മൊബൈല്‍

ഗൂഗിള്‍ എസ്എംഎസ് ഇന്ത്യയിലും

­ഗൂ­ഗിള്‍ തങ്ങ­ളു­ടെ ജി മെ­യില്‍ ഫ്രീ എ­സ്എം­എ­സ് സര്‍­വീ­സ് ഇന്ത്യ­യില്‍ പ്ര­വര്‍­ത്ത­നം ആരം­ഭി­ച്ചു. ഇനി മു­തല്‍ ജി മെ­യില്‍ ഉപ­യോ­ഗി­ച്ച് നമു­ക്ക് പ്രി­യ­പ്പെ­ട്ട­വര്‍­ക്ക് എസ്എം­എ­സ് അയ­ക്കാം. ജി മെ­യി­ലി­ലെ ­ചാ­റ്റ് സര്‍­വീ­സ് ഉപ­യോ­ഗി­ച്ചാ­ണ് ഇത് സാ­ധ്യ­മാ­കു­ന്ന­ത്. ഇന്ത്യ­യി­ലെ ഏത് ഉപ­യോ­ക്താ­വി­നും ഇത് പോ­ലെ എസ്എം­എ­സ് അയ­ക്കാം. അവ­ര­യ­ക്കു­ന്ന മറു­പ­ടി ചാ­റ്റ് ബോ­ക്സില്‍ തന്നെ നമു­ക്ക് ദൃ­ശ്യ­മാ­വു­ക­യും ചെ­യ്യും­.

image

കാറിന്റെ വിലയ്ക്കൊരു ഫോണ്‍!

­ബ്ലാ­ക്ക്ബെ­റി ­പോര്‍­ഷെ­ P'9981. ഇനി ഈ പേ­രു കേ­ട്ടാല്‍ മാ­ത്രം മതി, മറ്റൊ­ന്നും പറ­യേ­ണ്ടി വരി­ല്ല. പു­തിയ പല­ത­രം സാ­ങ്കേ­തി­ക­വി­ദ്യ­ക­ളു­മാ­യി ­സാം­സ­ങ് ഗ്യാ­ല­ക്സി എസ് ത്രീ­യും, 41 മെ­ഗാ­പി­ക്സല്‍ ക്യാ­മ­റ­യു­മാ­യി ­നോ­ക്കി­യ പ്യു­വര്‍ വ്യൂ­വും അവ­ത­രി­പ്പി­ച്ച­പ്പോള്‍ ­ബ്ലാ­ക്ക്ബെ­റി­ സം­ഭാ­വന ചെ­യ്യു­ന്ന സം­ഭ­വ­മാ­ണ് പോര്‍­ഷെ. 'സം­ഭ­വം' എന്നു പറ­യാന്‍ കാ­ര­ണം മറ്റൊ­ന്നു­മ­ല്ല, ഇവ­ന്റെ വി­ല­യാ­ണ്; ഏക­ദേ­ശം ഒന്ന­ര­ല­ക്ഷം രൂപ ! കൃ­ത്യ­മാ­യി പറ­ഞ്ഞാല്‍ ഒരു­ല­ക്ഷ­ത്തി­മു­പ്പ­ത്തി­യൊന്‍­പ­തി­നാ­യി­ര­ത്തി­ത്തൊ­ള്ളാ­യി­ര­ത്തി­ത്തൊ­ണ്ണൂ­റു രൂ­പാ! ( 1,39,990/-)

image

പ്രതാപകാലത്തേക്ക് സൂം ചെയ്ത് നോക്കിയ പ്യുവര്‍ വ്യൂ 808

­മൊ­ബൈല്‍ മാര്‍­ക്ക­റ്റില്‍ ആന്‍­ഡ്രോ­യി­ഡും സ്മാര്‍­ട്ട് ഫോ­ണു­ക­ളും വാ­ഴാന്‍ തു­ട­ങ്ങി­യ­തോ­ടെ പ്ര­താ­പം നഷ്ട­പ്പെ­ട്ട­ത് വി­പ­ണി­യില്‍ തമ്പു­രാ­ക്ക­ന്മാ­രാ­യി­രു­ന്ന നോ­ക്കി­യ­ക്കാ­ണ്. സാം­സ­ങ് വി­വിധ ശ്രേ­ണി­ക­ളില്‍ പെ­ട്ട ഫോ­ണു­ക­ളു­മാ­യി ­വി­പ­ണി­ കീ­ഴ­ട­ക്കി­യ­പ്പോള്‍ മൈ­ക്രോ­മാ­ക്സ് പോ­ലെ­യു­ള്ള ചെ­റു­മീ­നു­ക­ളും ആന്‍­ഡ്രോ­യി­ഡ് ഫോ­ണു­ക­ളു­മാ­യി കച്ച­വ­ടം പി­ടി­ച്ചു. കാ­ല­ഹ­ര­ണ­പ്പെ­ട്ട സിം­ബി­യ­നും സാ­ധാ­ര­ണ­ക്കാ­ര­നായ ജാ­വ­യു­മൊ­ക്കെ­യാ­യി­രു­ന്നു നോ­ക്കി­യ­യു­ടെ കൂ­ടെ. പു­തിയ തരം­ഗ­മായ ആന്‍­ഡ്രോ­യി­ഡ് ഇന്നും നോ­ക്കി­യ­യു­ടെ പടി­ക്കു പു­റ­ത്താ­ണ്. പി­ടി­ച്ചു നില്‍­ക്കാന്‍ അവര്‍ പല തന്ത്ര­ങ്ങ­ളും പയ­റ്റി നോ­ക്കി. പഴയ സിം­ബി­യ­നെ പു­തിയ കോ­പ്പ­യി­ലാ­ക്കി­യും ­വിന്‍­ഡോ­സ് മൊ­ബൈ­ലി­നെ കൂ­ട്ടു­പി­ടി­ച്ചു­മൊ­ക്കെ പല കളി­ക­ളും. എന്നാ­ലും ഒന്നു­മ­ങ്ങോ­ട്ട് ഏല്‍­ക്കു­ന്നി­ല്ല. അങ്ങ­നെ തു­ട­ങ്ങിയ പു­തിയ സം­രം­ഭ­മാ­ണ് ­നോ­ക്കി­യ പ്യു­വര്‍ വ്യൂ 808. ചരി­ത്ര­ത്തി­ലാ­ദ്യ­മാ­യി 41 മെ­ഗാ­പി­ക്സല്‍ സെന്‍­സ­റു­ള്ള ക്യാ­മ­റ­ഫോണ്‍ അവ­ത­രി­പ്പി­ക്കു­ക­യാ­ണ് നോ­ക്കി­യ. 

image

സാംസങ് ഗ്യാലക്സി S III - സ്മാര്‍ട്ട് III

­സ്മാര്‍­ട്ട് ഫോണ്‍ തരം­ഗം ആഞ്ഞ­ടി­ക്കു­മ്പോള്‍ സ്മാര്‍­ട്ടാ­യി കള­ത്തി­ലി­റ­ങ്ങി, സ്മാര്‍­ട്ടാ­യി കളി­ച്ച് കളം പി­ടി­ച്ച­ട­ക്കി വാ­ഴു­ക­യാ­ണ് സാം­സ­ങ്. മറ്റു ടീ­മു­ക­ളില്‍ നി­ന്നും, തങ്ങ­ളു­ടെ തന്നെ പഴയ ടീ­മില്‍ നി­ന്നും പോ­ലും വ്യ­ത്യ­സ്ത­രാ­യ, സ്മാര്‍­ട്ടായ പു­തിയ കളി­ക്കാ­രെ ഇറ­ക്കി­യാ­ണ് ­സാം­സ­ങ് പയ­റ്റി­ത്തെ­ളി­ഞ്ഞ­ത്. മറ്റു കമ്പ­നി­ക­ളില്‍ നി­ന്നു വ്യ­ത്യ­സ്ത­മാ­യി തു­ട­ക്ക­ക്കാര്‍­ക്കു മു­തല്‍ ഒടു­ക്ക­ക്കാര്‍­ക്ക് വരെ പറ്റിയ മി­ക­ച്ച മോ­ഡ­ലു­ക­ളാ­ണ് സാം­സ­ങി­ന്റെ സവി­ശേ­ഷ­ത.

image
feedback