ലണ്ടന്‍: നിങ്ങളുടെ കമ്പ്യൂട്ടറില്‍ അന്യമായി ആരെങ്കിലും ഒളിഞ്ഞുനോക്കുന്നുണ്ടോ? നിങ്ങള്‍ക്ക് അതൊരു ശല്യമായി മാറുന്നുണ്ടോ? ഉണ്ടെങ്കില്‍ അത്തരം ശല്യങ്ങളെ അകറ്റുന്നതിനായി ഒരു പുതിയ സോഫ്റ്റ്വെയര് കണ്ടുപിടിച്ചു. കമ്പ്യൂട്ടറില്‍ ഈ സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അനാവശ്യനോട്ടക്കാരെ ഒഴിവാക്കാം. മുഖങ്ങള്‍ ഓര്‍മ്മയില്‍ വെയ്ക്കുന്ന ഒരു ഭാഗമാണ് ഈ സോഫ്റ്റ്വെയറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അതായത് നിങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും മുഖങ്ങള്‍ അതില്‍ സൂക്ഷിക്കാന്‍ സാധിക്കും.
സോഫ്റ്റ്വെയറില് കമ്പ്യൂട്ടറിന്റെ ഉടമ ഫോട്ടോ കൊടുത്തിട്ടില്ലാത്ത ആര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ല. അത്തരക്കാര്‍ നോക്കിയാല്‍ ഉടന്‍തന്നെ കമ്പ്യൂട്ടര്‍ സ്ക്രീന്‍ ശൂന്യമാകും. മാര്ട്ടിന് എകും ബോ ലാര്സോനുമാണ് ഈ സോഫ്റ്റ്വെയര് കണ്ടുപിടിച്ചത്.








