കമ്പ്യൂട്ടര്‍

മൈക്രോസോഫ്റ്റ് സര്‍ഫസ് എത്തുന്നു; ഐ പാഡ് - 'പാഡു പെടും'

ഇം­ഗ്ലി­ഷില്‍ ഒരു ചൊ­ല്ലു­ണ്ട്, 'ആന്‍ ആ­പ്പിള്‍ ഏ ഡേ, കീ­പ്പ്സ് ദി ഡോ­ക്ടര്‍ എവേ­'. നാ­മെ­ല്ലാ­വ­രും ദി­വ­സം ഒരു ആപ്പിള്‍ വീ­തം കഴി­ച്ചാല്‍ നാ­ട്ടി­ലെ ഡോ­ക്ടര്‍­മാ­രു­ടെ­യെ­ല്ലാം കച്ചോ­ടം പൂ­ട്ടും എന്നു സാ­രാം­ശം. എന്നാല്‍ ഒരൊ­റ്റ ആപ്പിള്‍ ഒറ്റ­യ്ക്ക് പണി­കൊ­ടു­ത്ത ഒരാ­ളു­ണ്ട്, മറ്റാ­രു­മ­ല്ല, നമ്മു­ടെ സോ­ഫ്റ്റ്‌­വെ­യര്‍ ഭീ­മന്‍ മൈ­ക്രോ­സോ­ഫ്റ്റ്. ഐ പാ­ഡു­മാ­യി രം­ഗ­ത്തെ­ത്തി­യ­പ്പൊ­ഴേ ആപ്പി­ളി­ന്റെ ഒരു കഷ്ണം മു­റി­ച്ചു­മാ­റ്റ­ണ­മെ­ന്നു കരു­തി­യി­രി­ക്കു­ക­യാ­യി­രു­ന്നു മൈ­ക്രോ­സോ­ഫ്റ്റ്. അതി­നു­ള്ള ആദ്യ­ത്തെ ആയു­ധം അവ­രി­താ, തയ്യാ­റാ­ക്കി­യി­രി­ക്കു­ന്നു; ­മൈ­ക്രോ­സോ­ഫ്റ്റ് സര്‍­ഫ­സ്.

image
feedback