ശ്രീലങ്കയില്‍ നടന്ന ട്വെന്റി 20 ലോകകപ്പില്‍നിന്ന് ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ തന്ത്രജ്ഞതയും ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. പഴയ കളിക്കാരും നായകന്മാരുമെല്ലാം ധോണിയുടെ പരീക്ഷണങ്ങളെ പാടേ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ദിലീപ് വെംഗ്സര്ക്കറും ചീഫ് സെലക്ടര്‍ കൂടിയായ കെ ശ്രീകാന്തുമൊഴിച്ച് പല ഉന്നതരും ധോണിയെ വിമര്‍ശിക്കുകയാണ്. അവരില്‍ പ്രധാനികള്‍ സുനില്‍ ഗാവസ്കര്‍, രവിശാസ്ത്രി, മനീന്ദര്‍ സിംഗ്, ചേതന്‍ ശര്‍മ തുടങ്ങിയവരാണ്. ധോണിയുടെ ടീം സെലക്ഷന് മുതല്‍ പല സമയത്തുമുള്ള തീരുമാനങ്ങളും വരെ ചോദ്യം ചെയ്യപ്പെടുന്നു.