യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരന്‍

­വര്‍­ഷ­ങ്ങള്‍ നീ­ളു­ന്ന ­സീ­രി­യല്‍ ബഹ­ള­ങ്ങള്‍ ഇന്ത്യന്‍ ടെ­ലി­വി­ഷ­ന്റെ തന­തു സം­ഭാ­വ­ന­യൊ­ന്നു­മ­ല്ല. പല തര­ത്തി­ലു­ള്ള ടെ­ലി­വി­ഷന്‍ പരാ­ക്ര­മ­ങ്ങള്‍­ക്ക് പേ­രു കേ­ട്ട­താ­ണ് അമേ­രി­ക്കന്‍ ടെ­ലി­വി­ഷന്‍ മാ­ധ്യ­മ­ങ്ങ­ളും. പകല്‍ സമ­യ­ങ്ങ­ളി­ലെ സോ­പ്പു­ക­ളും (സോ­പ്പ് ഓപ്പറ അഥ­വാ കണ്ണീര്‍ സീ­രി­യല്‍), വെ­ക്കേ­ഷ­ന­ല്ലാ­ത്ത സമ­യ­ത്ത് പ്രൈം ടൈ­മി­ലെ­ത്തു­ന്ന ഒരു സീ­സ­ണില്‍ ഇരു­പ­ത്തി­നാ­ല് എപ്പി­സോ­ഡു­കള്‍ കാ­ണി­ക്കു­ന്ന ആഴ്ച (വീ­ക്ക്‌­ലി) പര­മ്പ­ര­ക­ളു­മാ­ണ് അവി­ടു­ത്തെ പ്ര­ധാന സീ­രി­യല്‍ അവ­താ­ര­ങ്ങള്‍. കൂ­ടാ­തെ സീ­സ­ണല്‍ റി­യാ­ലി­റ്റി ഷോ ബഹ­ള­ങ്ങ­ളും പ്രൈം ടൈ­മില്‍ ടെ­ലി­വി­ഷന്‍ നി­റ­ക്കാ­നെ­ത്താ­റു­ണ്ട്.

ഈ സീ­സ­ണല്‍ പരി­പാ­ടി­യൊ­ഴി­കെ, ഏതാ­ണ്ടെ­ല്ലാ രീ­തി­യി­ലും മട്ടി­ലു­മു­ള്ള പ്രോ­ഗ്രാ­മു­കള്‍ ഇന്ത്യന്‍ ടി­.­വി. രം­ഗ­ത്തും ഏതാ­ണ്ട­തേ രൂ­പ­ഭാ­വ­ത്തോ­ടെ കാ­ണാ­റു­ണ്ട്. നമ്മു­ടെ ആഴ്ച പര­മ്പ­ര­ക­ളും ചില റി­യാ­ലി­റ്റി ഷോ­കള്‍ പോ­ലും 365 ദി­വ­സ­വും നീ­ണ്ടു നില്‍­ക്കു­ന്ന­വ­യാ­ണ്. എന്താ­യാ­ലും ഇന്ത്യന്‍ അമേ­രി­ക്കന്‍ ടെ­ലി­വി­ഷന്‍ വി­നോ­ദ­രം­ഗ­ത്തെ വി­വിധ ട്ര­ന്റു­ക­ളെ വി­ല­യി­രു­ത്ത­ല­ല്ല എന്റെ ലക്ഷ്യം­.

­സീ­സ­ണ­ലാ­യി, സമ്മ­റി­നു ശേ­ഷം തു­ട­ങ്ങി, സമ്മ­റി­നു മുന്‍­പ് അവ­സാ­നി­ക്കു­ന്ന (ഇ­ട­യ്ക്ക് താ­ങ്സ് ഗി­വി­ങ്ങി­നും, ക്രി­സ്മ­സി­നും എല്ലാം ബ്രേ­ക്കു­മു­ണ്ടാ­കും) പര­മ്പ­ര­ക­ളില്‍ പല വി­ഭാ­ഗ­ങ്ങ­ളു­ണ്ട്. സി­റ്റ് കോ­മു­കള്‍ എന്ന­റി­യ­പ്പെ­ടു­ന്ന സി­റ്റു­വേ­ഷ­നല്‍ കോ­മ­ഡി­കള്‍, ഇന്ത്യ­യില്‍ നല്ല പ്ര­ചാ­ര­മു­ള്ള ആക്ഷന്‍ ഡ്രാ­മ­കള്‍, മെ­ട്രോ ഉപ­രി­വര്‍­ഗ്ഗ­ത്തി­ന്റെ ഇഷ്ട­വി­ഭാ­ഗ­മായ ടീന്‍ ഡ്രാ­മ­കള്‍, ചരി­ത്ര­ക­ഥ­ക­ളു­ടെ ചെ­ല­വേ­റിയ പു­നര്‍ നിര്‍­മ്മാ­ണ­ങ്ങ­ളായ ഹി­സ്റ്റോ­റി­ക്കല്‍ ഡ്രാ­മ­കള്‍, ആശു­പ­ത്രി­ക­ളും അവി­ടു­ത്തെ അന്ത­രീ­ക്ഷ­വും ചി­കി­ത്സ­യും മറ്റും പ്ര­ധാന വി­ഷ­യ­മായ മെ­ഡി­ക്കല്‍ ഡ്രാ­മ­കള്‍, രാ­ഷ്ട്രീ­യം പ്ര­ധാന വി­ഷ­യ­മാ­കു­ന്ന പൊ­ളി­റ്റി­ക്കല്‍ ഡ്രാ­മ­കള്‍, കൂ­ടാ­തെ യു­ദ്ധ­ങ്ങ­ളെ അതി­ജീ­വി­ച്ചു­ണ്ടാ­വു­ന്ന സീ­രി­യ­ലു­ക­ളും വി­ര­ള­മ­ല്ല.

ഇ­ങ്ങ­നെ പല­വി­ഭാ­ഗ­ങ്ങ­ളി­ലാ­യി, പല സീ­സ­ണു­കള്‍ നീ­ണ്ടു നില്‍­ക്കു­ന്ന ഈ സീ­രി­യ­ലു­ക­ളില്‍ മുന്‍­പ­ന്തി­യില്‍ നില്‍­ക്കു­ന്ന പല­തും ഇന്ത്യ­യില്‍ ലഭ്യ­മാ­ണ്. ­സീ കഫെ­, ­സ്റ്റാര്‍ വേള്‍­ഡ്, ­ഫോ­ക്സ്, ഏ. എക്സ്. എന്‍., ഹോം ബോ­ക്സ് ഓഫീ­സ് തു­ട­ങ്ങി വി­വിധ ചാ­ന­ലു­ക­ളാ­ണ് ഇവ സം­പ്രേ­ഷ­ണം ചെ­യ്യു­ന്ന­ത്. ഇവ­യില്‍ സി­റ്റ്കോം വി­ഭാ­ഗ­ത്തില്‍­പ്പെ­ട്ട ഒരു സീ­രി­യ­ലാ­ണ് സി. ബി. എസ്. കാ­ണി­ക്കു­ന്ന 'ദ ബി­ഗ് ബാം­ഗ് തി­യ­റി­'. ഇന്ത്യ­യില്‍ സീ കഫെ­യാ­ണ് ഇതു കാ­ണി­ക്കു­ന്ന­ത്.

­കാല്‍­ടെ­ക്കില്‍ ജോ­ലി­ചെ­യ്യു­ന്ന 'അള്‍­ട്ടി­മേ­റ്റ് ഗീ­ക്ക്' എന്നു വി­ളി­ക്കാ­വു­ന്ന രണ്ടു ഫി­സി­ക്സ് ശാ­സ്ത്ര­ജ്ഞ­രു­ടെ­യും അവ­രു­ടെ സാ­മൂ­ഹ്യ ജീ­വി­ത­ത്തെ­യു­മാ­ണ് 'ദ ബി­ഗ് ബാം­ഗ് തി­യ­റി' വി­ഷ­യ­മാ­ക്കു­ന്ന­ത്. ഈ സീ­രി­യ­ലി­നെ പ്ര­ത്യേ­കം ഓര്‍­ക്കാന്‍ കാ­ര­ണം അതി­ലെ ഇന്ത്യന്‍ വം­ശ­ജ­നായ ശാ­സ്ത്ര­ജ്ഞ­നാ­ണ്. കു­നാല്‍ നയ്യാര്‍ അവ­ത­രി­പ്പി­ക്കു­ന്ന രജേ­ഷ് കൂ­ത്ര­പ്പ­ള്ളി എന്ന ഈ കഥാ­പാ­ത്രം ഇന്ത്യ­ക്കാ­രെ­പ്പ­റ്റി പ്ര­ചാ­ര­ത്തി­ലു­ള്ള ഒരു­പാ­ടു ക്ലീ­ഷേ­ക­ളെ­യും അര്‍­ദ്ധ­സ­ത്യ­ങ്ങ­ളെ­യും വള­രെ ഹാ­സ്യം കലര്‍­ത്തി തന­താ­യി അവ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന ഒന്നാ­ണ്.

ദ ബി­ഗ് ബാ­ങ് തി­യ­റി

­സീ­രി­യ­ലി­ലെ പ്ര­ധാന കഥാ­പാ­ത്ര­ങ്ങ­ളായ കാല്‍­ടെ­ക് ഫി­സി­ക്സ് വി­ഭാ­ഗ­ത്തി­ലെ ലെ­നോര്‍­ഡ് ഹോ­ഫ്സ്റ്റ­ഡ­റു­ടെ­യും ഷെല്‍­ഡന്‍ കൂ­പ്പ­റു­ടെ­യും അടു­ത്ത സു­ഹൃ­ത്തു­ക്ക­ളി­ലൊ­രാ­ളും, കാല്‍­ടെ­ക്കില്‍ ആസ്ട്രീ­ഫി­സി­സി­സ്റ്റു­മാ­ണ് രജേ­ഷ്. കാല്‍­ടെ­ക്കില്‍ എഞ്ചി­നീ­യ­റായ ഹൊ­വാര്‍­ഡ് വോ­ളോ­വി­റ്റ്സി­ന്റെ 'വി­ങ് മാ­നാ­'­യും പല­പ്പോ­ഴും നമു­ക്കു രജേ­ഷി­നെ കാ­ണാം. ഇവര്‍ നാ­ലു­പേ­രും പി­ന്നെ ലെ­നൊര്‍­ഡി­ന്റെ­യും ഷെല്‍­ഡ­ന്റെ­യും അയല്‍­ക്കാ­രി­യു­മായ പെ­ന്നി­യു­മാ­ണ് പ്ര­ധാന കഥാ­പാ­ത്ര­ങ്ങള്‍.

ഓ­രോ എപ്പി­സോ­ഡും ഓരോ കഥ­യാ­ണ് പറ­യാ­റെ­ങ്കി­ലും ലെ­നോര്‍­ഡി­ന്റെ­യും പെ­ന്നി­യു­ടെ­യും 'പ്രേ­മ'­ബ­ന്ധ­ത്തി­നും, ഷെല്‍­ഡ­ന്റെ വി­ചി­ത്ര­മായ പെ­രു­മാ­റ്റ­ങ്ങള്‍­ക്കു­മൊ­പ്പം രജേ­ഷി­ന്റെ സ്വ­ഭാ­വ­പ്ര­ത്യേ­ക­ത­ക­ളും ഹൊ­വാര്‍­ഡി­ന്റെ സ്ത്രീ­ക­ളോ­ടു­ള്ള ഇട­പ­ഴ­ക­ലു­മാ­ണ് ഹാ­സ്യ­രം­ഗ­ങ്ങള്‍ സൃ­ഷ്ടി­ക്കാ­റ്. ലെ­നോര്‍­ഡും ഷെല്‍­ഡ­നും 'അള്‍­ട്ടി­മേ­റ്റ് ഗീ­ക്കു­'­ക­ളു­ടെ ക്ലാ­സി­ക് ഉദാ­ഹ­ര­ണ­ങ്ങ­ളാ­യാ­ണ് പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­ത്. ഹൊ­വാര്‍­ഡാ­ക­ട്ടെ 'മാ­മാ­സ് ബോ­യ്' എന്ന ക്ലീ­ഷെ­യെ­യും ഒപ്പം താ­നൊ­രു കാ­സ­നോ­വ­യാ­ണെ­ന്നു വീ­മ്പു­പ­റ­യു­ന്ന പൊ­ങ്ങ­ച്ച­ക്കാ­രെ­യു­മാ­ണ് പ്ര­തി­നി­ധി­ക­രി­ക്കു­ന്ന­ത്. രണ്ടും അമേ­രി­ക്കന്‍ ടെ­ലി­വി­ഷന്‍ രം­ഗ­ത്ത് (സ­മൂ­ഹ­ത്തി­ലും) വള­രെ എസ്റ്റാ­ബ്ലി­ഷ്ഡായ ഹാ­സ്യ കഥാ­പാ­ത്ര­ങ്ങ­ളാ­ണ്.

­പെ­ന്നി­യാ­ക­ട്ടെ 'ബ്ലോ­ണ്ട് ഷോ­ബി­സ് ആസ്പി­ര­ന്റ്' ആയി ലൊ­സാ­ഞ്ചല്‍­സി­ലെ­ത്തി പല ചെ­റിയ ജോ­ലി­ക­ളും (ഇ­വി­ടെ വെ­യി­ട്ര­സ്സ്) ചെ­യ്തു ജീ­വി­ച്ചു പോ­കു­ന്ന മറ്റൊ­രു എസ്റ്റാ­ബ്ലി­ഷ്ഡ് ഹാ­സ്യ­രൂ­പ­ത്തേ­യാ­ണ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­ത്.

അ­ക്കാ­ദ­മി­ക­മാ­യി വള­രെ ആക്റ്റീ­വായ 'ഗീ­ക്കി­'­സ്ത്രീ­ക­ളെ­ന്ന മറ്റൊ­രു സാ­മ്പ്ര­ദാ­യിക ക്ലീ­ഷെ­യെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­വ­രും പല­പ്പോ­ഴാ­യി സീ­രി­യ­ലില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടാ­റു­ണ്ട്. ഷെല്‍­ഡ­ന്റെ കാ­ര്യ­ത്തില്‍ താ­നാ­ണേ­റ്റ­വും ബു­ദ്ധി­മാന്‍ അതു­കൊ­ണ്ടു താ­നാ­ണെ­പ്പോ­ഴും ശരി­യെ­ന്നും മറ്റെ­ല്ലാ­വ­രും തെ­റ്റാ­ണെ­ന്നു­മു­ള്ള (ഇ­തു പല­പ്പോ­ഴും ഷോ­യില്‍ ആവര്‍­ത്തി­ച്ചു പ്ര­ത്യ­ക്ഷ­പ്പെ­ടാ­റു­ണ്ട്) ഭാ­വ­വും അതി­നെ മറ്റു­ള്ള­വര്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന രീ­തി­യു­മാ­ണ് ഹാ­സ്യ­മു­ണ്ടാ­ക്കു­ന്ന­ത്. പല­പ്പോ­ഴും വി­ചി­ത്ര­മായ ഷെല്‍­ഡ­ന്റെ ശീ­ല­ങ്ങ­ളും ചെ­റി­യ­തോ­തില്‍ തമാ­ശ­യു­ണ്ടാ­ക്കാ­റു­ണ്ട് (റൂം മേ­റ്റ്സ് അഗ്രി­മെ­ന്റ്, സീ­റ്റി­ങ് അങ്ങ­നെ­).

­ലെ­നോര്‍­ഡി­ന് താ­നൊ­രു ഗീ­ക്കും പ്ര­ത്യേ­കി­ച്ച് യാ­തൊ­രു സോ­ഷ്യല്‍ ലൈ­ഫു­മി­ല്ലാ­ത്ത­യാ­ളാ­ണെ­ന്നു പൂര്‍­ണ്ണ­ബോ­ധ്യ­മു­ണ്ട്. എന്നാല്‍ ഗീ­ക്കീ സ്വ­ഭാ­വ­ങ്ങ­ളായ കോ­മി­ക്, ഗെ­യിം അഡി­ക്ഷ­നും പെ­ന്നി­യു­മാ­യു­ള്ള ബന്ധ­മെ­ന്ന സാ­ധാ­രണ ജീ­വി­ത­വും തമ്മി­ലു­ള്ള വട­വ­ലി­യാ­ണ് ലെ­നോര്‍­ഡി­നെ ചു­റ്റി­പ്പ­റ്റി­യു­ള്ള തമാ­ശ­കള്‍ സൃ­ഷ്ടി­ക്കു­ന്ന­ത്. ഷെല്‍­ഡ­നെ സഹി­ക്കു­ന്ന ലെ­നോര്‍­ഡും പല­രം­ഗ­ങ്ങ­ളി­ലും ചി­രി­യു­ണര്‍­ത്താ­റു­ണ്ട്.

courtesy: http://interracialscentral.wordpress.com/2010/09/21/what-to-watch-fall-2010-tv/

­നാല്‍­വര്‍­സം­ഘ­ത്തില്‍ ഡോ­ക്റ്റ­റേ­റ്റ് ഇല്ലാ­ത്ത­ത് ഹൊ­വാര്‍­ഡി­നു മാ­ത്ര­മാ­ണ്. ഇതി­നെ ഹൊ­വാര്‍­ഡ് മറി­ക­ട­ക്കു­ന്ന­ത്, താ­നു­ണ്ടാ­ക്കു­ന്ന സാ­ധ­ന­ങ്ങള്‍ ശരി­ക്കും ചൊ­വ്വ­യി­ലും മറ്റും പോ­യി പര്യ­വേ­ഷ­ണം നട­ത്താ­റു­ണ്ടെ­ന്നു പറ­ഞ്ഞാ­ണ് (തി­യ­റി­റ്റി­ക്കല്‍ ഫി­സി­സി­സ്റ്റായ ഷെല്‍­ഡ­നും, എക്സ്പി­രി­മെ­ന്റല്‍ ഫി­സി­സി­സ്റ്റായ ലെ­നോര്‍­ഡും, രജേ­ഷും എല്ലാം ഒന്നും ഉണ്ടാ­ക്കു­ന്ന­വ­ര­ല്ല എന്ന­തു വേ­റെ കാ­ര്യം­). ഹൊ­വാര്‍­ഡി­ന്റെ അമ്മ­യു­മാ­യു­ള്ള ബന്ധ­വും, സ്ത്രീ­ക­ളോ­ടു­ള്ള പെ­രു­മാ­റ്റ­വു­മാ­ണ് തമാ­ശ­യാ­യി വരാ­റു­ള്ള­ത്. പെ­ന്നി­യു­ടെ കാ­ര്യ­ത്തില്‍, ഈ നാല്‍­വര്‍ സം­ഘ­ത്തില്‍ പെ­ന്നി ഉള്‍­പ്പെ­ടു­ന്ന­തു തന്നെ തമാശ സൃ­ഷ്ടി­ക്കു­ന്നു. പല­പ്പോ­ഴും നാ­ലു­പേ­രി­ലും വി­വേ­ക­പൂര്‍­വ്വം പെ­രു­മാ­റാന്‍ കഴി­യു­ന്ന­ത് പെ­ന്നി­ക്കാ­ണ്. കൂ­ട്ട­ത്തില്‍ പെ­ന്നി­യു­ടെ റി­ലേ­ഷ­നു­ക­ളും പല­പ്പോ­ഴും വി­ഷ­യ­മാ­വാ­റു­ണ്ട്.

ഇ­ങ്ങ­നെ സാ­മ്പ്ര­ദാ­യി­ക­മായ ഹാ­സ്യ­രൂ­പ­ങ്ങ­ളെ വ്യ­ക്ത­മാ­യി­കൂ­ട്ടി­യി­ണ­ക്കി നിര്‍­മ്മി­ച്ച 'ദ ബി­ഗ് ബാം­ഗ് തി­യ­റി­'­യില്‍ രജേ­ഷ് ഒരു പു­തിയ വി­ഭാ­ഗ­ത്തെ­യാ­ണ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­ത്. അമേ­രി­ക്കന്‍ പ്രേ­ക്ഷ­കര്‍ അത്ര­യ്ക്ക­ങ്ങോ­ട്ട് കണ്ടി­ട്ടി­ല്ലാ­ത്ത എന്നാല്‍ അമേ­രി­ക്കന്‍ അക്കാ­ദ­മിക രം­ഗ­ത്ത് ധാ­രാ­ള­മു­ള്ള ഇന്ത്യന്‍ ശാ­സ്ത്ര­ജ്ഞ­രെ. ചൈ­ന­യില്‍ നി­ന്നും മറ്റു കമ്യൂ­ണി­സ്റ്റൂം അല്ലാ­ത്തു­മായ ഏഷ്യന്‍ രാ­ജ്യ­ങ്ങ­ളില്‍ നി­ന്നും കു­ടി­യേ­റി­പാര്‍­ത്ത­വര്‍ അമേ­രി­ക്കന്‍ ജീ­വി­ത­ത്തി­ന്റെ­യും അതു­വ­ഴി ടെ­ലി­വി­ഷ­ന്റെ­യും ഭാ­ഗ­മാ­യി­ട്ട് വള­രെ­ക്കാ­ല­മാ­യി. എന്നാല്‍ ഇന്ത്യന്‍ വം­ശ­ജര്‍ വള­രെ അപൂര്‍­വ്വ­മാ­യി­രു­ന്നു ഈയ­ടു­ത്ത­കാ­ലം വരെ­.

­കാല്‍­പെന്‍ മോ­ഡി­യും, കു­നാല്‍ നയ്യാ­റും, നവീന്‍ ആന്‍­ഡ്രൂ­സും, ഇന്ദി­രാ വര്‍­മ്മ­യും, നവി റാ­വ­ത്തു­മൊ­ക്കെ അമേ­രി­ക്കന്‍ സി­നി­മ­യു­ടെ­യും ടെ­ലി­വി­ഷ­ന്റെ­യും ഭാ­ഗ­മാ­യി­ത്തു­ട­ങ്ങി­യി­ട്ട് അധി­ക­കാ­ല­മാ­യി­ട്ടി­ല്ല. ഇവര്‍­ത­ന്നെ പല­പ്പോ­ഴും ഇന്ത്യന്‍ കഥാ­പാ­ത്ര­ങ്ങ­ളില്‍ ഒതു­ങ്ങി നില്‍­ക്കാ­റു­മി­ല്ല. എങ്കി­ലും ദീ­പ­ക് ചോ­പ്ര­യും, ഓഷോ രജ­നീ­ഷും, ഹരേ കൃ­ഷ്ണാ പ്ര­സ്ഥാ­ന­വും നല്‍­കിയ ഐഡ­ന്റി­റ്റി­യും തങ്ങ­ളി­ലേ­ക്കുള്‍­വ­ലി­യു­ന്ന സ്വ­ഭാ­വ­വും നല്‍­കിയ ക്ലീ­ഷേ­ക­ളി­ലൂ­ടെ­യാ­ണ് രജേ­ഷ് വി­ക­സി­ക്കു­ന്ന­ത്. ഇന്ത്യ­ക്കാ­രെ­ല്ലാ­വ­രും സ്പ­രി­ച്വല്‍ ഭ്രാ­ന്തന്‍­മാ­ര­ല്ലെ­ന്നു കാ­ണി­ക്കാ­നാ­ക­ണം, രജേ­ഷി­ന്റെ വി­ഷ­യ­ത്തി­ലു­ള്ള അഭി­പ്രാ­യ­ങ്ങള്‍ ഷെല്‍­ഡന്‍ തി­രു­ത്തു­ന്ന­ത് സാ­ധാ­ര­ണ­യാ­ണ്. അതി­നു മറു­പ­ടി­യാ­യി ഞാന്‍ ന്യൂ ഡല്‍­ഹി എന്ന മെ­ട്രോ­യില്‍ നി­ന്നാ­ണു­വ­രു­ന്ന­ത് അല്ലാ­തെ യേ­ാ­ഗാ സ്കൂ­ളില്‍ നി­ന്ന­ല്ല എന്നു രജേ­ഷ് ഒരി­ട­ത്തു മറു­പ­ടി­യും നല്‍­കു­ന്നു­ണ്ട്.

The big bang theory peaple, courtesy: http://nerdfighters.ning.com/forum/topic/show?id=1833893%3ATopic%3A2248476&commentId=1833893%3AComment%3A3305094

എ­ന്നാല്‍ സ്വാ­ഭാ­വി­ക­മാ­യി ഇന്ത്യ­ക്കാര്‍ വലിയ നാ­ണ­ക്കാ­രാ­ണ് എന്ന­തും, രണ്ടെ­ണ്ണം വി­ട്ടാ­ലെ നാ­വി­നു ബലം വയ്ക്കു എന്ന­തും വള­രെ നന്നാ­യി ഷോ­യില്‍ ഉപ­യോ­ഗി­ച്ചി­ട്ടു­ണ്ട്. കൂ­ട്ട­ത്തില്‍ പെ­ണ്ണു­ങ്ങ­ളോ­ട് ഇട­പ­ഴ­കാ­നും സം­സാ­രി­ക്കാ­നും പെ­ണ്ണു­ങ്ങ­ളു­ള്ള സദ­സ്സില്‍ വരെ സം­സാ­രി­ക്കാ­നു­മു­ള്ള ബു­ദ്ധി­മു­ട്ട് 'സെ­ല­ക്റ്റീ­വ് മ്യൂ­ട്ടി­സം' എന്നൊ­രു മെ­ഡി­ക്കല്‍ കണ്ടീ­ഷ­നാ­യി­ത്ത­ന്നെ കാ­ണി­ച്ച് പൊ­ളി­റ്റി­ക്ക­ലി കറ­ക്റ്റാ­വാ­നും ഷോ ശ്ര­ദ്ധി­ക്കു­ന്നു­ണ്ട് (സൈ­ക്കോ­ള­ജി­സ്റ്റായ ലെ­നോര്‍­ഡി­ന്റെ അമ്മ­യാ­ണ് ഇതു തി­രി­ച്ച­റി­യു­ന്ന­ത്). ഈ പ്ര­ശ്നം കാ­ര­ണം രജേ­ഷി­ന് പല­പ്പോ­ഴും സ്വ­ന്തം അഭി­പ്രാ­യം പറ­യാ­നാ­കാ­ത്ത­തും, ഹൊ­വാര്‍­ഡി­നോ­ട് ചെ­വി­യില്‍ പറ­യു­ന്ന­തി­നോ­ട് രണ്ടി­ര­ട്ടി ശബ്ദ­ത്തില്‍ ഹൊ­വാര്‍­ഡ് മറു­പ­ടി പറ­യു­ന്ന­തും സാ­ധാ­ര­ണ­വും സ്ഥി­രം തമാശ സൃ­ഷ്ടി­ക്കു­ന്ന­തു­മായ രം­ഗ­മാ­ണ്. ഷെല്‍­ഡ­ന്റെ വി­ചി­ത്ര­മായ സ്വ­ഭാ­വ­ങ്ങ­ളോ­ടും പെ­രു­മാ­റ്റ­രീ­തി­ക­ളോ­ടും ഏറ്റ­വും കൂ­ടു­തല്‍ അനു­ഭാ­വം കാ­ണി­ക്കു­ന്ന­തും രജേ­ഷാ­ണ്.

എ­ങ്കി­ലും ബ്രി­ട്ടീ­ഷ് സീ­രി­യ­ലു­ക­ളി­ലെ സ്ഥി­ര­സാ­ന്നി­ധ്യ­മായ 'ക­റി ലൌ­വി­ങ്' ഇന്ത്യ­ന­ല്ല രാ­ജ്. ഇന്ത്യന്‍ രു­ചി­യോ­ട് ചെ­റു­ത­ല്ല­താ­ത്ത വി­മു­ഖ­ത­കാ­ണി­ക്കു­ന്ന രജേ­ഷി­ന്റെ ആക്സെ­ന്റോ­ടു കൂ­ടി­യ­തെ­ങ്കി­ലും 'ഡ്യൂ­ഡ്' തു­ട­ങ്ങിയ സം­ബോ­ധ­ന­ക­ളും ഇന്ത്യ­യി­ലെ മെ­ട്രോ സം­സ്കാ­ര­ത്തില്‍ നി­ന്നാ­ണ് വര­വെ­ന്നു സൂ­ചി­പ്പി­ക്കു­ന്നു­.
­ഡല്‍­ഹി­യില്‍ ഡോ­ക്റ്റ­റായ അച്ഛ­നും, റി­സര്‍­ച്ച് വഴി­മു­ട്ടു­മ്പോള്‍ വിസ പ്ര­ശ്നം പേ­ടി­ച്ച് ഷെല്‍­ഡ­ന്റെ കീ­ഴില്‍ പണി­യെ­ടു­ക്കാന്‍ സന്ന­ദ്ധ­നാ­വു­ന്ന­തും എല്ലാം പു­തു­ത­ല­മുറ ഇന്ത്യന്‍ കു­ടി­യേ­റ്റ­ക്കാ­ര­ന്റെ പ്ര­ശ്ന­ങ്ങ­ളാ­ണ് വി­ഷ­യ­മാ­ക്കു­ന്ന­ത്. ഇതി­ലെ­യൊ­ക്കെ തമാ­ശ­കള്‍ പല­തും സാ­മ്പ്ര­ദാ­യി­കഅ­മേ­രി­ക്കന്‍ ഹാ­സ്യ­രൂ­പ­ങ്ങ­ളില്‍ നി­ന്ന് വള­രെ അക­ലെ­യു­ള്ള­തും­.

ഇ­ന്ത്യ­യി­ലെ പട്ടി­ണി­യില്‍ വളര്‍­ന്ന­വ­നാ­ണെ­ന്നു താ­നെ­ന്ന രാ­ജി­ന്റെ അവ­കാ­ശ­വാ­ദ­ത്തെ, കൂ­ട്ടു­കാര്‍ തു­റ­ന്നു കാ­ട്ടു­ന്ന­ത്, 'ബെ­ന്റ്ലി' ഉപ­യോ­ഗി­ക്കു­ന്ന ഗൈ­ന­ക്കോ­ള­ജി സ്പെ­ഷ­ലി­സ്റ്റായ ഡോ­ക്റ്റ­റാ­ണ് രാ­ജി­ന്റെ അച്ഛ­നെ­ന്നോര്‍­മ്മി­പ്പി­ച്ചാ­ണ്. കാള്‍ സെ­ന്റ­റില്‍ ജോ­ലി ചെ­യ്യു­ന്ന കസി­നും, വി­വാ­ഹ­ത്തി­നു നിര്‍­ബ­ന്ധി­ക്കു­ന്ന മാ­താ­പി­താ­ക്ക­ളും തു­ട­ങ്ങിയ സാ­ധാ­രണ ഇന്ത്യന്‍ ക്ലീ­ഷേ­ക­ളും പല­പ്പോ­ഴാ­യി രം­ഗ­ത്തു വരു­ന്നു­ണ്ട്.

­പ­ണ­ത്തി­ലു­മ­പ്പു­റം, വി­ദ്യാ­ഭ്യാ­സ­ത്തി­നും അക്കാ­ദ­മിക ആവ­ശ്യ­ങ്ങള്‍­ക്കു­മാ­യി­ത്ത­ന്നെ അമേ­രി­ക്ക­യി­ലെ­ത്തു­ന്ന ആളാ­ണ് രാ­ജ്. ഒപ്പം സാ­മ്പ്ര­ദാ­യിക ഇന്ത്യന്‍ രീ­തി­ക­ളോ­ടു­ള്ള അവ­ജ്ഞ­യു­മു­ണ്ട്. മറ്റു കഥാ­പാ­ത്ര­ങ്ങ­ളില്‍ നി­ന്നു വ്യ­ത്യ­സ്ത­മാ­യി, ഒരു പു­തിയ ഹാ­സ്യ സ്റ്റീ­രി­യോ­ടൈ­പ്പി­നെ സൃ­ഷ്ടി­ക്കു­ക­യാ­ണ് രാ­ജി­ലൂ­ടെ ചക് ലോ­റി­യും ബില്‍ പ്രാ­ഡി­യും ചെ­യ്ത­ത്. പല ഇന്ത്യന്‍ സ്റ്റീ­രി­യോ ടൈ­പ്പു­ക­ളു­ടെ­യും എതിര്‍ ധ്രു­വ­ത്തില്‍ നില്‍­ക്കു­ന്ന രാ­ജ്, പു­തു­ത­ല­മുറ വി­ജ്ഞാന കു­ടി­യേ­റ്റ­ക്കാ­രെ­യാ­ണ് പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­ത്.

­പ്ര­ശ­സ്ത­രായ ചക് ലോ­റി­യും ബില്‍ പ്രാ­ഡി­യും നിര്‍­മ്മി­ക്കു­ന്ന സീ­രി­യ­ലില്‍, ലെ­നോര്‍­ഡി­നെ അവ­ത­രി­പ്പി­ക്കു­ന്ന­ത് ജോ­ണി ഗാ­ലെ­ക്കി­യാ­ണ്. ഷെല്‍­ഡ­നാ­യി വേ­ഷ­മി­ടു­ന്ന­ത് ജിം പാര്‍­സണ്‍­സും, പെ­ന്നി­യാ­യെ­ത്തു­ന്ന­ത് കേ­ലി ക്വാ­കൊ­യു­മാ­ണ്. സൈ­മണ്‍ ഹെല്‍­ബര്‍­ഗ് ഹൊ­വാര്‍­ഡാ­യെ­ത്തു­ന്നു. തി­ങ്ക­ളാ­ഴ്ച­ക­ളില്‍ രാ­ത്രി ഒന്‍­പ­തര ഈസ്റ്റേണ്‍ സമ­യ­ത്താ­യി­രു­ന്നു ഇതു­വ­രെ 'ദ ബി­ഗ് ബാം­ഗ് തി­യ­റി' കാ­ണി­ച്ചി­രു­ന്ന­ത്. ഇനി­യു­ള്ള സീ­സ­ണു­ക­ളില്‍ അത് വ്യാ­ഴാ­ഴ്ച­ക­ളില്‍ രാ­ത്രി എട്ടു­മ­ണി­ക്കാ­വു­മെ­ന്നാ­ണ് സൂ­ച­ന. വള­രെ പോ­പ്പു­ല­റായ ഈ സീ­രി­യല്‍ ഒരു നാ­ലാം വര്‍­ഷ­ത്തി­നു കൂ­ടി പു­തു­ക്കി­യി­ട്ടു­ണ്ടെ­ന്നാ­ണ് വി­ക്കി­പീ­ഡിയ പറ­യു­ന്ന­ത്.

­പിന്‍­കു­റി­പ്പ്:

­ലേ­ഖ­ന­ത്തി­ലു­ട­നീ­ളം 'ഗീ­ക്ക്' എന്നാ­ണു­പ­യോ­ഗി­ച്ചി­രി­ക്കു­ന്ന­തെ­ങ്കി­ലും കു­റ­ച്ച­കൂ­ടി ചേ­രു­ന്ന പദം പല­പ്പോ­ഴും നെര്‍­ഡ് എന്ന­താ­ണ്.  ആവ­ശ്യ­ത്തില്‍ കൂ­ടു­തല്‍ ഇം­ഗ്ലീ­ഷ് അല്ലാ­തെ­ത­ന്നെ ഉപ­യോ­ഗി­ച്ചു എന്നു തോ­ന്നി­യ­തു­കൊ­ണ്ടാ­ണ് അതൊ­ഴി­വാ­ക്കി­യ­ത്. സാ­മ്പ്ര­ദാ­യിക രൂ­പ­ങ്ങ­ളെ­പ്പ­റ്റി­യും രജേ­ഷി­ന്റെ അവ­ത­ര­ണ­ത്തെ­പ്പ­റ്റി­യു­മു­ള്ള എന്റെ നി­രീ­ക്ഷ­ണ­ങ്ങള്‍ തി­ക­ച്ചും വ്യ­ക്തി­പ­ര­മാ­ണ്, സാ­ധാ­രണ ഷോ­/­സി­നിമ ക്രി­ട്ടി­ക്കു­ക­ളു­ടെ നിര്‍­വ­ച­ന­മാ­യി­ര­ക്ക­ണ­മെ­ന്നി­ല്ല എന്റേ­ത്.

­ജി­നേ­ഷ് കെ­.­ജെ­.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
2 + 6 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback