും ഇനിയും താന്‍ 'ബുജി' യാണെന്ന് സമര്‍തഥ്ക്കാന്‍ ധൈര്യം  കാണിക്കുന്ന പുരുഷനു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. മേല്പറഞ്ഞ അവസ്ഥയില്‍ ആര്‍ക്കും വ്യക്തിസ്വാതന്ത്ര്യം 
എന്ന ഒന്ന് അവശേഷിക്കുന്നില്ല.

the bigger font sized malayalam character is not intentional. its just that thats the way its appearing when i type!

ഇത്രയും സത്യസന്ധമായ, പച്ചയായ ഒരു അവലോകനം അടുത്തെങ്ങും വായിച്ചിട്ടില്ല.

അഭിനന്ദനങ്ങള്‍

a)'­ക­യ്യി­ല്ലാ­ത്ത കു­പ്പാ­യം' ഇട്ട­തു­കൊ­ണ്ടാ­ണ് 'മോ­ളെ' ബസ്സി­ലു­ള്ള­വ­രെ­ല്ലാ­രും നോ­ക്കു­ന്ന­തെ­ന്ന് സ്നേ­ഹ­ത്തോ­ടെ ഉപ­ദേ­ശി­ക്കു­ന്ന­വര്‍,
b)'­നി­ന­ക്കൊ­ക്കെ ഒരു ഷോ­ളി­ട്ട് നട­ന്നാ­ലെ­ന്താ­ടീ' എന്ന് നട­ത്ത­ങ്ങ­ളില്‍ പരു­ക്കന്‍ മു­ന്ന­റി­യി­പ്പ് തരു­ന്ന അപ­രി­ചി­തര്‍

c) ഒരു പുരുഷന്‍ ജട്ടിയും ബനിയനും ഇട്ടു റോഡിലൂടെ നടന്നു പോകുന്നത് കണ്ടാല്‍ അയ്യേ എന്ന് പറഞ്ഞു മുഖം തിരിക്കുന്ന പെണ്ണുങ്ങള്‍

d ) ഇറുകി പിടിച്ചു കിടക്കുന്ന ബനിയനും പാന്റും ഇട്ടു. മുലകളുടെയും ചന്തിയുടെയും ആകൃതി പ്രദര്‍ശന വസ്തുവാക്കി നടന്നിട്ട് എതിരെ വരുന്നവന്‍ കൂട്ടി മുട്ടാതിരിക്കാന്‍ വേണ്ടി ഒന്ന് നോക്കിയാല്‍ ഹോ എന്തൊരു കഷ്ടം എന്ന് പറഞ്ഞു അവനെ അവജ്ഞയോടെ നോക്കുന്ന പെണ്‍ കൂട്ടം.

e )ബസ്സില്‍ ഒരു കയ്യ് കൊണ്ട് കമ്പിയില്‍ പിടിച്ചു മറു കൈയ്യില്‍ സഞ്ചിയുമായി നില്‍ക്കുന്ന അറുപതു കഴിഞ്ഞ അപ്പൂപ്പന്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ ബാലന്‍സ് തെറ്റി അടുത്ത് നിന്ന കൊച്ചു മോളുടെ ദേഹത്ത് മുട്ടിയാല്‍ ... കിളവനായല്ലോടാ എന്നിട്ടും കടി തീര്‍ന്നില്ലേ എന്ന് ചോദിക്കുന്ന കൊച്ചമ്മമാര്‍

ചേര്‍ത്ത് വായിക്കാന്‍ ഇനിയും ഒരുപാടുണ്ട് പൊതു ജനം പല വിധം ആണ് പെണ്ണായാലും ആണായാലും

Mercury Spheres's picture

ഒരു പുരുഷന്‍ ജട്ടിയും ബനിയനും ഇട്ടു റോഡിലൂടെ നടന്നു പോകുന്നത് കണ്ടാല്‍ അയ്യേ എന്ന് പറഞ്ഞു മുഖം തിരിക്കുന്ന പെണ്ണുങ്ങള്‍

ഇതുകൊണ്ട് താങ്കള്‍ എന്താണുദ്ദേശിക്കുന്നത്? പുരുഷന്മാര്‍ക്ക് ജട്ടിയും ബനിയനും ഇട്ട് റോഡിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നോ? അതോ സ്ത്രീകള്‍ ഷഡ്ഡിയും ബ്രായുമിട്ട് റോടിലൂടെ നടക്കുന്നതുകൊണ്ടാണ്‌ അവര്‍ക്കു നേരെ സംഭവിച്ചുകൊണ്ടിരിക്കുന്ന സമീപനം ഉണ്ടാകുന്നതെന്നോ? (യൂണിഫോമോ പര്‍ദ്ദയോ ഇട്ട സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളോ? അതും അവരുടെ വസ്ത്രധാരണത്തിന്റെ തെറ്റായിരിക്കും.)

ഇറുകി പിടിച്ചു കിടക്കുന്ന ബനിയനും പാന്റും ഇട്ടു. മുലകളുടെയും ചന്തിയുടെയും ആകൃതി പ്രദര്‍ശന വസ്തുവാക്കി നടന്നിട്ട് എതിരെ വരുന്നവന്‍ കൂട്ടി മുട്ടാതിരിക്കാന്‍ വേണ്ടി ഒന്ന് നോക്കിയാല്‍ ഹോ എന്തൊരു കഷ്ടം എന്ന് പറഞ്ഞു അവനെ അവജ്ഞയോടെ നോക്കുന്ന പെണ്‍ കൂട്ടം.

സ്ത്രീയുടെ വസ്ത്രധാരണമാണ്‌ പുരുഷനെ പ്രകോപിപ്പിക്കുന്നതെന്ന വാദത്തോട് എനിക്കൊന്നും പറയാനില്ല. എന്താണ്‌ അതിന്റെ അടിസ്ഥാനം? പുരുഷന്‍ മാത്രം അവന്റെ ലൈംഗീഗത അടയ്ക്കി വെയ്ക്കാന്‍ പറ്റാത്ത ഒരു ജന്തുവാണെന്നോ? മുലയുടെയും ചന്തിയുടെയും ആകാരവടിവ്‌ കാണുമ്പോഴേയ്ക്കും ആ കാഴ്ചയില്‍ അഭിമരിമിച്ചങ്ങു നില്‍ക്കാന്‍? അതുകൊണ്ട് ഉത്തേജനമുണ്ടാകാന്‍? സ്ത്രീയുടെ ശരീരത്തിനെ അഖില്‍ എന്തിനാണ്‌ ഭയക്കുന്നത്? അതിനെ ഉള്‍ക്കൊള്ളുവാനുള്ള കെല്പ് പല പുരുഷന്മാരെയും പോലെ ഇല്ലെന്നുള്ളതുകൊണ്ടോ?

ബസ്സില്‍ ഒരു കയ്യ് കൊണ്ട് കമ്പിയില്‍ പിടിച്ചു മറു കൈയ്യില്‍ സഞ്ചിയുമായി നില്‍ക്കുന്ന അറുപതു കഴിഞ്ഞ അപ്പൂപ്പന്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ ബാലന്‍സ് തെറ്റി അടുത്ത് നിന്ന കൊച്ചു മോളുടെ ദേഹത്ത് മുട്ടിയാല്‍ ... കിളവനായല്ലോടാ എന്നിട്ടും കടി തീര്‍ന്നില്ലേ എന്ന് ചോദിക്കുന്ന കൊച്ചമ്മമാര്‍

ബാലന്‍സ് തെറ്റിയല്ലാതെ കൊചുമക്കളുടെ മുകളിലേയ്ക്ക് വീണ ഒരുപാടപ്പൂപ്പന്മാരെ നിങ്ങള്‍ പറഞ്ഞ "കൊച്ചമ്മമാര്‍ക്ക്" പരിചയമൂണ്ട്. പിന്നെ, ഇങ്ങനെ അറിയാതെയാണ്‌ മുട്ടുന്നതെന്നും തട്ടുന്നതെന്നും വിചാരിച്ച് ആശ്വസിക്കാന്‍ കാലങ്ങളായുള്ള സ്ത്രീകളുടെ അനുഭവം അവരെ അനുവദിക്കില്ല.

അതിരിക്കട്ടെ, ഇവരൊക്കെ എന്ത് ചെയ്യുന്നു എന്നാണ്‌ പറഞ്ഞു വരുന്നത്? നിങ്ങളുടെയുള്ളിലെ ഈ ചിന്തകള്‍ ഇപ്പോള്‍ ഇവിടെ പുറത്തുവിടാനുള്ള കാരണം എന്താണ്‌?

പുരുഷന്‍ മാര്‍ക്കു സ്ത്രീകള്‍ sexy ആയി വസ്ത്രം ധരിച്ചാല്‍ തീര്‍ച്ചയായും ഉത്തേജനം ഉണ്ടാവും. അത് നേരെ തിരിച്ചു ഉണ്ടാവാത്തത് ആരുടെ കുഴപ്പം ? വിദേശ രാജ്യങ്ങളില്‍ ഇങ്ങനെ തുറിച്ചുനോട്ടം ഇല്ലെങ്കില്‍ അത് അവര്‍ക്ക് ഇതിലും വലിയ കാര്യങ്ങള്‍ സ്ഥിരമായി കാണുന്നത് കൊണ്ട് ആയിരിക്കും. സ്ത്രീയുടെ വസ്ത്രധാരണം കൊണ്ട് തന്നെയാണ് ആണുങ്ങള്‍ അവരെ നോക്കുന്നത് . പക്ഷെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് അവന്റെ character ന്റെ കുഴപ്പം തന്നെ. ഭംഗിയായി വസ്ത്രം ധരിച്ചവരെയും സൌന്ദര്യം ഉള്ളവരെയും ആണ്‍ ആയാലും പെണ്‍ ആയാലും ആരും നോക്കും . ആരെങ്കിലും മുലകളിലേക്കു നോക്കിയാല്‍ ഉടനെ അപമാനവും കരച്ചിലും തോന്നുന്നത് എന്തുകൊണ്ടാണ് ? അത് ഒന്ന് വിശദമാക്കിയാല്‍ കൊള്ളാമായിരുന്നു . സ്ത്രീ അവളുടെ ലൈംഗികത അങ്ങ് അടക്കി വച്ചിരിക്കുകയാണെന്നു ആരാണു പറഞ്ഞു തന്നത്? നിങ്ങളെ കണ്ടപ്പോള്‍ മു­ഖം ചു­ളി­ച്ച് അടി­മു­ടി നോ­ക്കി, ബാ­ലന്‍ കെ നാ­യര്‍ ശൈ­ലി­യില്‍ ഒരു ചു­ണ്ടു­ക­ടി­യും പാ­സ്സാ­ക്കി എങ്കില്‍ അതു അവന്റെ മാത്രം കുഴപ്പമാവാന്‍ സാധ്യത ഇല്ല .

brilliant article keep it up

അഖിലേ ...

വളരെ നന്നായി..

കഴിഞ്ഞ ദിവസം ഇവിടെ എറണാകുളത്ത് ഒരു സെമിനാര്‍ നടത്തി. പ്രണയം ലൈംഗികത സ്ത്രീ സ്വാതന്ത്ര്യം ആയിരുന്നു വിഷയം.. സംസാരിക്കാന്‍ വന്ന ഗീത ടീച്ചര്‍ പറഞ്ഞു എന്തിനാണ് നമ്മള്‍ ലൈംഗികതയെ കുറിച്ച് പറയുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.. ലിംഗമില്ലാത്തവര്‍ എന്തിനു ലൈംഗികതയെ കുറിച്ച് പറയണം. ?

എന്റെ സംസാര ഭാഷയില്‍ എനിക്ക് എന്റെ sexual organ ന്‍റെ പേര് അറിയില്ല.. "യോനി" എന്ന പദം സംസ്കൃതവും "പൂറു" എന്ന പദം തെറിയായി മാത്രം ഉപയോഗിക്കുമ്പോള്‍ എന്റെ ശരീരത്തിലെ ഏറ്റവും സുന്ദരവും എന്റെ അസ്ഥിത്വം തന്നെ നിശ്ചയിക്കുകയും ചെയ്യുന്ന എന്റെ അവയവത്തിനു എനിക്ക് വിളിക്കാന്‍ പേരില്ല.. എന്റെ കാമുകനോടുള്ള സല്ലാപത്തില്‍ ഞങ്ങള്‍ മാത്രം പങ്കുവെക്കുന്ന ചെല്ലപ്പേരുകള്‍ മാത്രമാണ് ഞാനവള്‍ക്ക് നല്‍കിയ പേര്.

തസ്നി, ഒത്തിരി വര്‍ഷങ്ങള്‍ ഞങ്ങള്‍ ആണ്‍കുട്ടികളും ഇത് തന്നെ തിരഞ്ഞതാണ് ! ഈ രണ്ടു പദങ്ങള്‍ ഒഴിച്ചാല്‍ പിന്നെ ഇംഗ്ലീഷ് വാക്കുകളുടെ കുത്തൊഴുക്കായി; ഇവിടെ ലേഖിക പോലും ആ വാക്കുകളില്‍ മുഖം മിനുക്കി വെച്ച് സംസാരിച്ചു എന്ന് തോന്നുന്നു! ആണ്‍കുട്ടികള്‍ക്കും ഉണ്ടൊരു ലോകം , അവിടെയും അവസ്ഥ ഏകദേശം തുല്യം എന്ന് കൂടി അറിയുക.."ലിംഗം" എന്നും "അണ്ടി" എന്നും ഇന്നും ഞങ്ങള്‍ ഈ അസ്തിത്വകാരകനെ വിളിച്ചു പോരുന്നു; അത് മലയാളം ആണോ അതോ മറ്റു വല്ല ഭാഷയും കലര്‍ന്ന് ഉണ്ടായതോ എന്ന് അറിയില്ല ; പക്ഷെ അവിടെയും ഇതേ വികാരം തന്നെ ! ചെറുപ്പത്തില്‍ മൂത്രത്തില്‍ പഴുപ്പ് വന്നാ അമ്മ പോലും ഇതിനെ വിളിക്കാന്‍ പറഞ്ഞു തന്നത് "സിലോണ്‍" എന്നാ.. ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട് ശ്രീലങ്കയുടെ ഈ അപരനാമത്തെ ഈ അവയവത്തിനോട് ചൊല്ലി വിളിക്കാന്‍ അമ്മയ്ക് തോന്നിയ കാവ്യഭംഗിയെ കുറിച്ച് (രണ്ടും ഏതാണ്ടൊരു തൂകി ഇടപ്പെട്ട അവസ്ഥയാണല്ലോ എന്നായിരിക്കുമോ ഉദേശിച്ചേ ) !

ചിന്തകള്‍ നല്ല ലേഖനമാക്കിയിരിയ്ക്കുന്നു. സാമൂഹ്യപരിഷ്കരണം ഒരു വല്ലാത്ത പണി തന്നെ. അതെങ്ങിനെ വൃത്തിയായി ഫലപ്രദമായി ചെയ്യും? ശ്രീനാരായണഗുരുവിനെപ്പോലെ സമൂഹത്തില്‍ സമൂലം മാറ്റം വരുത്തുവാന്‍ ഉള്ള വഴിയില്‍ ഒരുപാടു കല്ലുംമുള്ളുകളും ഉണ്ടാകും. വിദ്യാഭ്യാസം ബാല്യത്തിലേ നേര്‍ദിശ കണ്ടെത്തണം, അതു ശ്രദ്ധിയ്ക്കാം എന്നു വാക്കുതന്നു കൊണ്ടു് സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ഈ ശ്രമത്തില്‍ ഞാനും ഭാഗഭാക്കാവുന്നു.

ലൈംഗിക വിദ്യഭ്യാസത്തിനെ കുറിച്ച് മടികൂടാതെ സംസാരിക്കുന്ന ലേഖിക ലൈംഗികാവയവങ്ങളുടെ പേരുകള്‍ മലയാളത്തില്‍ പറയാന്‍ മടിക്കുന്നുണ്ടോ?

ലൈംഗിക അവയവങ്ങളുടെ പേരുകള്‍ മലയാളത്തില്‍ പറയുന്നത് അശ്ലീലത ആണെന്ന വിചാരം പൊതുവില്‍ കണ്ടു വരുന്നുണ്ടു.
യോനി, യോനിച്ഛദം, എന്ന മലയാളം പേരുകള്‍ക്ക് എന്താണ് അശ്ലീലത?

ഭാഷയില്‍ കല്പിക്കപെടുന്ന ഈ അശ്ലീലത ഇല്ലാതാക്കാന്‍ ലേഖിക ശ്രദ്ധിക്കുമെന്ന് കരുതുന്നു.

വേറൊരു ചിന്ത: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങള്‍ക്കുള്ള എതിര്‍പ്പും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. പടിഞ്ഞാറിന്റെ മൂല്യങ്ങള്‍ ഭാഗികമായി മാത്രം സ്വീകരിക്കുന്നത് അസന്തുലിതമായിരിക്കും.

ആണും പെണ്ണും തമ്മിലുള്ള വ്യതാസം ഇല്ലാതാവുകയല്ല വേണ്ടത്.
ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന അപൂര്‍വതയാണ് ഇല്ലാതാവേണ്ടത്.

agree with you jenith.

Mercury Spheres's picture

ലൈംഗികാവയവങ്ങളുടെ പേരുകള്‍ മലയാളത്തില്‍ പറയാന്‍ മടിയുള്ളതുകൊണ്ടല്ല, മലയാളത്തില്‍ അവയുടെ പേരുകള്‍ കാണാത്തതുകൊണ്ടാണ്‌.

ഞാന്‍ പറഞ്ഞുവരുന്നത് ക്ലിറ്റോറിസ് എന്ന അവയവത്തെപ്പറ്റിയാണ്‌. മലയാളത്തില്‍ ഇത് യോനീച്ഛദമാണ്‌. ഒന്ന്, അതെന്ത് മലയാളമാണ്‌?

രണ്ട്: ക്ലിറ്റോറിസ് എന്ന അവയവത്തെ പുരുഷന്മാര്‍ക്ക് തള്ളിക്കളയാന്‍ ഭയങ്കര സാമര്‍ത്ഥ്യമാണ്‌. അതിന്റെ ഒരു സാക്ഷാത്കാരം കൂടിയാണ്‌ യോനീച്ഛദം എന്ന വാക്ക്. യോനിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു അവയവമാണിത്. പിന്നെ എന്തടിസ്ഥാനത്തിലാണ്‌ അതിനിങ്ങനെ പേരിടുന്നത്? അല്ല, ആരാണീ പേരുകള്‍ കണ്ടു പിടിച്ചത്?

ക്ലിറ്റോറിസിനെ യോനിയുമായി തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഭാഷയില്‍ നടന്നിരിക്കുന്നതായി കാണാം. അതിന്റെ ഉദാഹരണം മാത്രമാണ്‌ മലയാളത്തില്‍ തെറിയായി ഉപയോഗിക്കുന്ന കന്ത് എന്ന വാക്ക്. ഇത് ശരിക്കും cunt എന്ന ഇംഗ്ലിഷ് വാക്കിന്റെ ഭാഷാഭേദമാണ്‌. (captain കപ്പിത്താനാകുന്നതു പോലെയും cuisine കുശനി യാകുന്നതുപോലെയും.) പക്ഷേ ഇംഗ്ലീഷില്‍ ഈ വാക്കിന്റെ അര്‍ത്ഥം യോനി എന്നു മാത്രമാണ്‌.

തസ്നി പറഞ്ഞതുപോലെ, എന്റെ മലയാളത്തില്‍ എന്റെ ഈ അവയവത്തിന്‌ ഒരു വാക്കും ഇല്ല. അതുകൊണ്ട് ഞാന്‍ അവ ഉപയോഗിക്കുന്നുമില്ല.

വിവാഹപൂര്‍വ ലൈംകിക ബന്ധങ്ങളെക്കുറിച്ച് എന്താണ്‌ പറയാനുദ്ദേശിച്ചതെന്ന് വ്യക്തമായില്ല.
ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവണം എന്നല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്. അവര്‍ തമ്മിലുള്ള വിവേചനം ഒഴിവാക്കണം എന്നാണ്‌. രണ്ടും രണ്ടാണല്ലോ.

ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന അപൂര്‍വതയാണ് ഇല്ലാതാവേണ്ടത്.

യോജിക്കുന്നു.

Sebin Abraham Jacob's picture

ക്ലിറ്റോറിസിനെ വിശേഷിപ്പിക്കാന്‍ നേരത്തെ പറഞ്ഞതുകൂടാതെ രണ്ടുവാക്കുകള്‍ മലയാളത്തില്‍ ഉപയോഗിക്കാറുണ്ടു്. തീര്‍ച്ചയായും അവ സംസ്കൃതത്തില്‍ നിന്നു കടംകൊണ്ടതാണു്. മലയാളഭാഷയില്‍ ഇന്നുപയോഗത്തിലിരിക്കുന്ന പദങ്ങളില്‍ നല്ലൊരുശതമാനം സംസ്കൃതത്തില്‍ നിന്നോ തമിഴില്‍ നിന്നോ കടംകൊണ്ടവയാണെന്നിരിക്കെ, അവ മലയാളമല്ല എന്നു പറയുന്നതില്‍ എത്രമാത്രം അര്‍ത്ഥമുണ്ടെന്നു സംശയമുണ്ടു്.

ഇനി വാക്കുകളിലേക്കു്. കൂട്ടത്തില്‍ സംസ്കൃതച്ചുവ ഏറിനില്‍ക്കുന്ന വാക്കു് ഭഗശിശ്നികയാണു്. പുരുഷലിംഗത്തിനു പറയുന്ന പേരാണല്ലോ ശിശ്നം. യോനിയുടെ മറ്റൊരു പേരാണു് ഭഗം (സുഭഗ എന്ന പ്രയോഗവും ഓര്‍ക്കുക). ഭഗത്തിനോടുചേര്‍ന്നു് ശിശ്നംപോലെ തോന്നിക്കുന്ന വളര്‍ച്ചയെ ഭഗശിശ്നിക എന്നുവിളിക്കുന്നു. എന്നാല്‍ ഇതിനേക്കാള്‍ പ്രചാരമുള്ള വാക്കാണു് കുറേക്കൂടി മലയാളിത്തം തോന്നിക്കുന്ന കൃസരി എന്ന പ്രയോഗം. ക്ലിറ്റോറിസിനു് അധോഭാഷയില്‍ കന്തു് എന്നും ഉപരിഭാഷയില്‍ കൃസരി എന്നുമാണു് മലയാളികള്‍ കൂടുതലായി ഉപയോഗിച്ചുകാണാറു്. യോനീഛദം എന്ന പ്രയോഗം വളരെ അപൂര്‍വ്വമായേ കേട്ടിട്ടുള്ളൂ.

ഇതൊന്നും അഖില പറഞ്ഞതിനെ റദ്ദുചെയ്യാന്‍ പറഞ്ഞവയല്ല, ചില കൂട്ടിച്ചേര്‍പ്പുകള്‍ എന്നു മാത്രം.

Mercury Spheres's picture

ഭഗശിശ്നിക എന്ന വാക്കിനെപ്പറ്റി അറിയാമായിരുന്നു. അതിന്റെ ലോപിച്ചുള്ള അര്‍ത്ഥം ഇതാണെന്നറിണ്ടായിരുന്നില്ല. ഇപ്പൊ ആലോചിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ എത്രത്തോളമുണ്ടെന്ന് അത്ഭുതപെടുന്നു! 'ക്ലിറ്റോറിഡക്റ്റമി' എന്ന ക്ലിറ്റോറിസ് മുറിച്ചുമാറ്റപ്പെടുന്ന ആചാരം (ക്ഷമിക്കണം, ഇനിയും എനിക്ക് ഈ മലയാളം പേരുകളെ ഉള്‍ക്കൊള്ളാനായിട്ടില്ല :)) പല നാടുകളിലും നടന്നിരുന്നു. ആഫ്രിക്കയിലും മറ്റും ഇപ്പോഴും തുടരുന്നുമുണ്ട് എന്നാണറിവ്‌. ഇതിന്റെ അടിസ്ഥാനം ഭഗശിശ്നിക എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ തന്നെയുണ്ട്. അതായത്, പുരുഷന്‌ അവന്റെ ലിംഗമുള്ളതുപോലെയാണ്‌ സ്ത്രീയ്ക്ക് ക്ലിറ്റോറിസ് ഉള്ളത്. പുറന്തള്ളി നില്‍ക്കുന്ന അവളുടെ ലിംഗം. രതിവേളകളില്‍ പുരുഷലിംഗത്തിന്‌ ഉദ്ധാരണമുണ്ടായി അതിന്റെ നീളം കൂടുന്നതുപോലെത്തന്നെ, ഈ അവയവത്തിനും അങ്ങനെ സംഭവിക്കും എന്നവര്‍ വിശ്വസിച്ചിരുന്നു. ഇത് പുരുഷന്‌ അവന്റെ ലിംഗം കൊടുക്കുന്നു എന്നവര്‍ വിശ്വസിച്ചിരുന്ന മേല്‍ക്കൊയ്മയ്ക്ക് ഭീഷണിയായിരുന്നു. മാത്രവുമല്ല, ഇങ്ങനെ സംഭവിച്ചാല്‍ പുരുഷന്‌ സ്ത്രീയില്‍ പ്രവേശിക്കുക സാധ്യമല്ലാതാവുകയും ചെയ്യും. ഇത്തരത്തിലുള്ള പുരാണകഥകളും അവിടെ പ്രചാരത്തിലുണ്ട്. ഇത് അതിശയോക്തിയേറെയുള്ള കഥയാണെങ്കിലും, അതിന്റെ അടിസ്ഥാനം ക്ലിറ്റോറിസ് ലിംഗത്തിന്‌ ഭീഷണിയാകുന്നു എന്നതാണ്‌. പുരുഷന്‍ വഴിയല്ലാതെ സ്ത്രീയ്ക്ക് രതിസുഖം കിട്ടുക സാധ്യമാണ്‌ എന്നതിന്റെ തെളിവ്‌! അതുകൊണ്ട് അത് നശിപ്പിക്കേണ്ടത് പുരുഷന്റെ ആവശ്യമായിത്തീരുകയും, നേരത്തെ പറഞ്ഞ ആചാരം നിലവില്‍ വരികയും, അല്ല, വരുത്തിപ്പിക്കുകയും ചെയ്തു. ഭഗശിശ്നിക എന്ന വാക്കിന്റെ ഉദ്ഭവം എങ്ങനെയാണെന്ന് ഇതുവരെ അറിയില്ലായിരുന്നു, അറിഞ്ഞപ്പോള്‍ ഇത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
ജയ ദേവികയാണ്‌ ഈ വാക്കിനെപ്പറ്റി എന്നോട് ആദ്യം പറയുന്നത്. കമലാദാസിനോട് ഒരാരാധകന്‍ തന്റെ പുതുതായി പണികഴിച്ച വീടിനിടാന്‍ പേര്‌ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഈ പേരാണത്രെ. അതിന്റെ അര്‍ത്ഥം അറിയാഞ്ഞതിനാല്‍ അയാള്‍ അതു ചെയ്യുകയും ചെയ്തു. (അറിയാവുന്നവര്‍ കളിയാക്കും വരെ അതങ്ങിനെത്തന്നെ നിലനിന്നു :)) കൃസരി എന്ന വാക്കിനെപ്പറ്റിയും എനിക്കറിവുണ്ടായിരുന്നില്ല! ക്ലിറ്റോറിസിന്റെ മലയാളം അന്വേഷിച്ച് ഞാന്‍ സമീപിച്ച പെണ്‍-ആണ്‍ സുഹ്ര്ത്തുക്കള്‍ക്കും ഉണ്ടായിരുന്നില്ല! ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ചരിത്രം സ്ത്രീയെ, (മുസ്ലിംഗളെയും, ദളിതരെയും) തഴഞ്ഞ് അവരെ ഓര്‍മകളില്‍ നിന്ന് മായ്ക്കാന്‍ എഴുതപ്പെടുന്നതുപോലെത്തന്നെ ഭാഷയും സ്ത്രീയെ ഇല്ലാതാക്കാന്‍ കൗശലപൂര്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ എന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു.

വ്യത്യാസങ്ങളില്‍ നിന്നാണ് വിവേചനം ജനിക്കുന്നത്. മൃദുസൗന്ദര്യത്തില്‍ ഊന്നിയതാകണം സ്ത്രീവ്യക്തിത്വം എന്ന് സ്ത്രീകള്‍ തന്നെ അംഗീകരിക്കുന്നിടത്താണ് മാറ്റം ദുഷ്കരമാകുന്നത്.

ഒരു പുരുഷന്‍ ജട്ടിയും ബനിയനും ഇട്ടു റോഡിലൂടെ നടന്നു പോകുന്നത് കണ്ടാല്‍ അയ്യേ എന്ന് പറഞ്ഞു മുഖം തിരിക്കുന്ന പെണ്ണുങ്ങള്‍
ഇതുകൊണ്ട് താങ്കള്‍ എന്താണുദ്ദേശിക്കുന്നത്?
..............
എന്തിനാണ് അങ്ങനെ പെണ്ണുങ്ങള്‍ മുഖം തിരിക്കുന്നത്? പരിഹാസത്തോടെ ഒളിഞ്ഞു അയാളെ നോക്കുന്നത്? പരസ്പരം പറഞ്ഞു ചിരിക്കുന്നത് ?
ഉത്തരം ഉണ്ടോ ? അതോ അങ്ങെനെ ഒന്നും പെണ്ണുങ്ങള്‍ ചെയ്യാറില്ല എന്നാണോ പറഞ്ഞു വരുന്നത് ?
..........................................................
..............................................
മുലയുടെയും ചന്തിയുടെയും ആകാരവടിവ്‌ കാണുമ്പോഴേയ്ക്കും ആ കാഴ്ചയില്‍ അഭിമരിമിച്ചങ്ങു നില്‍ക്കാന്‍? അതുകൊണ്ട് ഉത്തേജനമുണ്ടാകാന്‍? സ്ത്രീയുടെ ശരീരത്തിനെ അഖില്‍ എന്തിനാണ്‌ ഭയക്കുന്നത്? അതിനെ ഉള്‍ക്കൊള്ളുവാനുള്ള കെല്പ് പല പുരുഷന്മാരെയും പോലെ ഇല്ലെന്നുള്ളതുകൊണ്ടോ?

... ഹ ഹ സ്ത്രീയുടെ ആകാര വടിവ് കണ്ടു അഭിരമിച്ചു നിന്ന് എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ അഖിലാ ?

സ്ത്രീയുടെ ശരീരത്തിനെ ഞാന്‍ എന്തിനു ഭയക്കുന്നത് എന്ന് അഖില ചോദിക്കുന്നു ..ഞാന്‍ പറഞ്ഞോ ഞാന്‍ സ്ത്രീയുടെ ശരീരത്തെ ഭയക്കുന്നു എന്ന് ??......

അതിനെ ഉള്‍ക്കൊള്ളുവാനുള്ള കെല്പ് പല പുരുഷന്മാരെയും പോലെ ഇല്ലെന്നുള്ളതുകൊണ്ടോ?
ഹ ഹ വീണ്ടും തമാശ ...ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഊഹിച്ചെടുത്തു അതില്‍ നിന്ന് പുതിയ ചോദ്യങ്ങള്‍ സൃഷ്ടിക്കുന്നത് എന്തിനാണ് അഖിലാ ??

.........................................
എനിക്ക് പറയാനുള്ളത് ഇതാണ് സ്ത്രീ ആയാലും പുരുഷന്‍ ആയാലും ചെറ്റ ചെറ്റ തന്നെ .... ഈ ഒരു വരി മാത്രം എഴുതിയിരുന്നെങ്കില്‍ അഖിലയ്ക്ക് പെട്ടെന്ന് മനസ്സിലായേനെ ആല്ലേ ?
....................... ..........

"പര്യാ­പ്ത­മായ ലൈം­ഗി­ക­വി­ദ്യാ­ഭാ­സം നട­പ്പി­ലാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ലൈം­ഗി­ക­വി­ദ്യാ­ഭ്യാ­സം മാ­ത്ര­മ­ല്ല, വി­ദ്യാ­ഭ്യാ­സ­വും ലിം­ഗ­വി­വേ­ച­ന­ത്തില്‍ നി­ന്നും മുന്‍­ധാ­ര­ണ­ക­ളില്‍­നി­ന്നും കറ­ക­ള­ഞ്ഞെ­ടു­ക്ക­ണം."......... അഖിലയുടെ ഈ അഭിപ്രായത്തിനോട് പൂര്‍ണ്ണമായും യോജിക്കുന്നു പക്ഷെ അത് സമര്‍ഥിക്കാന്‍ അഖില തിരെഞ്ഞെടുത്ത ഉദാഹരണങ്ങള്‍ സ്ത്രീപക്ഷം ആയിപ്പോയി അതുകൊണ്ട് മാത്രം ആണ് കമന്റ്‌ ഇട്ടത് ..............

തെറ്റ് ചെയ്യുന്ന സ്ത്രീകളെ കണ്ടില്ലയെന്ന് നടിക്കരുത്...
ലൈഗികതയുമായി ബന്ധപ്പെട്ട എല്ലാ തെറ്റുകളും പുരുഷന്മാരാണ് ചെയ്യുന്നത് എന്ന് അടച്ചു ആക്ഷേപിക്കരുത്.........

Mercury Spheres's picture

ഞാനങ്ങനെ എപ്പോഴാണ്‌ പറഞ്ഞത് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരാളുടെ രാഷ്ട്റീയം അയാളുടെ ഭാഷയില്‍ നിന്നും എഴുത്തില്‍ നിന്നും സ്പഷ്ടമാകും. നിങ്ങളുടെ എഴുത്തിന്റെ രാഷ്ട്റീയം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ ഞാന്‍ മറുപടി പറഞ്ഞത്. ഇനി അതല്ല നിങ്ങളൂടെ ചിന്താഗതി എന്നാണെങ്കില്‍ എഴുത്തിലും അങ്ങിനെ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു. ലൈംഗീകതയുമഅയി ബന്ധപ്പെട്ട തെറ്റുകള്‍ എങ്ങനെ ഉണ്ടാകുന്നു എന്നാണ്‌ ഞാന്‍ വിശകലനം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്. അത് വിദ്യാഭ്യാസതിലാണുള്ളതെന്നും, അതിലൂടെ സ്ത്രീയും പുരുഷനും ഒരുപോലെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്നും ഞാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സ്ത്രീകളില്‍ നടക്കുന്ന സ്വഭാവരൂപീകരണത്തിന്റെ പിഴവുകള്‍ ഇങ്ങനെ ഞാന്‍ എടുത്തുകാണിച്ചിട്ടുമുണ്ട്.
എനിക്ക് പറയാനുള്ളത് ഇതാണ് സ്ത്രീ ആയാലും പുരുഷന്‍ ആയാലും ചെറ്റ ചെറ്റ തന്നെ .... ഈ ഒരു വരി മാത്രം എഴുതിയിരുന്നെങ്കില്‍ അഖിലയ്ക്ക് പെട്ടെന്ന് മനസ്സിലായേനെ ആല്ലേ ?
എനിക്ക് ആളും തരവും എങ്ങനെ മനസ്സിലാവും എന്നോര്‍ത്ത് നിങ്ങള്‍ വ്യാകുലപ്പെടണ്ട കാര്യമില്ല. നിങ്ങളുടെ ഓരോ വാക്കില്‍ നിന്നും വരിയില്‍ നിന്നും എത്രയോ എളുപ്പത്തില്‍ നിങ്ങളെ വായിച്ചെടുക്കാം. അതിന്‌ എനിക്ക് 'പെട്ടന്ന് മനസ്സിലാവുന്ന ഭാഷ' തേടി നിങ്ങള്‍ അലയുകയും വേണ്ട.

പാവം മലയാളി സ്ത്രീകള്‍;അവരുടെ ശരീരത്തിലെ ഏറ്റവും സുന്ദരമായ! ഭാഗത്തിന്റെ പേര് അവരുടെ മാതൃഭാഷയില്‍ മൊഴിയാന്‍ പദമില്ലാതിരിക്കുക !

ഈ ഗുരുതര പ്രശ്നം നമ്മുടെ ഭാഷാപണ്ഡിതന്മാര്‍ ഉടനെ പരിഹരിക്കണം.

അഖില, ഇത്ര ശക്തമായി, ഈ വിഷയത്തെ കൈകാര്യം ചെയ്തതിന് എന്റെ അഭിനന്ദനങ്ങള്‍.

വികലമായ ഒരു ലൈംഗിക സംസ്കാരത്തിന്റെ ഉടമകളാണ് നമ്മള്‍ മലയാളികള്‍. അതിനെ സാധൂകരിക്കാന്‍ "പരിപാവനമായ" ഭാരത സംസ്കാരത്തിന്റെ പുറംചട്ടയും. ("സതി"യും ദേവദാസിയും ഒക്കെ ഈ സംസ്കാരത്തിന്റെ സൃഷ്ടികളായിരുന്നു എന്ന കാര്യം തല്‍കാലം മറക്കാം.)

എന്റെ നിഗമനത്തില്‍ തോന്നിയ ചില പ്രശ്നങ്ങള്‍ ഇവിടെ കുറിക്കട്ടെ.

ചെറുപ്പം മുതല്‍ കുട്ടികളില്‍ അടിച്ചേല്പിക്കുന്ന 'സ്റ്റീരിയൊ ടൈപ്പ്' ഇമേജുകള്‍.

പുരുഷന്റെ ലൈംഗിക സംതൃപ്തിക്കുള്ള ഉപകരണം മാത്രമാണ് സ്ത്രീ എന്നുള്ള വലിയൊരു വിഭാഗം പുരുഷന്മാരുടെ കാഴ്ചപ്പാട്.

അപമര്യാദയായി പെരുമാറുന്ന പുരുഷനോട് തന്റേടത്തോടെ പ്രതികരിക്കണമെന്നും, അതാണു ശരി എന്നും പെണ്‍കുട്ടികളെ പഠിപ്പിക്കാത്ത സമൂഹം.

ലൈംഗികമായി പ്രായപൂര്‍ത്തി ആയാലും പിന്നെയും പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞു നടക്കുന്ന വിവാഹം വരെ ലൈംഗിക ബന്ധം പാടില്ല എന്ന പ്രകൃതി വിരുദ്ധമായ സദാചാര നിയമം.

വിവാഹം കഴിഞ്ഞിട്ടും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രം ലൈംഗിക സുഖം അനുഭവിക്കാന്‍ വിധിക്കപ്പെട്ട "ഗള്‍ഫ്" ഭാര്യമാര്‍.

അഖില പറഞ്ഞതു പോലെ "അറേഞ്ച്ഡ് മാര്യേജ്" എന്ന കാടന്‍ സമ്പ്രദായം.

പുളിച്ചു നാറിയ ദാമ്പത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ വഴി കാണാത്ത സ്ത്രീ പുരുഷന്മാര്‍.

ഏറ്റവും ജനപ്രിയ മാധ്യമം ആയ സിനിമ വഴി നല്‍കുന്ന തെറ്റായ സന്ദേശങ്ങള്‍.

ലൈംഗിക വിദ്യാഭ്യാസത്തിന്റേയും ആരോഗ്യകരമായ ചര്‍ച്ചകളുടേയും അഭാവം.

നമ്മുടെ ലൈംഗിക സംസ്കാരത്തെ വികലമാക്കാന്‍ സഹായിച്ച ചില കാര്യങ്ങളാണ് മുകളില്‍ എഴുതിയത്.

ഇതു പോലുള്ള ചര്‍ച്ചകള്‍ ഇനിയും നമുക്കു ധാരാളം ആവശ്യമാണ്. മാറ്റം എളുപ്പമല്ലെങ്കിലും, അസാദ്ധ്യമല്ല.

നാം പറയുന്ന കാര്യങ്ങള്‍ മഹത്തരമാണെങ്കില്‍ അതിനു ഒരു മുഖം മൂടിയുടെ ആവശ്യമില്ല. ഇത് പറയുമ്പോള്‍ താങ്കളും സമൂഹത്തെ ഭയപ്പെടുന്നു. അതും ഒരു തരത്തിലുള്ള കപടതയാണ്. ആദ്യം സ്വയം നന്നാവുക.

വാഷിംങ്ടണ്‍: മേല്‍മുണ്ട് സമരത്തിനൊരുങ്ങുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. മേല്‍മുണ്ട് ഉരിഞ്ഞുകളയാന്‍ വേണ്ടിയാണ് ഇവര്‍ സമരം നടത്തുന്നത്. റാലിയന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം.
ആഗസ്ത് 21 ടോപ്പ് ലെസ് ഡേ ആയി ആചരിക്കാനാണിവരുടെ തീരുമാനം. ഈ ദിവസം സ്ത്രീകള്‍ മാറുമറയ്ക്കാതെ പുറത്തിറങ്ങണമെന്നാണ് സംഘടന ആഹ്വാനം ചെയ്യുന്നത്. ഇലോഹിം എന്ന ശാസ്ത്രജ്ഞരാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണ് റാലിയന്‍കാര്‍ വിശ്വസിക്കുന്നത്. മനുഷ്യശരീരം വളരെ മനോഹരമാണ്. അത് മറച്ചു വയ്ക്കാനുള്ളതല്ല. പുരുഷനും സ്ത്രീയും തുല്യരാണ്. പിന്നെ സ്ത്രീകള്‍ മാത്രമെന്തിന് മാറു മറയ്ക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം ഉറപ്പു നല്‍കാനായാണ് ഭരണഘടന രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ അതിനു കഴിയുന്നില്ലെങ്കില്‍ പിന്നെ ഭരണഘടന എന്തിനാണെന്ന് സംഘടനയില്‍ അംഗമായ ലാറ തെര്‍സ്റ്റെജാന്‍ക് ചോദിക്കുന്നു.
അമേരിക്കയിലെ വിവിധ പട്ടണങ്ങളിലായി ആഗസ്ത് 21ന് നടക്കുന്ന ഗോ ടോപ്പ്‌ലെസ് റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘടനയിലുള്ളവര്‍ പറയുന്നത്.
കറുത്ത വര്‍ഗ്ഗക്കാര്‍ക്കും വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും ഒരേ വെള്ളച്ചാട്ടത്തില്‍ കുളിക്കാനുള്ള അവകാശം പോലെ തന്നെ ഇതിനെ കാണണമെന്നാണ് സംഘാടകര്‍ പറയുന്നത്.

ഇനി അടുത്ത സമരം ? പുരുഷന്മാര്‍ക്ക് നിന്ന് മൂത്രം ഒഴിക്കാം എങ്കില്‍ സ്ത്രീകള്‍ക്കും ആവാം

അല്ല പിന്നെ!

"ആണാ­യ­തു­കൊ­ണ്ടും പെ­ണ്ണാ­യ­തു­കൊ­ണ്ടും മാ­ത്രം അവ­രു­ടെ പാ­ഠ­ങ്ങ­ളോ പ്ര­വര്‍­ത്തി­ക­ളോ നമ്മള്‍ അവര്‍­ക്കാ­യി വേര്‍­തി­രി­ച്ചു കൊ­ടു­ക്കേ­ണ്ട കാ­ര്യ­മി­ല്ല. ടോ­ട്ടോ­ചാന്‍ പഠി­ച്ച റ്റോ­മോ സ്കൂ­ളി­ലേ­യ്ക്ക് ഒരു മട­ങ്ങി­പ്പോ­ക്ക് മല­യാ­ളി­ക്കെ­ന്തു­കൊ­ണ്ടാ­യി­ക്കൂ­ടാ? ഇത്ത­രം വി­ദ്യാ­ഭ്യാ­സ­സ്ഥാ­പ­ന­ങ്ങള്‍ 'ഓള്‍­ട്ടര്‍­നേ­റ്റി­വ് സ്കൂ­ളു­ക­ളാ­'­കാ­തി­രി­ക്ക­ട്ടെ. ഇവ എന്തു­കൊ­ണ്ട് സ്കൂ­ളു­കള്‍ തന്നെ­യാ­യി­ക്കൂ­ട? "-

Excellent!

അ­ഖില- മി­ഠാ­യി­ത്തെ­രു­വിലൂടെ നടക്കുമ്പോള്‍ ആണുങ്ങള്‍ തങ്ങളുടെ അവയവങ്ങളിലെക്കു നോക്കി 4 സെക്കണ്ട് സുഖം അനുഭവിക്കുനുണ്ടാകും എന്ന തോന്നലാണു ആദ്യം മാറ്റേണ്ടതു.

നിങ്ങള്‍ക്ക് എന്തെങ്കിലും രോഗമുണ്ടോ? നിങ്ങള്‍ എന്തെങ്കിലേയും ഭയക്കുന്നൊ?
---------------------
"അ­ച്ഛ­നും അമ്മ­യ്ക്കും ചേ­ട്ട­നു­മൊ­പ്പം നട­ക്കു­ക­യാ­യി­രു­ന്ന പതി­മൂ­ന്നോ പതി­നാ­ലോ വയ­സ്സ് പ്രാ­യ­മു­ള്ള ഒരു കു­ട്ടി­യു­ടേ­താ­യി­രു­ന്നു ആ നോ­ട്ടം. മു­ഖം ചു­ളി­ച്ച് അടി­മു­ടി നോ­ക്കി, ബാ­ലന്‍ കെ നാ­യര്‍ ശൈ­ലി­യില്‍ ഒരു ചു­ണ്ടു­ക­ടി­യും പാ­സ്സാ­ക്കി­യാ­ണ് അവന്‍ നട­ന്നു­നീ­ങ്ങി­യ­ത്."

ഈ വരികള്‍ എഴുതിയ നിങ്ങള്‍ക്കും ചികില്‍സയുടെ ആവശ്യമുണ്ടെന്നാണു എനിക്കു തോന്നുന്നതു. ഒരു പതിനാലു വയസുകാരന്റെ നോട്ടത്തില്‍ പോലും ലൈഗികത കാണുന്ന നിങ്ങളാണോ ഇത്രെയും എഴുതിയതു? അവന്റെ മുഖം നോക്കിയപ്പോള്‍ നിങ്ങള്‍ കാണാത പോയ വാല്‍സല്യം നിങ്ങളുടെ മനസിനെ തുറന്നു കാണിക്കുന്നൂ.

പുരുഷന്മാര്‍ക്ക് ചികില്‍സ വേണം എന്നു പറഞ്ഞതു ശരി തന്നെ. അതു പോലെ നിങ്ങളെ പോലെ തന്നെ ചുറ്റുപാടുമുള്ള ആണുങ്ങളൊക്കെ തന്നെ നോട്ടംകൊണ്ട് പീഡിപ്പിക്കുകയായിരിക്കും എന്നു ധരിക്കുന്നവര്‍ക്കും വേണം എന്തെങ്കിലും മാനസീക ചികില്‍സ.

മുകളിലത്തെ രണ്ടു കമന്റ്സ് നു 'like ' :) എല്ലാം കൈവിട്ടു പോയിട്ടൊന്നുമില്ല, പ്രതീക്ഷ കൈവിടല്ലേ .. പതിനാല് വയസുകാരന്‍ ഒന്നുകില്‍ അത്രയും വളര്‍ത്തുദോഷം കൊണ്ടാകും, അല്ലെങ്കില്‍ പുള്ളി ഒന്നും ഉദ്ദേശിച്ചു കാണില്ല . നല്ല പിള്ളേരൊക്കെ ഇപ്പോഴും ഇഷ്ടംപോലെയുണ്ട്. ഒരു തൊണ്ണൂറു ശതമാനം എനിക്ക് ഉറപ്പാണ്‌ , at least ഞാന്‍ കാണുന്ന ലോകം താങ്കള്‍ കാണുന്നതിനെക്കാളും brighter ആണ്.

ലേഖനം മൊത്തം വായിച്ചപ്പോഴും എനിക്ക് താങ്കള്‍ ഉദേശിച്ച സാരം മനസിലായില്ല, കുറെ provocative ആയ ഭാഗങ്ങള്‍ ഉണ്ടെന്നൊഴിച്ചാല്‍. blog postന് ആള്‍ക്കാരെ കിട്ടും, വായിക്കാന്‍ , to be frank.
I would say u need to look at things in a different way. People at large is not going to change. നല്ല കാര്യങ്ങള്‍ കേട്ടുവളരാന്‍ വഴിയില്ലാഞ്ഞവരും മനസു concentrate ചെയ്യാന്‍ constructive ആയ വിഷയങ്ങളൊന്നും ഇല്ലാത്തവരും ഒക്കെ എന്നും ഉണ്ടായിട്ടുണ്ട്, സമൂഹത്തില്‍. ഇതിപ്പോ കഴിഞ്ഞ പത്തുവര്‍ഷത്തിനകത്ത് ഞരമ്പുരോഗികള്‍ പെരുകുന്നു എന്ന രീതിയില്‍ കാണുന്നതുകൊണ്ടാണ്. ഞാനും താങ്കളും ലോകം കണ്ടുതുടങ്ങുന്നേയുള്ളൂ എന്ന കാര്യം മനസ്സില്‍ വയ്ക്കുക. ഒരു അറുപതുകാരനോ/കാരിയോ ഇതേകാര്യങ്ങള്‍ വേറെ ഏതോ രീതിയില്‍ പറയാന്‍ തോന്നിക്കാണും, ഒരു 35 വര്‍ഷം മുന്നേ...

not dragging it anymore. People who are concerned about all this,most of the ppl who takes time to read thru, are already having the perspective. Nothing much there we could do about the rest. ഈ വിഷയത്തില്‍ blog/news/articles/tv ചര്‍ച്ച ഒക്കെ ഒരു മഞ്ഞപത്രത്തീന്നു കിട്ടാവുന്ന അതേ വികാരത്തിലാണു ചെലവാകുന്നത് എന്നോര്‍ക്കുക.

ഗുഡ് ആര്‍ട്ടിക്കിള്‍....

വളരെ നല്ല രീതിയില്‍ എഴുതിയ ഒരു ലേഖനം എന്ന് ഞാന്‍ ആദ്യമേ തന്നെ വിലയിരുത്തട്ടെ... തുടക്കത്തില്‍ ഞാന്‍ impressed ആയിപ്പോയത് വാക്കുകളുടെ പച്ചയായ പ്രയോഗങ്ങളിലായിരുന്നു എന്നും തുറന്നു സമ്മതിക്കട്ടെ. പക്ഷെ പോകെ പോകെ പൂര്‍ണമായും എന്നെ mesmerize ചെയ്യാന്‍ അഖിലയുടെ treatment നു കഴിഞ്ഞു. ഈ ലേഖനത്തിന് വന്ന കമന്റ്സ് എന്നെ കുറെ കൂടി ആഴത്തില്‍ ചിന്തിപ്പിച്ചു...എന്നില്‍ തന്നെ എന്തൊക്കെ മാറ്റങ്ങള്‍ വരണം എന്ന് എനിക്ക് മനസിലാക്കി തരാന്‍ അഖിലക്കും ഇവിടെ കമന്റ്‌ ചെയ്തവര്‍ക്കും കഴിഞ്ഞു... Akhila.. Hats off!!! Its a long run... Will support you throughout... :)

നന്നായിട്ടുണ്ട് അഖില . എന്തായാലും എന്റെ അനിയത്തിക്ക് ഞാന്‍ ഇ ബ്ലോഗ്‌ അയച്ചു കൊടുക്കുന്നുണ്ട്. അഖില പറഞ്ഞത് പോലെ പുതിയ ഏതോ മോഡലില്‍ ഉള്ള ചുരിദാര്‍ - അതിന്റെ കൈ നെറ്റ് ആയിരുന്നു അതിട്ടത് കൊണ്ട് കസിന്‍സ് കുറെ പേര്‍ ചേര്‍ന്ന് അവളെ വല്ലാതെ ചീത്ത പറഞ്ഞ ഒരു സംഭവം ഉണ്ടായി . ഇങ്ങനത്തെ ഡ്രെസ്സും ഇട്ടു കൊണ്ട് വന്നാല്‍ ഞങ്ങടെ ആരും അല്ല നീ എന്ന് പറഞ്ഞോണം ചീത്ത പേര് കേള്‍കാന്‍ ഞങ്ങള്‍ക്ക് വയ്യ എന്നെല്ലാം ആണ് പറഞ്ഞത്. ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന അവള്‍ക്കു വല്ലാതെ വിഷമം ആയി എന്ന് എനിക്ക് അറിയാം അവരെ എതിര്‍ത്ത് ഞാനും ഒന്നും പറഞ്ഞില്ല ....

ഇപ്പോഴും പ്രാകൃതമായ ചിന്താഗതിയാണ് സ്ത്രീകളുടെ കാര്യത്തില്‍ എല്ലാവരും സ്വീകരിക്കുന്നത് എന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു . പിന്നെ കള്ളം പറയരുതല്ലോ ഞാനും ഈ പറഞ്ഞ പോലെ സ്ത്രീ 'സൌന്ദര്യം' ആസ്വധിച്ചിട്ടുണ്ട് . ഈ പറഞ്ഞത് പോലെ ചെറുപ്പത്തില്‍ മനസ്സില്‍ പതിയുന്ന രീതി കാരണം ആകാം ....പിന്നീടു അത് മാറ്റി എടുക്കുകയാരുന്നു ...

akhila has very forcefully and beautifully said the things which had to be told.
but, she is not saying anything new. this discrimination against women has been here for years. it becomes a subject of discussion only when some incident happens.
we make speeches, we preach, we give nonsensical advice, and we conveniently, or cowardly, forget the issue. and our women continue to suffer from the same narrow-mindedness.
even those people who claim that they are fighting against this injustice, rarely practise it even with regard to the women in their families.
in our society, a girl who had sex before marriage is untouchable for even the most broad-minded men -- forget about someone who has become pregnant or given birth to a child. but in case of a boy, we wink at the act. biological differences between man and woman is one of the reasons behind this situation. but this situation forces people to put immense fear in the minds of their girl children about sex, and the world outside.
the status of the man as 'someone who has nothing to lose' (woman can become pregnant and, sometimes, a 'rejected item' in the marriage market) fuels the discrimination against women.
what we need a conscious change in the mind-set of every single person. for this, creating wide awareness is necessary, besides fighting against this discrimination in all fora. akhila's is a very powerful beginning in that direction. every decent human being must take part in this great mission.
carry on akhila

മനുഷ്യന്‍ വസ്ത്രം ധരിച്ച് തുടങ്ങിയത് തണുപ്പില്‍ നിന്ന് രക്ഷ നേടാനായിരുന്നു, പക്ഷേ ഇപ്പോള്‍ വസ്ത്രം ധരിക്കുന്നത് ഇണയെ ആകര്‍ഷിക്കാനാണ് (മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുക എന്ന് വിശാലമായ് പറയുകയും ചെയ്യാം). (ഈ പറഞ്ഞത് പുരുഷനും സ്ത്രീക്കും ഒരേപോലെ ബാധകമാണ്). (വസ്ത്രം ലൈംഗികതയുമായ് ബന്ധപ്പെടുന്നത് പോലെ വസ്ത്രമില്ലായ്മയും ലൈംഗികതയുമായി ബന്ധപ്പെടുന്നു. മറ്റ് ജീവജാലങ്ങള്‍ക്കില്ലാത്തതാണ് ഈ തരത്തിലുള്ള ലൈംഗികത്). മലയാളി (ആണും പെണ്ണും), അരയിലെ തോര്‍ത്ത് അല്ലെങ്കില്‍ മുണ്ട് അല്ലാതുള്ള വസ്ത്രം, ധരിച്ച് തുടങ്ങിയിട്ട് നൂറ്റമ്പതില്‍ താഴെ വര്‍ഷങ്ങളേ ആകുന്നുള്ളൂ; അതിനാലായിരിക്കാം മലയാളി വസ്ത്രവും നഗ്നതയുമായ് ബന്ധപ്പെട്ട ലൈംഗികതയില്‍ ഇത്രമാത്രം സജീവമാകുന്നത്.
വസ്ത്രത്തിന്റെ തെരഞ്ഞെടുക്കലില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും വീടുകളില്‍ വിമര്‍ശന വിധേയരാകാറുണ്ട്. ഉദാഹരണത്തിന് ലോ വെയ് സ്റ്റ് ട്രൌസേഴ്സ് തുടങ്ങിയവ, അത് കൊണ്ട് ഈ പ്രശ്നത്തെ മൊത്തത്തില്‍ ജനറേഷന്‍ ഗാപ്പിന്റെ ഭാഗമായും ശീലങ്ങളായും കാണുകയും ചെയ്യാം. ഓരോ ശീലങ്ങളെ നിഷേധിച്ച് കൊണ്ട് പുതിയ ശീലങ്ങള്‍ സ്ഥാനം പിടിക്കുന്നു. ഒരു മുപ്പതോ നാല്പതോ വര്‍ഷം കഴിഞ്ഞ്, ഈ 'ക­യ്യി­ല്ലാ­ത്ത കു­പ്പാ­യം' ധരിച്ച് ശിലിച്ച അമ്മൂമ്മമാരുടെ പേരമക്കള്‍ നാളെ പര്‍ദ്ദ ഒരു ഫാഷനായ് ധരിക്കുമ്പോള്‍ അവരോടും ഒരു പക്ഷേ ഇതേ നിലപാടെടുത്തെന്നിരിക്കും.

.... ക്ലിറ്റോറിസ് മലയാളത്തില്‍ പൊതുവെ കൃസരി ആണ്. യോനി എന്നത് പോലെ കൃസരിയും സംസ്കൃതത്തില്‍ നിന്ന് കടമെടുത്ത വാക്കാണ്. സംസ്കൃതത്തില്‍ നിന്നെന്ന പോലെ ഇംഗ്ലീഷില്‍ നിന്നും വാക്കുകള്‍ കടമെടുക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു...

ബസ്സില്‍ ഒരു കയ്യ് കൊണ്ട് കമ്പിയില്‍ പിടിച്ചു മറു കൈയ്യില്‍ സഞ്ചിയുമായി നില്‍ക്കുന്ന അറുപതു കഴിഞ്ഞ അപ്പൂപ്പന്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ ബാലന്‍സ് തെറ്റി അടുത്ത് നിന്ന കൊച്ചു മോളുടെ ദേഹത്ത് മുട്ടിയാല്‍ ... കിളവനായല്ലോടാ എന്നിട്ടും കടി തീര്‍ന്നില്ലേ എന്ന് ചോദിക്കുന്ന കൊച്ചമ്മമാര്‍

പണ്ട് സ്കൂളില്‍ പടിക്കുമ്പോ ബസില്‍ യാത്ര ചെയുമ്പോ ഇതുപോലെ ഒരു അനുഭവം ഉണ്ടായി അന്ന് പാവം അമ്മാവന്‍ ബാലന്‍സ് ഇല്ലാതെ ഏന്ന് ഓര്‍ത്തു 2 ദിവസം ക്ഷമിച്ചു.. അന്ന് ഇങ്ങനെയും അമ്മാവന്മാര്‍ ഉണ്ടെന്ന ലോകവിവരം എനിക്കുണ്ടായിരുന്നില്ല .... വിവരം ഉള്ളവര്‍ പറഞ്ഞു തന്നപ്പോ ഞെട്ടിപ്പോയി എന്നതാണ് സത്യം .......

എന്തായാലും നല്ല ലേഖനം ...
അഭിനന്ദനങ്ങള്‍ ...

നന്നായി. അര്‍ഥം വഴങ്ങാത്ത ഒറ്റവാക്കുപോലുമില്ലാതെ കട്ടിയുള്ള കാര്യങ്ങള്‍ പറഞ്ഞതിന്‌.
പതിരില്ലാത്ത എഴുത്തിനും അറിയാതെയാണെങ്കിലും പലപ്പോഴും പറഞ്ഞ പലതും മോശമായിരുന്നെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചതിനു, നന്ദി.
ആശംസകള്‍

Kerala does not have had a perfect system, all cultures has +Ve and -Ve aspects. So no system is perfect. We, meaning current generation of parents, can get a lot from this article and can strive to bring up the best of our next generation. I was exposed to American culture late in my life, i guess the transformation starts here mostly in teens and above. out here also there are "ok to do" & "not ok to do" kinds for girls and boys. But more than that there is acceptance of what you are as an individual, that is what this nation call as "freedom". I am not glorifying this culture, remember i said there are +ve s and -ve in all culture, so there are many +ve s in malayali culture too. Coming back to USA, people here ALSO give that looks to lady with a hot bod, thats more how men are created, but here is the diffrence, that does not brand the girl as bad person or, nor do the guy think of it more than, to put it lightly , 'a nice view".

ലേഖനം ഇപ്പോഴാണ് വായിച്ചത്. വളരെ ധീരതയോടെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും അറിയാവുന്നതും എല്ലാവരും ചെയ്തുവരുന്നതുമായ കാര്യങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തലായി അവതരിപ്പിച്ചിരിക്കുന്നു.

പക്ഷെ അത് വായിച്ചാല്‍ തോന്നുക ലോകം, അല്ലെങ്കില്‍ ഇന്ത്യ പ്രത്യേകിച്ച് കേരളസമൂഹം ഒരു ആദര്‍ശാത്മക സമൂഹമാണെന്നും ഇവിടെ കള്ളവും ചതിയും, ഉച്ചനീചത്വവും ജാതീയമര്‍ദ്ദനങ്ങളും സാമ്പത്തീകചൂഷണങ്ങളും ഒന്നും തന്നെയില്ലെന്നും പരിപൂര്‍ണ്ണമായ ഈ സമൂഹത്തില്‍ ദൈവത്തിന് പറ്റിയ ഒരു കൈത്തെറ്റ് പോലെയുള്ള ഒന്നാണ് സ്ത്രീകളോടുള്ള വിവേചനമെന്നും അത് വെറും സ്വഭാവരൂപീകരണത്തിലെ പാളിച്ചയാണെന്നും അത് കൊണ്ട് തന്നെ ലൈംഗീകവിദ്യാഭ്യാസവും ബോധവല്‍ക്കരണവും മറ്റും നടത്തിയാല്‍ എല്ലാം ശരിയാവുമെന്ന ഒരു ശുദ്ധഗതിയാണ് അഖില വച്ച് പുലര്‍ത്തുന്നത് എന്നാണ് ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്. സ്ത്രീവിരുദ്ധവും അത് കൊണ്ട് തന്നെ മനുഷ്യവിരുദ്ധവുമായ ഒരു പിന്തിരിപ്പന്‍ സാമൂഹ്യവ്യവസ്ഥക്കുള്ളില്‍ അല്പംസ്വല്പം ഭേദപ്പെടുത്താമെന്നല്ലാതെ അടിസ്ഥാനപരമായ യാതൊരു മാറ്റവും ഇവിടെ സംഭവിക്കാന്‍ പോകുന്നില്ല. അതിനുള്ള തെളിവുകളാണല്ലോ വികസിതരാജ്യങ്ങള്‍.

ഈ പുരുഷാധിപത്യരാഷ്ട്രീയാധികാര വ്യവസ്ഥയെ തന്നെ തകര്‍ക്കേണ്ടത് സ്തീവിമോചനത്തിന് അത്യന്താപേക്ഷിതമാണ്. അതിന്റെയര്‍ത്ഥം അതുവരെ എല്ലാം സഹിക്കാമെന്നല്ല. ബോധവല്‍ക്കരണ ലൈംഗീകവിദ്യഭ്യാസ കസര്‍ത്തുകള്‍ മാത്രം പോര എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

എന്തായാലും കാര്യങ്ങള്‍ ധീരതയോടെയും സത്യസന്ധമായും അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

Malayalam is a comparatively new language, which has adopted many words from ancient languages such as Sanskrit and Tamil during its evolutionary growth into the present state. 'Clitoris' could be just one of the numerous 'objects' for which there is no Malayalam word which is not obscene and with its roots in Malayalam itself. Could anyone please tell me what is the Malayalam word for 'anus' , a word which is neither Sanskrit nor considered as obscene ? This aspect doesn't trivialize the language or its native speakers as many other young languages suffer from similar issues.

Anyway this comment on the language doesn't in anyway trivialize the article. Unfortunately a society where women are considered as equally respectable human beings is far away from reality.

പെണ്ണുങ്ങള്‍ പ്രസവം എന്ന പരിപാടി തുടരുന്ന കാലത്തോളം ആണ്‍-പെണ്‍ വ്യത്യാസം നില നില്ക്കും. അറേഞ്ച്ഡ് മാര്യേജ് പോലുള്ള പരിപാടികള്‍ കൊണ്ട് പെണ്ണിനാണ് ഗുണം, ആണിനല്ല.

പിന്നെ ഒരു കാര്യം, പെണ്ണിനെ 100% തുല്യ നിലയില്‍ കാണുന്ന ഒരാള്‍ എങ്ങിനെ അവര്‍ക്കുള്ള bus-seat റിസര്‍വേഷനെ അനുകൂലിക്കാന്‍ പറ്റും? ആണും പെണ്ണും തുല്യരാണെങ്കില്‍ പിന്നെ പെണ്ണുങ്ങള്‍ക്ക് റിസെര്‍വഷന്‍ എന്തിന്?

അഖിലാ, വളരെ കുറച്ചു മാത്രം വായിക്കാനുള്ള ക്ഷമയെ എനിക്ക് ഉണ്ടായുള്ളൂ, വലിച്ചു നീട്ടി, അക്കമിട്ടു നിരത്തി, വളരെ വിരസം ആക്കിയല്ലോ, ഒരു മൂന്നാം കിട ലേഖനം, ഉള്ളത് പറയാമല്ലോ നിലവാരം തീരെ കമ്മി, ഒരു പാട് എഴുതി കൂട്ടിയിട്ടുണ്ട്, ആ ശ്രമത്തിനു മാര്‍ക്കുണ്ട് . ഈ മുലയെന്നും കന്തെന്നും, കടിയെന്നും ഒക്കെ വീണ്ടും വീണ്ടും എഴുതി വിട്ടു എന്ത് തെളിയിക്കാനാ? അങ്ങനെയൊക്കെ എഴുതി വിട്ടാല്‍ ഞാനും (ആണായാലും പെണ്ണായാലും) ആരോ ആയി എന്നാണോ? എങ്ങനെ ആണെങ്കിലും ആണിന് പെണ്ണ് ആകാനും, പെണ്ണിന് ആണാകാനും പറ്റില്ലല്ലോ. പിന്നെ ഈ തട്ടലും മുട്ടലും നോക്കലും ഇത് മാത്രമേ ഉള്ളോ മനസ്സില്‍, ലോകത്ത് ഇത് മാത്രമേ ഉള്ളോ പ്രശ്നങ്ങള്‍, ലോകത്തെ കണ്ണ് തുറന്നു കാണൂ, നാലു പാടും നോക്കി സന്തോഷമായി, ധൈര്യമായി നടക്കൂ ഒരാളും ഒന്നും ചെയ്യില്ല, പിന്നെ അപകര്‍ഷതാബോധം മാറ്റണം, എന്നിട്ട് നിലവാരമുള്ള ലേഖനങ്ങള്‍ എഴുതണം. നിലവാര തകര്‍ച്ച ആണിനും പെണ്ണിനും ഒരു പോലെ ബാധകമല്ലേ? പിന്നെ പെണ്ണെഴുത്ത്‌ എന്നൊന്നില്ല, എഴുത്ത് മാത്രമേ ഉള്ളു അത് കൊണ്ടാ.

നല്ല ധൈര്യം കേട്ടോ. വാക്കിലെ ധൈര്യം ജീവിതത്തില്‍ എത്രയുണ്ടാവോ. ഇത്ര മനോഹരമായ രതി ഈ സമൂഹം എന്തിനാണാവോ ഇങ്ങിനെ വക്രമാക്കുന്നത്. പെണ്ണ് ആണിനുള്ളത്, ആണ് പെണ്ണിനും പിന്നെന്തിനാ ഈ ഒളിച്ചു കളി. ഊണും വച്ചിട്ട് പട്ടിണി പോലെ. ഇഷ്ടമുള്ള ആണും ഇഷ്ടമുള്ള പെണ്ണും ഇണ ചേരട്ടെ, അവിടെ സമൂഹത്തിന് എന്ത് കാര്യം, പോലീസിനെന്തു കാര്യം.

പക്ഷെ ഇത് അടിമ സമൂഹമാണ്‌, പെണ്ണും, മണ്ണും ദൈവവും ഒക്കെ അതില്‍ കയ്യടക്കപ്പെട്ടു. സംബന്ധം എന്താ, അത് പോലെ സായിപ്പിന്റെ കാലത്ത് വെള്ളക്കാരിയെ കറുത്തവന്‍ പിടിച്ചാല്‍ ശിക്ഷ, മറിച്ചില്ല. ഇത് വളരെ സങ്കീര്‍ണം തന്നെ. പെണ്ണിന്റെ ഒന്നും അവള്‍ക്കുള്ളതല്ല. അത് ആര്‍ക്കോ ഉള്ളതാണ്, ഈ കളി മാറണം.

പൂറെന്നും കന്തെന്നും ഒക്കെ ഒരു പെണ്ണ് പറയുന്നത് തന്നെ വലിയ കാര്യം. എത്രപേര്‍ക്ക് ആ ധൈര്യം വരും. ഇനി ആ ആശ തീര്‍ക്കാന്‍ എത്ര പേര്‍ക്ക് ധൈര്യം വരും. രതി മൂര്‍ച്ചയറിയാതെ എത്രയെത്ര ജന്മങ്ങള്‍ കഴിയുന്നു. എങ്ങിനെ കേരള സമൂഹം രോഗാതുരമാകാതിരിക്കും. പഴയകാല കേരളം ഇങ്ങിനെ ആയിരുന്നില്ല എന്ന് പഴം കഥകളും ചരിത്രകാരന്മാരും പറയുന്നത് കൂടി കേള്‍ക്കുക.

മോചനം നേടിയില്ലെങ്കില്‍ ഇതൊരു ശാപ ഭൂമി ആകും. ആണും പെണ്ണും ആനന്ദിക്കട്ടെ, അന്യോന്യം. ഇല്ലെങ്കില്‍ കുടുംബങ്ങള്‍ക്കുള്ളില്‍ തന്നെ ഇണ തേടലിന്റെ കാലം വരും. അതിപ്പോള്‍ തന്നെ കേള്‍ക്കുന്നു, ഈ സമൂഹത്തിനു മുഴുവന്‍ ഭ്രാന്തകാതെ നോക്കാം.

വളരെ നന്നായി വിഷയം അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. വാക്കുകളിലെ തീവ്രതയും രോഷവും മനസ്സിലാകുന്നു. കേരള പുരുഷന് ശരീരം മുഴുവനും ലിങ്കമാനെന്നു പറഞ്ഞത് ആരാണെന്നു മറന്നു പോയി. എന്നാലും അത് വളരെ പ്രസക്തമായ ഒരു അഭിപ്രായമായിരുന്നു. കേരളീയ പുരുഷ ശരീരത്തിന് ലൈംഗിക അഭിവാഞ്ച അല്പം അധികമാണെന്ന് എല്ലാവര്‍ക്കും അറിയാം. വിമര്‍ശനങ്ങളെക്കാള്‍ ഉപരി അതിനു ഒരു പരിഹാരമുണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആ പതിനാലുകാരന്‍ വളര്‍ന്നു വലുതാവുമ്പോള്‍ എന്തായിരിക്കും നമ്മുടെ മക്കളുടെ ഗതി!

പറഞ്ഞിരിക്കുന്നത് എല്ലാം സത്യം. പൂര്‍ണമായി യോജിക്കുന്നു. വിയോജിപ്പുകള്‍ ചുവടെ :

പൊതുവേ കാണുന്ന ഒരു കാര്യമുണ്ട്, തുല്യ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പരാമര്‍ശങ്ങളില്‍ പൊതുവേ ഒരു shock treatmentഇന്റെ ലാഞ്ചന കാണാറുണ്ട്. ദാ ഇപ്പൊ പൊട്ടിത്തെറിക്കും എന്നാ മാതിരി ഒരു എഴുത്ത്. എന്റെ തോന്നലാവാം. A toned down version might have looked different and a bit more attractive.

കുറെക്കൂടെ (എല്ലായിടതുമല്ല, ചിലയിടത്ത്) ഒരു സംയമനം പാലിച്ചുള്ള എഴുത്ത് നന്നായിരിക്കും. arranged marriage എന്നുള്ളതിനെ "ആഭാസം" എന്ന് പറഞ്ഞിരിക്കുന്നു!! എല്ലാവരും ലൈന്‍ അടിച്ചു കെട്ടണം എന്നാണോ പറയുന്നത്? അതോ അങ്ങനെ അല്ലാത്ത പാവങ്ങള്‍ എല്ലാം ആഭാസരോ? നല്ല ഒരു ലേഖനത്തിന്റെ കളയാന്‍ ഒരൊറ്റ വാക്ക് മതി.

പിന്നെ അവള്‍ എന്നുള്ള സംബോധനക്ക് എന്താണ് പ്രശ്നം? അവന്‍ എന്ന് നമ്മള്‍ വളരെ നിസ്സാരമായി മോഹന്‍ ലാലിനെ പോലും പറയുന്നില്ലേ ? അതില്‍ ഒരു അപമര്യാദയും ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല. എടീ എന്ന് ആദ്യം തന്നെ വിളിച്ചതും അല്പം ഒരു exaggerative ആയി തോന്നി. സംഭവിച്ചെങ്കില്‍ തന്നെ അതൊരു ഒറ്റപ്പെട്ട സംഭവം ആവാനാണ് സാധ്യത ..

പിന്നെ പെണ്ണുങ്ങളുടെ അവയവങ്ങളില്‍ നോക്കുന്നത് കേരളത്തില്‍ മാത്രമാണോ? എല്ലായിടത്തും ഉണ്ട് ഈ വക പരിപാടികള്‍. പ്രദര്‍ശനം തൊട്ട്, തോണ്ടല്‍ തൊട്ട്, വേണ്ടാത്ത ഇടത്ത് നോക്കുക വരെ. ഒന്നുകില്‍ അവര് ശക്തമായി ചീത്ത വിളിക്കുന്നു അല്ലെങ്കില്‍ ചിരിച്ചു കളയുന്നു. ഈ ഒരു ലാഘവത്വം ഇവിടെയും വരണം എന്നാണു എന്റെ അഭിപ്രായം.

നല്ല ലേഖനം.

ഞാന്‍ നാട്ടിമ്പുറത്ത് വളര്‍ന്നതിനാല്‍ പെണ്‍കുട്ടികളുമായുള്ള ഇടപഴകലിന് അവസരം കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ കൌമാരത്തില്‍ സ്ത്രീകളെ വെറും സെക്ഷ്വലായി മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതെനിക്കു് വല്ലാത്ത പീഠനവുമായിരുന്നു. എന്റെ ഏക മകന് (13 വയസ്സ്) അതുണ്ടാകാതിരിക്കാന്‍ ആദ്യമേ ഞാന്‍ ശ്രദ്ധിക്കുന്നു. പെങ്കുട്ടികളുമായുള്ള അടുപ്പം സ്വാഭാവികമാണെന്ന് ഞാനവനെ മനസ്സിലാക്കിക്കൊടുക്കുന്നു. പെണ്‍കുട്ടികളുമായുള്ള സൌഹൃദം പ്രോത്സാഹിപ്പിക്കുന്നു. ടിവിയില്‍ topless രംഗങ്ങള്‍ വന്നാല്‍ ഞാന്‍ ചാനല്‍ മറ്റാറില്ല. അതിനാല്‍ സ്ത്രീ നഗ്നത പുരുഷന്റേതുപോലെ സ്വാഭാവികമായിക്കാണാന്‍ അവന് കഴിയും. ഒരിക്കല്‍ ടിവിയിലെ പരസ്യം കണ്ട് സാനിറ്ററി നാപ് കിന്‍ എന്താണെന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍ അവള്‍ വിശദീകരിച്ചുകൊടുത്തു, അവന് മനസ്സിലാകുന്ന തരത്തില്‍, വള്‍ഗറാവാതെ. അവന് തൃപ്തിയാവുകയും ചെയ്തു.

നമ്മളെന്തിനാണ് കുട്ടികളില്‍ നിന്ന് ഒളിച്ചോടുന്നത്? എന്റെ അഭിപ്രായത്തില്‍ എല്ലാ ക്ലാസിലും ആണ്‍പെണ്‍ വ്യത്യാസമില്ലതെ ഇടകലര്‍ന്നിരിക്കാന്‍ അനുവദിച്ചാല്‍ തന്നെ കേരളത്തിലെ പുരുഷന്മാരുടെ പ്രശ്നം ഒരു പരിധിവരെ തീരും.

പിന്നെ ലേഖനത്തിലെ തുറന്ന ഭാഷ അഭിനന്ദനാര്‍ഹം.
ഇംഗ്ലീഷില്‍ pussy, cock, fuck തുടങ്ങിയ പദങ്ങളൊക്കെ പരക്കെ (സിനിമയില്‍പ്പോലും) ഉപയോഗിക്കുമ്പോള്‍ നമ്മള്‍ രോമം എന്ന അര്‍ത്ഥമുള്ള മൈര് എന്ന വാക്കുപോലും ഏതോ മുട്ടന്‍ തെറിയെന്ന നിലയിലാണ് സിനിമയില്‍ (യാത്ര) കണക്കാക്കുന്നത്. എന്നാല്‍ അകമെ തെറികളുടെ വലിയൊരു ശേഖരം നമ്മുടെ സദാചാരികള്‍ തന്നെ പേറുന്നുമുണ്ട്.

താഴേതട്ടിലുള്ള സ്ത്രീകള്‍ക്ക് ലൈംഗികാവയവങ്ങളുടെ പേര്‍ അറിയാമെങ്കിലും ഇടത്തര-മുകള്‍ത്തട്ടിലുള്ളവര്‍ക്ക് ഇതേക്കുറിച്ചുള്ള അറിവ് വട്ടപ്പൂജ്യമാണ്. പോസ്റ്റ്ഗ്രാജുവേറ്റായ ഭാര്യയോട് ഞാനിക്കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അവള്‍ക്കിതൊന്നുമറിയില്ലെന്ന് പറഞ്ഞത് കളവായിരിക്കുമെന്ന് ഞാനാദ്യം കരുതി. നവവധുവിനെക്കുറിച്ച് എനിക്കുണ്ടാകവുന്ന തെറ്റിദ്ധാരണ ഒഴിവാക്കാന്‍ അങ്ങനെ പറയുകയാവും എന്നാണ് ഞാന്‍ കരുതിയത്. കാരണം ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളും ഇത്തരം കാര്യങ്ങള്‍ കൌതുകപൂര്‍വ്വം സംസാരിക്കുമെന്നായിരുന്നു എല്ലാ പുരുഷന്മാരേയും പോലെ എന്റേയും ധാരണ.

“കുണ്ണ” എന്നത് ഏതിനെ സൂചിപ്പിക്കുന്നു എന്നുപോലുമറിയില്ലായിരുന്നു അവള്‍ക്ക്. ഞാനവളെ എനിക്കറിയാവുന്ന തെറിയൊക്കെ പഠിപ്പിച്ചു. (എന്റെ കൂട്ടുകാരില്‍ മിക്കവരും അവരുടെ ഭാര്യമാരോട് ലൈംഗികായവയങ്ങളുടെ പേരുകള്‍ പറയുന്നത് എന്തോ മാന്യതക്കുറവായി കണക്കാക്കുന്നവരാണ്. അതാണല്ലൊ നമ്മുടെ ദാമ്പത്യത്തിന്റെ ഒരു രീതിയും. പങ്കാളിയോട് "കുലീനത്തം", കമിതാവിനോട് XXX ലൈംഗികത...)

നല്ലൊരു ശതമാനം ആണ്‍‌കുട്ടികളും ഇത്തരം പദങ്ങള്‍ മനസ്സിലാക്കുന്നത് കൊച്ചുപുസ്തകത്തില്‍ നിന്നാണ്. പ്രാദേശികമായി വ്യത്യസ്തങ്ങളായ ധാരാളം പദങ്ങള്‍ നിലവിലുണ്ട്. യോനി എന്നത് vagina യാണ്. Vulva യാണ് പൂര്‍. ഈ വാക്ക് ഒരു തെറി ഫീലിംഗ് ഉണ്ടാക്കുന്നുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള “കുറിച്ചി” എന്ന പ്രയോഗം പൊതുവെ ഉപയോഗിക്കാന്‍ തരക്കേടില്ലാത്ത പദമല്ലെ? അവിടെത്തന്നെ കുട്ടികളുടെ ഭഗപ്രദേശത്തിന് കുറുമ്പാട് എന്നും പറയാറുണ്ട്. (മാതൃഭൂമിയുടെ ശബ്ദസാഗരം നിഘണ്ടുവില്‍ ഈ പദങ്ങളെല്ലാമുണ്ട്. കോട്ടയത്ത് അങ്ങനെയൊരു സ്ഥലവുമുണ്ട്. ) കൂതി എന്ന് തിരുവനന്തപുരത്ത് vulvaയെ പറയുമ്പോള്‍ വടക്ക് അത് ഗുദത്തിനെയാണ് സൂചിപ്പിക്കുന്നത്. പറി = വൃക്ഷണം.
clit നെ കന്ത് എന്ന് കേരളം മൊത്തവും പറയുന്നു. ഓല എന്ന നാടന്‍ പ്രയോഗവുമുണ്ട്. ഓല വലിക്കുക എന്നുള്ളത് നാട്ടിലെ സ്ത്രീകള്‍ സ്വകാര്യമായി പ്രയോഗിക്കാറുള്ള കുസൃതി ഭാഷയാണ്.
പിന്നെ ഇതിനെയൊക്കെ അപ്പം പഴം അണ്ടി എന്നൊക്കെയുള്ള കുട്ടി വാക്കുകളുമുണ്ട്.

(മൈര് നമുക്ക് മുട്ടന്‍ തെറിയാണ്, പക്ഷെ ഷിറ്റ് ഒരു നിസ്സാരവാക്കും!)

അത് ചോപ്പായി തകര്‍ത്തു !

couldn’t resist commenting on dis...excellent write up!!!

എന്തായാലും നന്നായി, ലേഖനവും അതിന്റെ കമന്റുകളും ..
ഓരോരുത്തരുടെയും മാനസിക വളര്‍ച്ചയില്ലായ്മ നന്നായി മനസ്സിലാവുന്നുണ്ട് , 13 വയസ്സുകാരന്‍ നോക്കി ചുണ്ടു കടിക്കണമെങ്കില്‍ ഒന്നുകില്‍ പയ്യന്റെ കാഴ്ചപാട് തെറ്റ് അതല്ലെങ്കില്‍ അഖിലയുടെ വസ്ത്രധാരണ രീതിയുടെ തെറ്റ് .

ലൈംഗികത ജീവശാസ്ത്രപരമാണ് , പരുഷനും സ്ത്രീക്കും പരസ്പരം ആകര്‍ഷണം തോന്നുക സ്വാഭാവികം , പുരുഷന്‍ അത് പ്രകടിപ്പിക്കാന്‍ കാണിക്കുന്ന ധൈര്യം സ്ത്രീകല്‍ക്കില്ലാത്തത് പുരുഷന്റെ തെറ്റോ ?, ഇനി അതല്ല അത് പുരുഷന്‍ മേല്ക്കൊയമയാല്‍ ഇല്ലാതാക്കിയതാണെങ്കില്‍ ഇത്രയൊക്കെ വാചാലത പ്രകടിപ്പിക്കുന്നവര്‍ എന്തിനു ഇതിനെയൊക്കെ ഭയക്കുന്നു..?

'ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷണം തിന്നണം' എന്നൊരു ചൊല്ലുണ്ട് അതുപോലെ താന്‍ ഉള്‍കൊള്ളുന്ന സമൂഹത്തിന്റെ ശീലങ്ങളും തത്വങ്ങളും പാലിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട് . സമൂഹം (പൂര്‍വികര്‍) ഒരു രാത്രികൊണ്ടു ഉണ്ടാക്കിയെടുത്തതല്ല 'സാമൂഹ്യ വ്യവസ്ഥിതികള്‍.' ഒരുപാടു സംഭവ വികാസങ്ങളിലുടെ രൂപപെട്ടതാണ് , കാലാനുസൃതമായ മാറ്റങ്ങള്‍ അത് കൈവരിക്കുകയും ചെയ്യുന്നുണ്ട്.

ഓരോരുത്തരും ആഗ്രഹിക്കുന്നത് പോലെ പെരുമാറാന്‍ എന്തായാലും സ്വന്തം വീട്ടിലെങ്കിലും പ്രശ്നമുണ്ടാകില്ലല്ലോ , മേല്‍ പ്രസ്താവിച്ച പദങ്ങള്‍ അവിടെ ധാരാളമായി ഉപയോഗിക്കാന്‍ ശീലിചുകൂടെ ? 'അറെഞ്ച്ഡു മാര്യേജ്' ആഭാസമാണ് ' എന്ന് തോന്നുന്നുവെങ്കില്‍ ഇഷ്ടമുള്ളവന്റെ കൂടെ ജീവിക്കാനും, വിവാഹത്തിന് മുന്‍പ് സെക്സ് വേണമെന്നുള്ളവര്‍ക്ക് അത് സ്വന്തം വീട്ടില്‍ തന്നെ ആസ്വദിക്കാനും എന്താണ് തടസ്സം ? അത്തരത്തിലുള്ള ഒരുപാട് പേര്‍ നമ്മുടെ കൂട്ടത്തിലില്ലേ.? (സാമൂഹ്യഭയമോ ...?)

എങ്കില്‍ അതുതന്നെയാണ് യഥാര്‍ത്ഥ പ്രശ്നം. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്, അതിനു അതിന്റേതായ ചില ചിട്ടകളും മര്യാദകളും ഒക്കെയുണ്ട് , അതുപാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുമുണ്ട് , അത് ലംഘിക്കുന്നവരാണ് തിരുത്തേണ്ടത് .

സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നതുതന്നെ സഹിക്കാന്‍ പറ്റാത്ത ഒരു പുരുഷസമൂഹമാണ് ഇവിടെ ഉള്ളത്. സ്ത്രീ സ്വതന്ത്രയായി എന്തെങ്കിലും ചെയ്യുന്നത് അവന്‍ എങ്ങനെ സഹിക്കാന്‍. എവിടെയാണ് അവള്‍ അവഗണിക്കപ്പെടാത്തത് എന്നു കണ്ടെത്താനാണ് പ്രയാസം. അമ്പലങ്ങള്‍, പള്ളികള്‍, കോടതികള്‍, ദൃശ്യമാദ്ധ്യമങ്ങള്‍ (ടിവി, സിനിമ, ഇന്റര്‍നെറ്റ്) എല്ലാം സ്വയം രസിക്കുന്ന അശ്ലീലതയോടെ അവളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചര്‍ച്ചകളല്ല, പ്രവര്‍ത്തിയാണാവശ്യം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

ഇത്രയും ഓപ്പണ്‍ ആയി പറയാന്‍ കാണിച്ച അഖില എന്തിനെയാണ് ഭയക്കുന്നത്?
പരസ്പര ബഹുമാനം / Caring അല്ലെ വേണ്ടത്?
ആണിനും പെണ്ണിനും പ്രകൃതി തന്നെ വ്യക്തമായ തരം തിരിക്കല്‍ നടത്തിയിട്ടില്ലെ? (എല്ലാ ജീവജാലങ്ങളിലും?) എന്താണ് പെണ്‍വര്‍ഗത്തിന് മാത്രം പ്രസവിക്കാന്‍ പറ്റുന്നത്? ആണിന്റെ ബീജവും പെണ്ണിന്റെ അണ്ഡവും ചേരാതെ പുതിയ സൃഷ്ടി ഉണ്ടാകുന്നില്ലല്ലോ? (ചില ഏകകോശ ജീവികളിലോഴിച്ച്) അണ്ഡം ഉണ്ടാക്കാനും പിന്നീട് ഭ്രൂണം വളരാനും ഒക്കെ പ്രകൃതി (ഈശ്വരന്‍) തന്നെ നിശ്ചയിച്ചിരിക്കുന്നത് സ്ത്രീ ശരീരത്തിലാണ്. സ്ത്രീ ശരീരത്തിനു അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട് അതുകൊണ്ട് പരസ്പരം ബഹുമാനിക്കാം.

പിന്നെ arranged മാര്യേജ് എങ്ങനെയാണ് ആഭാസമാകുന്നത്? നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞ തലമുറയില്‍ 90 % arranged മാര്യേജ് ആയിരുന്നു. നിങ്ങളുടെ മാതാപിതാക്കളും ഒരുപക്ഷെ ആയിരിക്കാം. എന്നിട്ട് ഇവിടെ എന്ത് ഉണ്ടായി?

പിന്നെ ബലാല്‍സംഗകകരെ എന്തിനാന്നു മനോരോഗികള്‍ എന്ന് പറഞ്ഞു ഒഴിവാക്കുന്നത്? അങ്ങനെയെങ്ങില്‍ മുകളില്‍ പറഞ്ഞ ലിസ്റ്റില്‍ ഉള്ളവര്‍ എല്ലാം മനോരോഗികള്‍ അല്ലെ?
.....

ബഹുമാനം കിട്ടണമെങ്കില്‍ അത് അങ്ങോട്ട്‌ കൊടുത്തു നോക്കൂ !!
നമ്മുടെ സംസാരം, പ്രവൃത്തി, സാമീപ്യം ഇതെല്ലം നല്ലരീതിയില്‍ ആണെങ്കില്‍ തിരിച്ചും അങ്ങനയെ കിട്ടൂ !!!
(സി­ഗ­രെ­റ്റ് വലി­ക്കു­ന്ന അല്ലെ­ങ്കില്‍ മദ്യ­പി­ക്കു­ന്ന സ്ത്രീ) ഇതൊക്കെ മറ്റുള്ളവരെ എന്തിനാണ് മറ്റുള്ളവരെ അറിയിക്കുന്നത്? അതും ഒരുതരം exhibitionism അല്ലെ??? ഇതൊക്കെ പണ്ടും നമ്മുടെ പല വീടുകളിലും നടന്നിട്ടുണ്ട്. അവരോടൊന്നും ആരും പറഞ്ഞില്ല.. ഒന്ന് വേണമെന്ന്.
അതുകൊണ്ട് വീണ്ടുമൊന്നു ചിന്തിക്കു..... എന്താണ് ശരിയായ
പ്രശ്നം എന്ന്???

ആശംസകളോടെ.

That was a good article except for some points of disagreement
നി­ന­ക്ക് കു­റ­ച്ചു­കൂ­ടി 'ബോ­ഡി ഷേ­പ്പി­ലു­ള്ള' ചു­രി­ദാര്‍/­ടോ­പ് ആണ് ചേ­രുക എന്ന് ദയാ­പൂര്‍­വം നിര്‍­ദ്ദേ­ശി­ക്കു­ന്ന­വര്‍ (ഭാ­ര്യ­യെ 'നീ കാ­റെ­ടു­ത്താല്‍ ശരി­യാ­വി­ല്ല എന്നു­പ­റ­ഞ്ഞ് ശാ­സി­ക്കു­ന്ന അതേ കൂ­ട്ടം­)
'­മാ­സ്റ്റേ­ഴ്സി­ന്റെ സി­നിമ കാ­ണാന്‍' സി­ഗ­രെ­റ്റ് പു­ക­ച്ച് സഞ്ചി തൂ­ക്കി ബു­ദ്ധി­ജീ­വി­യാ­യി ഭാ­ര്യ­മാ­രെ വീ­ട്ടി­ലി­രു­ത്തി എത്തു­ന്ന 'ഗൃ­ഹ­നാ­ഥ­ന്മാര്‍'
When couples have freedom to talk and suggest each other, whats wrong with suggesting a good dress for her, women do the same to men too, I think its harsh to comment on something which goes on between spouses, when both of them are totally comfortable with it.
If wife is not interested in seeing the "master's" movie?, Of what if the wife is a "rasam kolli" companion while watching that movie?? Doesn't the wife have the freedom to decide on the movie she wants to watch? Or doesnt the husband have the freedom to watch the movie alone, or with the friends he like to be with?
And I disagree with the part bashing arranged marriage too..
I dont feel its a bad thing, I mean I havent felt like it, both arraged and love marriage has its own pros and cons

// ആ­റി­ലും കു­റ­ച്ചു­കൂ­ടി മു­ന്തിയ ഇന­മാ­യ, സി­ഗ­രെ­റ്റ് വലി­ക്കു­ന്ന അല്ലെ­ങ്കില്‍ മദ്യ­പി­ക്കു­ന്ന, അല്ലെ­ങ്കില്‍ ഒരു ആണ്‍­സു­ഹൃ­ത്‌­വ­ല­യ­മു­ള്ള, ഇതൊ­ന്നു­മ­ല്ലെ­ങ്കില്‍ കു­റ­ച്ച് 'മോ­ഡേണ്‍' ആയി വസ്ത്രം ധരി­ക്കു­ന്ന സ്ത്രീ­യോ­ട് 'എ­നി­ക്കൊ­ന്ന് വേ­ണം, എപ്പ­ഴാ­ണെ­ങ്കി­ലും പറ­ഞ്ഞാല്‍ മതി' എന്ന് ആത്മ­വി­ശ്വാ­സ­ത്തോ­ടെ പറ­യു­ന്ന­വര്‍.//

അങ്ങേരോടൊപ്പം കിടക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ പോയി കിടക്കുക , ഇല്ലെങ്കില്‍ പോയി പണിനോക്കാന്‍ പറയുക . സിഗരട്ട് വലിയും , വെള്ളമടിയും സ്ത്രീയുടെ അന്തസ്സായി കാണുന്നവര്‍ക്ക് അവരോടു കിടക്ക പങ്കിടാന്‍ പറയുന്നവരെ കാണുമ്പോള്‍ എന്താ ഇത്ര ചൊറിച്ചില്‍ ?

സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന പടത്തില്‍, ശ്വേതാ മേനോന്‍ ടെറസില്‍ ഇരുന്നു വെള്ളമടിക്കുന്ന കണ്ട് ഇവിടുത്തെ റിവ്യൂ എഴുതുന്ന ചേട്ടന് കോള്‍മയിര്‍ വന്നിരുന്നു . സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ആഘോഷമാനത്രേ അത് . വെള്ളമടി സ്ത്രീ ചെയ്താലും പുരുഷന്‍ ചെയ്താലും മോശമാണ് . കേരളത്തിലെ 95 % പുരുഷന്മാര്‍ മദ്യപിക്കും , 99 % സ്ത്രീകളും മദ്യപിക്കില്ല അതൊരു പച്ച പരമാര്‍ത്ഥം ആണ് . അതിനെ അടിമുടി മാറ്റി , ന്യൂയര്‍ തലേന്ന് സ്ത്രീകള്‍ എല്ലാം അടിച്ചു കിണ്ടി ആയിരിക്കും എന്ന് പറയുകയാണ്‌ സംവിധായകന്‍ . സ്ത്രീകളെ അപമാനിക്കല്‍ ആണത് . അത് ഒരു ഒറ്റപ്പെട്ട സംഭാവമായല്ല കാണിക്കുന്നത് . പിറ്റേന്ന് സ്റ്റുഡിയോയില്‍ എത്തിയ ശ്വേതയോട് അവിടുത്തെ ആള്‍ " ഇന്നലത്തെ കെട്ട് വിട്ടിട്ടില്ലല്ലേ ?" എന്നോ മറ്റോ ചോദിക്കുന്നുണ്ട് അതായത് ജനറല്‍ ആയുള്ള ഒരു പ്രതിഭാസം ആണ് സ്ത്രീകളുടെ വെള്ളമടി . ആ സംവിധായകന്റെ തലക്കിട്ട് കിഴുക്കുന്നതിനു പകരം , ശ്വേത മേനോനും കൂട്ടര്‍ക്കും നടുറോട്ടില്‍ വെള്ളമടിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തില്ല എന്ന് പരിഭവം പറയുകയായിരുന്നു റിവ്യൂ ചേട്ടന്‍ ..പാവം !!!

\\അ­ച്ഛ­നും അമ്മ­യ്ക്കും ചേ­ട്ട­നു­മൊ­പ്പം നട­ക്കു­ക­യാ­യി­രു­ന്ന പതി­മൂ­ന്നോ പതി­നാ­ലോ വയ­സ്സ് പ്രാ­യ­മു­ള്ള ഒരു കു­ട്ടി­യു­ടേ­താ­യി­രു­ന്നു ആ നോ­ട്ടം. മു­ഖം ചു­ളി­ച്ച് അടി­മു­ടി നോ­ക്കി, ബാ­ലന്‍ കെ നാ­യര്‍ ശൈ­ലി­യില്‍ ഒരു ചു­ണ്ടു­ക­ടി­യും പാ­സ്സാ­ക്കി­യാ­ണ് അവന്‍ നട­ന്നു­നീ­ങ്ങി­യ­ത്.\\

ഇവിടെയും കണക്കുകള്‍ ഒന്നും ശരിയാകുന്നില്ലല്ലോ ഗംഗാധരാ . മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ നോക്കുന്നു എന്നതില്‍ നിങ്ങള്‍ എന്തിനു ബോതര്‍ ചെയ്യണം ? ഈ വാക്കുകളില്‍ നിന്നും , സ്ത്രീക്ക് മൂടിവയ്ക്കാന്‍ എന്തൊക്കെയോ ഉണ്ട് അല്ലെങ്കില്‍ പുരുഷന് അവളില്‍ നിന്നു എന്തൊക്കെയോ അപഹരിക്കാന്‍ ആകും എന്ന ആകുലത ആണ് വ്യക്തമാകുന്നത് . വികാരപരമായി പുരുഷന്മാരുടെ ചങ്ങലയില്‍ ആണ് നിങ്ങള്‍ ഇപ്പോഴും . ആ ചങ്ങല പൊട്ടിച്ചെറിയാതെ ഒന്നും നടക്കില്ല ഇവിടെ .

ലേഖനം നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ !

കാന്താരി എന്ന്‍ രൂപഭേദം വരുത്തിയ international institute for social entrepreneurs and change makers എന്ന സ്ഥാപനത്തിലെ 2009 ബാച്ചില്‍ കെനിയയില്‍ നിന്നും വന്ന മോണിക്ക കിഗ്വിത എന്ന യുവതി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 98% സ്ത്രീകളും female genital mutilation എന്ന കിരാത നടപടിക്ക് ഇരകളാകുന്നു എന്ന്‍ വെളിപ്പെടുത്തുകയും, എല്ലാ സഹ ആഫ്രിക്കന്‍ (സ്ത്രീ-പുരുഷ) അംഗങ്ങളും ഇത് ശരി വക്കുകയും ചെയ്തത് മരവിപ്പോടെയാണ് കേട്ടിരുന്നത്. ബാല്യ/ കൌമാര പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളുടെ ബാഹ്യ ലൈംഗിക അവയവം പ്രാകൃതമായ രീതിയില്‍ നീക്കം ചെയ്ത്, മൂത്രം ഒഴിക്കുന്നതിനായി ഒരു ദ്വാരം മാത്രം നിലനിര്‍ത്തുന്ന സാമൂഹിക ആചാരമാണ് FGM എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിചിത്രവും പക്ഷെ ആഫ്രിക്കയില്‍ സാര്‍വത്രികവും ആയ ഈ കര്‍മ്മം. അതാതു സമൂഹത്തിലെ പ്രായം ചെന്ന സ്ത്രീകള്‍ കത്തി, ബ്ളെയിഡ്, ഗ്ളാസ് കഷണങ്ങള്‍, മൂര്‍ച്ച വരുത്തിയ കല്ല്‌ , നഖം ഒക്കെ ഉപയോഗിച്ച് പച്ചക്കാണ് ഇത് നടപ്പിലാക്കുന്നത്. നഗരങ്ങളില്‍ ഉള്ള, സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥ ഉള്ളവര്‍ മാത്രം ഇതിനായി ആശുപത്രികളെ സമീപിക്കുന്നു !!!

മുസ്ലിം സമൂഹത്തിലും ജൂത സമൂഹത്തിലും പുരുഷന്മാരുടെ ഇടയില്‍ (നിര്‍ബ്ബന്ധമായും ചെയ്യുന്ന) ലിംഗാഗ്രചര്‍മം നീക്കം ചെയ്യുന്ന രീതി (സുന്നത്ത്) വൃത്തിയെ കരുതി ഉള്ളതെങ്കില്‍ FGM ചെയ്യുന്നത് സ്ത്രീയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനാണ് പോലും. ഇതില്‍ നിന്നും ഓടി രക്ഷപെട്ട വ്യക്തിയാണ് മോണിക്ക. ഈ ദുരാചാരത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിനും, ഇതിന്റെ ഇരകളായ/രക്ഷപെടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു സംഘടനക്ക് മോണിക്ക രൂപം കൊടുത്തു കഴിഞ്ഞു.

മോണിക്കയുടെ ഗവേഷണത്തില്‍ ഇന്ത്യയുടെ വടക്കന്‍ മേഖലയിലും, പാക്കിസ്ഥാനിലും ചില സ്ഥലങ്ങളില്‍ ഈ വിചിത്ര രീതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോണിക്കയുടെ ഡ്രീം സ്പീച് കേട്ട ഒരു (മുസ്ലിം) മാധ്യമ സുഹൃത്ത് അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഇത് ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തിന്റെ മാതാവ് ഇത് കേരളത്തിലും അപൂര്‍വമെങ്കിലും നടക്കുന്നുണ്ട് എന്ന്‍ അഭിപ്രായപ്പെട്ടത് ഞെട്ടലോടെയാണ് പങ്കു വച്ചത്.

പ്രശാന്ത്‌ നെല്ലിക്കല്‍

സ്ത്രീകള്‍ എന്നും ഇപ്പോഴും പുരുഷന്മാരെ ആകര്‍ഷിപിക്കുന്നു എന്നത് ആരും നിഷേധിക്കാത്ത ഒരു സത്യമാണ് , അത് കൊണ്ട് തന്നെ സ്ത്രീയും പുരുഷനെയും സൃഷ്‌ടിച്ച ദൈവം അവന്റെ മതത്തില്‍ പറഞ്ഞു സ്ത്രീകള്‍ അന്യ പുരുഷന്‍ കാണുന്ന രീതിയില്‍ അവളുടെ ശരീരമോ അംഗ ലാവണ്യമോ വെളിവാക്കരുത് , അവള്‍ ലൂസ് ഉള്ള മുഴു വസ്ത്രം ധരിക്കട്ടെ . എന്തൊരു നിര്‍ദേശം ആര്‍കും ഒരു നഷ്ടവും ഇല്ലാത്തതും എന്നാല്‍ മനുഷ്യ സമൂഹത്തിനു മുഴുവന്‍ ഗുണം ഉള്ളതും ആയ ഒരു നിര്‍ദേശം , ഒന്ന് ആലോചിച്ചു നോക്കൂ എല്ലാ സ്ത്രീകളും ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ചു മാത്രം അന്യ പുരുഷന്‍ മാരുടെ മുമ്പില്‍ പ്രത്യക്ഷ പെടുന്ന ഒരു ലോകം . അവിടെ ധാര്‍മികത വെളിവാകുകയില്ലേ , അധര്‍മികത നീങ്ങുകയില്ലേ നിങ്ങള്‍ ചിന്തിക്കുക വേറെ വഴിയില്ല ഉറപ്പ്

പുരുഷന്‍ സ്ത്രീയെ ഒരിക്കലും ശത്രുവായി കാണുന്നില്ല. അടിസ്ഥാനപരമായി കുഴപ്പം പുരുഷന്റേത് മാത്രമാണെന്നുള്ള കണ്ടെത്തല്‍ നീതിയുക്തവുമല്ല.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
3 + 3 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback