വാഷിംങ്ടണ്‍: സിഎന്‍എന്‍ ചാനലില്‍ 1985 മുതല്‍ നടത്തിവന്നിരുന്ന ലാറി കിങ് ലൈവ് എന്ന പരിപാടി നിര്‍ത്തുന്നതായി ലാറി കിങ് പ്രഖ്യാപിച്ചു. നേതാക്കന്മാരും, കായികതാരങ്ങളും, മാദ്ധ്യമ പ്രവര്‍ത്തകരുമടക്കം 40,000ഓളം പേരെ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള ലാറി കിങ് ഒരേസമയം ഒരേപേരില്‍ ഏറ്റവും കൂടുതല്‍ കാലം ടെലികാസ്റ്റ് ചെയ്ത ടിവി പരിപാടിയെന്ന ഗിന്നസ് റെക്കോര്ഡിനര്ഹമായി.
ഫ്ളോറിഡയിലെ ഒരു സാധാരണ പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതമാരംഭിച്ച ലാറി കിങ് 1950കളില്‍ റേഡിയോ അഭിമുഖക്കാരനായാണ് ഇന്റര്‍വ്യൂ ജീവിതം തുടങ്ങുന്നത്. 1978ല്‍ നാഷണല്‍ റേഡിയോയില്‍ അഭിമുഖക്കാരനായി പ്രവര്‍ത്തനം തുടങ്ങി. 1985ലാണ് സിഎന്‍എന്‍ ചാനലില്‍ ലാറി കിങ് ലൈവ് പരിപാടി തുടങ്ങുന്നത്. സിഎന്‍എന്നിലെ അഭിമുഖംകൂടാതെ യുഎസ്എ ടുഡേ ദിനപത്രത്തില്‍ ഇരുപത് വര്‍ഷം തുടര്‍ച്ചയായി കോളം ചെയ്തിരുന്നു.








