Archive

June 16th, 2013

മതേതരബലറാമും മതകാര്യദേവസ്വവും

­ദേ­വ­സ്വം ബോര്‍­ഡ് തെ­ര­ഞ്ഞെ­ടു­പ്പു­മാ­യി ബന്ധ­പ്പെ­ട്ടു് ബോര്‍­ഡം­ഗ­ങ്ങ­ളെ ഹി­ന്ദു എം­എല്‍എ­മാര്‍ വോ­ട്ടു­ചെ­യ്തു തെ­ര­ഞ്ഞെ­ടു­ക്കു­ന്ന വ്യ­വ­സ്ഥ­യ്ക്കെ­തി­രെ ബല്‍റാം ഉയര്‍­ത്തിയ വി­മര്‍­ശ­നം­ ­ഫേ­സ്ബു­ക്കി­ലും പു­റ­ത്തും വലിയ ചര്‍­ച്ച­യാ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇത്ത­രം നി­ല­പാ­ടു­കള്‍ കോണ്‍­ഗ്ര­സി­ലെ തന്റെ സ്ഥാ­ന­ത്തി­നു് ഇള­ക്ക­മു­ണ്ടാ­ക്കാം എന്ന­തു­കൊ­ണ്ടു­ത­ന്നെ (ഒ­രു വള്ള­ത്തില്‍​ രണ്ടാ­ന്റ­ണി­യോ? ആര­വി­ടെ­...) വി­പ്പി­നു വഴ­ങ്ങു­മ്പോള്‍ പോ­ലും അതു സ്വേ­ച്ഛ­യാ­ല­ല്ല എന്നു തു­റ­ന്നു­പ­റ­യാന്‍ മടി­കാ­ട്ടാ­ത്ത­തി­ലൂ­ടെ ബല്‍­റാം ഒരു റി­സ്ക് എടു­ക്കു­ന്നു­ണ്ടു് എന്നു് പല­രും വി­ശ്വ­സി­ക്കു­ന്നു. എന്നാല്‍ ഇതില്‍​ എന്തു തു­ടര്‍­ച്ച­യു­ണ്ടാ­വു­ന്നു എന്നു കൂ­ടി നോ­ക്കി­യി­ട്ടു് മാ­ത്ര­മേ, അതു് കേ­ര­ള­പൊ­ളി­റ്റി­യില്‍ ഗു­ണ­പ­ര­മായ പോ­ള­റൈ­സേ­ഷ­നു് ഇട­യാ­ക്കു­ന്നു­വോ എന്നു­റ­പ്പി­ക്കാന്‍ കഴി­യൂ­.

image

June 14th

ലോകത്ത് ഒരു ചക്കപോലെ മറ്റേഴുചക്കകള്‍ ഉണ്ടായാല്‍ അഥവാ സിപിഎമ്മിനു ഭരണം കിട്ടാനുള്ള സാധ്യതകള്‍

­മൂ­ന്നാം­മു­ന്ന­ണി­യ­ല്ല ഇടത് ജനാ­ധി­പ­ത്യ­ബ­ദ­ലാ­ണ് ആവ­ശ്യ­മെ­ന്നു­് പ്ര­കാ­ശ് കാ­രാ­ട്ടു് അഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. കാ­രാ­ട്ടി­ന്റെ ഈ വാ­ദ­ത്തോ­ടു് തത്വ­ത്തില്‍ യോ­ജി­ക്കാ­മെ­ങ്കി­ലും പ്രാ­യോ­ഗി­ക­മാ­യി അതു് എടു­ക്കാ­ച്ച­ര­ക്കാ­ണു­്. ഇട­തു­ജ­നാ­ധി­പ­ത്യ­ബ­ദ­ലി­നു വേ­ണ്ട­ത്ര ശേ­ഷി സി­പി­ഐ­(എം­)­നു തനി­ച്ചോ, ഇട­തു­പ­ക്ഷ സ്വ­ഭാ­വ­മു­ള്ള ഇത­ര­പാര്‍­ട്ടി­ക­ളു­മാ­യി ചേര്‍­ന്നോ തടു­ത്തു­കൂ­ട്ടി­യെ­ടു­ക്കാന്‍ പാര്‍­ട്ടി­ക്കു കഴി­ഞ്ഞി­ട്ടു­ണ്ടോ? വി പി സിം­ഗ് പ്ര­ധാ­ന­മ­ന്ത്രി­യാ­യ­പ്പോള്‍ തന്നെ ഭര­ണ­ത്തില്‍​ പങ്കാ­ളി­ത്തം സ്വീ­ക­രി­ച്ചു് ഫല­പ്ര­ദ­മാ­യി പാര്‍­ല­മെ­ന്റ­റി ജനാ­ധി­പ­ത്യ­ത്തെ ഉപ­യോ­ഗ­പ്പെ­ടു­ത്തി പാര്‍­ട്ടി ദുര്‍­ബ­ല­മായ ഇട­ങ്ങ­ളില്‍ ആളെ­ക്കൂ­ട്ടാന്‍ നോ­ക്കേ­ണ്ടി­യി­രു­ന്നു. അവി­ടു­ന്നും കഴി­ഞ്ഞു­്, എത്ര­യോ തെ­ര­ഞ്ഞെ­ടു­പ്പു­കള്‍­ക്കു് ശേ­ഷം പ്ര­ധാ­ന­മ­ന്ത്രി­പ­ദം ജ്യോ­തി ബസു­വി­നു് താ­ല­ത്തില്‍ വച്ചു നീ­ട്ടി­യ­പ്പോള്‍ പോ­ലും അതു് പു­റ­ങ്കാല്‍ കൊ­ണ്ടു് തട്ടി­യെ­റി­ഞ്ഞു് ദേ­വ­ഗൌഡ എന്ന അപ്ര­സ­ക്ത­നെ അവ­രോ­ധി­ച്ച ചരി­ത്ര­പ­ര­മായ വി­ഡ്ഢി­ത്തം ഇന്ത്യന്‍ വര്‍­ക്കി­ങ് ലെ­ഫ്റ്റി­നെ എത്ര­കാ­തം പി­ന്നോ­ട്ട­ടി­ച്ചു എന്നു് തി­രി­ഞ്ഞു­നി­ന്നാ­ലോ­ചി­ക്കാ­വു­ന്ന­താ­ണു­്. ഉത്ത­ര­വാ­ദി­ത്വം നി­റ­വേ­റ്റാന്‍ അറ­യ്ക്കു­ന്ന ഒരു പാര്‍­ട്ടി­യെ താ­ങ്ങി­പ്പി­ടി­ക്കാന്‍ ചെ­റു­പാര്‍­ട്ടി­കള്‍ എല്ലാ­ക്കാ­ല­വു­മു­ണ്ടാ­വി­ല്ല എന്ന പാ­ഠ­മാ­ണു­്, ഇപ്പോ­ഴ­ത്തെ മൂ­ന്നാം മു­ന്ന­ണി കൂ­ട്ടം­ചേ­ര­ലു­കള്‍ പഠി­പ്പി­ക്കു­ന്ന­തു­്.

image

വാലറ്റങ്ങള്‍ - മലയാളസിനിമയിലെ രാഷ്ട്രീയ അപഭ്രംശങ്ങള്‍

­സി­നി­മ­യില്‍ വാ­ല­റ്റ­ങ്ങള്‍ (റ്റെ­യില്‍ എന്‍­ഡു­കള്‍) നിര്‍­വ­ഹി­ക്കു­ന്ന ധര്‍­മ്മ­മെ­ന്താ­ണ്?

ഒ­രു പ്ര­മേ­യം അല്ലെ­ങ്കില്‍ കഥ പറ­ഞ്ഞു തീ­രു­മ്പോ­ഴും മര്‍­മ്മ­പ്ര­ധാ­ന­വും നിര്‍­ണ്ണാ­യ­ക­വു­മായ എന്തോ ഒരു സൂ­ചന കൂ­ടി ചല­ച്ചി­ത്ര­കാ­ര­നു കാ­ണി­കള്‍­ക്കു മു­ന്നില്‍ വയ്ക്കാ­നു­ണ്ടാ­കു­ന്ന സന്ദര്‍­ഭ­ത്തില്‍ ആണ് സ്വാ­ഭാ­വി­ക­മാ­യും ചല­ച്ചി­ത്ര­ത്തി­ന് ഒരു ­വാ­ല­റ്റം­ ഉണ്ടാ­കു­ക. അതു ചി­ത്ര­ത്തി­ന്റെ പ്ര­ധാ­ന­ഗാ­ത്ര­ത്തില്‍­നി­ന്ന്, ചല­ച്ചി­ത്ര­ത്തി­ന്റെ ഉട­ലില്‍­നി­ന്ന് വേ­റി­ട്ടു­നില്‍­ക്കു­ന്നു. പല്ലി­കള്‍ ശത്രു­വില്‍­നി­ന്ന് രക്ഷ­പ്പെ­ടാന്‍ വാ­ലു മു­റി­ച്ചി­ട്ട് ഉട­ലു­മാ­യി പോ­കും­പോ­ലെ ഈ സി­നി­മാ­വാ­ലു­കള്‍ വ്യ­ക്ത­മാ­യും വേ­റി­ട്ടു­നില്‍­ക്കു­ന്നു. ­സി­നി­മ അതു­വ­രെ­യു­ണ്ടാ­ക്കിയ അര്‍­ത്ഥോ­ല്പാ­ദ­ന­ത്തെ പല­പ്പോ­ഴും അട്ടി­മ­റി­ക്കു­ക­യും ചെ­യ്യു­ന്നു അവ.

image

June 11th

മുഖംമൂടികൾ മാറുമ്പോൾ

2014­ലെ ഇല­ക്ഷൻ ഇന്ത്യ­യു­ടെ ഭാ­വി­യെ സം­ബ­ന്ധി­ച്ച് നി­ർ­ണ്ണാ­യ­ക­മാ­ണ്. ഏതാ­ണ്ട് എല്ലാ വി­ഭാ­ഗം ജന­ങ്ങ­ളെ­യും വെ­റു­പ്പി­ച്ച യു­പിഎ സർ­ക്കാർ സ്വ­ന്തം മര­ണ­വാ­റ­ന്റിൽ ഒപ്പി­ട്ട് കഴി­ഞ്ഞു. അഴി­മ­തി­യും കോ­ർ­പ്പ­റേ­റ്റ് ദാ­സ്യ­വും മു­ഖ­മു­ദ്ര­യാ­ക്കിയ നി­ല­വി­ലെ സർ­ക്കാ­രി­നു പാ­ടേ മു­ഖം നഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു. 7 ലക്ഷം കോ­ടി രൂ­പ­യു­ടെ അഴി­മ­തി­യാ­ണ് സി­എ­ജി പാ­ർ­ല­മെ­ന്റിൽ അവ­ത­രി­പ്പി­ക്ക­പ്പെ­ട്ട വി­വിധ റി­പ്പോ­ർ­ട്ടു­കൾ പ്ര­കാ­രം യു­പിഎ സർ­ക്കാ­രി­ന്റെ ബാ­ക്കി­പ­ത്രം­.

image

യുക്തിവാദത്തെ പരിഹാസ്യമാക്കുന്ന പ്രഭുവിന്റെ മക്കള്‍

­പ്ര­ഭു­വി­ന്റെ മക്കൾ കണ്ടു തീ­ർ­ന്ന­പ്പൊ
­പെ­ട്ടെ­ന്ന് മന­സി­ലേ­യ്ക്കെ­ത്തി­യ­ത്
­പ്ര­ശ­സ്ത­മായ ആ മാ­വോ സൂ­ക്ത­മാ­ണ്.

 

"What we demand is the unity of politics and art, the unity of content and form, the unity of revolutionary political content and the highest possible perfection of artistic form. Works of art which lack artistic quality have no force, however progressive they are politically. Therefore, we oppose both works of art with a wrong political viewpoint and the tendency toward the "posters and slogan style" which is correct in political viewpoint but lacking in artistic power. On questions of literature, and art we must carry on a struggle on two fronts."

- Mao Tse-tung

Country: 
Default Home Page
UK Home Page
image

June 9th

ജാതിഗ്രാമങ്ങളോടു പറയേണ്ടത്

­സ­വര്‍­ണ്ണ­വം­ശീ­യ­ത­യി­ലാ­ണു കണ്ണൂ­രി­ലെ 'പാര്‍­ട്ടി ഗ്രാ­മ­ങ്ങള്‍' പോ­ലും വേ­രൂ­ന്നി­യി­രി­ക്കു­ന്ന­ത് എന്നു ­രൂ­പേ­ഷ് കു­മാര്‍. സി­നി­മ­യി­ലും ഡോ­ക്യു­മെ­ന്റ­റി­യി­ലും ­ദ­ളി­ത് ജീ­വി­ത­ത്തെ ആരാ­ണു നിര്‍­ണ്ണ­യി­ക്കു­ന്ന­ത് എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്. പര­മ്പ­രാ­ഗ­ത­മാ­യി ഇട­തു­പ­ക്ഷ­വും ഇപ്പോള്‍ നവ­ഗാ­ന്ധി­യ­ന്മാ­രും നവഇ­ട­തു­പ­ക്ഷ­ക്കാ­രും എന്‍­ജി­ഒ­ക­ളും ദളി­ത­രു­ടെ സാ­മൂ­ഹ്യ­മായ രക്ഷാ­കര്‍­തൃ­ത്വം ഏറ്റെ­ടു­ക്കു­ന്ന­ത് ഒരു തര­ത്തില്‍ വം­ശീ­യ­മായ എക്സ്‌­ക്ലൂ­ഷന്‍ തന്നെ­യാ­ണെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍­ക്കു­ന്നു. ഇതേ രക്ഷാ­കര്‍­തൃ­സ­മീ­പ­ന­ത്തി­നെ­തി­രെ­യാ­ണ്, രൂ­പേ­ഷി­ന്റെ ഡോ­ണ്ട് ബി ഔര്‍‍ ഫാ­ദേ­ഴ്സ് എന്ന ഡോ­ക്യു­മെ­ന്റ­റി. രൂ­പേ­ഷ് കു­മാര്‍‍ തന്റെ ഇത് വരെ­യു­ള്ള ­ഡോ­ക്യു­മെ­ന്റ­റി­ പ്ര­വര്‍‍­ത്ത­ന­ങ്ങ­ളെ കു­റി­ച്ചും ഡോ­ണ്ട് ബി ഔര്‍ ഫാ­ദർ സം­വി­ധാ­നം ചെ­യ്യാ­നു­ണ്ടായ രാ­ഷ്ട്രീയ സാ­ഹ­ച­ര്യ­ത്തെ കു­റി­ച്ചും മു­ഹ­മ്മ­ദ്‌ ഷാ­നു­മാ­യി നട­ത്തിയ സം­ഭാ­ഷ­ണം.

image

May 22nd

ജാതിയെ എങ്ങിനെ ചിത്രീകരിക്കും? പാപിലിയോ ബുദ്ധയുടെ ധര്‍മ്മസങ്കടങ്ങൾ

'­പാ­പി­ലി­യോ ബു­ദ്ധ' എന്ന ­സി­നി­മ റി­ലീ­സി­ന് മു­ൻ­പ് തന്നെ ശ്ര­ദ്ധ നേ­ടി­യ­ത് സെ­ൻ­സർ ബോ­ർ­ഡു­മാ­യു­ള്ള പ്ര­ശ്ന­ങ്ങ­ളു­മാ­യി ബന്ധ­പ്പെ­ട്ടാ­ണ്. സെ­ൻ­സർ ബോര്‍­ഡി­ന്റെ നി­ല­പാ­ടി­നെ­തി­രെ ഉയര്‍­ന്നു വന്ന പ്ര­തി­ഷേ­ധ­ങ്ങ­ളും തി­രു­വ­ന­ന്ത­പു­ര­ത്ത് അന്താ­രാ­ഷ്ട്രാ ചല­ച്ചി­ത്ര­മേ­ള­യിൽ തഴ­യ­പ്പെ­ട്ട­തും അതി­ന്റെ ഭാ­ഗ­മാ­യി നട­ത്താൻ ശ്ര­മി­ച്ച സമാ­ന്തര പ്ര­ദര്‍­ശ­നം പൊ­ലീ­സ് തട­ഞ്ഞ­തും സി­നി­മ­യെ പി­ന്തു­ണ­യ്ക്കേ­ണ്ട ആവ­ശ്യ­കത ഉയര്‍­ത്തി.

image

May 8th

I who am/not Cheri Joseph K writing about Anwar Abdullah’s Dracula

The Bloody Mirror

Anwar’s Dracula has in it a character Cheri Joseph K, a guest lecturer who teaches English literature at CMS College in 2006 – a JNU product, a son who has come back to his ancestral home at Olassa, Kottayam, a skeptic bachelor.

I am Cheri, the writer of this piece - Cheri Jacob K, a guest lecturer who taught English literature at CMS College till early 2006, currently working at UC College, Aluva – a JNU product, ancestral home at Olassa, Kottayam, married (and blest with a darling daughter Frieda).

image

May 4th

കങ്കാണിക്കുളങ്ങരയിലെ മനുഷ്യക്കമ്പം

­പ­ത്താം ക്ലാ­സ് പാ­സാ­യി­ട്ടി­ല്ലാ­ത്ത ആണു­ങ്ങൾ­ക്ക് എഞ്ചി­നി­യ­റി­ങ്ങ് കഴി­ഞ്ഞ പെ­ൺ­കു­ട്ടി­ക­ളെ ശക്തി­കു­ള­ങ്ങ­ര­യിൽ കെ­ട്ടി­ച്ചു കൊ­ടു­ക്കാ­റു­ണ്ട്. അൻ­പ­തു­ല­ക്ഷം രൂ­പ­യും നൂ­റു­പ­വൻ സ്വർ­ണ്ണ­വും ഇന്നോവ കാ­റു­മാ­ണ് ഈ അടു­ത്തി­ടെ ഇങ്ങ­നൊ­രു കല്യാ­ണ­ത്തി­ന് സ്ത്രീ­ധ­നം കൊ­ടു­ത്ത­ത്. പയ്യ­ന് ജോ­ലി­യു­ണ്ട് - ഗൾ­ഫിൽ കമ്പ­നി നട­ത്തു­ക­യാ­ണ്. എന്താ­ണ് കമ്പ­നി എന്നു ചോ­ദി­ച്ചാൽ ലേ­ബർ സപ്ലൈ കമ്പ­നി എന്നാ­വും ഉത്ത­രം­.

image

April 13th

നഗരരൂപകങ്ങളുടെ ആധിവ്യാധികള്‍ (ഏളിതങ്ങളുടെ കല ഭാഗം 4)

അ­ല­ച്ചി­ലി­ന്റെ ­ക­ല; മാ­റ്റ­ത്തി­ന്റെ­യും­

 

Country: 
Default Home Page
UK Home Page
image

April 4th

കേരളത്തിലെ ജൂതര്‍: ചരിത്രം, ജീവിതം, സംസ്‌കാരം

­പ­ശ്ചി­മേ­ഷ്യ­യില്‍ ഉദ്ഭ­വി­ച്ച ജൂത-ക്രൈ­സ്തവ-ഇസ്ലാം മത­ങ്ങള്‍ കേ­ര­ള­സം­സ്‌­കാര പരി­ണാ­മ­ത്തില്‍ വഹി­ച്ച പങ്ക് ആഹ്ലാ­ദ­ത്തോ­ടെ­യാ­ണ് കേ­ര­ളീ­യര്‍ ഓര്‍­മ്മി­ക്കു­ന്ന­ത്. സമ­കാ­ലി­ക­മ­ല­യാള ഭാ­ഷ­യ­ട­ക്ക­മു­ള്ള സാം­സ്‌­കാ­രി­ക­വി­ഭ­വ­ങ്ങ­ളില്‍­വ­രെ മു­സ്ലീം ക്രൈ­സ്ത­വ­സാ­ന്നി­ധ്യ­ങ്ങള്‍ ഒറ്റ നോ­ട്ട­ത്തില്‍ തി­രി­ച്ച­റി­യാന്‍ കഴി­യും. എന്നാല്‍ ജൂ­ത­മു­ദ്ര­കള്‍ അങ്ങ­നെ പെ­ട്ടെ­ന്നു തെ­ളി­ഞ്ഞു കി­ട്ടു­ക­യി­ല്ല. എക്കാ­ല­ത്തും ­ജൂ­തര്‍ കേ­ര­ള­ത്തില്‍ ചെ­റിയ ന്യൂ­ന­പ­ക്ഷ­മാ­യി­രു­ന്നു. രണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­നു­ശേ­ഷം ആധു­നിക ഇസ്രാ­യേല്‍ രാ­ഷ്ട്രം രൂ­പീ­ക­രി­ക്ക­പ്പെ­ട്ട­തോ­ടെ ഭൂ­രി­പ­ക്ഷം കേ­ര­ളീ­യ­ജൂ­ത­രും അവി­ടേ­ക്കു കൂ­ടി­യേ­റി. ജൂ­ത­രു­ടെ സങ്ക­ല്പ­ത്തില്‍ പ്ര­വാ­സി­ക­ളു­ടെ മട­ക്ക­യാ­ത്ര­യാ­യി­രു­ന്നു അത്. കേ­ര­ളീ­യ­പാ­ര­മ്പ­ര്യം നി­ല­നിര്‍­ത്തി അവര്‍ ഇസ്രാ­യേ­ലില്‍ ജീ­വി­ക്കു­ക­യാ­ണ്. ഇന്നു കേ­ര­ള­ത്തി­ലു­ള്ള­ത് അമ്പ­തില്‍ താ­ഴെ ജൂ­തര്‍ മാ­ത്രം. കൊ­ച്ചി­യി­ലും പരി­സ­ര­ത്തു­മാ­യി അവര്‍ താ­മ­സി­ച്ചു­വ­രു­ന്നു­.

image

April 3rd

സവര്‍ക്കര്‍ : പിന്മാറ്റവും പില്‍ക്കാലവും

­സ­വര്‍­ക്കര്‍ വീ­ര­നാ­യ­ക­നോ എന്ന ലേ­ഖ­ന­ത്തി­ന്റെ രണ്ടാം­ഭാ­ഗം. ആദ്യഭാഗം ഇവി­ടെ വാ­യി­ക്കാം­.

­മു­ഖ്യ­ധാ­രാ ദേ­ശീ­യ­ത­യിൽ നി­ന്നു­ള്ള സവർ­ക്ക­റു­ടെ പി­ന്മാ­റ്റം­.

­ദയ യാ­ചി­ച്ച് കൊ­ണ്ടു­ള്ള കത്തു­കൾ എഴു­തി എന്ന­ത് കൊ­ണ്ട് മാ­ത്ര­മാ­ണോ സവർ­ക്കർ ഒരു വീ­ര­ശൂ­ര­നാ­യ­കൻ അല്ലാ­തെ­യാ­കു­ന്ന­ത്? ജയി­ലിൽ സവർ­ക്കർ എന്തൊ­ക്കെ­യാ­ണ് ചെ­യ്ത­തെ­ന്നും മോ­ച­ന­ശേ­ഷം അദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന­ല­ക്ഷ്യം എന്താ­യി­രു­ന്നു­വെ­ന്നും അറി­യു­മ്പോ­ഴേ എന്ത് കൊ­ണ്ട് സവർ­ക്കർ­ക്ക് സ്വാ­ത­ന്ത്ര്യ­വീ­ര­പ­രി­വേ­ഷം തീ­ർ­ത്തും അനു­ചി­ത­മാ­ണ് എന്ന് മന­സ്സി­ലാ­കൂ­.

image

April 2nd

സവര്‍ക്കര്‍ വീരനായകനോ?

­വി­നാ­യ­ക് ദാ­മോ­ദർ സവർ­ക്കർ - സ്വാ­ത­ന്ത്ര്യ വീർ എന്ന് പു­കൾ പെ­റ്റ സവർ­ക്കർ നി­ർ­ഭ­യ­നായ ഒരു സ്വാ­ത­ന്ത്ര്യ പോ­രാ­ളി­യും സാ­മൂ­ഹ്യ പരി­ഷ്‌­കർ­ത്താ­വും എഴു­ത്തു­കാ­ര­നും കവി­യും ചരി­ത്ര­കാ­ര­നും രാ­ഷ്ട്രീയ നേ­താ­വും തത്വ­ചി­ന്ത­ക­നും ആയി­രു­ന്നു. പക്ഷേ ദശ­ക­ങ്ങ­ളാ­യി വീ­ര­സ­വർ­ക്ക­റി­നെ­തി­രേ നട­ന്ന് വരു­ന്ന കു­പ്ര­ച­ര­ണ­ങ്ങ­ളും തെ­റ്റി­ദ്ധാ­ര­ണാ­ജ­ന­ക­മായ നീ­ക്ക­ങ്ങ­ളും കാ­ര­ണം വീ­ര­സ­വർ­ക്കർ വലി­യൊ­രു വി­ഭാ­ഗം ജന­ത­ക്ക് അജ്ഞാ­ത­നാ­യി തു­ടർ­ന്നു എന്ന­ത് സത്യ­മാ­ണ്.

image

March 25th

മൂന്നുഡോട്ടുകള്‍ പൂരിപ്പിച്ചാല്‍ MCP ഠായ് ഠായ്

ഓർ­ഡി­ന­റി എന്ന ചി­ത്ര­ത്തി­ന് ശേ­ഷം സു­ഗീ­ത് സം­വി­ധാ­നം ചെ­യ്യു­ന്ന ചി­ത്ര­മാ­ണ് 3 ഡോ­ട്ട്സ്. കു­ഞ്ചാ­ക്കോ ബോ­ബൻ, ബി­ജു മേ­നോ­ൻ, പ്ര­താ­പ് പോ­ത്തൻ എന്നി­വർ പ്ര­ധാന കഥാ­പാ­ത്ര­ങ്ങ­ളെ അവ­ത­രി­പ്പി­ക്കു­ന്ന ഈ ചി­ത്ര­ത്തി­ന്റെ കഥ­യും നി­ർ­മ്മാ­ണ­ത്തിൽ ഒരു പങ്കും സു­ഗീ­ത് വക­യാ­ണ്. ഓർ­ഡി­ന­റി പോ­ലെ ഒരു ഓർ­ഡി­ന­റി കച്ച­വട ­സി­നി­മ ഇറ­ക്കു­ന്ന­തി­ൽ­പോ­ലും പക്ഷെ സു­ഗീ­ത് പരാ­ജ­യ­പ്പെ­ടു­ന്ന കാ­ഴ്ച­യാ­ണ് ഇവി­ടെ കാ­ണാൻ കഴി­യു­ന്ന­ത്‌. എന്നാൽ ബി­ജു മേ­നോ­ന്റെ മി­ക­ച്ച പ്ര­ക­ട­ന­വും കു­ഞ്ചാ­ക്കോ-പ്ര­താ­പ്മാ­രു­ടെ മോ­ശ­മ­ല്ലാ­ത്ത അഭി­ന­യ­വും ചി­ത്ര­ത്തെ കണ്ടി­രി­ക്കാൻ കഴി­യു­ന്ന ഒന്നാ­ക്കു­ന്നു എന്നു­മാ­ത്രം.

Country: 
Default Home Page
UK Home Page
image

March 21st

ടാസ്കിവിളിയെടാ... ടാസ്കി

ഒ­റ്റ­പ്ര­ദര്‍­ശ­ന­ത്തി­നു് എന്തു­മാ­റ്റം വരു­ത്താന്‍ കഴി­യും? ഒരു­പാ­ടു­്... അതാ­ണു് കച­ട­തപ എന്നു പേ­രി­ട്ട ഭട്ട­തി­രി­യു­ടെ ­മ­ല­യാ­ളം­ ­കാ­ലി­ഗ്രാ­ഫി­ പ്ര­ദര്‍­ശ­നം കൊ­ണ്ടു­വ­ന്ന മാ­റ്റം. കേ­ര­ള­ത്തി­ലെ വി­വിധ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളി­ലാ­യി വര്‍­ഷ­ങ്ങള്‍­കൊ­ണ്ടു് ­ഭ­ട്ട­തി­രി­ വര­ച്ച ഡി­സൈ­നു­കള്‍ / നോ­വ­ലു­ക­ളു­ടെ, കഥ­ക­ളു­ടെ, കവി­ത­ക­ളു­ടെ, ലേ­ഖ­ന­ങ്ങ­ളു­ടെ ഒക്കെ തല­ക്കെ­ട്ടെ­ഴു­ത്തു­കള്‍, പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളു­ടെ മാ­സ്റ്റ് ഹെ­ഡ്, കട­ക­ളു­ടെ സൈന്‍­ബോര്‍­ഡ് ഇവ­യെ­ല്ലാം തപ്പി­പ്പെ­റു­ക്കി തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു ചെ­റിയ ആര്‍­ട്സ് കഫേ­യില്‍ 2012 ഡി­സം­ബര്‍ 9 മു­തല്‍ 15 വരെ ഒരു കാ­ലി­ഗ്രാ­ഫി പ്ര­ദര്‍­ശ­നം നട­ന്നു. ചല­ച്ചി­ത്രോ­ത്സ­വ­ക്കാ­ല­ത്തു് തി­രു­വ­ന­ന്ത­പു­രം വഴു­ത­ക്കാ­ടു­ള്ള സൂ­ര്യ ആര്‍­ട് ഗ്യാ­ല­റി­യില്‍ നട­ന്ന ആ പ്ര­ദര്‍­ശ­നം കാ­ണാന്‍ മല­യാ­ളം വര­യെ­ഴു­ത്തില്‍ താ­ത്പ­ര്യ­മു­ള്ള ഒട്ടേ­റെ­പ്പേര്‍ കേ­ര­ള­ത്തി­ലെ­മ്പാ­ടു­നി­ന്നും വന്നു. ആ പ്ര­ദര്‍­ശ­നം ഉണ്ടാ­ക്കിയ ഉണര്‍­വ്വ് ചി­ല്ല­റ­യ­ല്ല.

image

March 20th

പാപിലിയോ ബുദ്ധ എന്ന കുബുദ്ധിജീവി സിനിമ

ഇ­ന്ന­ലെ വീ­ണ്ടും പാ­പി­ലി­യോ ബു­ദ്ധ കണ്ടു. ആദ്യ­ന്തം­... ­സി­നി­മ എന്ന മാ­ധ്യ­മ­ത്തി­ന്റെ മൂ­ർ­ച്ച­യ­റി­യാ­വു­ന്ന ഒരു സം­വി­ധാ­യ­ക­ന്റെ സൃ­ഷ്ടി­യാ­ണ­തെ­ന്ന് തു­ട­ക്കം മു­ത­ലു­ള്ള ദൃ­ശ്യ­ങ്ങ­ളെ­ല്ലാം വി­ളി­ച്ച­റി­യി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ശബ്ദ­ത്തിൽ നി­ശ­ബ്ദ­ത­യും വെ­ളി­ച്ച­ത്തിൽ ഇരു­ട്ടും നന്നാ­യി ചാ­ലി­ച്ചൊ­രു­ക്കി­യി­രി­ക്കു­ന്ന സീ­നു­ക­ളി­ലൂ­ടെ സി­നിമ പു­രോ­ഗ­മി­ച്ചു. അഭി­നേ­താ­ക്ക­ളെ കഥാ­പാ­ത്ര­ങ്ങ­ളാ­ക്കി കഥാ­പ­രി­സ­ര­ത്തിൽ ഇറ­ക്കി­വി­ട്ടു­കൊ­ണ്ട് ഫി­ക്ഷ­നെ നോൺ ഫി­ക്ഷ­നാ­യി ചി­ത്രീ­ക­രി­ക്കു­ന്ന രീ­തി ദൃ­ശ്യ­ങ്ങൾ­ക്ക് പറ­ഞ്ഞ­റി­യി­ക്കാ­നാ­വാ­ത്ത മൂ­ർ­ച്ച നൽ­കു­ന്നു­ണ്ടാ­യി­രു­ന്നു.

Country: 
Default Home Page
UK Home Page
image

കിളി പോയി: ന്യൂവേവും കഞ്ചാവും

­വി. കെ പ്ര­കാ­ശി­ന്റെ ശി­ഷ്യ­നാ­യ ­വി­ന­യ് ഗോ­വി­ന്ദ്  ആ­ദ്യ­മാ­യി­ ­സം­വി­ധാ­നം ചെ­യ്ത 'കി­ളി പോ­യി' ധാ­രാ­ളം കൂ­വ­ലു­ക­ളും­ ­കു­റ­ച്ചു­മാ­ത്രം കയ്യ­ടി­ക­ളും­ ­നേ­ടി പ്ര­ദർ­ശ­നം തു­ട­രു­ക­യാ­ണ്. ഈ ചി­ത്രം­ ഇ­ന്ന­ത്തെ മല­യാള സി­നി­മ­യി­ലെ കൊ­ട്ടി­ഗ്ഘോ­ഷി­ക്ക­പ്പെ­ടു­ന്ന നവ­തു­ര­ങ്ക­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തിൽ തീ­ർ­ച്ച­യാ­യും­ ­പ്രാ­ധാ­ന്യം അർ­ഹി­ക്കു­ന്ന ഒന്നാ­ണ്.

Country: 
Default Home Page
UK Home Page
image

March 18th

നിര്‍മ്മാണമേഖലയിലെ നവതരംഗം

­കൺ­സ്ട്ര­ക്ഷൻ ഇൻ­ഡ­സ്ട്രി­യിൽ Computer Aided Drawing (CAD) വഹി­ച്ച പങ്ക്, ഇത­ര­വ്യ­വ­സാ­യ­ങ്ങ­ളു­ടെ­യും ത്വ­രിത വളർ­ച്ച­യ്ക്ക് അനു­ഗു­ണ­മാ­യി­ട്ടു­ണ്ട് എന്ന് കാ­ണാം. മാ­ത്ര­വു­മ­ല്ല, ക്വാ­ളി­റ്റി, കോ­സ്റ്റ്, ടൈം എന്നീ മാ­ന­ദ­ണ്ഡ­ങ്ങ­ളെ അത്യ­ധി­കം സ്വാ­ധീ­നി­ച്ചി­ട്ടു­മു­ണ്ട്. നി­ർ­മ്മാണ മേ­ഖ­ല, ഇനി മറ്റൊ­രു തല­ത്തി­ലേ­യ്ക്ക് കാ­ലെ­ടു­ത്ത് വെ­യ്ക്കു­ക­യാ­ണ്. അതു­പ­യോ­ഗി­ക്കു­ന്ന നാ­ച്വ­റൽ റി­സോ­ഴ്സി­ന്റെ തോ­ത് വള­രെ­യ­ധി­ക­മാ­യ­തി­നാ­ലും ഉൽ­പ്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന വേ­സ്റ്റി­ന്റെ അള­വ് കൂ­ടു­ന്ന­തി­നാ­ലും മാ­റ്റ­ത്തി­ന് വേ­ണ്ടി­യു­ള്ള മു­റ­വി­ളി തു­ട­ങ്ങി­യി­ട്ട് നാ­ളേ­റെ ആയി­രി­ക്കു­ന്നു. അതു­കൊ­ണ്ട് തന്നെ, ശൂ­ഭോ­തർ­ക്ക­മാ­യൊ­രു മാ­റ്റം പ്ര­ക­ട­മാ­കു­ന്ന­ത്, പതി­വ് പോ­ലെ യു കെ­യിൽ നി­ന്നാ­കു­ന്നു. അവി­ടെ 2016 മു­തൽ ഗവ­ണ്മെ­ന്റ് ഫണ്ട് ചെ­യ്യു­ന്ന നി­ർ­മ്മാണ പ്ര­വർ­ത്തി­ക­ളിൽ Building Information Modelling (BIM) നി­ർ­ബ­ന്ധ­മാ­ക്കി­യി­രി­ക്കു­ന്നു­.

image

March 18th

മോഡിത്വവും വ്യവസായവും തമ്മിലെന്ത്?

­പ്ര­ധാ­ന­മ­ന്ത്രി­പ­ദം ലക്ഷ്യ­മി­ട്ടു­ള്ള ­ഗു­ജ­റാ­ത്ത് മു­ഖ്യൻ നരേ­ന്ദ്ര മോ­ഡി­യു­ടെ പബ്ലി­ക് റി­ലേ­ഷൻ / പ്ര­മോ­ഷൻ പരി­പാ­ടി­കൾ ഗു­ജ­റാ­ത്ത് വി­ട്ട് ഇങ്ങു കൊ­ച്ചു­കേ­ര­ള­ത്തിൽ വരെ സാ­ന്നി­ദ്ധ്യം അറി­യി­ക്കു­ക­യാ­ണ്. ഗു­ജ­റാ­ത്ത് വി­ക­സ­ന­മോ­ഡ­ലും ക്ര­മ­സ­മാ­ധാ­ന­വും സം­ബ­ന്ധി­ച്ച പ്രൊ­പ്പ­ഗാന്‍­ഡ­യ്ക്കു് ഒരു­കാ­ല­ത്തു കേ­ര­ള­വി­ക­സ­ന­മോ­ഡ­ലി­നെ­ക്കു­റി­ച്ചു­ള്ള ചര്‍­ച്ച­കള്‍­ക്ക് ഉണ്ടാ­യി­രു­ന്ന­തി­ലേ­റെ ഇടം മാ­ദ്ധ്യ­മ­ങ്ങ­ളി­ല­ട­ക്കം ലഭി­ക്കു­ന്നു. ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­യി­ലൂ­ടെ കു­പ്ര­സി­ദ്ധ­നായ ­ന­രേ­ന്ദ്ര മോ­ഡി­ എന്ന ഹി­ന്ദു­ത്വ നേ­താ­വി­നെ പര­മ്പ­രാ­ഗ­ത­മാ­യി പി­ന്തു­ണ­ക്കു­ന്ന­വ­ര­ല്ല ഇവി­ടെ മോ­ഡീ ഭര­ണ­ത്തെ കു­റി­ച്ച് പൊ­ടി­പ്പും തൊ­ങ്ങ­ലും ചേ­ർ­ത്ത് അവ­ത­രി­പ്പി­ക്കു­ന്ന­ത്; മറി­ച്ച് മോ­ഡി ഭര­ണ­ത്തി­ന്റെ തി­ക്ത­ഫ­ല­ങ്ങൾ അനു­ഭ­വി­ക്കാൻ വി­ധി­ക്ക­പ്പെ­ട്ട സമൂ­ഹ­ത്തിൽ നി­ന്നാ­ണ് മോ­ഡി ഭര­ണ­ത്തെ കു­റി­ച്ച് വാ­ചാ­ല­രാ­കു­ന്ന പു­തിയ പ്ര­മോ­ട്ടർ­മാർ എത്തു­ന്ന­ത്.

image

March 16th

പാളിനോട്ടങ്ങള്‍ക്കു ഷട്ടറിട്ട് ജോയ് മാത്യു

­ജോണ്‍ ഏബ്ര­ഹാ­മി­ന്റെ അമ്മ അറി­യാ­നില്‍ അഭി­ന­യി­ക്കു­മ്പോള്‍ ജോ­യ് മാ­ത്യു­വി­നും ലോ­ക­ത്തി­നും ഇന്ന­ത്തേ­ക്കാള്‍ കാല്‍­നൂ­റ്റാ­ണ്ടി­ല­ധി­കം പ്രാ­യ­ക്കു­റ­വു­ണ്ടാ­യി­രു­ന്നു. ആ ചി­ത്ര­വും മറ്റേ­തൊ­രു ഗൗ­ര­വ­പ്പെ­ട്ട കലാ­സൃ­ഷ്ടി­യെ­യും പോ­ലെ രണ്ടു തല­മു­റ­ക­ളു­ടെ ആശ­യ­ങ്ങ­ളി­ലെ വൈ­ഭി­ന്ന്യ­ത്തെ­യും അവ­യു­ടെ ലയ­ന­ത്തെ­യും പ്ര­തി­നി­ധീ­ക­രി­ച്ചു. ഇപ്പോള്‍, ആ കാ­ല­വും ഈ കാ­ല­വും തമ്മില്‍, ഒരു വ്യ­ക്തി­യു­ടെ യു­വ­ത്വ­പ്രാ­പ്തി­യോ­ളം ആണ്ടു­ക­ളു­ടെ വി­ട­വു­ണ്ടാ­യി­ക്ക­ഴി­ഞ്ഞ ശേ­ഷം ജോ­യ് മാ­ത്യൂ തന്റെ ആദ്യ­ച­ല­ച്ചി­ത്ര­സം­വി­ധാ­ന­സം­രം­ഭ­വു­മാ­യി എത്തി­യി­രി­ക്കു­ക­യാ­ണ്.

image

March 12th

പാന്‍സ്റ്റാഴ്സ് വാല്‍നക്ഷത്രത്തെ വരവേല്‍ക്കാം!

­ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­ന്മാര്‍­ക്കും രാ­ത്രി­യാ­കാ­ശ­ത്തെ പ്ര­ണ­യി­ക്കു­ന്ന വാ­നം­നോ­ക്കി­കള്‍­ക്കും ഒരു­പോ­ലെ ഉത്സാ­ഹ­ജ­ന­ക­മായ കാ­ര്യ­മാ­ണ് വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര­വ്. മു­ഖ്യ­കാ­ര­ണം അവര്‍ രാ­ത്രി­യാ­കാ­ശ­ത്തെ സ്ഥി­ര­സാ­ന്നി­ധ്യ­മ­ല്ല, വല്ല­പ്പോ­ഴും വി­രു­ന്ന്‍ വരു­ന്ന അതി­ഥി­ക­ളാ­ണ് എന്ന­ത് തന്നെ. അവ­രു­ടെ ഓരോ വര­വി­ലും അവ­രെ കാ­ണാ­നും പഠി­ക്കാ­നും ലോ­ക­മെ­ങ്ങു­മു­ള്ള ജ്യോ­തി­ശാ­സ്ത്ര­പ്രേ­മി­കള്‍ ആവേ­ശ­ഭ­രി­ത­രാ­ണ്. ഈ വര്‍­ഷം PANSTARRS, ISON എന്നി­ങ്ങ­നെ രണ്ടു വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളാ­ണ് നമ്മെ സന്ദര്‍­ശി­ക്കു­ന്ന­ത് എന്ന­തി­നാല്‍ തന്നെ 2013 വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര്‍­ഷ­മാ­ണ് എന്നാ­ണ് പറ­യ­പ്പെ­ടു­ന്ന­ത്.

image

March 9th

ഇത് ജനങ്ങളുടെ ബിനാലെ

“Space is not there for the eye only : it is not a picture; one wants to live in it. we reject space as a painted coffin for our living bodies”

El Lissitzky (റ­ഷ്യന്‍ ചി­ത്ര­കാ­രന്‍)

Country: 
Default Home Page
UK Home Page
image