റുപിയ വരുന്നു, ഇനി മാസ്റ്റര്‍ കാര്‍ഡും വീസയും ഔട്ട്!

­മും­ബൈ : ഇന്ത്യന്‍ ക്രെ­ഡി­റ്റ് കാര്‍­ഡി­നു പേ­രു നി­ശ്ച­യി­ച്ചു­.  റു­പിയ എന്നാ­ണ് ഉട­നെ പ്രാ­ബ­ല്യ­ത്തി­ലാ­കു­ന്ന ഇന്ത്യന്‍ ക്രെ­ഡി­റ്റ് കാര്‍­ഡി­ന്റെ പേ­ര്. ­ര­ണ്ടു വര്‍­ഷ­ത്തെ കാ­ത്തി­രി­പ്പി­നെ­ാ­ടു­വി­ലാ­ണ് റു­പി­യ­യു­ടെ ആവിര്‍­ഭാ­വം. റു­പിയ പു­റ­ത്തി­റ­ക്കു­ന്ന നാ­ഷ­ണല്‍ പെ­യ്മെന്‍­റ് കേ­ാര്‍­പ്പ­റേ­ഷന്‍ റു­പി­യ­യു­ടെ അന്തിമ രൂ­പ­മാ­യെ­ന്ന് അറി­യി­ച്ചു. വാ­ണി­ജ്യാ­ടി­സ്ഥാ­ന­ത്തില്‍ റു­പിയ പു­റ­ത്തി­റ­ങ്ങു­ന്ന­തു ഉട­നു­ണ്ടാ­കു­മെ­ന്നും അറി­യി­പ്പില്‍ പറ­യു­ന്നു.

ഇ­പ്പോള്‍ ­വി­പ­ണി­ കീ­ഴ­ട­ക്കി­നില്‍­ക്കു­ന്ന മാ­സ്റ്റര്‍ കാര്‍­ഡി­നും വീ­സ­യ്ക്കും കടു­ത്ത വെ­ല്ലു­വി­ളി­യാ­കും റു­പിയ ഉയര്‍­ത്തു­ക. പൂര്‍­ണ­മാ­യും ഇന്ത്യന്‍ സാ­ങ്കേ­തിക വി­ദ്യ­യില്‍ പു­റ­ത്തി­റ­ക്കു­ന്ന­താ­ണു റു­പി­യ. റി­സര്‍­വ് ബാ­ങ്കി­ന്റെ പി­ന്തു­ണ­യേ­ാ­ടെ 2009ല്‍ ആരം­ഭി­ച്ച­താ­ണ് ഇന്ത്യന്‍ ക്രെ­ഡി­റ്റ് കാര്‍­ഡി­നു­ള്ള ശ്ര­മ­വും പദ്ധ­തി­യും. ഇതി­ന് രാ­ജ്യ­ത്തെ പ്ര­മുഖ ബാ­ങ്കു­ക­ളു­ടെ­യെ­ല്ലാം പി­ന്തു­ണ­യു­ണ്ട്.

­റു­പി­യ­യു­ടെ പേ­രില്‍ ആദ്യം എടി­എം­/­ഡെ­ബി­റ്റ് കാര്‍­ഡു­ക­ളാ­വും പു­റ­ത്തി­റ­ക്കു­ക. പി­ന്നീ­ടു റു­പിയ ക്രെ­ഡി­റ്റ് കാര്‍­ഡു­ക­ളു­മെ­ത്തും. രാ­ജ്യ­ത്ത് നി­ല­വി­ലു­ള്ള 4 കേ­ാ­ടി ക്രെ­ഡി­റ്റ് കാര്‍­ഡു­ക­ളില്‍ ഭൂ­രി­ഭാ­ഗ­വും വി­സ, മാ­സ്റ്റര്‍ കാര്‍­ഡ് എന്നീ കമ്പ­നി­ക­ളു­ടെ പേ­യ്മെന്‍­റ് പ്രേ­ാ­സ­സ് പ്ലാ­റ്റ്ഫേ­ാ­മി­ലാ­ണ്. മുന്‍­പ് ചൈ­ന­യും മലേ­ഷ്യ­യും സ്വ­ന്തം പെ­യ്മെന്‍­റ് പ്ലാ­റ്റ്ഫോം വി­ക­സി­പ്പി­ച്ചി­ട്ടു­ണ്ട്. ഇതില്‍ ചൈ­ന­യു­ടെ രീ­തി­യാ­ണ് ഇന്ത്യ അവ­ലം­ബി­ക്കു­ന്ന­ത്.

­റു­പിയ എത്തു­മ്പോള്‍ ബാ­ങ്കു­ക­ളു­ടെ സേ­വ­ന­ത്തി­ന് ഉപ­യോ­ക്താ­ക്കള്‍­ക്ക് അല്പം ഇള­വു­ണ്ടാ­കാ­നി­ട­യു­ണ്ടെ­ന്ന­താ­ണ് പ്ര­ധാ­നം. ബാ­ങ്കു­ക­ളാ­ണ് ഡെ­ബി­റ്റ് കാര്‍­ഡു­ക­ളും ക്രെ­ഡി­റ്റ് കാര്‍­ഡു­ക­ളും നല്കു­ന്ന­തെ­ന്ന­തി­നാല്‍ പ്ര­മു­ഖ­ബാ­ങ്കു­ക­ളു­ടെ പി­ന്തുണ റു­പി­യ­യ്ക്കാ­കു­ക­യും ­വീ­സ, മാ­സ്റ്റര്‍­കാര്‍­ഡ് എന്നിവ തീര്‍­ത്തും പിന്‍­വാ­ങ്ങു­ന്ന അവ­സ്ഥ­യു­ണ്ടാ­കു­ക­യും ചെ­യ്യും. വീ­സ­യും മാ­സ്റ്റര്‍­കാര്‍­ഡും ഒരോ തവണ ഉപ­യേ­ാ­ഗി­ക്കു­മ്പേ­ാ­ഴും ബാ­ങ്കു­കള്‍ ഈ കമ്പ­നി­കള്‍­ക്ക് പ്രേ­ാ­സ­സി­ങ് ഫീ നല്‍­ക­ണം. റു­പിയ എത്തു­ന്ന­തേ­ാ­ടെ ഇതൊ­ഴി­വാ­കും. അതോ­ടെ, ബാ­ങ്ക് ഇട­പാ­ടു­കള്‍­ക്കു­ള്ള നി­ര­ക്കില്‍ കു­റ­വു­ണ്ടാ­കും­.

­നി­ല­വില്‍ ഓരോ 100 രൂ­പ­യു­ടെ ഇട­പാ­ടി­നും കമ്പ­നി­കള്‍ രണ്ടു രൂപ വീ­ത­മാ­ണു വാ­ങ്ങു­ന്ന­ത്. എന്നാല്‍ റു­പിയ വരു­ന്ന­തേ­ാ­ടെ ഈ നി­ര­ക്ക് കു­റ­യ്ക്കാ­നാ­കും. ഇട­പാ­ടു­നി­ര­ക്കു­കള്‍ കു­റ­യു­ന്ന­തേ­ാ­ടെ ക്രെ­ഡി­റ്റ് ഇട­പാ­ടു­ക­ളും കൂ­ടും­.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
7 + 13 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback