സെക്കന്റ് ഷോ എന്ന ചിത്രത്തിലെ കുരുടി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രമാണ് 'നീ കൊ ഞാ ചാ'. ലാല്‍ ജോസിന്റെ അസിസ്റ്റന്റ് ആയിരുന്ന ഗിരീഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'നീ കൊ ഞാ ചാ' എന്ന ചുരുക്കപ്പേരുള്ള 'നിന്നേം കൊല്ലും ഞാനും ചാവും'. ഉര്‍വശി തിയറ്ററിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കഥയും ഗിരീഷിന്റേതാണ്. ചാപ്പാകുരിശ് ഫെയിം നിവേദിതയാണ് നായിക.
മലയാളത്തിലെ 'ന്യൂ ജനറേഷന്‍' സിനിമകളുടെ ഗണത്തിലാണ് 'നീ കൊ ഞാ ചാ' ക്കും സ്ഥാനം. ഏറെ യുവതാരങ്ങളുള്ള ചിത്രം ലോ ബജറ്റിലാണ് ഒരുക്കുന്നത്. അനീഷും സ്ന്ദീപ് സേനനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളുണ്ട്. പുതുതലമുറ ചിത്രമാണെങ്കിലും മറ്റു ചിത്രങ്ങളില്‍ നിന്നു ഏറെ വ്യത്യസ്തതകളുണ്ടാവുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.








