അമേരിക്കന്‍ കുത്തക അവസാനിപ്പിക്കാന്‍ പുതിയ ചൈനീസ് സെര്‍ച്ച് എഞ്ചിന്‍

­ബെ­യ്ജി­ങ്: പു­തിയ സെര്‍­ച്ച് എഞ്ചി­നു­മാ­യി ­ചൈ­ന രം­ഗ­ത്ത്. ഏറ്റ­വും ജന­പ്രി­യ­മായ ­സെര്‍­ച്ച് എഞ്ചിന്‍ ഗൂ­ഗി­ളു­മാ­യി കൊ­മ്പു­കോര്‍­ത്ത­തി­ന് പി­ന്നാ­ലെ യാ­ണ് ചൈ­ന­യു­ടെ ഈ ഐ­.­ടി­. കു­തി­ച്ചു­ചാ­ട്ടം. ഗോ­സോ ഡോ­ട്ട് സി­എന്‍ എന്നാ­ണ് ചൈ­ന­യു­ടെ പു­തിയ സെര്‍­ച്ച് എഞ്ചി­ന്റെ പേ­ര്. ചൈ­നീ­സ് കമ്യൂ­ണി­സ്‌­റ് പാര്‍­ടി­യു­ടെ മു­ഖ­പ­ത്ര­മായ 'പീ­പ്പിള്‍­സ് ഡെ­യ്‌­ലി­'­യു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് ഗോ­സോ ഡോ­ട്ട് സി­എന്‍ അവ­ത­രി­പ്പി­ച്ചി­രി­യ്ക്കു­ന്ന­ത്.

ഓണ്‍­ലൈന്‍ രം­ഗ­ത്തെ അമേ­രി­ക്കന്‍ കമ്പ­നി­ക­ളു­ടെ കു­ത്ത­ക­യാ­ണ് ഇതോ­ടെ വെ­ല്ലു­വി­ളി നേ­രി­ടു­ന്ന­ത്. അമേ­രി­ക്കന്‍ കു­ത്തക അവ­സാ­നി­പ്പി­യ്ക്കു­ക­യാ­ണ് ഗോ­സോ­യി­ലൂ­ടെ ചൈന ലക്ഷ്യ­മി­ടു­ന്ന­തെ­ന്നു­റ­പ്പ്.

­നി­ല­വില്‍ അമേ­രി­ക്കന്‍ കമ്പ­നി­ക­ളായ ­ഗൂ­ഗിള്‍, യാ­ഹൂ, ബി­ങ് തു­ട­ങ്ങിയ കമ്പ­നി­ക­ളാ­ണ് സെര്‍­ച്ച് എഞ്ചിന്‍ വി­പ­ണി അട­ക്കി­വാ­ഴു­ന്ന­ത്. ഇവ­രു­ടെ കു­ത്തക അവ­സാ­നി­പ്പി­ക്കാന്‍ ലക്ഷ്യ­മി­ട്ട് ചൈന സ്വ­ന്ത­മാ­യി ഒരു സെര്‍­ച്ച് എന്‍­ജിന്‍ വി­ക­സി­പ്പി­ച്ച് ഈ രം­ഗ­ത്തേ­ക്കു കട­ന്നു­വ­രു­മ്പോള്‍ അത് അമേ­രി­ക്കന്‍ കമ്പ­നി­ക­ളെ പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കാ­തി­രി­ക്കി­ല്ല. ആറു മാ­സം പരീ­ക്ഷി­ച്ച് വി­ജ­യ­സാ­ദ്ധ്യത ഉറ­പ്പി­ച്ച ശേ­ഷ­മാ­ണ് ഗോ­സോ ചൈ­നീ­സ് സര്‍­ക്കാര്‍ ജന­ങ്ങള്‍­ക്കു വി­ട്ടു­കൊ­ടു­ക്കു­ന്ന­ത് എന്ന­ത് ശ്ര­ദ്ധേ­യ­മാ­ണ്.

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 0 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback