പെരുന്നയില്‍ നിന്ന് നെയ്യാറിലേക്കുള്ള ദൂരം

­സി­പി­എ­മ്മു­മാ­യി ബന്ധ­പ്പെ­ട്ട സം­ഭ­വ­ങ്ങ­ളെ പക്ഷം ചേര്‍­ന്നു മാ­ത്രം വി­ല­യി­രു­ത്തു­ന്ന വാര്‍­ത്താ­മാ­ദ്ധ്യ­മ­ങ്ങള്‍ വള­രെ ന്യൂ­ട്ര­ലാ­യി ഫാ­ക്ച്വല്‍ റി­പ്പോര്‍­ട്ടി­ങ് നട­ത്തിയ ഒരു സം­ഭ­വം ഈയി­ടെ അര­ങ്ങേ­റി. ­സി­പി­എം­ സം­സ്ഥാ­ന­ക­മ്മി­റ്റി­യം­ഗ­മായ എം വി­ജ­യ­കു­മാ­റി­ന്റെ ­പെ­രു­ന്ന സന്ദര്‍­ശ­ന­മാ­ണി­ത്. വി­ജ­യ­കു­മാര്‍ പെ­രു­ന്ന­യില്‍ രണ്ടു­ത­വണ പോയ കാ­ര്യ­വും പി­ന്നീ­ട് എന്‍എ­സ്എ­സും സി­പി­എ­മ്മു­മാ­യി ബന്ധ­പ്പെ­ട്ട പ്ര­ശ്ന­ങ്ങ­ളെ­ല്ലാം പരി­ഹ­രി­ച്ചു എന്ന അദ്ദേ­ഹ­ത്തി­ന്റെ പ്ര­സ്താ­വ­ന­യും മാ­ത്ര­മാ­ണു് നാം ചാ­ന­ലു­ക­ളില്‍ കണ്ട­തു­്. പത്ര­ങ്ങ­ളൊ­ന്നും ഇതു കാ­ര്യ­മാ­യി ഫോ­ളോ ചെ­യ്ത­തു­മി­ല്ല.

­സി­പി­എം പോ­ലെ ഒരു പാര്‍­ട്ടി­യി­ലെ ഏതെ­ങ്കി­ലും നേ­താ­വ് ഒറ്റ­യ്ക്കു തീ­രു­മാ­ന­മെ­ടു­ത്തു് ഇതേ­പോ­ലെ ഒരു ഹൈ­പ്രൊ­ഫൈല്‍ സന്ദര്‍­ശ­നം നട­പ്പാ­ക്കു­മെ­ന്നു പഴ­നി­ല­യ്ക്കു് വി­ശ്വ­സി­ക്കാ­നാ­വി­ല്ല. (ആ­വു­മാ­യി­രു­ന്നി­ല്ല എന്നു വേ­ണം, ശരി­ക്കും പറ­യാന്‍. മാ­രാ­രി­ക്കു­ള­ത്തെ വി­എ­സി­ന്റെ തോല്‍­വി­ക്കു മു­മ്പും പി­മ്പും ആയി­ട്ടു­വേ­ണ­മ­ല്ലോ സി­പി­എം ചരി­ത്ര­ത്തെ തി­രി­ക്കാന്‍). തി­രു­വ­ന­ന്ത­പു­ര­ത്തെ പാര്‍­ട്ടി­യാ­ക­ട്ടെ, നെ­യ്യാ­റ്റിന്‍­ക­ര­യില്‍ ഏതു­വി­ധേ­ന­യും ജയി­ക്ക­ണം എന്ന­തു് രാ­ഷ്ട്രീ­യ­പ്ര­ശ്ന­മെ­ന്ന­തി­നേ­ക്കാള്‍ വൈ­കാ­രിക പ്ര­ശ്ന­മാ­യി ഏറ്റെ­ടു­ത്തി­രി­ക്ക­യാ­ണു­്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ഒരു­പ­ക്ഷെ സി­പി­എം തി­രു­വ­ന­ന്ത­പു­രം ജി­ല്ലാ­നേ­തൃ­ത്വ­ത്തി­ന്റെ കൂ­ട്ടാ­യ­തീ­രു­മാ­നം ഈ സന്ദര്‍­ശ­ന­ത്തി­നു പി­ന്നില്‍ ഉണ്ടാ­യി­രു­ന്നി­രി­ക്കാന്‍ വി­ദൂ­ര­സാ­ധ്യ­ത­യു­മു­ണ്ടു­്.

"വിധിനിര്‍ണ്ണായകമായ തെരഞ്ഞെടുപ്പുകളില്‍ താത്ക്കാലിക വിജയത്തിനു് സ്വീകരിക്കുന്ന അടവുനയങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്, അത്തരം ഒരു വിധിനിര്‍ണ്ണായകത്വവും സൃഷ്ടിക്കുന്നില്ല. അവിടെ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയതുകൊണ്ടു് പാര്‍ട്ടിയെ ഉപേക്ഷിച്ചുപോയ ഒരാളെ തോല്‍പ്പിക്കാം എന്നതിനപ്പുറമായി യുഡിഎഫ് ഭരണത്തിനു് ഒരു കോട്ടവും സംഭവിക്കാന്‍ പോകുന്നില്ല. "
ഇതു് കൂ­ട്ടായ തീ­രു­മാ­ന­മാ­യാ­ലും വ്യ­ക്തി­ഗ­ത­നീ­ക്ക­മാ­യാ­ലും സി­പി­എ­മ്മി­ന്റെ പ്ര­ഖ്യാ­പിത നയ­നി­ല­പാ­ടു­കള്‍­ക്കു് പോ­റ­ലേല്‍­പ്പി­ക്കു­ന്ന സന്ദര്‍­ശ­ന­മാ­യി­രു­ന്നു എന്നു പറ­യാ­തെ­വ­യ്യ. വി­ധി­നിര്‍­ണ്ണാ­യ­ക­മായ തെ­ര­ഞ്ഞെ­ടു­പ്പു­ക­ളില്‍ താ­ത്ക്കാ­ലിക വി­ജ­യ­ത്തി­നു് സ്വീ­ക­രി­ക്കു­ന്ന അട­വു­ന­യ­ങ്ങള്‍ മന­സ്സി­ലാ­ക്കാം. എന്നാല്‍ ഇപ്പോള്‍ നട­ക്കാന്‍ പോ­കു­ന്ന ­നെ­യ്യാ­റ്റിന്‍­ക­ര ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പ്, അത്ത­രം ഒരു വി­ധി­നിര്‍­ണ്ണാ­യ­ക­ത്വ­വും സൃ­ഷ്ടി­ക്കു­ന്നി­ല്ല. അവി­ടെ എല്‍­ഡി­എ­ഫ് സീ­റ്റ് നി­ല­നിര്‍­ത്തി­യ­തു­കൊ­ണ്ടു് പാര്‍­ട്ടി­യെ ഉപേ­ക്ഷി­ച്ചു­പോയ ഒരാ­ളെ തോല്‍­പ്പി­ക്കാം എന്ന­തി­ന­പ്പു­റ­മാ­യി യു­ഡി­എ­ഫ് ഭര­ണ­ത്തി­നു് ഒരു കോ­ട്ട­വും സം­ഭ­വി­ക്കാന്‍ പോ­കു­ന്നി­ല്ല. ജി­ല്ലാ­ക­മ്മി­റ്റി­ക്കു് ഒരു നാ­ണ­ക്കേ­ടില്‍ നി­ന്നു കഷ്ടി­ച്ചു കര­ക­യ­റാം എന്നു­മാ­ത്രം­.

ഇ­നി ഇതു വ്യ­ക്തി­ഗത നീ­ക്ക­മാ­കാ­നു­ള്ള സാ­ധ്യത കൂ­ടി പരി­ശോ­ധി­ക്കാം. സി­പി­എ­മ്മി­ലെ വി­എ­സ് അനു­കൂ­ലി­ക­ളായ നേ­താ­ക്ക­ന്മാ­രി­ലൊ­രാ­ളാ­യാ­ണു വി­ജ­യ­കു­മാര്‍ അറി­യ­പ്പെ­ടു­ന്ന­തു­്. വി­എ­സ് വി­ഭാ­ഗ­ത്തില്‍ നി­ന്നു് വി­ജ­യ­കു­മാര്‍ അക­ന്ന­താ­യി ചില വി­എ­സ് പക്ഷ­ക്കാര്‍ അവ­കാ­ശ­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും വി­ജ­യ­കു­മാ­റി­ന്റെ പെ­രു­ന്ന സന്ദര്‍­ശ­നം വി­വാ­ദ­മാ­ക്കാന്‍ വി­എ­സോ വി­എ­സി­നു­വേ­ണ്ടി­യെ­ന്നോ­ണം ഓണ്‍­ലൈന്‍ പോര്‍­മു­ഖ­ങ്ങ­ളില്‍ സജീ­വ­മാ­കാ­റു­ള്ള 'യ­ഥാര്‍­ത്ഥ ഇട­തു­പ­ക്ഷ'­ക്കാ­രോ രം­ഗ­ത്തെ­ത്തി­യി­ല്ല എന്ന­തു പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കു­ക. സാ­ധാ­ര­ണ­ഗ­തി­യില്‍ ഇത്ത­രം അവ­സ­ര­ങ്ങ­ളില്‍ ചാ­ടി­വീ­ഴു­ന്ന ആക്റ്റി­വി­സ്റ്റ് ബു­ദ്ധി­ജീ­വി­ക­ളും കാല്‍­പ്പ­നിക കമ്മ്യൂ­ണി­സ്റ്റു­കാ­രും ഇതേ­വ­രെ ഇതി­നെ­തി­രെ നാ­വാ­ടി­യി­ട്ടി­ല്ല.

­സി­പി­എ­മ്മി­ലെ എല്ലാ ജീര്‍­ണ്ണ­ത­കള്‍­ക്കു­മെ­തി­രെ തങ്ങള്‍ പ്ര­തി­ക­രി­ക്ക­ണോ എന്നു് ഇവര്‍ മറു­ചോ­ദ്യം ചോ­ദി­ച്ചേ­ക്കാം. എങ്കി­ലും ചില തെ­ര­ഞ്ഞെ­ടു­ത്ത മൌ­ന­ങ്ങള്‍ പ്ര­ത്യേ­കം ശ്ര­ദ്ധാര്‍­ഹ­മാ­ണു­്. ഈ മൌ­ന­മാ­ക­ട്ടെ, അവി­ശ്വ­സ­നീ­യ­വും. കാ­ര­ണ­മെ­ന്തെ­ന്ന­ല്ലേ? കഴി­ഞ്ഞ നി­യ­മ­സ­ഭാ­തെ­ര­ഞ്ഞെ­ടു­പ്പു­കാ­ല­ത്തു് എന്‍എ­സ്എ­സ് ഇട­തു­പ­ക്ഷ­വി­രു­ദ്ധ നി­ല­പാ­ടെ­ടു­ക്കാന്‍ കാ­ര­ണം എന്താ­യി­രു­ന്നു­വെ­ന്നു് എന്‍എ­സ്എ­സ് ജന­റല്‍ സെ­ക്ര­ട്ട­റി ­സു­കു­മാ­രന്‍ നാ­യര്‍ വി­ശ­ദീ­ക­രി­ച്ചി­ട്ടു­ണ്ടു­്. അതി­ങ്ങ­നെ­:

­വി­.എ­സ് അച്യു­താ­ന­ന്ദന്‍ സം­സ്‌­കാ­ര­മി­ല്ലാ­ത്ത­വ­നാ­ണെ­ന്ന് എന്‍.എ­സ്.എ­സ് സെ­ക്ര­ട്ട­റി സു­കു­മാ­രന്‍­നാ­യര്‍. ജനാ­ധി­പ­ത്യ­ബോ­ധ­മി­ല്ലാ­ത്ത നേ­താ­വാ­ണ് വി­.എ­സ്. താ­നാ­ണ് എല്ലാ­ത്തി­ലും വലു­തെ­ന്ന ചി­ന്ത­യാ­ണ് അദ്ദേ­ഹ­ത്തി­നു­ള്ള­ത്. എല്ലാ വൃ­ത്തി­കേ­ടു­ക­ളും വി­.എ­സ് ചെ­യ്യു­മെ­ന്നും സു­കു­മാ­രന്‍ നാ­യര്‍ വ്യ­ക്ത­മാ­ക്കി. ഇട­തു­പ­ക്ഷ­ത്തോ­ടു­ള്ള വെ­റു­പ്പു­കൊ­ണ്ടോ വല­തു­പ­ക്ഷ­ത്തോ­ടു­ള്ള ആഭി­മു­ഖ്യം­കൊ­ണ്ടോ അല്ല ഇത്ത­ര­ത്തി­ലൊ­രു തീ­രു­മാ­ന­മെ­ടു­ത്ത­ത്. ഇട­തു­പ­ക്ഷം ജയി­ക്കു­ക­യാ­ണെ­ങ്കില്‍ വി­.എ­സ് മു­ഖ്യ­മ­ന്ത്രി­യാ­കു­ന്ന­ത് തട­യു­ക­യാ­യി­രു­ന്നു എന്‍.എ­സ്.എ­സ് ലക്ഷ്യം­.

­വി­എ­സി­നെ ഈ തര­ത്തില്‍ കാ­ണു­ന്ന ഒരു സാ­മു­ദാ­യിക നേ­താ­വു­മാ­യി നീ­ക്കു­പോ­ക്കു­ണ്ടാ­ക്കാന്‍ (ഔ­ദ്യോ­ഗി­ക) പാര്‍­ട്ടി അറി­ഞ്ഞു് ഒരു നേ­താ­വു പോ­കു­ന്ന പക്ഷം വി­എ­സോ വി­എ­സ് പക്ഷ­ക്കാ­രോ മി­ണ്ടാ­തി­രി­ക്കു­മെ­ന്നു് കഴി­ഞ്ഞ പത്തു­വര്‍­ഷ­ത്തെ വി­എ­സി­നെ നി­ര­ന്ത­ര­മാ­യി വീ­ക്ഷി­ക്കു­ന്ന ഒരാള്‍­ക്കും വി­ശ്വ­സി­ക്കാ­നാ­വി­ല്ല. ആണ­വ­ക്ക­രാ­റി­നെ­ച്ചൊ­ല്ലി ഇട­തു­പ­ക്ഷം ഒന്നാം യു­പിഎ സര്‍­ക്കാ­രി­നു­ള്ള പി­ന്തുണ പിന്‍­വ­ലി­ച്ച­തി­നെ തു­ടര്‍­ന്നു് നിര്‍­ണ്ണാ­യ­ക­മായ ലോ­ക­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പു നട­ക്കു­മ്പോള്‍ പോ­ലും മു­ക്കി­യും മു­ര­ളി­യും വി­വാ­ദ­പ്ര­സ്താ­വ­ന­ക­ള­ഴി­ച്ചു­വി­ട്ടും സി­പി­എ­മ്മി­ന്റെ സാ­ധ്യ­ത­ക­ളെ തല്ലി­ക്കെ­ടു­ത്താ­നും അതു­വ­ഴി പി­ണ­റാ­യി­ക്കെ­തി­രെ സ്കോര്‍ ചെ­യ്യാ­നും വി­എ­സ് നട­ത്തിയ ശ്ര­മ­ങ്ങള്‍ എല്ലാ­വ­രും മറ­ന്നു­കാ­ണി­ല്ല­ല്ലോ. പെ­യ്‌­മെ­ന്റ് സീ­റ്റും കമ്മ്യൂ­ണി­റ്റി ക്വോ­ട്ട­യും പോ­ലെ­യു­ള്ള കു­നു­ഷ്ഠ് പ്ര­ചാ­ര­ണ­ങ്ങ­ളു­ടെ തമ്പു­രാന്‍ ഇപ്പോ­ഴെ­ന്തേ മി­ണ്ടാ­തി­രി­ക്കു­ന്നു? സു­കു­മാ­രന്‍ നാ­യര്‍ നി­ല­പാ­ടു മാ­റ്റി­യ­താ­യോ പാര്‍­ട്ടി നി­ല­പാ­ടു മാ­റ്റി­യ­താ­യോ നമു­ക്കു് അറി­വി­ല്ല­താ­നും. അപ്പോള്‍ ഈ സന്ദര്‍­ശ­നം ആരു­ടെ മു­ഖം ചീ­ത്ത­യാ­ക്കാ­നാ­യി­രു­ന്നു എന്നു് ആലോ­ചി­ക്കേ­ണ്ടി­വ­രും­.

"ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നും വിജയസാധ്യത മാത്രം ഘടകമാക്കിയാല്‍ മതിയെന്നും വാദിക്കുന്ന ഒരുവിഭാഗം സിപിഎം നേതാക്കള്‍ ഇവിടുണ്ടു്. ഈ പ്രാദേശിക നേതാക്കള്‍ ജാതി നോക്കേണ്ട എന്നു പറയുന്നതിനു് പ്രായോഗികമായി ഒരര്‍ത്ഥമേയുള്ളൂ. നാടാര്‍ സ്ഥാനാര്‍ത്ഥി വേണ്ട എന്നുമാത്രം. പകരം നായരായാല്‍ അതു രാഷ്ട്രീയ പോരാട്ടമാകും / ജാതിനോട്ടമല്ലാതാകും എന്നതാണു് ഇവരുടെ മനോഗതി. "
അട­ച്ചി­ട്ട മു­റി­യില്‍ വി­എ­സ് വി­മര്‍­ശി­ക്ക­പ്പെ­ട്ടാല്‍ പോ­ലും വി­വാ­ദ­മു­ണ്ടാ­ക്കു­ന്ന കേ­ര­ള­ത്തില്‍ വി­എ­സ് പക്ഷ മാ­ദ്ധ്യ­മ­ങ്ങള്‍ പോ­ലും വി­ജ­യ­കു­മാ­റി­ന്റെ പെ­രു­ന്ന സന്ദര്‍­ശ­നം വി­വാ­ദ­മാ­ക്കി­യി­ല്ല എന്ന­ത് രസ­ക­ര­മാ­ണ്‌. ന്യൂ­ന­പ­ക്ഷ സമു­ദായ നേ­ത­ക്ക­ളെ­ക്കാ­ണാന്‍ പോ­കു­ന്ന­ത് വന്‍­വി­വാ­ദ­വും ബ്രേ­ക്കി­ങ് ന്യൂ­സു­ക­ളും ആകു­ന്ന കേ­ര­ള­ത്തില്‍ വി­എ­സി­നെ വൃ­ത്തി­കെ­ട്ട­വന്‍ എന്ന് വി­ളി­ച്ച സമു­ദായ നേ­താ­വി­നെ കണ്ട് പ്ര­ശ്നം പരി­ഹ­രി­ച്ചു എന്ന് പറ­യു­ന്ന വി­ജ­യ­കു­മാ­റി­നെ എന്തു­കൊ­ണ്ടു് പതി­വു മാ­ദ്ധ്യ­മ­വേ­ട്ട­ക്കു് ഇര­യാ­ക്കു­ന്നി­ല്ല എന്ന­തും ഈ അവ­സ­ര­ത്തില്‍ ചി­ന്ത­നീ­യ­മാ­ണ്‌. വെ­ള്ള­പ്പാ­ള്ളി­യും സു­കു­മാ­രന്‍ നാ­യ­രും വി­ശു­ദ്ധ­പ­ശു­ക്ക­ളാ­കു­ന്ന കാ­ല­ത്തേ­ക്കാ­ണ്‌ കാ­ര്യ­ങ്ങ­ളു­ടെ പോ­ക്ക്.

­ശ­രി. ഉടന്‍ വരാ­വു­ന്ന ചോ­ദ്യം കഴി­ഞ്ഞ ലോ­ക്‍­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ മ്അ­ദ­നി­യു­മാ­യി പി­ണ­റാ­യി വി­ജ­യന്‍ വേ­ദി പങ്കി­ട്ട­പ്പോ­ഴോ കേ­ര­ള­യാ­ത്ര­യ്ക്കി­ടെ കാ­ന്ത­പു­ര­വു­മാ­യി സന്ധി­ച്ച­പ്പോ­ഴോ ഉണ്ടാ­വാ­ത്ത പ്ര­തി­ഷേ­ധം എന്തു­കൊ­ണ്ട് സു­കു­മാ­രന്‍ നാ­യ­രെ കാ­ണു­മ്പോള്‍ ഉണ്ടാ­കു­ന്നു എന്ന­താ­വാം. മ്അ­ദ­നി­യെ സം­ബ­ന്ധി­ച്ച വി­ഷ­യം മുമ്പൊരിക്കല്‍ എഴു­തി­യി­ട്ടു­ള്ള­താ­യ­തി­നാല്‍ ആവര്‍­ത്തി­ക്കു­ന്നി­ല്ല. തന്നെ­യു­മ­ല്ല, സാ­മു­ദാ­യിക നേ­താ­ക്ക­ളെ കാ­ണു­ന്ന­തോ അവ­രു­ടെ പി­ന്തുണ അഭ്യര്‍­ത്ഥി­ക്കു­ന്ന­തോ ഒന്നും ശരി­യ­ല്ലെ­ന്ന നി­ല­പാ­ട് ഇതെ­ഴു­തു­ന്ന­യാള്‍­ക്കി­ല്ല. അപ്പോള്‍ അവ­ശേ­ഷി­ക്കു­ന്ന ചോ­ദ്യം സു­കു­മാ­രന്‍ നാ­യ­രോ­ടു മാ­ത്രം എന്താ­ണു് അസ്പൃ­ശ്യത എന്ന­താ­വും­.

ഏ­തു സം­ഭ­വ­വും കാ­ല­ഘ­ട്ട­ത്തോ­ടും ആ കാ­ല­ത്തു നട­ക്കു­ന്ന ഇത­ര­സം­ഭ­വ­ങ്ങ­ളോ­ടും ചേര്‍­ത്തു­മാ­ത്ര­മേ വാ­യി­ക്കാ­നാ­വൂ. മു­സ്ലീം ലീ­ഗി­നു് അഞ്ചാ­മ­തു് ഒരു മന്ത്രി­യെ­ക്കൂ­ടി വേ­ണ­മെ­ന്ന ആവ­ശ്യ­ത്തി­നെ­തി­രെ ജാ­തീ­യ­മാ­യി പ്ര­തി­ക­രി­ച്ച­യാ­ളാ­ണു് സു­കു­മാ­രന്‍ നാ­യര്‍. നെ­റി­കെ­ട്ട ആ കൊ­ല­വെ­റി­ക്കു് വഴ­ങ്ങി­ക്കൊ­ടു­ത്തു­കൊ­ണ്ടാ­ണു് അഞ്ചാം­മ­ന്ത്രി­സ്ഥാ­ന­ത്തി­നൊ­പ്പം മന്ത്രി­സ­ഭ­യി­ലെ കോണ്‍­ഗ്ര­സ് മന്ത്രി­മാ­രു­ടെ വകു­പ്പു­മാ­റ്റ­ത്തി­നു് മു­ഖ്യ­മ­ന്ത്രി തയ്യാ­റാ­യ­തു­്. രമേ­ശ് ചെ­ന്നി­ത്ത­ല­യെ അധി­കാ­ര­ത്തില്‍ നി­ന്നു പര­മാ­വ­ധി അക­റ്റുക എന്ന കു­ത­ന്ത്രം അതി­നു­പി­ന്നി­ലു­ണ്ടാ­യി­രു­ന്ന­താ­യി ചി­ലര്‍ പറ­യു­ന്നു­ണ്ടെ­ങ്കി­ലും അഞ്ചാം­മ­ന്ത്രി­യെ അനു­വ­ദി­ക്കു­ന്ന­തി­ലോ തി­ര­സ്ക­രി­ക്കു­ന്ന­തി­ലോ രാ­ഷ്ട്രീ­യ­തീ­രു­മാ­നം എടു­ക്കു­ന്ന­തി­നു­പ­ക­രം വകു­പ്പു­മാ­റ്റ­ത്തി­ലൂ­ടെ സമു­ദാ­യന്‍­നാ­യ­രെ സു­ഖി­പ്പി­ക്കാ­നാ­ണു് ഉമ്മന്‍ ചാ­ണ്ടി ശ്ര­മി­ച്ച­തു­്. ഇതു­വ­ഴി പൊ­തു­സ­മൂ­ഹ­ത്തി­ലെ സാ­മു­ദാ­യിക ധ്രു­വീ­ക­ര­ണം ശക്തി­പ്പെ­ടു­ക­യാ­ണു് ഉണ്ടാ­യ­തു­്. അതു­വ­രെ കോണ്‍­ഗ്ര­സ് മന്ത്രി­മാ­രാ­യി­രു­ന്ന­വ­രെ എണ്ണം­പ­റ­ഞ്ഞു് നാ­യര്‍ മന്ത്രി­യും ഈഴവ മന്ത്രി­യും മറ്റും മറ്റു­മാ­യി ചു­ണ്ണാ­മ്പു­തൊ­ട്ടു­നിര്‍­ത്താന്‍ ഇട­യാ­ക്കിയ ഈ സം­ഭ­വ­ത്തി­നു തൊ­ട്ടു­പി­ന്നാ­ലെ അവ­സ­രം മു­ത­ലെ­ടു­ക്കാ­നെ­ന്നോ­ണം ഒരു സി­പി­എം നേ­താ­വു് ഈ ജാ­തി­ക്കോ­മ­ര­ത്തി­ന്റെ കോ­വി­ല­കം പൂ­കു­ന്ന­തില്‍ ചെ­റു­ത­ല്ലാ­ത്ത അശ്ലീ­ല­മു­ണ്ടു­്.

­പെ­രു­ന്ന­യില്‍ പൊ­റു­തി­കൊ­ള്ളും പട­കാ­ളി­നാ­യ­രെ മു­ഖം­കാ­ണി­ച്ചു് എന്‍എ­സ്എ­സും സി­പി­എ­മ്മു­മാ­യു­ള്ള പ്ര­ശ്ന­മെ­ല്ലാം പരി­ഹ­രി­ച്ചു­വെ­ന്ന അരു­ള­പ്പാ­ടു­ത­ന്നു, തി­രു­വു­ള്ള­വര്‍. ഇതി­നു് തയ്യാ­റായ വി­ജ­യ­കു­മാ­റി­നോ­ടു് (അ­തി­നാ­യി അദ്ദേ­ഹ­ത്തെ ഭര­മേല്‍­പ്പി­ച്ച വല്ല പാര്‍­ട്ടി മേ­ലാ­ള­ന്മാ­രു­മു­ണ്ടെ­ങ്കില്‍ അവ­രോ­ടും) ചോ­ദി­ക്കാന്‍ കു­റേ കാ­ര്യ­ങ്ങ­ളു­ണ്ടു­്. തൊ­ട്ടു­മു­മ്പ­ത്തെ പി­റ­വം ഉപ­തെ­ര­ഞ്ഞെ­ടു­പ്പില്‍ സി­പി­എം വി­രു­ദ്ധ നി­ല­പാ­ടെ­ടു­ത്ത കു­റേ സം­ഘ­ട­ന­ക­ളു­ണ്ടു­്. എന്‍എ­സ്എ­സി­നെ പോ­ലെ തന്നെ യു­ഡി­എ­ഫ് അനു­കൂല നി­ല­പാ­ടെ­ടു­ത്ത സം­ഘ­ട­ന­ക­ളാ­ണു് വി­ശ്വ­കര്‍­മ്മ­സ­ഭ­യും പു­ല­യര്‍ മഹാ­സ­ഭ­യു­മൊ­ക്കെ. സെല്‍­വ­രാ­ജി­നു പി­ന്നില്‍ കളി­ച്ച­താ­വ­ട്ടെ, ­വി­എ­സ്ഡി­പി­ എന്ന നാ­ടാര്‍ സം­ഘ­ട­ന­യും. ഈ സം­ഘ­ട­ന­ക­ളു­ടെ­യൊ­ന്നും നേ­താ­ക്ക­ളു­ടെ പു­റ­കേ ഇതേ­പോ­ലെ പോ­കാ­തി­രി­ക്ക­യും എന്‍എ­സ്എ­സി­ന്റെ പു­റ­കെ മാ­ത്രം പോ­വു­ക­യും ചെ­യ്ത­തി­നു പി­ന്നി­ലെ ചേ­തോ­വി­കാ­രം എന്താ­ണു­്? വി­ജ­യ­കു­മാര്‍ ചെ­ന്നു കണ്ടാ­ലു­ട­നെ തീ­രാ­നു­ള്ള പ്ര­ശ്ന­മേ എന്‍എ­സ്എ­സി­നു സി­പി­എ­മ്മു­മാ­യു­ള്ളോ? സി­പി­എ­മ്മി­നു് എന്‍എ­സ്എ­സു­മാ­യു­ള്ള പ്ര­ശ്നം മാ­ത്രം തീര്‍­ത്താല്‍ മതി­യോ? വി­വിധ ക്രി­സ്ത്യന്‍ സഭാ­വി­ഭാ­ഗ­ങ്ങള്‍, അവര്‍­ണ്ണ­ജാ­തി­സം­ഘ­ട­ന­കള്‍ തു­ട­ങ്ങി­യ­വ­യു­ടെ­യൊ­ന്നും വി­ശ്വാ­സ­മാര്‍­ജി­ക്കേ­ണ്ടേ? അതി­നും വി­ജ­യ­കു­മാര്‍ തന്നെ പോ­കു­മോ? അതോ വി­ജ­യ­കു­മാ­റി­ന്റെ നീ­ക്കു­പോ­ക്കു് നാ­യര്‍
­സ­മു­ദാ­യ­വു­മാ­യി മാ­ത്ര­മാ­ണോ­?

"മുസ്ലീം ലീഗ് അഞ്ചാംമന്ത്രിയെ ചോദിച്ചാല്‍ അതു വര്‍ഗ്ഗീയവും എന്‍എസ്എസ് എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അതു സ്വാഭാവികവുമാകുന്ന വിചിത്രമായ സെക്കുലറിസമാണു് കേരളത്തിലിപ്പോള്‍ നടമാടുന്നതു്. ആ മനോഗതിയുടെ പങ്കുപറ്റാനുള്ള ഓട്ടത്തിലാണു് വിജയകുമാര്‍ സ്വമേധയാ ആണെങ്കിലും കൂട്ടായ തീരുമാനത്തിനു പുറത്താണെങ്കിലും പെരുന്നയില്‍ പെറ്റുകിടന്നതു്."
ഈ ചോ­ദ്യം വെ­റു­തെ ചോ­ദി­ക്കു­ന്ന­ത­ല്ല. നെ­യ്യാ­റ്റിന്‍­കര മണ്ഡ­ല­ത്തില്‍ സാ­ന്നി­ദ്ധ്യം­കൊ­ണ്ടു പ്ര­ബ­ല­മായ രണ്ടു­സ­മു­ദാ­യ­ങ്ങ­ളില്‍ ഒന്നു് നാ­യ­രും മറ്റൊ­ന്നു് നാ­ടാ­രു­മാ­ണു­്. ആ മണ്ഡ­ല­ത്തില്‍ കൂ­ടു­തല്‍ തവ­ണ­യും ഇരു­മു­ന്ന­ണി­ക­ളും മത്സ­രി­പ്പി­ച്ചി­ട്ടു­ള്ള­തു് നാ­യര്‍ സ്ഥാ­നാര്‍­ത്ഥി­ക­ളെ­യാ­ണു­താ­നും. ഇത്ത­വ­ണ­യാ­ക­ട്ടെ, അവി­ടെ സെല്‍­വ­രാ­ജി­നെ­ക്കൊ­ണ്ടു രാ­ജി­വ­യ്പ്പി­ച്ച വി­എ­സ്ഡി­പി പി­ന്നീ­ടു സെല്‍­വ­രാ­ജി­നു കൊ­ടു­ത്ത മു­ന്ന­റി­യി­പ്പ്, യു­ഡി­എ­ഫ് ശക്തന്‍ നാ­ടാ­രെ മന്ത്രി­യാ­ക്കാന്‍ തയ്യാ­റാ­കാ­ത്ത­പ­ക്ഷം വല­തു­മു­ന്ന­ണി സ്ഥാ­നാര്‍­ത്ഥി­യാ­യി മത്സ­രി­ക്ക­രു­തെ­ന്നും അങ്ങ­നെ ചെ­യ്താല്‍ തോല്‍­പ്പി­ക്കു­മെ­ന്നു­മാ­ണു­്. കോണ്‍­ഗ്ര­സു­കാര്‍ ആക­ട്ടെ, വള­രെ വി­ദ­ഗ്ദ്ധ­മാ­യി, അവി­ടെ യു­ഡി­എ­ഫ് ജയി­ച്ചാല്‍ മാ­ത്രം നാ­ടാര്‍ മന്ത്രി­യെ നല്‍­കാം എന്ന കണ്ടീ­ഷ­ണല്‍ വാ­ഗ്ദാ­ന­വും നല്‍­കി എന്നാ­ണ് അണി­യ­റ­വര്‍­ത്ത­മാ­നം­.

ഇ­തി­നി­ട­യി­ലാ­ണു് പ്ര­തി­പ­ക്ഷ ഉപ­നേ­താ­വും പാര്‍­ട്ടി പൊ­ളി­റ്റ്ബ്യൂ­റോ അം­ഗ­വു­മായ ­കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണന്‍ നെ­യ്യാ­റ്റിന്‍­കര ബി­ഷ­പ്പ് ഹൌ­സി­ലെ­ത്തി മെ­ത്രാ­നെ കണ്ട­തു­്. ഈ കൂ­ടി­ക്കാ­ഴ്ച­യ്ക്കു് പി­ന്നാ­ലെ പാ­റ­ശ്ശാല ബ്ലോ­ക്ക് പഞ്ചാ­യ­ത്തി­ലെ ഇട­തു­പ­ക്ഷ­സ്വ­ത­ന്ത്രാം­ഗ­വും ജന­കീ­യ­നു­മായ ലോ­റന്‍­സി­ന്റെ പേ­രു് സി­പി­എം പരി­ഗ­ണി­ക്കു­ന്ന­താ­യും പറ­ഞ്ഞു­കേ­ട്ടി­രു­ന്നു. നാ­ടാര്‍ ക്രി­സ്ത്യാ­നി­കള്‍­ക്കി­ട­യില്‍ പ്ര­ബ­ല­മായ എല്‍എം­എ­സ് എന്ന പ്രൊ­ട്ട­സ്റ്റ­ന്റ് സഭാ­വി­ഭാ­ഗ­ത്തില്‍ പെ­ട്ട­യാ­ളാ­ണ­ത്രേ, ലോ­റന്‍­സ്! പാര്‍­ട്ടി ചി­ഹ്ന­ത്തില്‍ മത്സ­രി­ക്കാന്‍ ഇദ്ദേ­ഹ­ത്തി­നു താ­ത്പ­ര്യ­മി­ല്ലെ­ന്നും ഇട­തു­പ­ക്ഷ­സ്വ­ത­ന്ത്ര­നാ­യി വേ­ണ­മെ­ങ്കില്‍ ജന­വി­ധി തേ­ടാ­മെ­ന്നു­മു­ള്ള ലൈ­നി­ലാ­ണ­ത്രേ, കക്ഷി. പാര്‍­ട്ടി ഏരിയ സെ­ക്ര­ട്ട­റി­യാ­യും ജി­ല്ലാ­ക്ക­മ്മി­റ്റി­യം­ഗ­മാ­യും ഇരു­ന്ന ഒരാള്‍ 'വ­ലി­പ്പി­ച്ചി­ട്ടു­'­പോ­യ­തി­നു പി­ന്നാ­ലെ നേ­രി­ട്ടു പാര്‍­ട്ടി ബന്ധ­മി­ല്ലാ­ത്ത ഒരു 'സ­ത്യ­ക്രി­സ്ത്യാ­നി­'­യെ വച്ചു പരീ­ക്ഷ­ണ­ത്തി­നു മു­തി­രു­ന്ന­തി­നെ ധൈ­ര്യ­മെ­ന്ന­ല്ല വി­ളി­ക്കേ­ണ്ട­തു­്. കാ­ട്ടാ­ക്ക­ട­യി­ലേ­ക്കു വലിയ ദൂ­ര­മി­ല്ല­ല്ലോ! എന്നി­രു­ന്നാ­ലും ഇന്ന­ത്തെ നി­ല­യ്ക്കു് നെ­യ്യാ­റ്റിന്‍­ക­ര­യില്‍ പാ­ട്ടും­പാ­ടി­ജ­യി­ക്കാന്‍ സാ­ധ്യ­ത­യു­ള്ള സ്ഥാ­നാര്‍­ത്ഥി തന്നെ­യാ­ണു് ലോ­റന്‍­സ് എന്നാ­ണു് പ്ര­ദേ­ശ­ത്തു­നി­ന്നു­ള്ള ഫീ­ഡ്ബാ­ക്ക്.

എ­ന്നാല്‍ ജാ­തി­നോ­ക്കി സ്ഥാ­നാര്‍­ത്ഥി­യെ നിര്‍­ത്തേ­ണ്ട­തി­ല്ലെ­ന്നും വി­ജ­യ­സാ­ധ്യത മാ­ത്രം ഘട­ക­മാ­ക്കി­യാല്‍ മതി­യെ­ന്നും വാ­ദി­ക്കു­ന്ന ഒരു­വി­ഭാ­ഗം സി­പി­എം നേ­താ­ക്കള്‍ ഇവി­ടു­ണ്ടു­്. ഈ പ്രാ­ദേ­ശിക നേ­താ­ക്കള്‍ ­ജാ­തി­ നോ­ക്കേ­ണ്ട എന്നു പറ­യു­ന്ന­തി­നു് പ്രാ­യോ­ഗി­ക­മാ­യി ഒരര്‍­ത്ഥ­മേ­യു­ള്ളൂ. നാ­ടാര്‍ സ്ഥാ­നാര്‍­ത്ഥി വേ­ണ്ട എന്നു­മാ­ത്രം. പക­രം നാ­യ­രാ­യാല്‍ അതു രാ­ഷ്ട്രീയ പോ­രാ­ട്ട­മാ­കും / ജാ­തി­നോ­ട്ട­മ­ല്ലാ­താ­കും എന്ന­താ­ണു് ഇവ­രു­ടെ മനോ­ഗ­തി. ആ മനോ­ഗ­തി­യി­ലാ­ണു് പ്ര­ശ്ന­വും­.

­മു­സ്ലീം ലീ­ഗ് അഞ്ചാം­മ­ന്ത്രി­യെ ചോ­ദി­ച്ചാല്‍ അതു വര്‍­ഗ്ഗീ­യ­വും എന്‍എ­സ്എ­സ് എന്തെ­ങ്കി­ലും ആവ­ശ്യ­പ്പെ­ട്ടാല്‍ അതു സ്വാ­ഭാ­വി­ക­വു­മാ­കു­ന്ന വി­ചി­ത്ര­മായ സെ­ക്കു­ല­റി­സ­മാ­ണു് കേ­ര­ള­ത്തി­ലി­പ്പോള്‍ നട­മാ­ടു­ന്ന­തു­്. ആ മനോ­ഗ­തി­യു­ടെ പങ്കു­പ­റ്റാ­നു­ള്ള ഓട്ട­ത്തി­ലാ­ണു് വി­ജ­യ­കു­മാര്‍ സ്വ­മേ­ധ­യാ ആണെ­ങ്കി­ലും കൂ­ട്ടായ തീ­രു­മാ­ന­ത്തി­നു പു­റ­ത്താ­ണെ­ങ്കി­ലും പെ­രു­ന്ന­യില്‍ പെ­റ്റു­കി­ട­ന്ന­തു­്. ഒരു തവ­ണ­യ­ല്ല, രണ്ടു­ത­വ­ണ­യാ­ണു് വി­ജ­യ­കു­മാര്‍ അവി­ടെ പോ­യ­തു­്. അതും പോ­രാ­ഞ്ഞു് തി­രി­ച്ചി­റ­ങ്ങി­വ­ന്നു­്, സി­പി­എ­മ്മും എന്‍എ­സ്എ­സു­മാ­യു­ള്ള പ്ര­ശ്ന­മെ­ല്ലാം പരി­ഹ­രി­ച്ചു­വെ­ന്നും വി­ജ­യ­കു­മാര്‍ പറ­യു­ന്നു­.

ആ­ട്ടെ. വി­ജ­യ­കു­മാര്‍ പെ­രു­ന്ന­യി­ലെ­ത്തിയ ­വാര്‍­ത്ത എവി­ടെ­നി­ന്നാ­ണു് ഫീ­ഡ് ചെ­യ്യ­പ്പെ­ട്ട­തു­്? പെ­രു­ന്ന­യില്‍­നി­ന്നു തന്നെ­യാ­വും എന്നാ­ണു് സ്വ­ഭാ­വി­ക­മാ­യും കരു­തു­ക. എന്നാല്‍ റി­പ്പോര്‍­ട്ടര്‍ ചാ­ന­ലി­ന്റെ വാര്‍­ത്താ­വി­ഭാ­ഗം അമ­ര­ക്കാ­രി­ലൊ­രാ­ളായ രാ­ജീ­വ് രാ­മ­ച­ന്ദ്രന്‍ പറ­യു­ന്ന­തു് മറ്റൊ­രു കഥ­യാ­ണു­്. ഫേ­സ്ബു­ക്കി­ലെ­ഴു­തിയ കമ­ന്റില്‍ രാ­ജീ­വ് ഇപ്ര­കാ­രം പറ­യു­ന്നു­:

­ര­ണ്ടാ­ഴ്ച മു­മ്പ് ഏതോ ഒരു ദി­വ­സം രാ­ഷ്ട്ര­ദീ­പി­ക­യു­ടേ­യോ കേ­.­കൌ­മു­ദി മധ്യാ­ഹ്ന­ത്തിന്‍­റേ­യോ ലീ­ഡ് 'നെ­യ്യാ­റ്റിന്‍­ക­ര­യില്‍ വി­ജ­യ­കു­മാര്‍' എന്നാ­യി­രു­ന്നു. പി­ന്നെ പെ­രു­ന്ന സന്ദര്‍­ശന വാര്‍­ത്ത മാ­ധ്യമ ഡെ­സ്കു­ക­ളി­ലെ­ത്തി­യ­തും തി­രു­വ­ന­ന്ത­പു­രം വഴി­യാ­യി­രു­ന്നു­:(

ഈ വെ­ളി­പ്പെ­ടു­ത്തല്‍ ചില സം­ശ­യ­ങ്ങള്‍­ക്കു ബലം നല്‍­കു­ന്നു. തി­രു­വ­ന­ന്ത­പു­രം ജി­ല്ലാ കമ്മി­റ്റി­യു­ടെ പരി­ഗ­ണ­ന­യി­ലു­ള്ള സ്ഥാ­നാര്‍­ത്ഥി­പ്പ­ട്ടി­ക­യില്‍ നി­ല­വില്‍ ഇല്ലാ­ത്ത പേ­രാ­ണു് സഖാ­വ് എം വി­ജ­യ­കു­മാ­റി­ന്റേ­തു­്. എന്നാല്‍ നാ­യര്‍ സമു­ദായ പി­ന്തുണ ഉറ­പ്പി­ച്ചു­കൊ­ണ്ടു് പിന്‍­വാ­തി­ലി­ലൂ­ടെ അവി­ടെ സ്ഥാ­നാര്‍­ത്ഥി­യാ­യി കട­ന്നു­കൂ­ടാന്‍ വി­ജ­യ­കു­മാ­റി­നു താ­ത്പ­ര്യ­മു­ണ്ടാ­വു­മോ? അത­ല്ലെ­ങ്കില്‍ അവി­ടെ നാ­യര്‍ സ്ഥാ­നാര്‍­ത്ഥി തന്നെ മത്സ­രി­ക്ക­ണ­മെ­ന്ന താ­ത്പ­ര്യം വി­ജ­യ­കു­മാ­റി­നു­ണ്ടാ­വു­മോ? ഉച്ച­പ്പ­ത്ര­ത്തി­ലെ വാര്‍­ത്ത പ്ലാ­ന്റ­ഡ് ന്യൂ­സ് ആയി­രി­ക്കു­മോ? രാ­ഷ്ട്രീ­യ­ക്ക­ള­രി­യില്‍ എന്തു­ത­ന്നെ പ്ര­തീ­ക്ഷി­ച്ചു­കൂ­ടാ! രാ­ഷ്ട്രീ­യ­നി­രീ­ക്ഷ­ക­നായ കി­രണ്‍ തോ­മ­സ് പറ­യു­ന്ന­തു് കൂ­ടി കണ­ക്കി­ലെ­ടു­ത്താല്‍ ഈ സം­ശ­യം അസ്ഥാ­ന­ത്ത­ല്ലെ­ന്നും പറ­യാം­:

­നെ­യ്യാ­റ്റിന്‍­ക­ര­യില്‍ നാ­ടാര്‍ - നാ­യര്‍ കോ­മ്പി­റ്റേ­ഷന്‍ ഉണ്ടാ­ക്കാ­നു­ള്ള അടി­ത്തറ സൃ­ഷ്ടി­ക്കു­ക­യും അതി­ന്റെ ഭാ­ഗ­മാ­യി നാ­യര്‍ സ്ഥാ­നാര്‍­ത്ഥി ആയി വരാന്‍ വി­ജ­യ­കു­മാര്‍ കളി­ക്കു­ന്ന­താ­ണോ എന്ന് എനി­ക്ക് സം­ശ­യ­മു­ണ്ട്. മാര്‍­ക്ക­റ്റി­ങ്ങില്‍ പഴയ വി­.എ­സ് പക്ഷ­ക്കാ­രെ കവ­ച്ച് വയ്ക്കാന്‍ ആരു­മി­ല്ല. മാ­ധ്യമ ഡെ­സ്ക്കു­ക­ളില്‍ അവര്‍­ക്ക് നല്ല സ്വാ­ധീ­ന­വു­മാ­ണ്‌. പാര്‍­ട്ടി തല­ത്തില്‍ അങ്ങ­നെ ഒരു പരി­ഗ­ണന ഇല്ല എന്നാ­ണ്‌ മാ­ധ്യമ പ്ര­വര്‍­ത്ത­ക­രില്‍ നി­ന്ന് കി­ട്ടു­ന്ന വി­വ­രം. അവര്‍ ഇപ്പോ­ഴും നാ­ടാ­രു­ടെ പു­റ­കെ­യാ­ണ­ത്രെ. ആ കളി മറി­ച്ച് നാ­യ­രു­ടെ പു­റ­കെ ആക്ക­ലാ­ണോ വി­ജ­യ­കു­മാ­റും സു­.­ന­യും കൂ­ടി ചെ­യ്യു­ന്ന­തെ­ന്നാ­ണ്‌ സം­ശ­യി­ക്കേ­ണ്ട­ത്.

­കേ­ര­ളീ­യ­സ­മൂ­ഹ­ത്തില്‍ ജാ­തി­ചി­ന്ത­കള്‍­ക്കു് രാ­ഷ്ട്രീ­യ­ത്തെ­ക്കാള്‍ പ്രാ­മു­ഖ്യം ലഭി­ക്കു­ന്ന അവ­സ്ഥ ഇട­തു­പ­ക്ഷത എന്ന ഫ്രെ­യിം­വര്‍­ക്കി­നു് ദോ­ഷം ചെ­യ്യു­ന്ന­താ­ണു­്. ആ സാ­ച­ര്യ­ത്തില്‍ അതി­നെ ഏതു­വി­ധേ­ന­യും തകര്‍­ക്കാ­നാ­ണു് നോ­ക്കേ­ണ്ട­തു­്. എന്നാല്‍ അതി­നെ ഉപ­യോ­ഗ­പ്പെ­ടു­ത്താന്‍ രാ­ഷ്ട്രീ­യ­നേ­താ­ക്കള്‍ മത്സ­രി­ക്കു­ന്നി­ട­ത്തു് ഒരു ജനത പരാ­ജ­യ­പ്പെ­ടു­ന്നു­.

ആ­ഴ­ത്തി­ലു­ള്ള ചില ഒത്തു­തീര്‍­പ്പു­കള്‍­ക്കു് വി­ധേ­യ­മാ­യി­ക്കൊ­ണ്ട­ല്ലാ­തെ കമ്മ്യൂ­ണി­സ്റ്റ് പാര്‍­ട്ടി­ക­ളു­ടെ സം­ഘ­ട­നാ­രൂ­പ­വും ഇന്ത്യ പി­ന്തു­ട­രു­ന്ന മട്ടി­ലു­ള്ള ജനാ­ധി­പ­ത്യ­വ്യ­വ­സ്ഥി­തി­യും തമ്മില്‍ പൊ­രു­ത്ത­പ്പെ­ട്ടു­പോ­കുക സാ­ധ്യ­മ­ല്ല. യു­ദ്ധ­സ­ന്ന­ദ്ധ­മായ സമ­ര­സം­ഘ­ടന എന്ന രൂ­പം കൈ­വി­ട്ടു് വി­രു­ദ്ധ ആശ­യ­ഗ­തി­ക­ളു­ള്ള­വ­രു­മാ­യി വി­ഷ­യാ­നു­സ­ര­ണ­മാ­യി യോ­ജി­ച്ചും വി­യോ­ജി­ച്ചും മു­ന്നോ­ട്ടു­പോ­വേ­ണ്ടി­വ­രും. ആശ­യ­ദൃ­ഢ­ത­യും ദര്‍­ശ­ന­വ്യ­ക്ത­ത­യും കൈ­വി­ടാ­തെ തന്നെ ബൂര്‍­ഷ്വാ ജനാ­ധി­പ­ത്യ മാര്‍­ഗ്ഗ­ങ്ങ­ളു­മാ­യി സന്ധി­ചേ­രുക എന്ന­തു് വലിയ ജാ­ഗ്രത ആവ­ശ്യ­പ്പെ­ടു­ന്ന കാ­ര്യ­മാ­ണു­്. പി­ന്തി­രി­പ്പന്‍ ആശ­യ­ങ്ങ­ളെ­യ­ല്ലാ­തെ, അത്ത­രം ആശ­യ­ങ്ങ­ളെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന വ്യ­ക്തി­ക­ളെ­യും സം­ഘ­ട­ന­ക­ളെ­യും സ്ഥി­ര­മാ­യി ശത്രു­പ­ക്ഷ­ത്തു­നിര്‍­ത്തു­ന്ന­തു് അപ്രാ­യോ­ഗി­ക­മാ­ണെ­ന്ന തി­രി­ച്ച­റി­വാ­ണു് ഇവി­ടെ ഉണ്ടാ­വേ­ണ്ട­തു­്. മനോ­ഭാ­വ­ങ്ങ­ളോ­ടാ­ണു­്, വ്യ­ക്തി­ക­ളോ­ട­ല്ല, ഏറ്റു­മു­ണ്ടേ­ണ്ട­തു­്.

"ആശയദൃഢതയും ദര്‍ശനവ്യക്തതയും കൈവിടാതെ തന്നെ ബൂര്‍ഷ്വാ ജനാധിപത്യ മാര്‍ഗ്ഗങ്ങളുമായി സന്ധിചേരുക എന്നതു് വലിയ ജാഗ്രത ആവശ്യപ്പെടുന്ന കാര്യമാണു്. പിന്തിരിപ്പന്‍ ആശയങ്ങളെയല്ലാതെ, അത്തരം ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സ്ഥിരമായി ശത്രുപക്ഷത്തുനിര്‍ത്തുന്നതു് അപ്രായോഗികമാണെന്ന തിരിച്ചറിവാണു് ഇവിടെ ഉണ്ടാവേണ്ടതു്. മനോഭാവങ്ങളോടാണു്, വ്യക്തികളോടല്ല, ഏറ്റുമുണ്ടേണ്ടതു്. "
ഈ അഭി­പ്രാ­യ­മു­ള്ള­തു­കൊ­ണ്ടു­ത­ന്നെ പാര്‍­ട്ടി നേ­താ­ക്ക­ന്മാര്‍ സമു­ദായ നേ­താ­ക്ക­ന്മാ­രെ കാ­ണു­ന്ന­തു് തെ­റ്റാ­ണെ­ന്ന ധാ­രണ ഇതെ­ഴു­തു­ന്ന­യാ­ളി­നി­ല്ല. സാ­മു­ദാ­യി­ക­മായ ആചാ­രാ­നു­ഷ്ഠാ­ന­ങ്ങ­ളില്‍ പങ്കെ­ടു­ക്കു­ന്ന­വ­രെ­ല്ലാം സമു­ദാ­യ­ഭ്ര­മം­കൊ­ണ്ടു മാ­ത്രം പങ്കെ­ടു­ക്കു­ന്ന­വ­രാ­ണെ­ന്ന മൂ­ഢ­വി­ചാ­ര­വു­മി­ല്ല. അതൊ­രു കള­ക്റ്റീ­വ് സൈ­ക്കി­യു­ടെ ഭാ­ഗം കൂ­ടി­യാ­വാം. അങ്ങ­നി­രി­ക്കെ അതില്‍ നി­ന്നു പാ­ടെ തെ­ന്നി­മാ­റി­നില്‍­ക്കു­ന്ന­തു് ഒരു വലിയ വി­ഭാ­ഗ­ത്തില്‍ നി­ന്നു് അക­ലം പാ­ലി­ക്കാ­നേ ഇട­യാ­ക്കൂ­.

­ക­ക്ഷി­രാ­ഷ്ട്രീ­യം അക്ക­ങ്ങ­ളു­ടെ കളി­യാ­ണു­്. തെ­ര­ഞ്ഞെ­ടു­പ്പില്‍ ഓരോ വോ­ട്ടും നിര്‍­ണ്ണാ­യ­ക­വും. ആ നി­ല­യ്ക്കു് തെ­ര­ഞ്ഞെ­ടു­പ്പി­നെ സ്വാ­ധീ­നി­ക്കാന്‍ കഴി­വു­ള്ള വ്യ­ക്തി­ക­ളെ­യും പ്ര­സ്ഥാ­ന­ങ്ങ­ളെ­യും സൌ­ഹൃ­ദ­വൃ­ന്ദ­ത്തി­ലുള്‍­പ്പെ­ടു­ത്തി­യി­ല്ലെ­ങ്കില്‍ പോ­ലും തീ­വ്ര­മായ ശത്രുത അവ­രു­മാ­യി നി­ല­നിര്‍­ത്താ­തി­രി­ക്കാന്‍ പ്രാ­യോ­ഗി­ക­ബു­ദ്ധി­യു­ള്ള ഏതു രാ­ഷ്ട്രീ­യ­പ്ര­വര്‍­ത്ത­ക­നും ശ്ര­ദ്ധി­ക്കും­.

എന്‍എ­സ്എ­സി­ന്റെ­യും എസ്എന്‍­ഡി­പി­യു­ടെ­യും കാ­ന്ത­പു­ര­ത്തി­ന്റെ­യും എന്ന­ല്ല, ഏതു ജാ­തി­മ­ത­സ­മു­ദാ­യ­സം­ഘ­ട­ന­ക­ളു­ടെ­യും പരി­പാ­ടി­ക­ളില്‍ അവര്‍ ക്ഷ­ണി­ച്ചാല്‍ പങ്കെ­ടു­ക്കു­ന്ന­തും, അതി­ന്റെ നേ­താ­ക്ക­ന്മാ­രോ­ടു് പരി­ചി­ത­ഭാ­വം നി­ല­നിര്‍­ത്തു­ന്ന­തും ഒക്കെ ജനാ­ധി­പ­ത്യ­മ­ര്യാദ കൂ­ടി­യാ­ണു­്. എത്ര പ്ര­തി­ലോ­മ­കാ­രി­ക­ളെ­ങ്കി­ലും അവര്‍ ചെ­റി­യൊ­രു­വി­ഭാ­ഗം ആളു­ക­ളെ­ങ്കി­ലും ബഹു­മാ­നി­ക്കു­ന്ന­വര്‍ കൂ­ടി­യാ­ണു­്. അതേ സമ­യം അവ­രെ സം­ഘ­ടി­പ്പി­ക്കാന്‍ നട­ക്കു­ന്ന­തും അങ്ങോ­ട്ടു­ചെ­ന്നു് സാ­ഷ്ടാം­ഗം നമ­സ്ക­രി­ക്കു­ന്ന­തും വി­ധേ­യ­ത്വം വാ­ക്കു­ക­ളില്‍ പ്ര­ക­ടി­പ്പി­ക്കു­ന്ന­തും ഒഴി­വാ­ക്കേ­ണ്ട­താ­ണ്. ചി­ല­രെ നിര്‍­ത്തേ­ണ്ട­യി­ട­ത്തു നിര്‍­ത്തി­യി­ല്ലെ­ങ്കില്‍ തല­യില്‍ കയ­റി­യി­രി­ക്കു­മെ­ന്ന് കൊ­ണ്ട­റി­യേ­ണ്ടി­വ­രും­.

­വെ­റും സമ്മര്‍­ദ്ദ­ശ­ക്തി എന്ന നി­ല­യില്‍ നി­ന്നു് തരം­കി­ട്ടു­മ്പോ­ഴൊ­ക്കെ അധി­കാ­രം കൈ­പ്പി­ടി­യി­ലൊ­തു­ക്കാ­നും ഇവര്‍ ശ്ര­മി­ക്കും. രാ­ഷ്ട്രീ­യ­മാ­യി ദുര്‍­ബ­ല­മായ അവ­സ്ഥ­യില്‍ നില്‍­ക്കു­ന്ന ഏതൊ­രു മു­ന്ന­ണി­യേ­യും പാര്‍­ട്ടി­യേ­യും നേ­താ­വി­നേ­യും എളു­പ്പ­ത്തില്‍ വള­യ്ക്കാ­നും ഒടി­ക്കാ­നും ഇവര്‍­ക്കാ­കു­മെ­ന്നു തന്നെ­യ­ല്ല, ഇത്ത­രം ജാ­തി­മ­ത­സം­ഘ­ട­ന­ക­ളു­ടെ മു­കള്‍­ത്ത­ട്ടി­ലി­രി­ക്കു­ന്ന­തില്‍ യാ­തൊ­ര­ഭി­മാ­ന­ക്ഷ­ത­വു­മി­ല്ലാ­ത്ത ഇവര്‍­ക്കു് രാ­ഷ്ട്രീ­യ­ക്കാ­രെ അവ­മ­തി­ക്കാ­നും അപ­ഹ­സി­ക്കാ­നും തരി­മ്പും മനഃ­പ്ര­യാ­സ­മു­ണ്ടാ­വു­ക­യു­മി­ല്ല. തി­രി­ച്ചു് അവ­രെ ചൊ­ല്പ­ടി­ക്കു നിര്‍­ത്തു­ന്ന­ത് പ്ര­യാ­സ­മു­ള്ള കാ­ര്യ­മാ­ണു­താ­നും. വി­ജ­യ­കു­മാര്‍ ഇതൊ­ന്നും അറി­യാ­ത്ത­യാ­ളു­മ­ല്ല­ല്ലോ­...

­വാല്‍­ക്ക­ഷ്ണം­: വേ­റൊ­രു സി­ദ്ധാ­ന്ത­മു­ള്ള­തു­്, വി­ജ­യ­കു­മാര്‍ ഇഎം­എ­സ് കളി കളി­ച്ചു­വെ­ന്നാ­ണു­്. അതു തി­രി­ച്ച­റി­ഞ്ഞ­തു­കൊ­ണ്ടാ­ണു­്, മാ­ദ്ധ്യ­മ­ങ്ങള്‍ കരു­തി­ക്കൂ­ട്ടി മൌ­നം പാ­ലി­ച്ച­തെ­ന്നും. വേ­റെ ചില കാ­ര്യ­ങ്ങള്‍ ലക്ഷ്യം­വ­ച്ചു­കൊ­ണ്ടു് വി­വാ­ദ­മാ­യേ­ക്കാ­വു­ന്ന പ്ര­സ്താ­വ­ന­കള്‍ നട­ത്തു­ക­യും ഒടു­വില്‍ ഇഎം­എ­സ് ഉദ്ദേ­ശി­ച്ച­തു­പോ­ലെ ചര്‍­ച്ച വഴി­തി­രി­യു­ക­യും അതി­നി­ട­യി­ലൂ­ടെ ഉദ്ദി­ഷ്ട­ഫ­ലം സാ­ധി­ക്കു­ക­യും ചെ­യ്യുക എന്ന­തു പതി­വാ­യി­രു­ന്ന­ല്ലോ. വി­എ­സ്ഡി­പി­യു­ടെ നാ­ടാര്‍ മന്ത്രി ആവ­ശ്യ­വും വി­ജ­യ­കു­മാ­റി­ന്റെ നാ­യ­ര­നു­കൂല പ്ര­സ്താ­വ­ന­യും മൂ­ലം കോണ്‍­ഗ്ര­സില്‍ വീ­ണ്ടും നാ­യര്‍ സ്ഥാ­നാര്‍­ഥി­ക്കു വേ­ണ്ടി സമ്മര്‍­ദ്ദ­മു­യ­രാം. ഇല്ലെ­ങ്കില്‍ എന്‍എ­സ്എ­സ്സി­നെ അവര്‍ തഴ­ഞ്ഞെ­ന്നു സി­പി­എം പറ­യും. തമ്പാ­നൂര്‍ രവി­യെ കൈ­വി­ടാന്‍ ഉമ്മന്‍ ചാ­ണ്ടി തയ്യാ­റാ­വു­മോ എന്നും ചെ­ന്നി­ത്ത­ല­ക്ക് എന്‍എ­സ്എ­സി­നെ പി­ണ­ക്കി സെല്‍­വ­രാ­ജി­ന്റെ പേ­ര് വീ­ണ്ടും പറ­യാന്‍ കഴി­യു­മോ എന്നും ഇനി കണ്ട­റി­യ­ണം­.

­സെ­ബിന്‍ എ. ജേ­ക്ക­ബ്

1 Comments

കേരളത്തിന്റെ ജാതി-സാമുദായിക ദൈനം‌ദിന കക്ഷിരാഷ്ട്രീയ നിലപാടുകളേക്കാള്‍ ജാതി-സമുദായിക രാഷ്ട്രീയത്തില്‍ ഇടതുപാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകളോടാണ് ഇതെഴുതുന്നയാള്‍ക്ക് താത്പര്യമെന്നതുകൊണ്ട്, സെബിന്റെ ലേഖനത്തിലെ അവസാനത്തെ ആറു ഖണ്ഡികളില്‍ മാത്രമാണ് ശ്രദ്ധ ഉടക്കിയത്. അതിന്റെ രത്നച്ചുരുക്കം സെബിന്‍ തന്നെ സംശയത്തിനിടനല്‍കാത്ത വിധം എഴുതുകയും ചെയ്തിരിക്കുന്നു. അതിങ്ങനെ:

“പി­ന്തി­രി­പ്പന്‍ ആശ­യ­ങ്ങ­ളെ­യ­ല്ലാ­തെ, അത്ത­രം ആശ­യ­ങ്ങ­ളെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന വ്യ­ക്തി­ക­ളെ­യും സം­ഘ­ട­ന­ക­ളെ­യും സ്ഥി­ര­മാ­യി ശത്രു­പ­ക്ഷ­ത്തു­നിര്‍­ത്തു­ന്ന­തു് അപ്രാ­യോ­ഗി­ക­മാ­ണെ­ന്ന തി­രി­ച്ച­റി­വാ­ണു് ഇവി­ടെ ഉണ്ടാ­വേ­ണ്ട­തു­്. മനോ­ഭാ­വ­ങ്ങ­ളോ­ടാ­ണു­്, വ്യ­ക്തി­ക­ളോ­ട­ല്ല, ഏറ്റു­മു­ണ്ടേ­ണ്ട­തു­്.

രാഷ്ട്രീയത്തിലെ മിതവാദികള്‍ സാധാരണയായി എടുക്കുന്ന ഒരു നിലപാടാണ് സെബിന്റേത്. വ്യക്തികളോടല്ല, ആശയങ്ങളോടാണ് സംവദിക്കേണ്ടതും പോരാടേണ്ടതും എന്നത്. മത-ജാതി-സാമുദായിക നിലപാടുകളുമായി ബന്ധപ്പെടുത്തിയാണ് മിക്കപ്പോഴും അവര്‍ ഈ നിലപാട് എടുക്കുന്നതെന്നതും ശ്രദ്ധിക്കണം. അവര്‍ എടുക്കുന്ന മറ്റൊരു നിലപാടുണ്ട്. പത്രക്കാരാണ് അതിന്റെ പ്രധാന പ്രമോട്ടര്‍മാര്‍. “രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ സൂക്ഷിക്കുമ്പോഴും വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്ന ആളായിരുന്നു (ടിയാന്‍)“ എന്നതാണ് ആ രണ്ടാമത്തെ നിലപാട്. ‘അന്തരിച്ച മഹാന്മാരെ’ക്കുറിച്ച് പറയുമ്പോഴാണ് പൊതുവെ ഈ പ്രയോഗം.

പിന്തിരിപ്പന്‍ ആശയങ്ങളെ എതിര്‍ക്കുകയും അവയെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളെ ആശ്ലേഷിക്കുകയും ചെയ്യുന്ന സൂത്രം എന്താണ്. ആ വ്യക്തികളും, ആ സംഘടനകളും ആ ആശയങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്ക് എതിര്‍ക്കപ്പെടേണ്ടതുതന്നെയല്ലേ? ഒരു ഇടതുപക്ഷ നിലപാട് അതായിരിക്കണം.

ഉദാഹരണത്തിന്, കേരളത്തിലെ ഹൈന്ദവസംഘടനകളുടെയും ക്രിസ്ത്യന്‍ സഭകളുടെയും, മുസ്ലിം സാമുദായിക സംഘടനകളുടെയും നിലപാടുകളെ എതിര്‍ക്കുന്നത്, വോട്ടുബാങ്കിനെ പ്രതികൂലമായി ബാധിക്കും എന്നറിയാവുന്നതുകൊണ്ട് അവര്‍ക്കനുകൂലമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരുന്നതില്‍ എത്രമാത്രം ശരിയുണ്ട്. പക്ഷേ, അപ്പോഴും, ആ സംഘടനകളില്‍ അംഗമായ സമുദായങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതും, അതുമായി സംവദിക്കുന്നതും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു രാഷ്ട്രീയമാണ്.

സെബിന്റെ മറ്റൊരു നിരീക്ഷണം ഇനിയും ഏറെ വിമര്‍ശിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നു.

“എന്‍എ­സ്എ­സി­ന്റെ­യും എസ്എന്‍­ഡി­പി­യു­ടെ­യും കാ­ന്ത­പു­ര­ത്തി­ന്റെ­യും എന്ന­ല്ല, ഏതു ജാ­തി­മ­ത­സ­മു­ദാ­യ­സം­ഘ­ട­ന­ക­ളു­ടെ­യും പരി­പാ­ടി­ക­ളില്‍ അവര്‍ ക്ഷ­ണി­ച്ചാല്‍ പങ്കെ­ടു­ക്കു­ന്ന­തും, അതി­ന്റെ നേ­താ­ക്ക­ന്മാ­രോ­ടു് പരി­ചി­ത­ഭാ­വം നി­ല­നിര്‍­ത്തു­ന്ന­തും ഒക്കെ ജനാ­ധി­പ­ത്യ­മ­ര്യാദ കൂ­ടി­യാ­ണു­്. എത്ര പ്ര­തി­ലോ­മ­കാ­രി­ക­ളെ­ങ്കി­ലും അവര്‍ ചെ­റി­യൊ­രു­വി­ഭാ­ഗം ആളു­ക­ളെ­ങ്കി­ലും ബഹു­മാ­നി­ക്കു­ന്ന­വര്‍ കൂ­ടി­യാ­ണു­്.“

അല്ല, എന്നാണ് ഉത്തരം. തീര്‍ത്തും പ്രതിലോമപരമായ നിലപാടുകള്‍ സ്ഥിരമായി എടുക്കുന്ന മത-സാ‍മുദായിക സംഘടനകളാണ് എന്‍.എസ്സ്.എസ്സും, എസ്.എന്‍.ഡിപി.യും, ചില ക്രിസ്ത്യന്‍ സാമുദായിക സംഘടനകളും. സംസ്ഥാനരൂപീകരണത്തിനുശേഷം, വിമോചനകാലഘട്ടം മുതല്‍ ഇന്നോളം, ഇക്കൂട്ടരുടെ രാഷ്ട്രീയം സാമുദായിക താത്പര്യങ്ങള്‍ക്കനുസൃതമായിരുന്നു. അത് ഇന്നും തുടരുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പു വിജയങ്ങളെ മാത്രം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ജാതി-സാമുദായിക സമവാക്യങ്ങളാണ് ഇടതുപാര്‍ട്ടികള്‍ (മറ്റു പാര്‍ട്ടികളുടെ കാര്യം വിട്ടുകളയാം) പൊതുവെ കൈക്കൊണ്ടിരുന്നത്. തിരഞ്ഞെടുപ്പൂകളിലും, സംസ്ഥാനഭരണം മുതല്‍ താഴേത്തട്ടിലുള്ള ഭരണത്തില്‍ വരെ. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളിലെ സാധാരണക്കാരായ അണികളില്‍ നിരാശതാ / അരാഷ്ട്രീയബോധം സൃഷ്ടിക്കാനേ ഇത് ഉപരിച്ചുള്ളു. ഇടതുപക്ഷാ‍നുഭാവികളില്‍പ്പോലും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ട്. ജാതി-മത-സാമുദായിക നേതൃത്വമാകട്ടെ ആ നിരാശയെയും അരാഷ്ട്രീയതയെയും ഭംഗിയായി ഹൈജാക്കു ചെയ്യുകയും ചെയ്തു. അതുകൊണ്ടാണ് നായര്‍-ഈഴവ ഐക്യം അടഞ്ഞ അദ്ധ്യായമാണെന്നൊക്കെ ഉളുപ്പില്ലാതെ പുലമ്പാനും, പെരുന്ന സമാധിയില്‍ ചെരിപ്പിട്ട് കയറിയവനെ ശാസിക്കാനും, മതമില്ലാത്ത ജീവനെ ബഹിഷ്ക്കരിക്കാനുമൊക്കെ സാമുദായികശക്തികളെ പ്രാപ്തരാക്കുന്നത്.

“ബൂര്‍ഷ്വാ ജനാധിപത്യവുമായി സന്ധി ചെയ്യുന്നതില്‍’ ജാഗ്രത പുലര്‍ത്തുക എന്നതല്ല മറിച്ച്, ബൂര്‍ഷ്വാ ജനാധിപത്യത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന മത-ജാതി-സാമുദായിക ശക്തികളോട് ഒരിക്കലും സന്ധി ചെയ്യാതിരിക്കുക എന്നതാണ് ഇന്ന്, ഇടതുപക്ഷത്തിനോട് ചരിത്രവും കാലവും ആവശ്യപ്പെടുന്നത്.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
2 + 1 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback