ഒരിക്കല്‍ക്കൂടി പുതുമുഖങ്ങളുമായി ഫാസിലെത്തുന്നു
അവസാനവട്ടം ഭാഗ്യപരീക്ഷണത്തിന് ഫാസില്‍ വീണ്ടും പുതുമുഖങ്ങളെ കൂട്ടുപിടിക്കുന്നു. മലയാളത്തിന് താരവസന്തം സമ്മാനിച്ച സംവിധായകനായ ഫാസില്‍ തന്റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ 1980ല്‍ ഒരുക്കിയത് പുതുമുഖതാരങ്ങളെ വച്ചാണ്. ശങ്കര്‍, പൂര്‍ണിമ ജയറാം എന്നിവര്‍ നായകനും നായികയുമായപ്പോള് മോഹന്‍ലാല്‍ എന്ന പുതുമുഖം വില്ലന്വേഷത്തിലെത്തി. ഈ താരങ്ങളെല്ലാം പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകങ്ങളായി.
വിവാഹശേഷം പൂര്‍ണിമ രംഗം വിടുകയും അവസരങ്ങള്‍ കുറഞ്ഞ് ശങ്കര്‍ കളമൊഴിയുകയും ചെയ്തെങ്കിലും മോഹന്‍ലാല്‍ എന്ന താരം മുപ്പതുവര്ഷങ്ങള്ക്കുശേഷവും മലയാളത്തിലെ ഏറ്റവും വിലയേറിയ താരമായിത്തന്നെ നിലകൊള്ളുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കു ശേഷം ഫാസില്‍ പുതുമുഖങ്ങളെ മാത്രം മുഖ്യകഥാപാത്രങ്ങളാക്കിയ ചിത്രമായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. സോണിയ, കണ്ണന് എന്നിവര്‍ നായികാനായകന്മാരായ ഈ ചിത്രം ബോക്സോഫീസില്‍ കാലിടറിവീണതോടെ ഈ താരങ്ങളും കാണാമറയത്തുപൊലിഞ്ഞു.
ഇതിനുശേഷം ഫാസിലിന്റെ പുതുനായകചിത്രം അനിയത്തിപ്രാവായിരുന്നു. ശാലിനിയും കുഞ്ചാക്കോ ബോബനും ഈ ചിത്രത്തോടെ താരങ്ങളായി. ഇടക്കാലത്ത് നിറംമങ്ങിയെങ്കിലും പൂര്‍വാധികം ഗംഭീരമായി തിരിച്ചുവന്ന കുഞ്ചാക്കോ ഇന്നു നിരവധിചിത്രങ്ങളുമായി തിരിച്ചുവരവ് ആഘോഷിക്കുകയാണ്.
അനിയത്തിപ്രാവ് ട്രെന്‍ഡ് സൃഷ്ടിച്ചുവെങ്കിലും അതിനുശേഷം ഫാസില്‍ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തലയുംകുത്തി വീഴുന്ന കാഴ്ചയാണു കാണുന്നത്. ഇടയ്ക്ക് ഹരികൃഷ്ണന്‍സ് മാത്രം വിജയിച്ചു. ലാലിനെ നായകനാക്കിയ ലൈഫ് ഈഫ് ബ്യൂട്ടിഫുളും ദിലീപിനെ നായകനാക്കിയ മോസ് ആന്റ് ക്യാറ്റും ഒക്കെ കാറ്റുപോയ ബലൂണുകളായി. ഇപ്പോള്‍ ഇടവേളയ്ക്കുശേഷം വീണ്ടും ഫാസില്‍ പുതുമുഖങ്ങളുമായി ഒരു വന്തിരിച്ചുവരവിനൊരുങ്ങുന്നു. കഴിഞ്ഞ ഏതാനും പടങ്ങളിലെന്നപോലെ ഇംഗ്ലീഷ് പേരുതന്നെയാണ് ഇത്തവണയും ഫാസില്‍ പടത്തിന്. ലിവിംഗ് ടുഗദര്‍ എന്നാണ് പുതിയ പടത്തിന്റെ പേര്.
Related Stories
- തേജാഭായ് - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന് അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍
- ചൈനാടൗണ്‍ - ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞതാണു ശരി
- പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
- കൃഷ്ണനും രാധയും - സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ? (ഭാഗം - 2)
- ചാപ്പാ കുരിശ് - പുതുവഴി വെട്ടുന്നവരോട്!
- സെവന്‍സ് - അരപ്പട്ട കെട്ടിയ നഗരത്തില്‍
- മോഹന്‍ലാലിനോട് ശ്രീനിവാസന് എന്താണ് ഇത്രയേറെ വിരോധവും ശത്രുതയും?
- പണ്ഡിറ്റ് ചെയ്ത പുണ്യങ്ങള്‍
- ലാല്‍ - ശ്രീനി വിദ്വേഷം : മലയാളസിനിമയിലെ നായര്‍- ഈഴവ ലോബിയുടെ കലഹം?
- സിനിമയും മനസ്സും - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചതി
Most Recent
Most Popular
Most Commented
ട്രാഫിക് എന്ന സിനിമ - ഒരു സാംസ്കാരിക കുറ്റകൃത്യം
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
പെണ്‍നടത്തം
പുത്തന്‍പുരയ്ക്കല്‍ മാധവന്‍നായര്‍ അറിയുന്നതിന്
പി.പത്മരാജന്: പൂച്ച പുറത്തുചാടുന്നു
ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍
ഉറുമി - മലയാളിക്ക് ഇതുതന്നെ കിട്ടണം!
വേണം ഒരു സദാചാര വിരുദ്ധസേന












Comments
Post new comment